കോട്ടയം: ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തില്‍ വന്നതോടെ രോഗികള്‍ക്ക് ആശ്വാസം. ജീവന് രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മെഡിക്കല്‍ സംബന്ധമായ ഉത്പന്നങ്ങള്‍ക്കും വില കുറയും. ഇതോടെ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവുവരും. പ്രമേഹമരുന്നുകള്‍, ഹിമോഫീലിയ മരുന്നുകള്‍, ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കു വില കുറയുന്നത് രോഗികള്‍ക്കു വലിയ ആശ്വാസമാകും. മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായിട്ടാണ് കുറച്ചത്. മെഡിക്കല്‍ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി. കാന്‍സര്‍ രോഗത്തിനുള്ള 33 മരുന്നുകളുടെയും പരിശോധന കിറ്റുകളുടെയും ജിഎസ്ടി എടുത്തുകളഞ്ഞതും രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. ആയുര്‍വേദ, യുനാനി, ഹോമിയോമരുന്നുകള്ക്കു പുറമെ വെറ്ററിനറി മരുന്നുകളുടെയും നികുതി അഞ്ചു ശതമാനമായി കുറയും. പക്ഷിമൃഗപരിപാലകര്ക്ക് ഇത് വലിയ ആശ്വാസമായി. മുമ്പ് വെറ്റിറിനറി മരുന്നുകള്‍ക്ക് വലിയ വിലയായിരുന്നു. തെര്‍മോ മീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ രോഗനിര്‍ണയ ഉപകരണ വിലയിലും കുറവു വരും.…
Read MoreCategory: Kottayam
ഇനി ആവേശത്തിന്റെ നാളുകൾ… ഒരുക്കങ്ങൾ പൂർത്തിയാകുന്നു; താഴത്തങ്ങാടി വള്ളംകളി 27 ന്
താഴത്തങ്ങാടി: കോട്ടയം മത്സരവള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് ഒരുക്കുന്നത്. 27നാണു വള്ളംകളി. ആറിന്റെ ഇരുകരകളിലുംനിന്നുകൊണ്ട് വള്ളംകളി സുഗമമായി വീക്ഷിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരുന്നു. ഫിനിഷിംഗ് പോയിന്റിനുസമീപം ആഴം കൂട്ടുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു. മുഖ്യ പവലിയന്റെ ജോലികള്‍ വരുന്നദിവസങ്ങളില്‍ ആരംഭിക്കും. 350 പേര്‍ക്ക് ഇരുന്ന് വള്ളംകളി കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ മുഖ്യപവലിയനില്‍ സജ്ജമാക്കും. മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനവും, ട്രാക്ക്, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവയും ക്രമീകരിക്കും. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവുംവള്ളംകളിക്ക് മുന്നോടിയായി സാംസ്കാരിക വിളംബര ഘോഷയാത്ര വള്ളംകളിയുടെ തലേദിവസം 26നു സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഘോഷയാത്ര അറപുഴ കോട്ടയം വെസ്റ്റ് ക്ലബില്നിന്നാരംഭിച്ച് ഫിനിഷിംഗ് പോയിന്റില്‍ എത്തി ആലുംമൂട് ജംഗ്ഷന് സമീപമുള്ള മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളിയങ്കണത്തില്‍ സമാപിക്കും. ഘോഷയാത്രയില്‍ ലഹരിമുക്തി…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള വീടുനിർമാണം പൂർത്തിയായി
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണതിനെ തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് പണിതു നൽകുന്ന വീടിന്റെ നിർമാണം പൂർത്തിയായി. 12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമനാണ് നേതൃത്വം നൽകിയത്. 26ന് വൈകുന്നേരം അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വീടിന്റെ താക്കോൽ കൈമാറും. മന്ത്രി വി.എൻ.വാസവൻ, സി.കെ. ആശ എംഎൽഎ എന്നിവർ പങ്കെടുക്കും.
