പാലാ: റോഡരികില്‍ ശുചിമുറിമാലിന്യം തള്ളിയവരെ പിടികൂടാന്‍ കിലോമീറ്ററുകള്‍ നീണ്ട കാര്‍ ചേസിംഗ്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് രാത്രിയുടെ മറവില്‍ ടാങ്കറിലെത്തിച്ച് മാലിന്യം തള്ളിയത്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ ഓടിച്ചുപോയ ടാങ്കറിനെ ഗാന്ധിനഗറില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശികളായ രണ്ടുപേരെ പാലാ പോലിസീനു കൈമാറി കോട്ടയം റോഡില്‍ നിന്നും പാലാ ടൗണില്‍ പ്രവേശിക്കാതെ പൊന്‍കുന്നം റോഡിലേയ്ക്കുള്ള കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് സ്ഥിരമായി ശുചിമുറിമാലിന്യം തള്ളുന്നത്. പരാതികള്‍ നൽകിയിട്ടും ഇതു തുടര്‍ന്നതോടെയാണ് ജനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയത്. ഇതിനിടെയാണ് ബുധനാഴ്ച രാത്രി മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചത്. ഇവര്‍ അടുത്തെത്തിയതോടെ ടാങ്കര്‍ ഓടിച്ചുപോവുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഭവം കണ്ടവര്‍ ടാങ്കറിനെ പിന്തുടര്ന്നു. കിടങ്ങൂര്‍, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ വിവരം അറിയിച്ചു. ലോറി മണര്‍കാട് എത്തിയ ശേഷം ചെറുവഴികളിലൂടെ എംസി റോഡിലും പിന്നീട് കോട്ടയം ടൗണിലുമെത്തി. കാര്‍ പിന്തുടരുന്നതു…
Read MoreCategory: Kottayam
മാതൃകാപരായ പെരുമാറ്റം; കാറിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; സഹകരിച്ച് ബസിലെ യാത്രക്കാരും
പൊൻകുന്നം: കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. പെരിയാർ സ്വദേശി മുത്തുവിനെയാണ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ 6.15ന് ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപമാണ് സ്കൂട്ടറിൽ കാറിടിച്ച് അപകടമുണ്ടായത്. ഈ സമയം പൊൻകുന്നത്തുനിന്ന് മുണ്ടക്കയം വഴി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തി അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ മുൻകൈയെടുത്തു. ഡ്രൈവർ പാലാ സ്വദേശി സോജൻ, കണ്ടക്ടർ ചേനപ്പാടി സ്വദേശി പി.പി. അൻസാരി എന്നിവർ ചേർന്ന് മുത്തുവിനെ ബസിൽ കയറ്റി തങ്ങൾ വന്ന വഴിയേ തിരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിനുശേഷമാണ് യാത്ര തുടർന്നത്.
Read Moreഅച്ചാറും മുടിയനും പിന്നെ പഞ്ചറും ഇരട്ടപേരുകളിൽ അറിയപ്പെടുന്ന ക്രിമിനലുകൾ; ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂവരും പിടിയിൽ
മുണ്ടക്കയം: യുവതിയെ വഴിയിൽവച്ച് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപ്പാലം പാറയിൽപുരയിടത്തിൽ പി.എം. നിസാർ (അച്ചാർ- 33), കല്ലുതൊട്ടി പുരയിടത്തിൽ അഭിനേഷ് കെ.സാബു (പഞ്ചർ- 30), കളിയിക്കൽ സുധീഷ് സുരേഷ് (മുടിയൻ- 24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8.30 ഓടുകൂടി പഴയ കല്ലേപ്പാലം ഭാഗത്ത് വച്ച് മുണ്ടക്കയം സ്വദേശിയായ യുവാവിനെ മർദിക്കുകയും കട്ടയും ഇരുമ്പ് പൈപ്പും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇവർ ചീത്തവിളിക്കുകയും അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ഇരുമ്പുപൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിസാറിന്റെ സഹോദരനെതിരെ യുവതി പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ ദമ്പതികളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും…
