ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്‍പതിൽ ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ആദിത്തിനുനേരെ ആന ചിഹ്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു. ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
Read MoreCategory: Kottayam
വേമ്പനാട്ട് കായലില്‍ പരിസ്ഥിതി സര്‍വേ 26ന്
കോട്ടയം: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലില്‍ 26ന് വാര്‍ഷിക മത്സ്യ കണക്കെടുപ്പ് നടത്തും. മത്സ്യ ഇനങ്ങള്‍, മത്സ്യ ലഭ്യത എന്നിവ സംബന്ധിച്ച് പരിസ്ഥിതി സംഘടനകളായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, കമ്യൂണിറ്റി എന്വയണ്മെന്റല് റിസര്‍ച്ച് എന്നിവ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ സഹായത്തോടെയാണു കണക്കെടുക്കുന്നത്. ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ. 26ന് വൈകുന്നേരം തണ്ണീര്‍മുക്കം കെടിഡിസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും കണ്ടെത്തലുകളും അവതരിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. വേമ്പനാട്ട് കായലില്‍ മത്സ്യ ഇനങ്ങള്‍ വര്‍ധിച്ചതായാണു കഴിഞ്ഞ സര്‍വേ വ്യക്തമാക്കുന്നത്. 2023ല്‍ 41 ഇനം മത്സ്യങ്ങളെ കണ്ടെത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 85 ഇനങ്ങളെ കണ്ടെത്തി. ഇവയില്‍ 71 ഇനം…
Read Moreരജിസ്ട്രേഷന് അവസാനിച്ചു; ആഗോള അയ്യപ്പ സംഗമത്തില്‍ 3,000 പ്രതിനിധികള്‍
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.
Read Moreറിസോർട്ട് നിർമാണത്തിനിടെ മൺതിട്ട ഇടിഞ്ഞ് വീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി: ചിത്തിരപുരത്ത് മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അടിമാലി മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. മണ്ണിനടിയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
Read Moreഎരുമേലി ആശുപത്രിയിലെ ക്രമീകരണത്തിൽ താളപ്പിഴ; ഡോക്ടർ വരും പോകും; നാട്ടുകാർ അറിയുന്നില്ല
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ ഇടയ്ക്കിടെ സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നുണ്ടെങ്കിലും ആശുപത്രിയിലെ ക്രമീകരണങ്ങളിലെ പാളിച്ച മൂലം അതിന്റെ പ്രയോജനം രോഗികൾക്കു കിട്ടുന്നില്ലെന്നു പരാതി. പലപ്പോഴും സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നത് രോഗികൾ അറിയുന്നില്ല. ഗൈനക്കോളജി ഡോക്ടറുടെ സേവനം എരുമേലി സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടെന്ന വിവരം നാട്ടിലാരും അറിഞ്ഞില്ല.ഡ്യൂട്ടിയിൽ എത്തിയ സ്പെഷൽ ഡോക്ടർക്കു മുമ്പിൽ ഒപിയിൽ എത്തിയ പനി ബാധിച്ചവർ ഉൾപ്പെടെയുള്ള രോഗികളെ വരെ പറഞ്ഞുവിടുകയാണത്രേ ജീവനക്കാർ. ആശുപത്രിയിൽ സ്പെഷാലിറ്റി സേവനത്തിന് എത്തുന്ന ഡോക്ടർമാർക്കു മുന്നിൽ പലപ്പോഴും മറ്റു രോഗങ്ങളുമായി വരുന്നവരാണ് എത്തുന്നത്. ഇവിടെ വരുന്ന സ്പെഷലിസ്റ്റ് ഡോക്ടർമാരും ഇക്കാര്യത്തിൽ പലവട്ടം പരാതി പറഞ്ഞു. തങ്ങളുടെ സേവനം സംബന്ധിച്ചു പൊതുജനങ്ങളെ അറിയിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാം ആശമാർക്ക്ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സകല ജോലിയും ആശാ വർക്കർമാരെ ഏൽപ്പിച്ച മട്ടിലാണ് കാര്യങ്ങളെന്നാണ് ആക്ഷേപം. ആശാ വർക്കർമാരും അങ്കണവാടി ടീച്ചർമാരും…
Read Moreനിഷ്പക്ഷമാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട പാവയായിമാറിയെന്ന് പി.ജെ. കുര്യൻ
പത്തനംതിട്ട: നിഷ്പക്ഷമാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട പാവയായി മാറിയെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ.കെപിസിസി വിചാർ വിഭാഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോഴഞ്ചേരി വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച വോട്ടു കൊള്ളയും ജനാധിപത്യത്തിന്റെ തകർച്ചയും എന്ന ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമായിരുന്നു. അതിനുപകരം പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തും വിധം കമ്മിഷൻ സർക്കാരിന് വിധേയപ്പെട്ടുവെന്നും കുര്യൻ ചൂണ്ടിക്കാട്ടി.വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശേരിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ റോയിസൺ, സുരേഷ് മാത്യു ജോർജ്, സംസ്കാര സാഹിതി…
Read Moreകാമുകിയുടെ കൂട്ടുകാരിയെ തന്ത്രപൂർവം വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വസ്ത്രം വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്‍ത്ത് പാറേക്കാട്ട് കുഴയില്‍ എല്‍ജോ ജോയി(24)യെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ചേര്‍ത്തല പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ എല്ജോജോയ് തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തന്ത്രപൂര്‍വം വൈക്കത്ത് പാര്‍ക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരേ കേസെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി ചേര്‍ത്തല പോലീസ് വൈക്കത്ത് തെളിവെടുത്തു.
