കൊച്ചി: മുണ്ടംവേലിയിലെ പി ആന്‍ഡ് ടി കോളനി ഫ്ളാറ്റ് നിവാസികളെ അവഹേളിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.ജെ. മാക്സിക്കെതിരെ ഫ്ളാറ്റ് നിവാസികള്‍. അവഹേളന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് കെ.ജെ. മാക്സി പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്ന ആവശയത്തിലാണ് ഫ്ളാറ്റ് നിവാസികള്‍. നിര്‍മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്‍ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് മുണ്ടംവേലിയിലെ ഫ്ളാറ്റ് നിവാസികള്‍. ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഫ്ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു, ഭരണം മാറിയപ്പോള്‍ താമസക്കാര്‍ ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് കെ.ജെ. മാക്സി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിക്കുന്നതായി കെ.ജെ. മാക്സി മാധ്യമങ്ങളിലൂടെ പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്നാണ് മുണ്ടംവേലി ഫ്ളാറ്റ് നിവാസികളുടെ സമരസമിതിയുടെ ആവശ്യം. ഇല്ലെങ്കില്‍ മാക്സിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സമരസമിതിയുടെ നീക്കം. സൗത്ത് റെയില്‍വേയ്ക്ക് സമീപം പേരണ്ടൂര്‍…
Read MoreCategory: Edition News
ട്രെയിനിൽ കഞ്ചാവ് എത്തിച്ച ആസാം സ്വദേശികൾ ആലുവയില്‍ പിടിയിലായി
കൊച്ചി: ആലുവയില്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം കഞ്ചാവ് എത്തിച്ച ആസാം സ്വദേശികളായ ഹിരാ ലാല്‍, ഗജീന്ദ്ര റാണ, ഗോവര്ധന് എന്നിവരെ റൂറല്‍ പൊലിസ് പിടികൂടി. 10 കിലോ കഞ്ചാവ് ഇവരില്‍ നിന്നും ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു. ആലുവയില്‍ ട്രെയിൻ ഇറങ്ങിയ ശേഷം ഇവര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Read More‘സമൃദ്ധിയും സുരക്ഷയും നിറഞ്ഞൊരു നവ കുട്ടനാട് ലോകത്തിന് മാതൃകയായി ഉയര്‍ന്നു വരണം’ -ഡോ. കെ.സി.ജോസഫ്
മങ്കൊമ്പ്: ആയുസ്സിന്റെ നല്ലൊരു ഭാഗം ബോട്ടുജെട്ടികളിൽ കാത്തിരുന്നു പാഴാക്കിയും ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും മണിക്കൂറുകള്‍ ബോട്ടിലും വള്ളത്തിലും സഞ്ചരിച്ചും കുട്ടനാട്ടുകാർ എല്ലായിടത്തും അവസാനത്തെ ആളായി മാറുന്ന സ്ഥിതി ഒഴിവാക്കുന്നതിനായിരുന്നു എംഎല്‍എ എന്ന നിലയില്‍ താന്‍ പ്രഥമ പരിഗണന നല്‍കിയതെന്ന് ഡോക്ടര്‍ കെ.സി.ജോസഫ്. ഇരുപത്തിനാലു വര്‍ഷക്കാലം കുട്ടനാടിനെ കേരളനിയമസഭയില്‍ പ്രതിനിധീകരിച്ച ഡോക്ടറെ ആദരിക്കാൻ മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രത്തില്‍ കുട്ടനാടന്‍ പൗരാവലി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖരുടെ നീണ്ടനിരയും വൻ ജനാവലിയും പരിപാടികളിൽ പങ്കെടുത്ത് ഡോക്ടർക്ക് ആദരവ് അർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളും വേദിയിലെ പ്രത്യേകസാഹചര്യങ്ങളുമൊക്കെ കണക്കിലെടുത്ത് പ്രസംഗം അധികം ദീർഘിപ്പിച്ചില്ലെങ്കിലും, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുൻപിൽ കുട്ടനാടിന്റെ വികസനനായകൻ മനസ്സുതുറന്നു. വികസനത്തിലേക്ക് ഒരു നാടിനെ കൈപിടിച്ചു കയറ്റാന്‍ റോഡുകള്‍ അനിവാര്യമാണ്. 1982ല്‍ എംഎല്‍എ ആയി എത്തിയതു മുതല്‍ 2006വരെ റോഡ് കണക്ടിവിറ്റിക്കു മുന്‍തൂക്കം നല്കിക്കൊണ്ടാണു പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ആഗോള…