Read Moreമഞ്ഞപ്പിത്തം പടരുന്ന സാഹചര്യം; വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം ഉറപ്പാക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണം
കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ച 195 മഞ്ഞപ്പിത്ത കേസുകളും സംശയാസ്പദമായ 388 കേസുകളും ഉള്‍പ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും സംശയാസ്പദമായ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായതോ അല്ലെങ്കില്‍…
Read Moreഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.06 കോടി തട്ടിയ പ്രതി അറസ്റ്റില്‍
ചങ്ങനാശേരി: ഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.6കോടി തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കവണത്തറ നടുവണ്ണൂര്‍ കീഴന്പറമ്പത്ത് കെ.പി. ഗോപിഷ് (36) ആണ് അറസ്റ്റിലായത്. ഫൈന്ബ്രിഡ്ജ് കാപ്പിറ്റല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ 2025 ഫെബ്രുവരി 21 മുതല്‍ മേയ് മുപ്പതുവരെയുള്ള തീയതികളിലായാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയില്‍ നിന്നും 1,06,40,491 രൂപ പ്രതി വാങ്ങിയെടുത്തത്. അമിത ലാഭം നല്‍കാമെന്നു പറഞ്ഞ്പണം വാങ്ങിയശേഷം മുതലുപോലും നല്‍കാതെ വന്നതോടെയാണ് പണം നഷ്ടമായ ആള് പോലീസിനെ സമീപിച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിയെടുത്ത പണം പ്രതി പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും ഒരു വലിയ തുക എസ്ബി ഐയുടെ നടുവണ്ണൂര്‍…
Read Moreശബരി വിമാനത്താവളം; സ്ഥലം കൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍; ഏറ്റെടുക്കേണ്ടത് 2,570 ഏക്കര്‍ സ്ഥലം
കോട്ടയം: എരുമേലി ശബരി വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 121.876 ഹെക്ടര്‍ സ്ഥലം സ്വകാര്യവ്യക്തികളില്നിന്നാണ് ഏറ്റെടുക്കേണ്ടത്. എയര്‍പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷം മുന്‍പ് സ്ഥലവും കെട്ടിടവും കല്ലിട്ടുതിരിച്ച വ്യക്തികള്‍ക്ക് നിലവില്‍ കെട്ടിടങ്ങള്‍ പണിയാനോ വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇവിടെ ദീര്‍ഘകാല വിളകള്‍ നട്ടുപിടിപ്പിക്കാനും അനുവാദമില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ മറ്റിടങ്ങളില്‍ സ്ഥലവും വീടും വാങ്ങാനാകൂ. മുന്‍പ് ആധാരം പണയപ്പെടുത്തി പണമെടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണിയെ നേരിടുകയാണ്. സ്ഥലം വിട്ടുകൊടുക്കേണ്ട ഏറെപ്പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരം തേടുന്നുമില്ല. കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടുപോയാല്‍ പ്രദേശവാസികളുടെ ജീവിതം…
Read Moreകടല്‍ ഇല്ലെങ്കിലെന്ത് മലരിക്കലില്‍ കടല്വള്ളം റെഡി; 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലിലുണ്ട്
