പാലാ: ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്വത്തില്‍ തീക്കോയി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ വില്പന നടത്തുന്നതിന് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 3.5 ഗ്രാം എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശി നടയ്ക്കല്‍ നടുപ്പറമ്പില്‍ തയ്യീബ് (31) എന്നയാളെ പിടികൂടി. ഇത്രയും അളവ് കൈവശം വയ്ക്കുന്നത് 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിനോ, പ്രിവന്റീവ് ഓഫീസര്‍ ഉണ്ണിമോന് മൈക്കിള്‍, ഡ്രൈവര്‍ മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
Read MoreCategory: Kottayam
പമ്പാനദിയില്‍ കാണാതായ ആളിന്റെ മൃതദേഹം കണ്ടെടുത്തു
റാന്നി: അത്തിക്കയം ഭാഗത്ത് പമ്പാനദിയില്‍ കാണാതായ ആളിന്റെ മൃതദേഹം പത്തനംതിട്ട നിന്നുള്ള ഫയര്‍ഫോഴ്സ് സ്കൂബാ ടീം മുങ്ങിയെടുത്തു.അത്തിക്കയം ഈട്ടിക്കല്‍ ബിജു ( 52 ) വിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ബുധനാഴ്ച രാത്രി മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു. രാത്രി തന്നെ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടുകാരണം മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ പത്തനംതിട്ട നിന്നും സ്കൂബാ ടീം എത്തിയാണ് 20 അടിയോളം താഴ്ചയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. സ്കൂബാ ടീം അംഗങ്ങളായ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.പ്രേംകുമാര്‍, സി.രമേശ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ റ്റി. ഉദയകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ബി. ജിത്തു, സ്പെഷല്‍ ടാസ്ക് ഫോഴ്സ് അംഗം കെ.കെ. രമാകാന്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ…
Read Moreഈരാറ്റുപേട്ട എംഡിഎംഎ കേസ്: വിശദമായ അന്വേഷണത്തിന് പോലീസ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍നിന്ന് എംഡിഎംഎയുമായി മൂന്നു യുവാക്കളെ പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്. തീക്കോയി വേലത്തുശേരി മണ്ണറകാട്ട് എബിന് റെജി (28), ഈരാറ്റുപേട്ട തേവര്പറ ഭാഗം നടക്കല്‍ മണിമലക്കുന്നേല്‍ എം.എസ്. ജീമോന്‍ (31), പൂഞ്ഞാര്‍ പനച്ചിക്കപാറ തെക്കേടത്ത് വിമല്‍ രാജ് (24) എന്നിവരാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ ഭാഗങ്ങളില്‍ ചെറുകിട കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്നു കാറില്‍ എംഡിഎംഎ യുമായി വരുമ്പോള്‍ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എസ്പിയുടെ ഡാന്‍സാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്. ക്രിസമസ്, പുതുവത്സരാഘോഷത്തോടനബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. വിമലിനെ നേരത്തെയും എംഡിഎംഎ…
Read Moreവില തകർന്നു: വാഴകർഷകർ പ്രതിസന്ധിയിൽ
കടുത്തുരുത്തി: ഏത്തവാഴ കൃഷിചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വില താണതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. പ്രതീക്ഷയോടെ ഏത്തവാഴ കൃഷിചെയ്ത നല്ലൊരു വിഭാഗം കര്‍ഷകരാണ് വിലയിടിവിനെത്തുടര്‍ന്ന് കണ്ണീർക്കയ ത്തിലായിരി ക്കുന്നത്. മാസങ്ങളോളം മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ വാഴക്കുലകള്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. വാഴക്കുലകള്‍ കൊടുക്കാനാവാതെവന്നതോടെ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ക്രിസ്മസ, പുതുവത്സരകാലത്ത് ഏത്തക്കുലയുടെ ഉപയോഗം വര്‍ധിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നേരേ തിരിച്ചാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ അവസാന പ്രതീക്ഷയും നശിച്ച നിലയിലാണ് കര്‍ഷകര്‍. വിലയിടിവുമൂലം ഏത്തവാഴ കര്‍ഷകര്‍ കനത്ത സാമ്പത്തിക ബാധ്യതയിലാണ്. കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 10 കിലോഗ്രാം തൂക്കം വരുന്ന വാഴക്കുലയ്ക്ക് പരമാവധി 250 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. കര്‍ഷകര്‍ മൂപ്പെത്തിയ വാഴക്കലുകള് വെട്ടി വിഎഫ്പിസിയുടെ…