Read Moreഎസ്ബി കോളജിലെ സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടനാട് വിഷന്‍ 2കെ50 സെമിനാര്‍
ചങ്ങനാശേരി: എസ്ബി കോളജിലെ സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടനാട് വിഷന്‍ 2കെ50 സെമിനാര്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് കര്‍ദിനാള്‍ മാര്‍ പടിയറ ഹാളില്‍ നടക്കും. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. കുട്ടനാടും അനുബന്ധ ജലാശയങ്ങളും പരിസ്ഥിതി ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടെടുപ്പിനുള്ള പ്രസക്തി എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക ചരിത്രകാരനുമായ പള്ളിക്കോണം രാജീവ്, കുട്ടനാടിന്റെ ഭാവി വെല്ലുവിളികളും കാലാവസ്ഥാ പരിഷ്കരണ സാങ്കേതിക വിദ്യകളുടെ സാധ്യതകളും എന്ന വിഷയത്തില്‍ ഐഐടി കാണ്‍പൂര്‍ മാനേജ്മെന്റ് വിഭാഗം പ്രഫസര്‍ ദിപു ഫിലിപ്പ്, കുട്ടനാട്ടിലെ ജലനിയന്ത്രണ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളപ്പൊക്ക പ്രതിരോധം എന്ന വിഷയത്തില്‍ ചെങ്ങന്നൂര്‍ ഹൈഡ്രോളിക് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എസ്. പ്രസാദ്, പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള…
Read More“കടലിനെ കൂടാതെയുള്ള വികസനം സാധ്യമല്ല’ -ആലപ്പുഴയുടെ വികസനത്തിൽ ബ്ലൂ ഇക്കോണമിക്ക് നിർണായക പങ്കെന്ന് ഷാനിമോൾ ഉസ്മാൻ
ചേർത്തല: കടലിനെ കൂടാതെയുള്ള വികസനം ആലപ്പുഴയ്ക്ക് സാധ്യമല്ലെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. കടലും കരയും ഒരുപോലെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശമാണ് ഈ കാലഘട്ടത്തിലുള്ളത്. ഏതു വികസനം കൊണ്ടുവരുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തെ ദോഷമായി ബാധിക്കാതെ കൊണ്ടുവരണമെന്ന പൊതുതത്വത്തോട് യോജിക്കുന്നു. കടലിൽനിന്നുള്ള മത്സ്യസമ്പത്ത് മാത്രമല്ല, ചരക്കുകൈമാറ്റം ഉൾപ്പെടെ ഏതു സാഹചര്യവും പരിഗണിക്കണം. മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന മിഷൻ സമുദ്ര എന്ന പദ്ധതിയുമായി യോജിച്ചു പോകുന്നതാണ് ബ്ലു ഇക്കോണമി പദ്ധതി എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വേമ്പനാട് ഡയലോഗ്-2026 എന്ന പേരിൽ നടക്കുന്ന ബ്ലൂ ഇക്കോണമി ദ്വിദിന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. സമുദ്ര ഉത്പന്നങ്ങളുടെ ഫലപ്രദവും സുസ്ഥിരവുമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളർച്ചക്കും തൊഴിൽ സാധ്യതകൾക്കും വലിയ പങ്കുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബ്ലു ഇക്കോണമിയെ ആസ്പദമാക്കിയുള്ള…
Read Moreഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ
എടത്വ: കപ്പലിലും ബസിലുമായി വിവിധ ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഈ മാസം നിരവധി ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എടത്വ: കപ്പലിലും ബസിലുമായി വിവിധ ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഈ മാസം നിരവധി ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിനോദയാത്രകള്‍ക്ക് ഒപ്പം ഭക്തര്‍ക്കായി തീര്‍ഥാടനയാത്രകളും കൂടാതെ സഞ്ചാരികളുടെ ഇഷ്ട പാക്കേജായ കപ്പല്‍ യാത്രയും വരെ സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം തന്നെ നിരവധി യാത്രകള്‍ക്ക് ഡിപ്പോ ഒരുങ്ങി ക്കഴിഞ്ഞു. മിതമായ നിരക്കില്‍ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. മൂന്നാർ, ഇഞ്ചത്തൊട്ടി, അഞ്ചുരുളി, രാമക്കല്‍മേട്, അതിരപ്പള്ളി വാഴച്ചാല്‍, മലക്കപ്പാറ, പൊന്മുടി, കപ്പല്‍ യാത്ര എന്നിവടങ്ങളിലേക്ക് വിനോദയാത്രയും ഭക്തര്‍ക്കായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ, വടക്കുംനാഥന് എന്നീ തീര്ഥാടനകേന്ദ്രങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ രണ്ടിന് ഗുരുവായൂർ,…