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ ശേഖരിച്ച സാധനങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം
ഉപ്പുതറ: വയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ ശേഖരിച്ച സാധനങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. ദുരിതബാധിതരെ സഹായിക്കാൻ പഞ്ചായത്ത് ശേഖരിച്ചതും വിവിധ സംഘടനകളും സുമനസുകളായ വ്യക്തികളും നൽകിയതുമായ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് അസി. സെക്രട്ടറിയുടെ മുറിയിൽ കെട്ടിക്കിടക്കുന്നത്. കളക്ഷൻ സെന്റർ തുറന്നാണ് സാധനങ്ങൾ സമാഹരിച്ചത്. ഇതിൽ പല സാധനങ്ങളും നശിച്ചിട്ടുണ്ട്. സമാഹരിച്ച സാധനങ്ങൾ അയ്യപ്പൻ കോവിൽ പഞ്ചായത്തുമായി സഹകരിച്ച് വയനാട്ടിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായില്ല. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്നും സൂക്ഷിക്കാനുള്ള സൗകര്യം കുറവായതിനാൽ ഓണം കഴിഞ്ഞ് എത്തിച്ചാൽ മതിയെന്ന് അറിയിച്ചതിനാലുമാണ് സാധനങ്ങൾ അന്ന് എത്തിക്കാതിരുന്നത് എന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് പറഞ്ഞു. അവിടത്തെ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ സാധനങ്ങൾ വയനാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreസന്ധ്യയായാൽ കെഎസ്ആർടിസി ബസുകൾ ചങ്ങനാശേരി സ്റ്റാൻഡിൽ കയറുന്നില്ല; പരാതിയുമായി യാത്രക്കാർ
ചങ്ങനാശേരി: സന്ധ്യയായാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു യാത്രക്കാർ. അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു. വൈകുന്നേരം ഏഴു കഴിയുന്നതോടെ തിരുവല്ല ഭാഗത്തുനിന്നു കോട്ടയത്തേക്കും തിരികെ തിരുവല്ല ഭാഗത്തേക്കും പോകുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണു ചെയ്യുന്നത്. വിഷയം വകുപ്പ് മന്ത്രിയുടെയും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസുകള്‍ സ്റ്റാന്ഡിനുള്ളിലാണോ റോഡിലാണോ നിര്‍ത്തുന്നതെന്ന സംശയവും യാത്രക്കാരിലുണ്ട്. ഇതുമൂലം ചില യാത്രക്കാര്‍ സ്റ്റാന്‍ഡിനുള്ളില്‍ നിന്നു റോഡിലേക്കും ചില യാത്രക്കാല്‍ റോഡില്‍ നിന്നു സ്റ്റാന്ഡിനുള്ളിലേക്കും ഓടുന്ന കാഴ്ചയും നിത്യസംഭവമാണ്. 8.30 വരെയെങ്കിലും ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്.
Read Moreയുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം പുന്നമറ്റത്തിൽ കണ്ണൻ (ഹനുമാൻ കണ്ണൻ-34), തീയക്കാട്ട്തറയിൽ വി.ആർ. രാഹുൽ (പൊന്നപ്പൻ-33), വെച്ചുർ അഖിൽ നിവാസിൽ അഖിൽ പ്രസാദ് (കുക്കു-32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ആറോടുകൂടി മണ്ണന്താനം ഷാപ്പിനു സമീപം ടിവി പുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോടു മുൻ വിരോധം നിലനിന്നിരുന്നു. മർദ്ദിക്കുകയും സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതികൾക്കു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreകടുത്തുരുത്തി-പെരുവ റോഡ് കുളമായി… റോഡിലെ വെള്ളക്കെട്ടിൽ തുണിയലക്കി യുവാവ്!
കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. നാട്ടുകാരും വാഹനയാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ യുവാവിന്റെ പ്രതിഷേധസമരത്തിനു പിന്തുണയറിയിച്ചു. അലരി പ്ലാച്ചേരിതടത്തില് രഞ്ചുമോന്‍ (37) ആണ് റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധിച്ചത്. സുഹൃത്ത് വൈശാഖ് ബെന്നിയും രഞ്ചുമോനൊപ്പമുണ്ടായിരുന്നു. രഞ്ചുമോന്‍ തുണിയലക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ചത് വൈശാഖായിരുന്നു. ഓണത്തിരക്കായതിനാല്‍ വള്ളം കിട്ടാത്തതിനാലാണ് റോഡിലെ വെള്ളക്കെട്ടില്‍ വള്ളംകളി മത്സരം നടത്താന്‍ കഴിയാതെ പോയതെന്നും രഞ്ചുമോന്‍ പറഞ്ഞു. 20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വ്യത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിര്‍ത്തി പിന്തുണയറിയിച്ചു. അപകടക്കെണിയൊരുക്കി ഏറേ കാലങ്ങളായി തകര്‍ന്നുകിടക്കുന്ന അവസ്ഥയിലാണ് കടുത്തുരുത്തി-പെരുവ റോഡിലെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.റോഡില്‍ പലയിടങ്ങളിലും വന്‍കുഴികളും വലിയ വെള്ളക്കെട്ടുകളുമാണ്.…
Read Moreസഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്കൻ പായസ വാർപ്പിൽ വീണു; ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ
വണ്ണപ്പുറം: ഓണത്തിന് സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ ഗൃഹനാഥന് തിളച്ച പായസത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറന്പിൽ അജി (55)യ്ക്കാണ് പൊള്ളലേറ്റത്. വണ്ണപ്പുറം കന്പകക്കാനത്ത് തിരുവോണ നാളിലായിരുന്നു സംഭവം. ഒരുമാസം മുന്‍പാണ് സഹോദരി ഇവിടെ വീടുവാങ്ങിയത്. വീട് പുതുക്കി നിർമിച്ച ശേഷം ഓണത്തിന് പാലുകാച്ചി താമസം ആരംഭിക്കാനിരിക്കുകയായിരുന്നു. വീട്ടിലെ പാലുകാച്ചൽ ചടങ്ങിനു ശേഷമുള്ള സദ്യയ്ക്കായി തയാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടെ വാർപ്പിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു. തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരന്പര്യ ചികിത്സകന്റെയടുക്കലും എത്തിച്ചെങ്കിലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreബംഗളൂരിൽനിന്നെത്തിയ ബസിൽ 65 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ
ഈരാറ്റുപേട്ട: ബംഗളൂരിൽനിന്നെത്തിയ സ്വകാര്യബസിൽ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. എരുമേലി-കോട്ടയം-പാലാ വഴി ബംഗളൂരു സർവീസ് നടത്തുന്ന സാനിയ ബസിൽ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശിയായ വരിശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്സൈസ് പിടികൂടി പാലാ പോലീസിനു കൈമാറിയത്. ഇയാൾ ഇപ്പോൾ എരുമേലിയിലാണു താമസം. എരുമേലി സ്വദേശി ഷുക്കൂറിനു കൈമാറാനാണു പണവുമായെത്തിയതെന്ന് ഇയാൾ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ലഹരികടത്ത് കണ്ടെത്തുന്നതിന് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെ ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.
Read Moreവഴിയോര വിശ്രമകേന്ദ്രം ‘വിശ്രമത്തിൽ’; നശിക്കുന്നതു ലക്ഷങ്ങളുടെ പദ്ധതി
പാലാ: പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. രണ്ടു വര്‍ഷം മുമ്പു നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം ഏതാനും മാസം പ്രവര്‍ത്തിച്ചെങ്കിലും കരാറുകാരന് നിര്‍ത്തിപ്പോവുകയായിരുന്നു. കരൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിശ്രമകേന്ദ്രം നാല്പതു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതാണ്. വഴിയാത്രക്കാര്‍ക്കു വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണു കെട്ടിടം. കുട്ടികള്‍ക്കു കളിക്കുന്നതിനും ആനന്ദിക്കുന്നതിനും ഊഞ്ഞാല് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുരുമ്പെടുത്തു നശിക്കുന്ന നിലയിലാണ്. വിശ്രമകേന്ദ്രം കുടുംബശ്രീക്കാരെ ഏല്‍പ്പിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read More