മരങ്ങാട്ടുപിള്ളി: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ ഏണി തെന്നിമാറി വൈദ്യുതി വിതരണ കമ്പിയിൽ തട്ടി ഷോക്കേറ്റ തടി വ്യാപാരി മരിച്ചു. മരങ്ങാട്ടുപിള്ളി ഉപ്പാശേരിൽ സുനിൽ ഫ്രാൻസിസ് (സുനു -51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് മുന്നിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തടിവ്യാപാരം നടത്തിയിരുന്ന സുനിൽ തൊഴിലാളികൾക്കൊപ്പം മരം മുറിക്കുകയായിരുന്നു. ഏണി ഉപയോഗിച്ച് കയറിയാണ് ശിഖരം മുറിച്ച് ഇറക്കിയിരുന്നത്. ഇതിനിടയിൽ ഏണി തെന്നി വൈദ്യുതി വിതരണ കമ്പിയിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ സുനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു (നിരപ്പേൽ കൂടല്ലൂർ). മക്കൾ: അനു (നഴ്സിംഗ് വിദ്യാർഥിനി, ബംഗളൂരു), ആൻ മരിയ, ട്രീസ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് സഹോദരൻ ബിജു ഫ്രാൻസീസിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
Read MoreCategory: Kottayam
അച്ചടക്കത്തോടെ കുട്ടിസല്യൂട്ട്… മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി ധ്രുവൻ സമ്മാനിച്ചു, താൻ വരച്ച ചിത്രവും; അച്ഛനെപ്പോലെ എനിക്കും പോലീസാകണം
കോട്ടയം: അച്ഛന് സല്യൂട്ട് നല്കുന്ന മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി മകന് ധ്രുവനും. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ഉദ്ഘാടന വേദിയിലാണ് ഡിജിപിയെയും നൂറുകണക്കിനു പോലീസുകാരെയും സാക്ഷിനിര്‍ത്തി ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കിയത്. സമ്മേളന പ്രതിനിധിയും കേരള നിയമസഭയില്‍ ഡെപ്യൂട്ടേഷനില്‍ വാച്ച് ആന്‍ഡ് വാർഡ് ആയി ജോലി ചെയ്യുന്നയാളുമായ കൊട്ടാരക്കര വെട്ടുചോല ചക്കുവരയ്ക്കല്‍ സജി ഭവനില്‍ എസ്. സന്തോഷ്കുമാറിന്റെയും ദേവുവിന്റെയും മകനാണ് ധ്രുവന് സന്തോഷ്. ചിത്രകലയില്‍ പ്രാവീണ്യമുള്ള ധ്രുവന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചിരുന്നു. ഇതു സമ്മാനിക്കുന്നതിനായിട്ടാണ് ധ്രുവനെ വേദിയിലേക്ക് ക്ഷണിച്ചത്. ചിത്രവുമായി മുഖ്യമന്ത്രിക്ക് അരികിലെത്തിയ ധ്രുവന് ആദ്യം സല്യൂട്ട് നല്കി. ധ്രുവനെ മുഖ്യമന്ത്രിയും സദസിലുള്ളവരും അഭിനന്ദിച്ചു. ഫോട്ടോയെടുത്തശേഷം മടങ്ങാന്‍ തുടങ്ങുംമുമ്പ് ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി. ഭാവിയില്‍ അച്ഛനെപ്പോലെ പോലീസാകാനാണ് ധ്രുവനും ആഗ്രഹം. അച്ഛന്റെ പോലീസ് ജോലിയെക്കുറിച്ചും പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെക്കുറിച്ചും നല്ല അറിവാണ് ധ്രുവനുള്ളത്.…
Read Moreഎന്റെ ഉപജീവനമാർഗം മുട്ടിക്കരുതേ… മേയാൻ വിടുന്ന ആടുകൾ മോഷണം പോകുന്നത് പതിവാകുന്നു; പരാതിയുമായി കുമരകത്തെ വീട്ടമ്മ
കുമരകം: കുമരകം നാലുപങ്കുഭാഗത്ത് ആടുമോഷണം പതിവാകുന്നു. ഒരു വീട്ടിലെ രണ്ടു ആടുകളാണ് മോഷണം പോയത്. മൂലംങ്കുത്ര അന്നമ്മയുടെ ആടുകളാണു നഷ്ടപ്പെട്ടത്. ഏഴു വർഷങ്ങളായി ആടുകളെ വളർത്തിയാണ് ഈ വീട്ടമ്മ ഉപജീവനം നടത്തുന്നത്. 30 ആടുകളെ വരെ ഒരുമിച്ച് വളർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒരാട്ടിൻ കുട്ടിയെ പട്ടാപ്പകൽ കാണാതായി. കഴിഞ്ഞ ദിവസം നാലുവയസുള്ള ഗർഭിണിയായ മറ്റൊരാടിനെയും കാണാതായി. നാലുപങ്കുപ്രദേശത്ത് പകൽ സമയങ്ങളിൽ ആടിനെ അഴിച്ചുവിടുക പതിവായിരുന്നു. കൂട്ടമായി മേഞ്ഞുനടന്ന ശേഷം സന്ധ്യയോടെ ഇവയെല്ലാം തിരികെയെത്തി കൂട്ടിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ ആടുകൾ മോഷണം പോകാൻ തുടങ്ങിയതോ മേയാൻ വിടാൻ പറ്റാതായി. ആടുകളെ കാണാതാകുന്നത് പതിവായതോടെ കൂട്ടിൽ തന്നെ തീറ്റ കൊടുത്ത് വളർത്തേണ്ട സാഹചര്യമാണിപ്പോൾ. കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വീട്ടമ്മ പറഞ്ഞു.
