കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും. മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
Read MoreCategory: Edition News
മരുന്ന് ക്ഷാമത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ; മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്. ജില്ലാ തലത്തിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കും. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ശനിയാഴ്ച ചേർന്ന കെഎംഎസ്സിഎൽ അടിയന്തരയോഗം പൂർത്തിയാക്കി. 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ലോക്കൽ പർച്ചേസിലൂടെ ആവശ്യമരുന്നുകൾ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വൈറ്റമിൻ എയും വാക്സിനും ആശുപത്രികളിൽ കിട്ടാനില്ല. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുഞ്ഞുങ്ങളുടെ മരുന്ന് ക്ഷാമം നേരിടുന്നതായി മാതാപിതാക്കൾ പറയുന്നു. പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രോഗങ്ങളുടെ എണ്ണവും കൂടി. മരുന്ന് അടിയന്തരമായി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. മരുന്ന് ക്ഷാമത്തിനിടെ ആരോഗ്യവകുപ്പിനെ…
Read Moreചവറയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ പൊലിസ് സ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read Moreവൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം
കോട്ടയം: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിനു സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്. തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതപ്രവാഹം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി വിനോദ് കുറവിലങ്ങാട് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സഹപ്രവർത്തകനൊപ്പം കാളിയാർതോട്ടം ഭാഗത്ത് സർവീസ് ലൈനിലെ തകരാർ പരിഹരിക്കാനായി എത്തിയത്. ഭാര്യ: ഷീബ. മകൾ: ആൽബിത.
Read Moreയുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ നീളുന്നു; ബോർഡ്, കോർപറേഷനുകളിൽ നാഥനില്ല
കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്പോഴും സംസ്ഥാന സർക്കാരിന്റെ വിവിധ ബോർഡുകൾ, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള ചെയർപേഴ്സൺ നിയമനം വൈകുന്നു. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ നീണ്ടു പോകുകയാണ്. വയോജന കമ്മിഷൻ, യുവജന കമ്മിഷൻ, യുവജനക്ഷേമ ബോർഡ്, കെടിഡിസി തുടങ്ങിയവയുടെ ചെയർപേഴ്സൺ സ്ഥാനങ്ങൾ അടക്കം പതിനാറിലധികം സ്ഥാനങ്ങളാണ് ഇനിയും തീരുമാനമാകാതെ കിടക്കുന്നത്. പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിലെ നിയമനവും വൈകുകയാണ്. കഴിഞ്ഞ മാസം 12ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ബോർഡ്-കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാക്കണമെന്ന ധാരണയിലായിരുന്നു യോഗം പിരിഞ്ഞതെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. സാംസ്കാരികവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം നടന്നത്. ബോർഡ്, കോർപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് മുന്‍പാകെ ജംബോ ലിസ്റ്റുണ്ടെങ്കിലും…
Read Moreകെഎസ്ഇബിക്ക് കിട്ടാനുള്ളത് 1342 കോടി
കൊച്ചി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് ഇതിനകം വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക കിട്ടാനുള്ളത് കോടികൾ. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുൾപ്പടെ വൈദ്യുതിനിരക്ക് ഇനത്തിൽ 1342.88 കോടി രൂപയാണ് കെഎസ്ഇബിക്കു കിട്ടാനുള്ളത്. സർക്കാർ സ്ഥാപനങ്ങളിൽ കേന്ദ്ര പൊതുമേഖലാ കന്പനികളിൽനിന്നാണ് ഏറ്റവുമധികം തുക പിരിഞ്ഞുകിട്ടാനുള്ളത്. 36.47 കോടി രൂപ വിവിധ സ്ഥാപനങ്ങളിൽനിന്നു കിട്ടാനുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക 8.87 കോടിയാണ്. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക, എഴുതിത്തള്ളിയവയ്ക്കു പുറമെ 38.99 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം കെഎസ്ഇബി കുടിശിക നിവാരണ സെൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സിലിക്കൽ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശിക 67.51 കോടിയാണ്. ബിനാനി സിങ്ക് ലിമിറ്റഡ് 44.50 കോടി നൽകാനുണ്ട്. കേരള വാട്ടർ അഥോറിറ്റി കെഎസ്ഇബിക്കു നൽകാനുള്ള വൈദ്യുതി ചാർജ് 28.25 കോടിയാണ്. വിവിധ സംസ്ഥാന സർക്കാർ…
