കൊല്ലം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്. നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിട്ടുമുണ്ട്. ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥന നടത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം – ബംഗളൂരു റൂട്ടിലാണ്.…
Read MoreCategory: Edition News
രാഷ്ട്രപതി 23നു കുമരകം താജില്‍ അതിഥിയായെത്തും: വരവേൽക്കാനൊരുങ്ങി അക്ഷരനഗരി
കോട്ടയം: കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും. നൃത്താവതരണത്തോടെയായിരിക്കും പ്രഥമ പൗരനെ താജ് വരവേല്‍ക്കുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്ടറില്‍ നിലയ്ക്കലിലേക്കും തുടര്‍ന്ന് കാറില്‍ പമ്പയിലേക്കും പോകും. ട്രോളിയില്‍ നാലോടെ ശബരിമലയിലെത്തും. ഇരുമുടിയേന്തി പതിനെട്ടാം പടി കയറി സന്നിധാനത്തെത്തും. വൈകുന്നേരം നട തുറക്കുമ്പോള്‍ അയ്യനെ തൊഴുതശേഷം ഉപക്ഷേത്രങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരം നടയിറങ്ങി ട്രോളിയില്‍ പമ്പയിലും തുടര്‍ന്ന് കാറിലും നിലയ്ക്കലിലെത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു പോകും. രാജ് ഭവനില്‍ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ അത്താഴവിരുന്നു നല്‍കും. 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹെലികോപ്ടറില്‍ പുറപ്പെട്ട് പാലാ സെന്റ് തോമസ് കോളജിലെത്തി നാലിനു പ്ലാറ്റിനം ജൂബിലി സമാപനസമ്മേളത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അഞ്ചിന് പാലായില്‍നിന്ന് ഹെലികോപ്ടറില്‍ പുറപ്പെട്ട് 5.30ന് കോട്ടയം പോലീസ് പരേഡ് മൈതാനത്ത് എത്തും. തുടര്‍ന്ന് കാറില്‍ കുമരകം താജ്…
Read Moreചിറക്കടവ് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; ജീവിച്ചിരിക്കുന്നയാളെ നീക്കിയെന്ന് പരാതി
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി കോൺഗ്രസ്. ജീവിച്ചിരിക്കുന്നയാളെ വോട്ടർപട്ടികയിൽ ഡിലീറ്റ് സീൽ അടിച്ച് ഒഴിവാക്കിയതായി മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ജനറൽ സെക്രട്ടറി ബിജു മുണ്ടുവേലിക്കുന്നേൽ എന്നിവർ ആരോപിച്ചു. നാലാം വാർഡിൽ ക്രമനമ്പർ 253, 427-ാം നമ്പർ വീട്ടിലെ മുതുകുളം ജോസഫ് ഔസേപ്പ് എന്ന വോട്ടറെയാണ് ഒഴിവാക്കിയത്. മരിച്ചവരുടെ പേര് നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സീലാണ് വോട്ടർ പട്ടികയിൽ വച്ചിരിക്കുന്നത്. വോട്ടറെ പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പിൽ ഹാജരാക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്നും സിപിഎം പ്രവർത്തകരുടെ ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ നീക്കം ചെയ്യാനാണ് ശ്രമമെന്നും ഇവർ ആരോപിച്ചു.
Read Moreകൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞത് 31വർഷം;അറുപത്തിയൊന്നാം വയസിൽ പിടിയിൽ
അമ്പലപ്പുഴ: കൊലപാതകത്തിനുശേഷം 31 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂണ്ടാണിശേരി വീട്ടിൽ വർഗീസിനെ (61)യാണ് പോലീസ് പിടികൂടിയത്. മറ്റ് പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടിൽ മൈക്കിൾ, പടിഞ്ഞാറേക്കര വീട്ടിൽ ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ വർഗീസ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. 1994ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സുഹൃത്തായിരുന്ന സ്റ്റീഫനെയാണ് കൊലപ്പെടുത്തിയത്.മരണപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികളെ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യത്തിൽ മൂന്നുപേരും ചേർന്ന് സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്റ്റീഫൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒളിവിൽ പോയ വർഗീസ് വയനാട്ടിൽ തോട്ടം മേഖലയിൽ ജോലി ചെയ്തു. പിന്നീട് വിവിധ ജില്ലകളിൽ ഒളിവിൽ പോയശേഷം എറണാകുളത്തു വന്നു.ഇവിടെവച്ച് ഇയാൾക്ക് അപകടം പറ്റുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. ചികിത്സ പൂർത്തിയായ…
Read Moreശബരിമല മണ്ഡല ഉത്സവം; കെഎസ്ആർടിസിയുടെ 448 ബസുകൾ പമ്പയിലേക്ക്
