തിരുവനന്തപുരം: യൂണിഫോം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പോലീസ് ട്രെയിനികളില്‍ നിന്നും ഏഴ് ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്ത പോലീസ് ട്രെയിനിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. എസ്എപി ട്രെയിനിയായ ശംഭു കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനികളായ സഹപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ നിരക്കില്‍ പോലീസ് യൂണിഫോം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ 25 ല്‍പരം സഹപ്രവര്‍ത്തകരില്‍ നിന്നു പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. യൂണിഫോം കിട്ടാതെ വന്നതോടെ ട്രെയിനികള്‍ ഇയാളോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ വ്യക്തമാക്കിയിരുന്നത്. പണം ലഭിക്കാതെ വന്നതോടെ ട്രെയിനികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ശംഭുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read MoreCategory: Edition News
കുത്തൊഴുക്ക് കണ്ട് ഭയന്ന് മാറിനിന്നില്ല; വെള്ളത്തിൽ വീണ രണ്ടര വയസുകാരനെയുൾപ്പെടെമൂന്നു പേരെ രക്ഷപ്പെടുത്തി യുവാവ്
ആർപ്പൂക്കര: ആർപ്പൂക്കരയിൽ വെള്ളപ്പാച്ചിൽ വീണ രണ്ടര വയസുകാരനെയും അമ്മയെയും മാതൃമാതാവിനെയും യുവാവ് രക്ഷപ്പെടുത്തി. ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന (26), ബെയാനയുടെ രണ്ടര വയസുള്ള ജോഹാൻ ജോബി എന്നിവരാണ് കഴിഞ്ഞ ദിവസം മഴയെ തുടർന്ന് വെള്ളം നിറഞ്ഞൊഴുകി കൊണ്ടിരുന്ന പെണ്ണാർ തോട്ടിൽ വീണത്. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരം ചിറ ബിനോയി ടി. കുര്യാക്കോസാണ് പുഴയിൽ ചാടി മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിലെ പാസ്റ്ററായ രാജീവിന്റെ ഭാര്യയും മകളും മകളുടെ മകനുമാണ് വെള്ളത്തിൽ വീണത്. കഴിഞ്ഞ ദിവസം പാസ്റ്റർ രാജീവും കുടുംബവും ആർപ്പൂക്കരയിൽ പ്രാർഥനയ്ക്കെത്തിയതായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് പാസ്റ്റർ രാജീവ് പ്രാർഥനക്കെത്തിയവരെ ഓട്ടോയിൽ വീട്ടിൽ കൊണ്ടാക്കാനായി പോയി. ഈ…
Read Moreഅൽപം ദയ കാണിച്ചിരുന്നെങ്കിൽ… ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം: ഡിഎംഒയ്ക്കെതിരേ ബന്ധുക്കൾ
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഡിഎംഒയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ദീപലേഖ (51) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കെതിരെ പരാതിയുയരുന്നത്. ദീപലേഖയുടെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിച്ചില്ലെന്നും ബോധപൂർവ്വം സ്ഥലംമാറ്റുകയുമായിരുന്നുവെന്നാണ് ആരോപണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും എൻജിഒ യൂണിയനും ആരോഗ്യമന്ത്രിക്ക് പരാതി നൽകും. കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. പുതിയ സർക്കാർ വന്നശേഷമുള്ള സ്ഥലംമാറ്റത്തിനുള്ള കരടു പട്ടികയിൽ ദീപലേഖയുമുണ്ടായിരുന്നു. മട്ടന്നൂർ ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു മാറ്റം. എന്നാൽ, ആരോഗ്യപ്രശ്നം പരിഗണിച്ച് ചൊക്ലിയിൽ തന്നെ തുടരാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പിണറായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സ്ഥലം മാറ്റത്തിൽ…
Read Moreമടവീണും ബണ്ട് കവിഞ്ഞും കൃഷിനാശം; നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കും