Read More“മാഷേ ഈ അതിജീവനം എന്നാല്‍ എന്താ’; അഭിനയത്തിൽ അധ്യാപകനും ശിഷ്യനും ഫസ്റ്റ്; ഇരുവരേയും ആദരിച്ച് സ്കൂൾ
കണമല: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കിസുമം ഹയര്‍ സെക്കൻഡറി സ്കൂള്‍ സംഘടിപ്പിച്ച റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അധ്യാപകനും ശിഷ്യനും. കടുമീന്‍ചിറ ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂന്നാര്‍ സ്വദേശിയായ സച്ചിനും അധ്യാപകൻ സജിനുമാണ് ഒന്നാം സ്ഥാനം നേടിയത്. “മാഷേ ഈ അതിജീവനം എന്നാല്‍ എന്താ’ എന്നതാണ് ഒന്നാം സ്ഥാനം നേടിയ റീൽസ്. സ്വന്തം ജീവിതസാഹചര്യമാണ് സച്ചിൻ പ്രമേയമാക്കിയത്. ഇതിൽനിന്നുതന്നെ ഉത്തരം കണ്ടെത്തി നൽകുന്ന മാഷായി സ്കൂള്‍ അധ്യാപകനായ സജിനാണ് വേഷമിട്ടത്. ഇരുവരെയും സ്കൂള്‍ അസംബ്ലിയില്‍ ആദരിച്ചു. റീല്‍സ് മത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടിയ റഹ്മത്ത്ഖാന്, വായനാദിനമത്സരത്തില് സമ്മാനം നേടിയ എരുമേലി സ്വദേശിയും ചായക്കച്ചവടം നടത്തുന്നവരുമായ ശ്രീവിദ്യ എന്നിവര്‍ക്കും ആദരവ് നൽകി. ഹെഡ്മാസ്റ്റർ ഷാജി കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. രാജന് അധ്യക്ഷത വഹിച്ചു. എം. നാസറുദീന്‍ കുഞ്ഞ്,…
Read Moreസാഹസിക യാത്രയുമായി വീണ്ടും ന്യൂജെൻ കുട്ടികളുടെ തേരോട്ടം; ഇടുക്കിയിൽ കാറിന്റെ ഡോറിന് മുകളിലിരുന്ന് യാത്ര; പോലീസ് അന്വേഷണം ആരംഭിച്ചു
പെരുവന്താനം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനുമിടയിൽ റോഡിലൂടെ അപകടകരമായ രീതിയിൽ കാർ യാത്ര. രണ്ടു യുവാക്കൾ കാറിന്റെ ഡോറിന് കയറിയിരുന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയോരത്തെ ഹോട്ടലിന്റെ സിസിടിവി കാമറയിൽ കാറിൽ അപകടകരമായ രീതിയിൽ യുവാക്കൾ സഞ്ചരിക്കുന്ന ദൃശ്യം പതിഞ്ഞു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണിത്. കുത്തിറക്കവും കൊടുംവളവുമുള്ള റോഡിൽ പലതവണ അപകടം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു യുവാക്കളുടെ സഞ്ചാരം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ യുവാക്കൾ വാഹനത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഓണക്കാലം: ലഹരി വന്‍തോതില്‍ എത്തുന്നു; പിടിയിലാകുന്നതു ചെറുമീനുകള്‍; പുതുതലമുറ എംഡിഎംഎയ്ക്കു പിന്നാലെ
കോട്ടയം: ഓണാഘോഷങ്ങള്‍ക്കു മുമ്പായി സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുന്നു. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടില്‍ വ്യാപകമാകുകയാണെന്ന ആരോപണമുണ്ട്. പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതായി അവകാശപ്പെടുമ്പോഴും പുതുവഴികളിലൂടെ യുവാക്കളിലേക്കു ലഹരി നിര്‍ബാധം ഒഴുകിയെത്തുകയാണ്. ഓരോദിവസവും ലഹരിക്കടത്തില്‍ പിടികൂടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓണക്കാലം മുന്നില്‍ കണ്ട് ചില സംഘങ്ങള്‍ വന്‍തോതില്‍ ലഹരി സംഭരിക്കുന്നതായാണ് സൂചന. അന്തര്‍സംസ്ഥാന ബസുകള്‍, ലോഡ്ജ് മുറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരിക്കടത്ത് വ്യാപകമാകുന്നത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്ത് നാട്ടിലേക്കു മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയര്‍മാര്‍ ബസില്‍ കയറുന്നത്. പരിശോധന പേടിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് ഇവര്‍ ഇറങ്ങുന്നത്. പിന്നീടു മറ്റ് ബസുകള്‍ കയറിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയും പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങള്‍ വഴിയുമാണ് കഞ്ചാവ് എത്തുന്നത്.…
Read Moreഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്പന! ലഹരി സംഘങ്ങൾക്കിടയിലെ ബാബ പോലീസ് പിടിയിൽ
