മയ്യിൽ: പണം ചോദിച്ചിട്ടു കൊടുക്കാത്ത വിരോധത്തിൽ 22കാരിയെ വടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. യുവതിയുടെ രണ്ടു സഹോദരന്മാരാണു പ്രതികൾ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കടൂർ സ്വദേശികളായ സഹോദരങ്ങൾക്കെതിരേ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പരാതിക്കാസ്പദമായ സംഭവം. പണം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ പ്രതികൾ സഹോദരിയെ മർദിക്കുകയായിരുന്നു.
Read MoreCategory: Kottayam
ഓണമെത്താറായി, വാഴയിലവിപണി സജീവം; ഒരിലയ്ക്ക് നാലര രൂപ വില; മലയാളിക്ക് ഓണസദ്യയുണ്ണാൻ വാഴയില അന്യസംസ്ഥാനത്ത് നിന്ന്
പാലാ: ഓണക്കാലം ആരംഭിച്ചതോടെ വാഴയില വിപണി സജീവമായി. നാലര രൂപയാണ് ഒരിലയുടെ വില. നാടന്‍ വാഴയിലകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നുമാണ് പ്രധാനമായും വാഴയിലകള്‍ എത്തുന്നത്. ഓണം വിപണി മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വാഴയിലകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാരും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയാണ് ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സദ്യ വട്ടങ്ങള്‍ക്കുള്ള വാഴയിലകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇന്ന് വാഴയിലയ്ക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്പം, വത്തലക്കുണ്ട്, സത്യമംഗലം, തെങ്കാശി, മൈസൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ എത്തുന്നത്. ഏറ്റുമാനൂര്‍, എറണാകുളം, തൊടുപുഴ, പൂവരണി, പൊന്‍കുന്നം, കോട്ടയം, പാലാ മേഖലകളില്‍ പ്രധാനമായും പാലായിലെ ഈറ്റക്കല്‍ ഫാംസ് ആണ് വാഴയില ചില്ലറ വില്പന ശാലകളില്‍ എത്തിക്കുന്നത്. ഒരു കെട്ടില്‍ 250 വാഴയിലകള്‍ ഉണ്ടാകും. മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണാഘോഷത്തില്‍ വാഴയില അവിഭാജ്യഘടകമായി…
Read Moreവിപണിയില്‍ തിളച്ച് ഉപ്പേരി; വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വില
കോട്ടയം: ഉപ്പേരിയില്ലാത്ത ഓണം സങ്കല്പിക്കാന് പോലും കഴിയില്ല. വര്‍ഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഉപ്പേരി വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചിവൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. എല്ലാ ഓണക്കാലത്തും ഉപ്പേരിവില വര്‍ധിക്കുന്നതു പതിവാണ്. കഴിഞ്ഞതവണത്തേക്കാള്‍ 40 രൂപ കൂട്ടിയാണ് ഇക്കുറി വ്യാപാരികള്‍ വില്‍ക്കുന്നത്. വെളിച്ചെണ്ണയുടെ വിലയാണ് ഉപ്പേരിയുടെ വില ഉയര്‍ത്തുന്നത്. തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുലകള്‍ എത്തിയതോടെ മാര്‍ക്കറ്റില്‍ ഏത്തക്കാ വില കുറഞ്ഞുനില്‍ക്കുകയാണ്. നാടന്‍ ഏത്തക്കായ്ക്ക് 35 മുതല്‍ 45 രൂപവരെ വിലയുണ്ട്. 180 മുതല്‍ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതിനു 160 രൂപ വരെ വിലയുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വിലയ്ക്കാണ് പല കടകളിലും വില്പന നടത്തുന്നത്. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ്…
Read Moreരോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണം; ഇൻഡോ-അമേരിക്കൻ ആശുപത്രി ജൈവ പച്ചക്കറി കൃഷി വിപുലീകരിക്കുന്നു