Read Moreതെരുവുനായ ശല്യം: തദ്ദേശ വകുപ്പിന് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ്
തിരുവനന്തപുരം: ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തിൽ വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസയച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾ, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ദൈവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്പോട്ടുകൾ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുന്നതായി പരാതിക്കാരൻ ആരോപിച്ചു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
Read Moreകട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഇടുക്കിയിൽ കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. കട്ടപ്പന പാറക്കടവിലുണ്ടായ സംഭവത്തിൽ അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാജനെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റു. അപകട സമയത്ത് നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More‘കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം’
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി അബിൻ വർക്കി എംഎൽഎ. ഇതുസംബന്ധിച്ച് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്തുനൽകി. രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ പ്രധാനമാണെന്ന് എംഎൽഎ കത്തിൽ വ്യക്തമാക്കുന്നു. സുരക്ഷ മുൻനിർത്തി എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും പാസഞ്ചർ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം. യാത്രയിലുടനീളം ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Read Moreഅന്യസംസ്ഥാന മത്സ്യത്തൊഴിലാളി മത്സ്യബന്ധന ബോട്ടില്‍ നിന്നും കായലില്‍ വീണുമരിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍
വൈപ്പിന്‍: അന്യസംസ്ഥാന മത്സ്യത്തൊഴിലാളി മത്സ്യബന്ധന ബോട്ടില്‍ നിന്നും കായലില്‍ വീണുമരിച്ച സംഭവത്തില്‍ മറ്റൊരു അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി ലിന്റന് ദാസ് ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ കമാല്‍ മാലോ (30) ആണ് മരിച്ചത്. ഇരുവരും മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഗോഡ്സ്വേ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ്. റൂറല്‍ പൊലിസ് മേധാവി സുദര്‍ശന്റെ നിര്‍ദേശ പ്രകാരം മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘം പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് പള്ളിപ്പുറം കായലില്‍ ജോയ് ബ്രദേഴ്സ് പെട്രോള്‍ പമ്പിന്റെ സമീപത്തെ കടവില്‍ ആണ് കമല്‍ മാലോയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഊരും പേരും തിരിച്ചറിയാതെ വന്നതോടെ മുനമ്പം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും കൊലപാതകം ആണെന്ന് സൂചന ലഭിച്ചതും. സെപ്റ്റംബര്‍ നാലിന് രാത്രി ഇരുവരും ബോട്ടില്‍ വച്ച് പ്രതിയുടെ…
Read More