വൈക്കം: വീടിനു തീപിടിച്ചു തനിച്ചുതാമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വെച്ചൂർ ഇടയാഴം കൊല്ലന്താനം മേരി (79) യാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.അയൽവാസികളാണു വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ടത്. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തും മുന്‍പ് വാർഡ് മെമ്പർ എൻ. സഞ്ജയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പെട്ടെന്നു കത്തിപ്പടരുകയായിരുന്നു. വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ വെളിച്ചത്തിനായി വയോധിക മെഴുകുതിരി കത്തിച്ചുവയ്ക്കുകയായിരുന്നു പതിവ്. മെഴുകുതിരി മറിഞ്ഞു വീണു തീപിടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read MoreCategory: Kottayam
ഡോക്ടർമാരും മരുന്നും ഇല്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ; കോൺഗ്രസ് സമരത്തിന്
നെടുങ്കണ്ടം: ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുമില്ലാതെ അവതാളത്തിലായ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 11ന് ആശുപത്രിയുടെ മുമ്പില്‍ ധര്‍ണാസമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരന് അറിയിച്ചു. ആകെ 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പകുതിയോളം ഡോക്ടര്‍മാര്‍ പോലും നിലവിലില്ല. കാഷ്വാലിറ്റിയില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുണ്ടാകേണ്ട സ്ഥാനത്ത് ഒരാള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദിവസവും എട്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ ഒമ്പതരയ്ക്കും പത്തിനും എത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പടിയിറങ്ങും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര്‍ സ്ഥലംമാറി പോയതിനാൽ രോഗികള്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന്…
Read Moreപാലായില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പരാതി നൽകി പിതാവ്
കോട്ടയം: പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്നു പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ അച്ഛന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര് ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട്…
Read Moreകെ.കെ. റോഡിന് സമാന്തരപാത; മുളങ്കുഴയിൽ നിന്ന് ആരംഭിക്കണമെന്ന നിർദേശം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ധാരണ
കോട്ടയം: കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയിൽ (എൻഎച്ച് 183) കോട്ടയം നഗരത്തിൽ ഉൾപ്പെടെ വിവിധ ടൗണുകളിൽ ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ചും വളവുകൾ നിവർത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നതിനായി കോട്ടയം കളക്ടറേറ്റിൽ ഫ്രാൻസിസ് ജോർജ് എംപി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. പുതിയ ബൈപാസ് മണിപ്പുഴയിൽനിന്ന് ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ഈരേക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജംഗ്ഷൻ മുളങ്കുഴ വഴി ദേശീയ പാതയിൽ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.പ്രസ്തുത റോഡ് ഈരയിൽക്കടവിൽനിന്ന് പാടശേഖരത്തിൽക്കൂടിത്തന്നെ കോട്ടയം- കറുകച്ചാൽ, പുതുപ്പള്ളി – മണർകാട്, പുതുപ്പള്ളി -പയ്യപ്പാടി, പയ്യപ്പാടി – കൊച്ചുമറ്റം എന്നീ റോഡുകൾ മറികടന്ന് പാമ്പാടി എട്ടാം മൈലിൽ ദേശീയ പാതയിൽ പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പാമ്പാടി ജംഗ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് വട്ടമലപ്പടിയിൽ തുടങ്ങി കോത്തല 12-ാം മൈലിൽ എത്തുന്ന വിധത്തിലുള്ള പാമ്പാടി ബൈപാസിന്റെ സാധ്യതയും പരിശോധിക്കും. ദേശീയപാത വിഭാഗം…
Read Moreകര്‍ണാടക പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി സന്നിധാനത്തെത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് നിന്നു പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ പി രാഘവേന്ദ്രനെ(44)യാണ് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ്എച്ച്ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കര്‍ണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാളിൽ നിന്നു കണ്ടെടുത്തു. കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ 417 എന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു. പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കരുതിയതെന്നു ചോദ്യം ചെയ്യലില്‍ ബോധ്യമായി.
Read Moreചൂടറിഞ്ഞ് ജില്ലയും: ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ്; തോടുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു
കോട്ടയം: ചൂടറിഞ്ഞ് ജില്ലയും… പകല്‍ താപനില മെല്ലെ ഉയരുന്നു. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരൂം പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതും കോട്ടയത്താണ്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും കൂടുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നത്. മാസം പകുതിയോടെ നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും പിന്നാലെ ചൂട് വീണ്ടും കൂടും. ഇന്നലെ ഉച്ചയോടെ ആകാശം മേഘാവൃതമായെങ്കിലും മഴ പെയ്തില്ല. കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നല്ല മഴ ലഭിച്ചിരുന്നു.പകല്‍ച്ചൂട് വര്‍ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാല്‍ രാവിലെയും വൈകിട്ടും തണുപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതല്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരി അവസാനം മുതല്‍ പകല്‍ ചുട്ടുപൊളളുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിക്കാര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്.…
Read Moreപതിനഞ്ചുകാരിക്ക് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ വിവാഹിതൻ
ചെറുതോണി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ സുഭാഷ് തങ്കപ്പൻ (33), പൈനാവ് പണിയക്കുടി സ്വദേശി സിദ്ദിഖ് അസ്റത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. സുഭാഷ് തങ്കപ്പൻ വിവാഹിതനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. സ്കൂളിൽ കൗൺസലിംഗിനിടെ പെൺകുട്ടിപീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്ന് പൈനാവ് 56 കോളനി സ്വദേശി പൂവത്തുംകുന്നേൽ ബിനു മാത്യുവിനെ (40) കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇടുക്കി സിഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടിച്ചത്.
Read Moreശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണഘോഷയാത്ര നാളെ: തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും; സുരക്ഷാക്രമീകരണങ്ങളുമായി പോലീസ്
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റില്‍
രാമപുരം: വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്നും 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പുകാട്ടില് ഷറഫുദീനെ (34) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മാസം മുതല്‍ പല തവണയായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്കു നഴ്സിംഗ് ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേ വഴി ഷറഫുദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ നിരവധി പരാതികള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസമരം അവസാനിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും: 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു സെപ്റ്റംബറില്‍ നല്‍കിയത്
കോട്ടയം: റേഷന്‍ വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്തയാഴ്ചയോടെ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷന്‍ കടക്കാരനു ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷന്‍ വ്യാപാരികള്‍ക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും. വിതരണക്കാര്‍ക്ക് പലപ്പോഴും അര്‍ഹമായ തുകയുടെ പകുതി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍നിന്നും എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും റേഷന്‍ കടകളിലേക്കും കരാറുകരാണു സാധനങ്ങള്‍ എത്തിക്കുന്നത്. കയറ്റിറക്കുകൂലി, ലോറിവാടക തുടങ്ങിയെ ചെലവുകള്‍ വഹിക്കണം. ഇക്കാരണത്താല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയും അവതാളത്തിലാകുമെന്നാണ് സൂചന. സെപ്റ്റംബറില്‍ 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു നല്‍കിയത്. നവംബര്‍ വരെയുള്ള മുഴുവന്‍ തുകയും ലഭിക്കുകയും 2024 സെപ്റ്റംബര്‍ വരെ ഓഡിറ്റിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമെ ഈ മാസം വിതരണം നടത്തുവെന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യങ്ങള്‍ വിശദമാക്കി മാസങ്ങള്‍ക്കു മുന്‍പ് വകുപ്പുമന്ത്രിക്ക് കത്തു നല്‍കിയശേഷവും സര്‍ക്കാര്‍ നിസംഗത പുലര്ത്തിയതോടെയാണു കരാറുകാര്‍…
Read More