കുമരകം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടകം സുരേഷ് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം സന്ദർശിച്ച ശേഷമാണ് എംഎൽഎ നിർദേശം നൽകിയത്. കുമരകം ചീപ്പുങ്കലിൽനിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾക്കുമൊപ്പമായിരുന്നു സംഘം പാടശേഖരങ്ങൾ സന്ദർശിച്ചത്. പുഴകളിൽനിന്നുള്ള ഒഴുക്ക് തടസപ്പെടുന്ന തരത്തിൽ വേമ്പനാട്ടുകായലിലെ വിവിധ ഭാഗങ്ങളിൽ എക്കൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കാൻ ജലനിരപ്പിന് മുകളിലേക്ക് അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. അയ്മനം പഞ്ചായത്തിലെ…
Read Moreപെൻഷൻ തുക നൽകിയില്ല; 96കാരിയായ അമ്മയെ മകൻ തീകൊളുത്തി കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മകനും അഗ്നിക്കിരയായി
പരവൂര്‍: പുത്തന്‍കുളത്ത് മകന് അമ്മയെ തീവച്ചു കൊലപ്പെടുത്തി. പൊള്ളലേറ്റ മകനും മരിച്ചു. തലക്കുളം ഗോകുലത്തില്‍ തങ്കമ്മ(96 ), മകന് ശിവദാസന്‍ (78) എന്നിവരാണ് മരിച്ചത്. പൂതക്കുളം ഇടയാടിയില്‍ താമസക്കാരനായ ശിവദാസൻ അമ്മയുടെ ഐഎന്‍എ പെന്ഷന് എല്ലാ മാസവും എത്തി വാങ്ങുമായിരുന്നു. ഇത്തവണ പെന്ഷന് തുക നല്കാന് തങ്കമ്മയുടെ ഇളയമകള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവരുമായി വഴക്ക് ഉണ്ടായി. പിന്നീട് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെട്രോളുമായി എത്തിയ ശിവദാസന്‍ തങ്കമ്മയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവദാസന്റെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും എത്തി തീ കെടുത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read Moreഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദനം; അന്വേഷിച്ചെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്. ഇവർ ഏഴുവയസുകാരിയായ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കുട്ടി രണ്ട് ദിവസമായി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണമാണ് വിവരം പുറത്തുകൊണ്ടുവന്നത്. വീട്ടിലെത്തിയ അധ്യാപകരാണ് കുട്ടിയെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രതിനിധികൾ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും നുള്ളിയതിന്റെയും പാടുകൾ വ്യക്തമായി ഉണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ…
Read Moreപോലീസിനെ കുരുക്കിയത് ആയങ്കിയുടെ ലൊക്കേഷൻ കിട്ടാത്ത സിം
കണ്ണൂർ: സ്വർണ കടത്ത് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി (30) കഴിഞ്ഞ ആറു മുതൽ കണ്ണൂരിലുണ്ടായിട്ടും ഇയാളുടെ ലൊക്കേഷൻ പോലീസിന് വ്യക്തമായി തിരിച്ചറിയാൻ കഴിയാതിരു ന്നത് സിം ഇല്ലാതെ പ്രവർത്തിക്കുന്ന ഇയാളുടെ യുഎസ് നിർമിത ഫോൺ കാരണം. മുഖത്ത് മാസ് ഇടുന്നതുപോലെ പിന്തുടരുന്നവർക്ക് കടന്നു ചെന്നത്താൻ കഴിയാത്ത വിധത്തിലാണ് ഈ ഫോണിന്റെ ക്രമീകരണം. അതുകൊണ്ടാണ് പോലീസ് തൊട്ടടുത്തുനിന്ന് നിരീക്ഷിക്കുന്പോൾ പോലൂം ഇയാൾക്ക് സോഷ്യൽ മീഡിയയിലൂടെ പോലീസിന്റെ കണ്ണുവെട്ടിച്ചും സന്ദേശം അയയ്ക്കാൻ കഴിയുന്നത്. തലശേരി, തളിപ്പറന്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ആറുമതൽ ഇയാൾ സുഹൃത്തായ ജിജേഷിന്റേയും മറ്റും വണ്ടിയിൽ കറങ്ങിയിട്ടും യഥാസമയം പോലീസിന് ഇയാളുടെ സാന്നിധ്യം വ്യക്തമാക്കാനായില്ല. ഒടുവിൽ ഇയാൾ യാത്ര ചെയ്ത ഓട്ടോ ഡ്രൈവർ പോലീസിന് നൽകിയ വിവരമാണ് പിടികൂടുന്നതിൽ നിർണായകമായത്. പോലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ഒളിത്താവളം…
Read Moreകർക്കടക വാവിൽ പന്നിയിറച്ചി ചലഞ്ചുമായി കരവൂർ എകെജി വായനശാല