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന. പരിശോധനകളുമായി പോലീസ്. കേരളത്തില്‍ ജോലിക്കായി വരുന്ന ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിപണനം നടത്തുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞദിവസം പന്തളത്തു നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഈ സംഘത്തിലെ മുഖ്യകണ്ണിയാണെന്നും പോലീസ് പറഞ്ഞു. പശ്ചിമ ബംഗാള്‍ ജല്‍പൈഗുരി സ്വദേശി കാശിനാഥ് മൊഹന്താണ് (56 ) മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കളുടെ കടത്തിനും വില്പനയ്ക്കുമെതിരെ പോലീസ് പരിശോധന തുടര്‍ന്നുവരുന്നതിനിടെയാണ് ഈ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഡി ഹണ്ട് എന്നപേരില്‍ പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും, സ്കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും ജില്ലയില്‍ നടന്നുവരികയാണ്.ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇപ്പോള്‍…
Read Moreഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്പന! അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന. പരിശോധനകളുമായി പോലീസ്. കേരളത്തില്‍ ജോലിക്കായി വരുന്ന ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിപണനം നടത്തുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞദിവസം പന്തളത്തു നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഈ സംഘത്തിലെ മുഖ്യകണ്ണിയാണെന്നും പോലീസ് പറഞ്ഞു. പശ്ചിമ ബംഗാള്‍ ജല്‍പൈഗുരി സ്വദേശി കാശിനാഥ് മൊഹന്താണ് (56 ) മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കളുടെ കടത്തിനും വില്പനയ്ക്കുമെതിരെ പോലീസ് പരിശോധന തുടര്‍ന്നുവരുന്നതിനിടെയാണ് ഈ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഡി ഹണ്ട് എന്നപേരില്‍ പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും, സ്കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും ജില്ലയില്‍ നടന്നുവരികയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ്…
Read Moreവിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന പുരയിടത്തിൽ കഞ്ചാവുചെടി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് വൈക്കം എക്സൈസ്
കടുത്തുരുത്തി: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വളര്‍ന്നുനിന്നിരുന്ന കഞ്ചാവുചെടി എക്സൈസ് സംഘമെത്തി പിഴുതെടുത്തു. ഇന്നലെ ആപ്പാഞ്ചിറ ചെറിയപാലത്തിനു സമീപത്തെ പറമ്പില്‍നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സമീപത്തെ ജെ ജെ ഹോണ്ട ഷോറൂമില്‍ വാഹന സര്‍വീസിനെത്തിയ ആളില്‍നിന്നും ലഭിച്ച വിവരമനുസരിച്ചാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷോറൂമിനു പടിഞ്ഞാറുവശത്തായി 1.25 മീറ്റര്‍ ഉയരത്തിലായിരുന്നു കഞ്ചാവു ചെടി. സംഭവത്തില്‍ കേസെടുത്തതായി വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മുമ്പ് ഷോറൂമിനു മുകളില്‍ സമീപത്തെ പോളിടെക്നിക് വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്നു. മാസങ്ങല്‍ക്കു മുമ്പ് എക്സൈസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവുചെടി ഇവിടെ നട്ടുവളര്‍ത്തി പരിപാലിച്ചതാണോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
Read Moreസ്പെഷല്‍ ട്രെയിനും അധികം കോച്ചുമായി ഓണത്തിരക്ക് കുറയ്ക്കാൻ റെയിൽവേ; സ്പെഷൻ സർവീസുകൾ ഒരുക്കാതെ കെഎസ്ആർടിസി
കോട്ടയം: ഓണത്തിരക്കിന് ആശ്വാസമായി റെയില്‍വേ മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്ലി സ്പെഷല്‍ ആരംഭിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍, മംഗള, കേരള, ശബരി, ജയന്തി, മലബാര്‍ ഉള്‍പ്പെടെ പത്ത് ട്രെയിനുകള്‍ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് നാട്ടിലേക്ക് റിസര്‍വേഷന്‍ കിട്ടില്ല.തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. തിരികെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,…
Read More