വൈക്കം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണമൊരുക്കാൻ ജൈവകൃഷി രീതിയിൽ പച്ചക്കറി വിളയിക്കുന്ന ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ മാനേജ്മെന്റ് പൊതുജനങ്ങൾക്കുകൂടി ഉപകരിക്കുന്നതിനായി കൃഷി വിപുലീകരിക്കുന്നു. ഇപ്പോൾ ആശുപത്രി വളപ്പിലും ബിസിഎഫ് നഴ്സിംഗ് കോളജിനു സമീപത്തുമായി മൂന്നേക്കറിലാണ് ജൈവ പച്ചക്കറി കൃഷി. പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, കുമ്പളങ്ങ, വഴുതന, മത്തൻ, ചുരക്ക, ആസാം ചുരക്ക, പച്ചമുളക് തുടങ്ങിയവയ്ക്കൊപ്പം വർണകാഴ്ചയായി ബന്ദിപൂ കൃഷിയുമുണ്ട്. ജൈവകൃഷിയിലൂടെ വിഷരഹിതമായ പഴവും പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കണമെന്ന കേരളത്തിലെ ആദ്യ ന്യൂറോളജിസ്റ്റും ആശുപത്രി സ്ഥാപകനുമായ ഡോ. കുമാർ ബാഹുലേയന്റെ നിർദേശപ്രകാരമാണ് ജൈവ കൃഷി ആരംഭിച്ചത്. രോഗികൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിനൊപ്പം ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടത്താനും കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.ശുദ്ധമായ പാൽ ലഭിക്കുന്നതിനായി ആശുപത്രിയിലെ ഫാമിൽ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്. പശു ഫാമിലെ ചാണകമാണ് കൃഷിക്കുള്ള പ്രധാന അടിവളം. കൃഷിയുടെ പരിപോഷണത്തിന്…
Read Moreകാന്തല്ലൂരിനെ വിറപ്പിച്ച് പകലും കാട്ടാനകളുടെ വിളയാട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
മറയൂർ: കാട്ടാനകളെ ഭയന്ന് പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പറ്റാത്ത നാടായി കാന്തല്ലൂർ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാന നാശം വരുത്തിയത്. പകൽ സമയത്ത് കാന്തല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. നിരവധി പേർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാന്തല്ലൂരിലെ കർഷകനും റിസോർട്ട് ഉടമയുമായ പനച്ചിപറമ്പിൽ പ്രതീഷിന്റെ കാബേജ്, കാരറ്റ്, വാഴ എന്നീ കൃഷികൾ നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടവും വരുത്തിവച്ചു. നൂറിലധികം പേർ തിങ്ങിപ്പാർക്കുന്ന കാന്തല്ലൂർ ഗ്രാമത്തിലെ കണ്ണയ്യന്റെ വീടിനും മതിയഴകന്റെ ഓട്ടോറിക്ഷയ്ക്കും കേട് വരുത്തി. രാജേന്ദ്രന്റെ വീടിന്റെ മുറ്റത്തുകൂടി നടന്ന കാട്ടാന കാന്തല്ലൂർ പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവ പ്രവത്തിക്കുന്നതും വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന സിപ്പ് ലൈൻ ഭാഗത്തും എത്തിയ ശേഷം നാട്ടുകാർക്കും പ്രദേശവാസികൾക്കും നേരേ പാഞ്ഞടുത്തു.
Read Moreആദിവാസി ഊരുകളില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു: ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്ന ങ്ങൾ; ഏഴു ലക്ഷം പിഴ
തൊടുപുഴ: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തയാള്‍ക്ക് ഏഴു ലക്ഷം രൂപ പിഴ. ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവര്‍ഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചെറുതോണി പേട്ടയില്‍ പി.എ.ഷിയാസിനാണ് പിഴയടയ്ക്കാന്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ ഉത്തരവിട്ടത്. കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷന് ആണെന്നും പരിശോധനയില്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവര്‍ വെളിച്ചെണ്ണ വില്‍പ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.