ഇരിട്ടി: സാംസ്ക്കാരിക നായകനും അന്തവിശ്വാസത്തിനും അനാചാരത്തിനുമെതിരേ പോരാടിയ എകെജിയുടെ പേരിലുള്ള സാംസ്കാരിക സംഘടന കർക്കിടക വാവിന് പന്നിയിറച്ചി ചലഞ്ചുമായി രംഗത്ത്. പടിയൂർ പഞ്ചായത്തിലെ കരവൂർ എകെജി വായനശാലയാണ് പന്നിയിറച്ചി ചാലഞ്ച് ഏർപ്പെടുത്തി ഓർഡർ ശേഖരിച്ച് തുടങ്ങിയത്. കിലോയ്ക്ക് 370 രൂപയ്ക്കാണ് ഓഡർ സ്വീകരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോൺ നമ്പർ ഉൾപ്പെടെ പരസ്യപ്പെടുത്തിയാണ് ഓഡർ സ്വീകരിക്കുന്നത്. വായനശാല നടത്തുന്ന പന്നിയിറച്ചി ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശങ്ങൾ ഉയരുന്നുണ്ട്. മുന്‍പും സിപിഎം ചാവശേരി ലോക്കലിനു കീഴിലെ സാംസ്കാരിക കേന്ദ്രത്തിൽ നാലമ്പല യാത്ര നടത്തുന്നതിനുള്ള നീക്കം വിവാദമായിരുന്നു. എന്നാൽ തെറ്റ് തിരുത്തി ശ്രമം ഉപേക്ഷിച്ചതോടെ വിവാദം കെട്ടടങ്ങി. കരവൂർ എകെജി വായനശാല നവീന ഉദ്യമം നിലവിൽ പന്നിയിറച്ചിയിൽ മാത്രം ഒതുക്കിയിട്ടുണ്ട്. ആവശ്യക്കാരിൽ നിന്നും പണവും സ്വീകരിച്ചു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. എകെജിയുടെ പേരിലുള്ള വിവാദ പന്നിയിറച്ചി ചലഞ്ച് അവസാന…
Read Moreഅർജുൻ ആയങ്കിക്കെതിരേ കാപ്പ നടപടി തുടങ്ങി; കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും
കണ്ണൂർ: കേരളത്തിൽ ഇതിനകം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി കേരളാ പോലീസ്. ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശക്തമായ കേസ് അല്ലാത്തതിനാൽ ഇയാൾ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങുന്നതിന് തടയിടുന്നതിന്റെ ഭാഗമായാണ് ആയങ്കിക്കെതിരേ കാപ്പ ചുമത്താൻ നടപടികൾ തുടങ്ങിയത്. അതിനിടെ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇന്ന് കണ്ണൂർ പോലീസ് അപേക്ഷ നല്‍കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക.23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അർജുൻ കൊടും ക്രിമിനലെന്നാണ് പോലീസ് റിപ്പോർട്ട് . അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ…
Read Moreതലശേരി വ്യാപാരി വ്യവസായി സംഘത്തിലെ വെട്ടിപ്പ്: സെക്രട്ടറി സ്വകാര്യബാങ്കിൽ പണയംവച്ചത് അരക്കോടിയുടെ സ്വർണം
തലശേരി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തലശേരി വ്യാപാരി വ്യവസായി വെൽഫേർ സഹകരണ സംഘം സെക്രട്ടറി സ്വകാര്യ ബാങ്കിൽ പണയംവച്ചത് അരക്കോടിയുടെ സ്വർണാഭരണങ്ങൾ. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി റിമാന്‍ഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷാണ് ഒരു സ്വകാര്യ ഫിനാൻസിൽ മാത്രം അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പണയംവച്ചതായി പോലിസ് കണ്ടെത്തിയിട്ടുള്ളത്. പണയ പണ്ടമെടുക്കാൻ അനുമതിയില്ലാത്ത സംഘത്തിലെ സെക്രട്ടറിയായ ജ്യോജിഷ് വളരെ ആസൂത്രിതമായാണ് അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചത്.ജ്യോജിഷിന് ആറ് ബാങ്കുകളിൽ അക്കൗണ്ടുള്ളതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്ന് സഹകരണ ബാങ്കുകളിലും മൂന്ന് ന്യൂജൻ ബാങ്കുകളിലുമാണ് അക്കൗണ്ടുകൾ. ആറ് അക്കൗണ്ടുകളും പോലിസ് മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്. കോടതിയുടെ അനുമതിയോടെ സഹകരണ സംഘത്തിന്റെ പൂട്ട് തകർത്ത് പോലിസ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ലോക്കർ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഫയലുകളും മറ്റ് രേഖകളും…
Read More