Read Moreപിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശി കലിത്തോത്തെ ആണ് മരിച്ചത്. കണ്ണൂർ കരുവഞ്ചാലിൽ ആണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Read Moreമുട്ടിൽ മരം മുറിക്കേസ്: ദുരൂഹത വർധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ
കൊല്ലം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ. ദുരൂഹത വർധിക്കുന്നുവെന്നും ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്റെ മറവിൽ കൊള്ള നടന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 75 ദിവസം കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നിയമലംഘനമാണ് ഉണ്ടായത്. മരം കൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ടവരെ പറ്റിക്കുക കൂടിയാണ് ചെയ്തത്. എന്തൊക്കെ വനത്തിൽ നിന്ന് പോയെന്ന് ഇപ്പോഴും അറിയില്ലെന്നും അന്ന് അന്വേഷിക്കാൻ തീരുമാനിച്ച കമ്മിറ്റിയുടെ ഫയൽ അഞ്ച് വർഷത്തിന് ശേഷം ഇപ്പോഴാണ് തന്റെ മുന്നിൽ എത്തിയതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
Read Moreകരുവന്നൂര്‍ കള്ളപ്പണ ഇടപാട്: കേസ് രാഷ്ട്രീയപ്രേരിതം, വിടുതല്‍ ഹര്‍ജി നല്കി സിപിഎം നേതാക്കള്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജി നല്കി. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ എ.സി. മൊയ്തീന് എംഎല്‍എ, കെ. രാധാകൃഷ്ണന് എംപി, എം.എം. വര്‍ഗീസ് എന്നിവരും സിപിഐഎമ്മും പിഎംഎല്‍എ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസുമായി ഒരു ബന്ധവുമില്ല. തങ്ങള്‍ കള്ളപ്പണ ഇടപാടിന്റെ ഭാഗമല്ലെന്നും വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നുമാണ് പ്രതികളുടെ വാദം. വിചാരണയ്ക്ക് മുമ്പ് തന്നെ തങ്ങളെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ നേതൃത്വവും മൂന്ന് നേതാക്കളും വിടുതല്‍ ഹര്‍ജി നല്‍കിയത്. നേരത്തെ നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഇഡി സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി 83 പ്രതികള്‍ ആണുള്ളത്. 28 പ്രതികളുടെ അനുബന്ധ കുറ്റപത്രം ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അടുത്ത 23ന്…
Read Moreനമ്മൾ എന്തുകൊണ്ട് തോറ്റു?; മലപ്പുറത്തെ തിരിച്ചടിയിൽ തിരുത്തലുമായി സിപിഎം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത. പാർട്ടിയുടെ സ്വാധീനമേഖലയായിരുന്ന പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലുണ്ടായ തിരിച്ചടി ജില്ലാ കമ്മിറ്റി വിശദമായി പരിശോധിക്കും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് ഉയർന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചയായേക്കും. പൊന്നാനിയിലെ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അതൃപ്തിയും നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന. മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതും താഴെത്തട്ടിൽ വിമർശനത്തിന് ഇടയാക്കിയതായി പാർട്ടി വൃത്തങ്ങളിൽ ചർച്ചയുണ്ട്. മെസിയുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണവും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചേക്കും. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവുണ്ടായെന്ന വിലയിരുത്തലും സിപിഎം പരിശോധിക്കും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ-സംഘടനാ നടപടികളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി…
Read More