കട്ടപ്പന: കല്യാണത്തണ്ട് റവന്യു ഭൂമിയിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കോൺഗ്രസ്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60ൽ സർവ്വേ നമ്പർ -19ൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ആറരപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനു പകരം അവരെ ഇറക്കിവിടാൻ ശ്രമിക്കുകയാണ്. കല്യാണതണ്ടിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സർക്കാർ പുൽമേട് എന്ന് ബോർഡ സ്ഥാപിച്ചിരുന്നു. ഒരു കാരണവശാലും ഇവിടെ നിന്ന് ആരെയും കുടിയൊഴിപ്പിക്കാനനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി, കെ പി സി സി സെക്രട്ടറി തോമസ രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കല്യാണത്തണ്ട് സന്ദർശിച്ച് ബോർഡ് പിഴുതെറിയുകയും പാർട്ടിയുടെ കൊടി കുത്തുകയു ചെയ്തു.
Read MoreCategory: Kottayam
വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി; രാത്രിയിൽ ബാൽക്കണിയിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ മുറിയെടുത്തതായിരുന്നു യുവാവ്. മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പം നില്‍ക്കവെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽനടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
Read Moreഅഞ്ഞൂറടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു; ഇരുപത്തിയൊന്നു വയസുള്ള അനുവിന് സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ്
മൂലമറ്റം: തുന്പിച്ചി മലയിൽനിന്ന് അഞ്ഞൂറടി താഴ്ചയിലേയ്ക്ക് വീണ് യുവാവ് മരിച്ചു. തുന്പിച്ചി തൈപ്ലാക്കൽ ഭാസ്കരന്റെ മകൻ അനുവാ (21) ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കിലെത്തി അനു പലരേയും ഫോണിൽ വിളിച്ചിരുന്നു. പിന്നീട് ഇയാൾ തിരിച്ചുവരാത്തതിനെത്തുടർന്ന് സൃഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ ഷർട്ട് മരത്തിൽ കണ്ടെത്തി. ഉടൻ തന്നെ കുളമാവ് പോലീസിനെ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ 500 അടി താഴ്ചയിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്ക് സാന്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും പറയപ്പെടുന്നു. കുളമാവ് സിഐ സുബിൻ തങ്കച്ചന്റ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മാതാവ്: കുമാരി. സഹോദരങ്ങൾ: കുട്ടപ്പൻ, അന്പിളി.
Read Moreതെരഞ്ഞെടുപ്പ് തിയതികൾ ഇന്ന്; ചേലക്കരയും പാലക്കാടും ആകാംക്ഷയില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വൈകിയേക്കും
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കും സംസ്ഥാനത്തെ രണ്ടു നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമോ എന്ന ആകാഷയിൽ കേരളം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വൈകിട്ട് മൂന്നിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിഷയമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹരിയാന, ജാര്‍ക്കണ്ഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് മുഖ്യ അജന്‍ഡയെന്നാണ് നിഗമനം. അതോടൊപ്പം േകരളത്തില് ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പാലക്കാട്ടും ചേലക്കരയിലുമാണ് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുന്നത്. വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇവിടെ നിന്ന് ജയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ അംഗത്വം രാജിവച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. വയനാട്ടില്‍ നിന്നും യുപിയിലെ റായ്ബറേലിയില്‍ നിന്നും ജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. മേയ്മാസം പതിനെട്ടിനാണ് അദ്ദേഹം വയനാട്ടിലെ അംഗത്വം രാജിവച്ചത്. സ്ഥാനമൊഴിഞ്ഞ് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്…
Read Moreപെണ്‍കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍
പാമ്പാടി: ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നയാളെ പാമ്പാടി പോലീസ് പിടികൂടി. പത്തനംതിട്ട ആനിക്കാട് മാവുങ്കല്‍ റോണി (26)യെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ബൈക്കില്‍ എത്തി സൗത്ത് പാമ്പാടി, മുളേക്കുന്ന്, കുറ്റിക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് നടന്നു വരുന്ന പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കും. തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയശേഷം വേഗത്തില്‍ ബൈക്ക് ഓടിച്ച് പോവുകയാണ് ചെയ്തിരുന്നതാണ് ഇയാളുടെ രീതി. നിരവധി പേര് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അവസാനമായി കഴിഞ്ഞ ജൂലൈ 22നു ഹീറോ എക്സ് പ്ലസ് ബൈക്കില്‍ എത്തി ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് കറുകച്ചാല്‍, പാമ്പാടി പ്രദേശത്തുള്ള ഈ മോഡല്‍ ബൈക്കുകളുടെ വിവരം ശേഖരിച്ചു. ഏതാണ്ട് 400ല്‍പ്പരം ബൈക്കുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോണ്‍ നമ്പരുകളും…