Read Moreഡോ.വന്ദനാദാസ് കേസ്: പ്രതി അയച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടതായി സാക്ഷി
കൊല്ലം: ഡോ വന്ദന ദാസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്റെ മൊബൈൽ ഫോണിൽനിന്ന് അയച്ച വീഡിയോ ദൃശ്യങ്ങൾ താനും പ്രതിയും അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ വീടിന് സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണൻ കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് മൊഴി നൽകിയത്. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങൾ കേസിലെ സ്പെഷൽ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വന്ദനയെയും പോലീസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരായ നിഥിൻ, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. വന്ദനക്കേറ്റ പരിക്കുകൾ പോലീസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാൻ സാധ്യമാണെന്ന് സാക്ഷികൾ കോടതി മുമ്പാകെ മൊഴി കൊടുത്തു.…
Read Moreശബരി എയര്‍പോര്‍ട്ട്: സര്‍വേ ഭാഗികമായി പൂര്‍ത്തിയായി
കോട്ടയം: എരുമേലിയിലെ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി മണിമല വില്ലേജ് പരിധിയില്‍ ചെറുവള്ളി എസ്റ്റേറ്റ് വക ഒഴികെ മറ്റു വ്യക്തികളുടെ സ്ഥലം സര്‍വേ പൂര്‍ത്തിയായി. ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായുള്ള കേസിന് തീരുമാനമാകാതെ അവിടെ സര്‍വേ നടക്കില്ല. ഇതൊഴികെ മണിമല വില്ലേജില്‍ സ്വകാര്യ വ്യക്തികളുടെ 15 ഹെക്ടറിന്റെ സര്‍വേയാണ് പൂര്‍ത്തിയായത്. ഇതിന്റെ റിപ്പോര്‍ട്ട് റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. എരുമേലി തെക്ക് വില്ലേജില്‍ സ്വകാര്യ വ്യക്തികളുടെ 20 ഹെക്ടറിലെ സര്‍വേ കഴിഞ്ഞു. എരുമേലി തെക്ക് വില്ലേജ് പരിധിയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍വേയും കേസില്‍ തീരുമാനമുണ്ടാകാതെ നടക്കില്ല. കേസിനു തീരുമാനമുണ്ടായാലും ചെറുവള്ളി എസ്റ്റേറ്റിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ എണ്ണം തിട്ടപ്പെടുത്തി വേണം നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.876 ഹെക്ടറാണ് (2570…
Read Moreആറന്മുള പാർഥസാരഥി ജന്മാഷ്ടമി സദ്യ; ചേനപ്പാടിയുടെ പാളത്തൈര് സമർപ്പണം ഇന്ന്
പൊൻകുന്നം: ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യയ്ക്കുള്ള പാളത്തൈര് ഇന്നു സമർപ്പിക്കും. നാളെ അഷ്ടമിരോഹിണി നാളിൽ ഭക്തർക്കു വിളമ്പുന്ന സദ്യയിലെ പ്രധാന വിഭവമാണ് പാളത്തൈര്.ഇന്നലെ വാഴൂർ തീർഥപാദാശ്രമത്തിൽ 1,500 ലിറ്റർ തൈരിനുള്ള പാലിൽ ഉറയൊഴിക്കൽ ആശ്രമകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെ കാർമികത്വത്തിൽ നടത്തി. ആശ്രമത്തിലെ ഗോശാലയിലെ പാൽ ഉപയോഗിച്ചുള്ള തൈരും ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരുമാണ് ആറന്മുളയിൽ എത്തിക്കുന്നത്. പൂർവികർ പാളപ്പാത്രങ്ങളിൽ തൈര് കൊണ്ടുപോയി ഭഗവാനു സമർപ്പിച്ചിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെടുന്നത്. പൂർവികരുടെ രീതിയിൽ പാളപ്പാത്രങ്ങളിലും തൈര് എത്തിക്കുന്നുണ്ട്. വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി തൈര് സമർപ്പണത്തിന് ഇന്നു രാവിലെ പുറപ്പെടും. പുലർച്ചെ ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം,…
Read More