കോട്ടയം: കോട്ടയം ജില്ലയില്‍ കടലില്ലെങ്കിലും കടല്വള്ളങ്ങള് 200 ലധികം ഉണ്ട്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ ഇറമ്പം പാടശേഖരത്തുള്ള ആമ്പല്‍ വസന്തം കാണാനെത്തുന്നവരെ 800 ഏക്കറോളം വ്യാപിച്ച വിശാലമായ ആമ്പല്‍ പാടത്തിനടുത്തേക്കു കൊണ്ടുപോകുന്നത് കന്യാകുമാരിയില്‍ നിന്നും മറ്റ് മത്സ്യബന്ധന തുറമുഖത്തു നിന്നും എത്തിച്ച ഫൈബര്‍ വള്ളങ്ങളാണ്. 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലില്‍ സര്‍വീസ് നടത്തുന്നുണ്ട്. നാടന്‍ വള്ളങ്ങളെ അപേക്ഷിച്ച് കടല്‍ വള്ളങ്ങള്‍ മറിയാനുള്ള സാധ്യത തീരെ കുറവാണ്.വീതിയേറിയ വള്ളത്തിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാണ് പ്രത്യേകിച്ച് വള്ളത്തില്‍ യാത്ര ചെയ്യാത്തവര്‍ക്ക്. മാത്രമല്ല ആഞ്ഞിലിത്തടിയില്‍ തീര്‍ത്ത നാടന്‍ വള്ളങ്ങളെക്കാള് തുഴയാന്‍ എളുപ്പമാണ് ഫൈബര്‍ വള്ളങ്ങള്‍. മലരിക്കലിലെ ടൂറിസ്റ്റ് വള്ളങ്ങളുടെ ഉടമകള്‍ മിക്കവരും നെല്‍കര്‍ഷകര്‍ തന്നെയാണ്. അവര്‍ക്ക് പാടത്തേക്ക് വളവും, വിത്തു അടക്കം കാര്‍ഷിക ഉപകരണങ്ങളും തൊഴിലാളികളെയും കൊണ്ടുപോകാന്‍ വള്ളം കൂടിയേതീരു. ആ നിലയ്ക്ക് ഫൈബര്‍ വള്ളങ്ങള്‍ എല്ലാ അര്‍ഥത്തിലും…
Read Moreഅയ്യപ്പ സംഗമത്തിലേക്ക് സർക്കാർ എത്തിയത് തീർഥാടകരുടെ ആവശ്യം പരിഗണിച്ചെന്ന് വി.എന്‍. വാസവന്
പന്പ: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് മന്ത്രി വി.എന്‍. വാസവന്. ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്പ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം. സെപ്റ്റംബര്‍ 15 വരെ 4864 പേര് രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും.പമ്പാതീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി,…
Read Moreഅയ്യപ്പസംഗമത്തിന് പമ്പാതീരം ഒരുങ്ങി; 3,500 പേര് പങ്കെടുക്കും; ഏഴു കോടി രൂപയുടെ ക്രമീകരണങ്ങള്‍
പത്തനംതിട്ട: നാളെ പന്പയില് ആഗോള അയ്യപ്പഭക്ത സംഗമത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് മൂന്ന് ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം…
Read Moreസ്വര്‍ണക്കടയിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
ചങ്ങനാശേരി: ജില്ലയിൽ നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ. നടപടികള്‍ സ്വീകരിക്കാനാകാതെ പോലീസ്. പായിപ്പാട്, മുണ്ടുകോട്ടാല്‍, നാലുകോടി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം മേഖലകളിലാണ് മതിയായ രേഖകളില്ലാതെ വന്‍തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ചേക്കേറിയിരിക്കുന്നത്. ആഴ്ചകള്‍തോറും വന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനുള്ള നടപടികളൊന്നും കൃത്യമായി കൈകാര്യം ചെയ്യാനും അധികൃതര്‍ക്ക് കഴിയുന്നില്ല.തെങ്ങണയില്‍ കഴിഞ്ഞ ദിവസം സ്വര്ണക്കടയില്നടന്ന മോഷണം ഇതരസംസ്ഥാന തൊഴിലാളികളെകേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മോഷ്ടാക്കളെന്നു കരുതുന്ന രണ്ട് ഇതരസംസ്ഥാന തൊളിലാളികളുടെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്. തെങ്ങണ ജംഗ്ഷനിലുള്ള ഉമജൂവലറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് മോഷണസംഘം നാലേമുക്കലാല് പവന് സ്വരണവും ഒരുകിലോ വെള്ളിയും മോഷ്ടിച്ചത്.കടയുടെ അലമാരയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് മോഷണം പോയത്. കടയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ ബാഹുല്യമുള്ള…
Read More