Read Moreപീരുമേട്ടിൽ യുവാവ് കൊല്ലപ്പെട്ട കേസില്‍ സഹോദരനും അമ്മയും പിടിയില്‍; മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്
ഇടുക്കി: പീരുമേട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അമ്മയുടെയും സഹോദരന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീരുമേട് പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവിനെ (31) മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് സഹോദരന് അജിത്തിനെയും ഇവരുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അഖില്‍ ബാബുവിനെ കമുകില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നെന്ന് വ്യക്തമായത്. തലയ്ക്കേറ്റ അടിയില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം രാത്രി ഒന്പതോടെയായിരുന്നു സംഭവം. കമുകില്‍ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയില്‍ അയല്‍വാസികളാണ് അഖിലിനെ കണ്ടെത്തിയത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അജിത്തും അഖിലും സ്ഥിരമായി ഇവരുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ബഹളം കേട്ടാല്‍ അയല്‍വാസികള്‍ ശ്രദ്ധിക്കാറില്ലായിരുന്നു. ചൊവ്വാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. അക്രമാസക്തനായ അഖിലിനെ കമുകില്‍ കെട്ടിയിട്ട്…
Read Moreകന്നിമല എസ്റ്റേറ്റിൽ ഒറ്റക്കൊന്പനും പടയപ്പയും നേർക്കുനേർ; തൊഴിലാളി കുടുംബങ്ങൾ ആശങ്കയിൽ; ആനകളെയും നിരീക്ഷിച്ച് ആർആർടി സംഘം
മൂന്നാർ: കഴിഞ്ഞ ദിവസം കൊന്പുകോർത്ത് ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊന്പൻമാർ വീണ്ടും വീടുകൾക്കു സമീപം നിലയുറപ്പിച്ചു. മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ പടയപ്പയും ഒറ്റക്കൊന്പനും ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ കന്നിമല എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപം എത്തിയത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ നിലയുറപ്പിച്ചതോടെ തൊഴിലാളികളും ആശങ്കയിലായി. രണ്ട് ആനകളെയും നിരീക്ഷിച്ച് ആർആർടി സംഘം സമീപത്തുതന്നെ തുടരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് രണ്ടു കൊന്പൻമാരും നയമക്കാട് എസ്റ്റേറ്റിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച രാവിലെ കന്നിമലയ്ക്കു സമീപം എത്തിയ കൊന്പമാർ ഏതാനും മീറ്ററുകൾക്ക് അപ്പുറം മാത്രം നിലയുറപ്പിച്ചിരിക്കുകയാണ്. ചിന്നക്കനാലിൽ ചക്കക്കൊന്പൻ, മുറിവാലൻ എന്നീ വിളിപ്പേരുകൾ ഉള്ള കൊന്പൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലൽ ഞായറാഴ്ച ചരിഞ്ഞിരുന്നു.
Read Moreചിന്നക്കനാലില്‍ ചക്കക്കൊമ്പന് വീട് തകര്‍ത്തു; വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി; പ്രതിഷേധിച്ച് നാട്ടുകാർ
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന 301 കോളനിയിലെ വീടിനു നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെ എത്തിയ കാട്ടാന വീട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. 301 കോളനി സ്വദേശിയായ സോമി സെബാസ്റ്റ്യന്റെ വീടാണ് തകര്‍ത്തത്. ഇന്നലെ രാത്രിയോടെ എത്തിയ ചക്കക്കൊമ്പന് 301 സമീപം കോളനിക്കു സമീപം തമ്പടിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് പുലര്‍ച്ചെ വീട് ഇടിച്ചു തകര്‍ത്തത്. വീടിന്റെ മുന്‍വശത്തെ ഭിത്തി പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആശുപത്രി ആവശ്യങ്ങള്‍ക്കായി ഇവര്‍ പോയിരുന്നതിനാലാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായത്. ചക്കക്കൊമ്പന് പുറമെ മറ്റൊരു കാട്ടാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പനുമായി ഏറ്റമുട്ടിയ മുറിവാലന് കൊമ്പന് ചരിഞ്ഞിരുന്നു. പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്പൊഴും 301 മേഖലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.
Read Moreകോട്ടയത്ത് കോളജ് വിദ്യാർഥിയെ കാണാതായ സംഭവം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
കോട്ടയം: എസ്എംഇ കോളേജിൽ നിന്നും തിങ്കളാഴ്ച കാണാതായ വിദ്യാഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്ന് കണ്ടെടുത്തു. ഒന്നാം വർഷ എംഎൽടി വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതലാണ് വിദ്യാർഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അജാസ് ഖാൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read More