ഗാന്ധിനഗർ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. അയ്മനം, മരിയതുരുത്ത് ജിഷ്ണു (34), ആർപ്പൂക്കര പൊങ്ങംകുഴി പി.കെ. അമൽ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച എംഡിഎംഎ ഇവരുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ എസ്ഐ എം.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തി വരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്സ്റ്റോപ്പിൽ ഇരുന്ന യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇവരിൽനിന്നും 1.29 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Read MoreCategory: Edition News
വീട്ടിൽ കയറി തെരുവുനായ ഗൃഹനാഥനെ കടിച്ചുകീറി: അടിയന്തര ശസ്ത്രക്രിയ നടത്തി
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
Read Moreഅട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനയും പുലിയും
അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ. ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന്…
Read Moreപകൽ പോലും സഞ്ചരിക്കാൻ കഴിയുന്നില്ല: ആറളം ഫാമിൽ പകൽ സമയത്തും കാട്ടാന
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്…
Read Moreഇരുകരയും മുട്ടി ഭാരതപ്പുഴ: പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
ഒറ്റപ്പാലം (പാലക്കാട്): മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി. നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു. പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും. കൊച്ചിൻ പാലത്തിൽ…
Read Moreകൊല്ലത്ത് കാണാതായ 17കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി
കൊല്ലം: കിളികൊല്ലൂരിൽ നിന്ന് കാണാതായ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. വ്യാഴം വൈകുന്നേരം മുതലാണ് നന്ദയെ കാണാതെ ആകുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളി വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read Moreക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
Read Moreകൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം
കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…
Read Moreജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read Moreസിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ; എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എൽ.…
Read More