ചാത്തന്നൂർ: ശബരിമല മണ്ഡലകാലം ഒന്നര മാസം അടുത്തെത്തി നില്ക്കുമ്പോൾ കെ എസ് ആർടിസി വിപുലമായ ഒരുക്കങ്ങൾക്ക് തയാറെടുപ്പ് തുടങ്ങി. ഭക്തജനങ്ങൾക്ക് യാതൊരുവിധയാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പമ്പയിലെ ഡിപ്പോയിലേയ്ക്ക് 448 ബസുകൾ എത്തിക്കാൻ നടപടികൾ തുടങ്ങി. വിവിധ ഡിപ്പോകളിൽ നിന്നാണ് 448 ബസുകൾ തെരഞ്ഞെടുത്തത്. ഈ ബസുകളുടെ എല്ലാവിധ അറ്റ കുറ്റപ്പണികളും ഉടൻ നടത്തണമെന്നാണ് നിർദേശം. പമ്പ ഡിപ്പോയിലേക്ക് അയയ്ക്കേണ്ട 174 ബസുകൾ പാപ്പനം കോട് സെൻട്രൽ വർക്ക്ഷോപ്പിലും 82 ബസുകൾ മാവേലിക്കര റീജണൽ വർക്ക്ഷോപ്പിലും 66 എണ്ണം ആലുവ റീജണൽ വർക്ക്ഷോഷോപ്പിലും 46 എണ്ണം എടപ്പാൾ റീജിണൽ വർക്ക്ഷോപ്പിലും 40 എണ്ണം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലും ഉൾപ്പെടെ 408 ബസുകൾ പണികൾക്കായി എത്തിക്കാനാണ് നിർദേശം. എല്ലാ ബസുകളിലും ഫയർ ഡിസ്റ്റിംഗുഷർ ഉണ്ടായിക്കണം. എഞ്ചിൻ കണ്ടീഷൻ, ബ്രേക്ക് – ക്ലച്ച് സിസ്റ്റംസ്, ഷോക്ക് ഒബ്സർവർ,എഫ് ഐ പമ്പ്,…
Read Moreകോട്ടയത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ദുരൂഹതയുണ്ടെന്ന് പോലീസ്; സംഭവം നടക്കുമ്പോൾ ഭർത്താവും മകനും വീട്ടിൽ
ഏറ്റുമാനൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെള്ളകത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. തെള്ളകം പൂഴിക്കുന്നേല്‍ ജോസിന്റെ ഭാര്യ ലീനാ ജോസി(56)നെയാണ് വീടിനു പുറകില്‍ അടുക്കളയ്ക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീനയും ഭര്‍ത്താവും മകനും ഭര്‍ത്താവിന്റെ പിതാവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളജിനു സമീപം ഹോട്ടല്‍ നടത്തുന്ന ഇവരുടെ മൂത്ത മകന് രാത്രി 12.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹമാണ് ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിച്ചത്. രാത്രി തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreതിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ഗൃഹനാഥൻ ജീവനൊടുക്കി.കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യ ചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Read Moreആദ്യം മരം, പിന്നെ മരക്കുറ്റി; അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരക്കുറ്റി പിഴുതുമാറ്റണമെന്ന് യാത്രക്കാർ
രാജാക്കാട്: രാജാക്കാട് – മാങ്ങാത്തൊട്ടി റോഡില്‍ അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരക്കുറ്റി പിഴുതുമാറ്റണണെന്ന ആവശ്യം ശക്തമാകുന്നു. വളവില്‍ കാഴ്ച മറച്ചുനില്ക്കുന്നതിനാല് പ്രദേശത്ത് അപകടങ്ങള്‍ പതിവായതോടെയാണ് മരക്കുറ്റി പിഴുതുമാറ്റണമെന്ന ആവശ്യം ഉയരുന്നത്. രാജാക്കാട് – മാങ്ങാത്തൊട്ടി റൂട്ടില്‍ വാക്കാസിറ്റി കൽക്കുടിയൻകാനം തമ്പുഴ വളവിലാണ് അപകടഭീഷണിയെത്തുടര്‍ന്ന് മുറിച്ചുമാറ്റിയ കൂറ്റന്‍ മരത്തിന്റെ കുറ്റി നിൽക്കുന്നത്. കുറ്റി നില്ക്കുന്നതിനാല് ഈ ഭാഗത്ത് റോഡിനു വീതിക്കുറവും വളവുമാണ്. അതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഏതാനം ദിവസം മുമ്പ് ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ചെമ്മണ്ണാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. പന്ത്രണ്ടോളം അപകടങ്ങൾ ഇവിടെ ഉണ്ടായി ഒരാൾ മരിക്കുകയും ചെയ്തു. എന്നാല്‍, അപകടങ്ങള്‍ പതിവായിട്ടും മരക്കുറ്റി പിഴുതുമാറ്റുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. വെട്ടിയിട്ട മരത്തടിയും റോഡരികിൽ കിടക്കുകയാണ്.
Read Moreചങ്ങനാശേരിയിൽ പ്രീമിയം ബസുകളെത്തി; കണ്ണൂര്‍ യാത്ര ഇനി “സൂപ്പര്‍ ഫാസ്റ്റ്”; യാത്രക്കൂലി വര്‍ധിക്കും
ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…
Read Moreകൂത്തുപറമ്പ് നീർവേലിയിൽ സിപിഎമ്മിന്റെ രക്തസാക്ഷി സ്തൂപം തകർത്ത് കരി ഓയിൽ ഒഴിച്ച നിലയിൽ
കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം സ്ഥാപിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഒരു ഭാഗം ഇടിച്ച് തകർത്ത് കരി ഓയിൽ ഒഴിച്ചു. നീർവേലി-ആയിത്തറി റോഡരികിൽ സ്ഥാപിച്ച യു.കെ. കുഞ്ഞിരാമൻ രക്ത സാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് അക്രമം നടന്നത്. സമീപത്തെ സിപിഎം കൊടിമരവും പതാകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
Read More