Read Moreതിരുനക്കരയിൽ താത്കാലിക വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കോട്ടയം: ജനങ്ങളുടെ ദുരിതം കണ്ടിട്ടും കണ്ണുതുറക്കാതെ കോട്ടയം നഗരസഭ. കഴിഞ്ഞ രണ്ടു മാസമായി കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വെയിലത്തും മഴത്തും നിന്നു കഷ്ടപ്പെടുകയാണ്. താത്കാലിക വെയിറ്റിംഗ് ഷെഡ് നിര്‍മിക്കുമെന്ന് നഗരസഭയുടെ വാക്ക് പാഴ്വാക്കായി. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ല്കസ് പൊളിച്ചുമാറ്റിയശേഷം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 13 മുതല്‍ തിരുനക്കര ബസ് സ്റ്റാന്ഡിലുടെ സ്വകാര്യ ബസുകള്‍ കടത്തിവിടാന്‍ തുടങ്ങിയത്. അന്നു തന്നെ സ്റ്റാന്‍ഡിനുള്ളില്‍ താത്കാലിക വെയിറ്റിംഗ് ഷെഡ് വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. യാത്രക്കാര്‍ക്കുവേണ്ടി 15 അടി നീളത്തില്‍ രണ്ടു കാത്തിരിപ്പുകേന്ദ്രം സൗജന്യമായി നിര്‍മിച്ചു നല്കാന് കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനം മുന്നോട്ട് വന്നെങ്കിലും നഗരസഭ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഏതാണ്ട് ആറു ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതോടനുബന്ധിച്ചുള്ള ഡിവൈഡറുകളില്‍ പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നതിനു പണവുമടച്ച്…
Read Moreമുല്ലപ്പെരിയാർ ഓർമപ്പെടുത്തൽ; മർച്ചന്റ് അസോസിയേഷന്റെ ഉപവാസം നാളെ തൊടുപുഴയിൽ; നിവേദനം സമർപ്പിക്കാൻ ഒപ്പുശേഖരണവും
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെയും മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഓർമപ്പെടുത്തൽ എന്ന പേരിൽ നാളെ സിവിൽസ്റ്റേഷനു സമീപം ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 50 വർഷമാണ് മുല്ലപ്പെരിയാറിന് സുരക്ഷാകാലാവധിയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 130 വർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ ജനങ്ങൾ ആശങ്കയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തമിഴ്നാടും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. രാവിലെ 9.30നു ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിക്കും. അഡ്വ. റസൽ ജോയി, സിനിമാതാരം അശോകൻ, അഡ്വ. സി.കെ. വിദ്യാസാഗർ, ബെന്നി ജോസഫ്, സന്തോഷ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി, ജില്ലാവർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജനറൽസെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, നിയുക്ത പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി പി.എം. ബേബി, അജ്മൽ തൊടുപുഴ, ഇമാം കൗണ്‍സിൽ…
Read Moreപുഞ്ചിരിയുമായി അവൻ വീട്ടിലേക്ക്… പിഞ്ചുകുഞ്ഞ് നാണയം വിഴുങ്ങി; സുരക്ഷിതമായി നാണയം പുറത്തെടുത്ത് മാർ സ്ലീവാ മെഡിസിറ്റി
രാജാക്കാട്: പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിൽ പുറത്തെടുത്തു. ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ മകൻ രണ്ടു വയസുകാരനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ഇരട്ടസഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി.നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു. മാതാപിതാക്കൾ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാണയം പുറത്തെടുക്കാൻ വിദഗ്ധ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ. അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ അന്നനാളത്തിന്റെ മുകൾ ഭാഗത്ത് നാണയം തടഞ്ഞു നിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഫിലിപ്പ് ദാനിയലിന്റെ നേതൃത്വത്തിൽ അർധരാത്രിയിൽ തന്നെ എൻഡോസ്കോപ്പിയിലൂടെ നാണയം പുറത്തെടുത്തു. സുഖം…
Read Moreസ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധം; യുവതിയെ നടുറോഡിൽ അപമാനിച്ച യുവാവ് പോലീസ് പിടിയിൽ
രാമപുരം: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് റോഡിൽവച്ച് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി കണ്ടത്തിൻകരയിൽ നന്ദു ബിജു (28)വിനെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ നാലിന് വൈകുന്നേരം 3.45 ഓടുകൂടി രാമപുരം-ഐകൊമ്പ് റോഡിലൂടെ സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തുകയും ചീത്ത വിളിക്കുകയും കൈയിൽ കയറി പിടിക്കുകയുമായിരുന്നു ഇയാൾ. യുവതി ബഹളം വച്ചതിനെത്തുടർന്ന് ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. യുവതിയുടെ ബന്ധു നന്ദുവിനെതിരേ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreവ്യാജ സിബിഐ തട്ടിപ്പ്; സൈബർ തട്ടിപ്പിൽ നട്ടംതിരിഞ്ഞ് കേരളാ പോലീസ്; ബോധവത്കരണ റീലുമായി പോലീസ്
ചങ്ങനാശേരി: സൈബർ തട്ടിപ്പിൽ നട്ടംതിരിഞ്ഞ് കേരളാ പോലീസ്. അടുത്തിടെ അരങ്ങേറിയ “വ്യാജ സിബിഐ’ തട്ടിപ്പിലൂടെ കോടികളാണു നഷ്ടമായത്. കഴിഞ്ഞ പത്തുവര്‍ഷമായി സോഷ്യല്‍ മീഡിയകളിലൂടെ പണത്തട്ടിപ്പു പെരുകുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് ചുരുക്കം കേസുകളിലാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. നിങ്ങളുടെ അക്കൗണ്ട് മരവിച്ചതായും ഫോണ്‍ ഡീറ്റെയില്‍സും ഒടിപിയും മറ്റും ആവശ്യപ്പെട്ടുമുള്ള വ്യാജ ഫോണ്‍കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സിബിഐ ചമഞ്ഞ് വെര്‍ച്യല്‍ അറസ്റ്റിലൂടെയാണ് പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ചയിലാണ് കേരളത്തെ ആശങ്കയിലും ഒപ്പം കൗതുകത്തിലുമാക്കിയ വെര്‍ച്യല്‍ അറസ്റ്റ് എന്ന പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറിയത്. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മൊബൈല്‍ ഫോണിലൂടെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി കുറ്റവാളികള്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതും കോളജ് വിദ്യാര്‍ഥിനിയായ മകളെ രക്ഷിക്കാന്‍ ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയോടു പണം ആവശ്യപ്പെട്ട് ലഭിച്ച ഫോണ്‍കോളുമാണ്…
Read More