Read Moreമണ്ഡലപൂജ; ശബരിമലയില്‍ ദര്‍ശന നിയന്ത്രണം
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 3,0000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമേ വെര്‍ച്വല്‍ ക്യൂ മുഖേന അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കല്‍നിന്നു 10നുശേഷം പമ്പയില്‍ നിന്നു ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില്‍ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജ…
Read Moreമുണ്ടുനടയില്‍ അജ്ഞാത ജീവി: പുലിയെന്ന് അഭ്യൂഹം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ വഴിത്തല മുണ്ടുനടയില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. തിങ്കളാഴ്ച രാത്രി 9.30 ഓടെ നായയെക്കാള്‍ വലിപ്പമുള്ള ജീവി പുരയിടത്തിലെ കല്‍ക്കെട്ട് ചാടിക്കടന്നു പോകുന്നത് പ്രദേശവാസികളായ ഗോപി, ജോമോന് എന്നിവര്‍ കണ്ടു. ഇവരുടെ വീടിനു സമീപത്തുകൂടെയാണ് ഇത് ചാടിക്കടന്നു പോയത്. തുടര്‍ന്ന് വാര്‍ഡ് മെംബര്‍ ജോസ് കല്ലോലിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇന്നലെ ഉച്ചയോടെ തൊടുപുഴ റേഞ്ച് ഓഫീസില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. നാട്ടുകാര്‍ കണ്ട ജീവി പുലിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ പുലിയോട് സാദ്യശ്യമുള്ള പൂച്ചപ്പുലിയോ കുറുനരിയോ ആകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
Read Moreതെരുവുനായ, വന്യമൃഗം ശല്യം; ചെറുതല്ല തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല
കോട്ടയം: കഴിഞ്ഞ തദ്ദേശ ഭരണസമിതിയിലെ ജനപ്രതിനിധികള്‍ പഴി കേട്ടത് വികസന മുരടിപ്പില്‍ മാത്രമായിരുന്നില്ല, മറിച്ച് തെരുവുനായ ശല്യത്തിലും ഒട്ടേറെ ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്നു. ചില മെംബര്‍മാര്‍ തോല്‍വി ഉറപ്പാക്കിയതും വാര്‍ഡുകളിലെ തെരുവുനായ നിയന്ത്രണത്തില്‍ പറ്റിയ വീഴ്ചയാണ്. ഇന്ന് ചുമതലയേല്‍ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇതേ സാഹചര്യം നേരിടേണ്ടിവരും. കോട്ടയം നഗരത്തില്‍ മുന്‍ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്. മറ്റിടങ്ങളിൽ എന്നപോലെ ജില്ലയും നേരിടുന്ന വലിയ പ്രശ്നങ്ങളാണ് തെരുവുനായ ശല്യവും വന്യമൃഗഭീഷണിയും. കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള അനുമതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒപ്പം കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയാല്‍ വനം വകുപ്പിനെ അടിയന്തരമായി എത്തിച്ച് ജനസുരക്ഷ ഉറപ്പാക്കേണ്ടതും മെംബറുടെയും അധ്യക്ഷന്റെയും ചുമതലയാണ്. വന്യമൃഗ ആക്രമണമോ മരണമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതും ഇവരുടെ ബാധ്യതയാണ്. തെരുവുനായകളെ നിയന്ത്രിക്കാന്‍ മുന്‍പ് ആവിഷ്കരിച്ച ഒരു പദ്ധതിയും ഫലം കണ്ടില്ലെന്നു മാത്രമല്ല…
Read Moreകെഎസ്ആര്‍ടിസി വിളിക്കുന്നു… ക്രിസ്മസ്-പുതുവത്സരം അടിച്ചുപൊളിക്കാം
കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആര്‍ടിസി ഒരുങ്ങി. ക്രിസ്മസ് അവധിക്കാലത്ത് കുളിരേകുന്ന തണുപ്പത്ത് കോടമഞ്ഞിലൂടെ നടക്കാനും, നൂല്‍മഴ ആസ്വദിച്ച് മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോകാനുമുള്ള അവസരങ്ങളാണു കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. സീ അഷ്ടമുടി, ഗവി, കപ്പല്‍ യാത്ര എന്നീ ട്രിപ്പുകള്‍ക്കു പുറമെ ശിവഗിരി തീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരു വൈരാണിക്കുളം, അയ്യപ്പദര്‍ശന പാക്കേജ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസത്തിലെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാന്‍ അവസരം ഒരുക്കുകയാണ് ബജറ്റ് ടൂറിസത്തിലുടെ ലക്ഷ്യമിടുന്നത്. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം അറിയിച്ചു. ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ജില്ലയില്‍ നവംബറിലെ വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം…
Read Moreമുരുകൻമലയിൽ അനധികൃത കൈയേറ്റം; മുനിയറകൾ അപകടത്തിൽ
മറയൂർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും പുരാവസ്തു സമ്പത്തിന്റെ കലവറയുമായ മുരുകൻമലയിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി തൂണുകൾ നാട്ടി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചു. 5000 വർഷത്തിലധികം പഴക്കമുള്ള മെഗാലിത്തിക് മുനിയറകളാൽ (ഡോൾമെനുകൾ) സമൃദ്ധമായ ഈ മലയിലെ കൈയേറ്റങ്ങൾ പ്രാചീന സ്മാരകങ്ങളുടെ സംരക്ഷണത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് കൈയേറ്റങ്ങൾ കൂടുതലായി നടന്നത്. വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താൽ അധികൃതർ ഇടപെടാതിരുന്നതാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്. ചില സംഘടനാ നേതാക്കളുടെ പിന്തുണയോടെയാണ് അനധികൃത നിർമാണങ്ങൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മുരുകൻമലയിൽ അൻപതിലധികം മുനിയറകളുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും ഇതിനകം തകർന്ന നിലയിലാണ്. ബാക്കിയുള്ളവയെ സംരക്ഷിക്കാൻ കേരള പുരാവസ്തു വകുപ്പോ റവന്യു, വനം വകുപ്പുകളോ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. മറയൂരിലെ മുനിയറകൾ ഇരുമ്പുയുഗത്തിലെ ശവകുടീരങ്ങളാണ്. ഇവ കേരളത്തിന്റെ പ്രാചീന ചരിത്രത്തിന്റെ പ്രധാന തെളിവുകളായി കണക്കാക്കപ്പെടുന്നു. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത് എത്രയും…
Read Moreശബരിമല പാതയിൽ അപകടങ്ങൾ കുറയണമെങ്കിൽ വേഗത്തിന് പൂട്ടിടണം
എരുമേലി: നിയന്ത്രണങ്ങളും ക്രമീകരണങ്ങളും റോഡിലെ ഓരോ പോയിന്റിലും പോലീസ് ഡ്യൂട്ടിയും 24 മണിക്കൂറും പട്രോളിംഗ് സംഘവും ഉണ്ടായിട്ടും ശബരിമല പാത ചോരയിൽ കുതിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് അപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചത് നാടിന് നടുക്കമായി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എരുമേലി ടൗണിന് അടുത്ത് കരിങ്കല്ലുമ്മുഴിയിൽ പോലീസ് ഡ്യൂട്ടി പോയിന്റിന് സമീപമായിരുന്നു അപകടം. കൂവപ്പള്ളി സ്വദേശി ചെരുവിളപുത്തൻവീട് സന്ദീപ് (24) ആണ് മിനി ബസിൽ സ്കൂട്ടർ ഇടിച്ച് മാരകമായ പരിക്കേറ്റ് ആശുപത്രിയിൽ വെച്ച് ഇന്നലെ പുലർച്ചെ മരണപ്പെട്ടത്. അമിതവേഗം തടയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണമായി മാറുന്നത്. തിരക്കേറിയ ശബരിമല പാതയിൽ തീർഥാടക വാഹനത്തിരക്ക് അൽപ്പം കുറയുമ്പോൾ അമിത വേഗത്തിൽ പായുന്ന മറ്റ് വാഹനങ്ങളും അപകടം സൃഷ്ടിക്കുകയാണ്. തീർഥാടക വാഹനങ്ങൾക്ക് സിഗ്നൽ നൽകി കടത്തിവിടുന്നത് അല്ലാതെ റോഡിൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തടയാൻ കഴിയുന്നില്ല. അമിത വേഗം സംബന്ധിച്ച…
Read More