പത്തനംതിട്ട: വനം വകുപ്പ് കസറ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകുന്നേരം മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നു വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്.സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സിബിഐ…
Read MoreCategory: Edition News
കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ധീനെ (28)യാണ് ഇന്നലെ കാണാതായത്. ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ ഇന്നലെ വൈകിട്ട് ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ധീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തെരച്ചില്‍ തുടരുകയാണ്.
Read Moreദേശീയപാത നിർമാണം നടക്കുന്ന കായംകുളത്ത് രണ്ട് അപകടം; ഒരു മരണം, 3 പേർക്കു പരിക്ക്
കായംകുളം: ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണു സ്കൂട്ടർ യാത്രികന്റെ മരണം. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. അമ്മ: ബിന്ദു.ഇന്നലെ രാത്രി 10 ഓടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം…
Read Moreഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന
കൊച്ചി: ഫേസ്ബുക്ക് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുണ്ടന്‍ചിറ ശോഭ(29)യെയാണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ചെല്ലാനം സ്വദേശിയില്‍നിന്ന് ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായവര്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ തേടി വിളിക്കുന്നുണ്ട്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Read Moreആട് ഒരു ഭീകരജീവിയാണ്…!ചപ്പാരപ്പടവിൽ ആട് വെള്ളം കുടിച്ചത് സംഘർഷത്തിൽ കലാശിച്ചു; 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍നിന്ന് ആട് വെള്ളം കുടിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു. വീടാക്രമിച്ചതിനു പുറമെ ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ തളിപ്പറന്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന് റിനാസ് എന്നിവരുടെ പേരിലാണ് കേസ്.കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം. പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില് താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്. ഇഷാക്കിന്റെ (59) പരാതിയിലാണ് കേസ്. ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടു പോകുകയായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിലാണ് വഴക്ക് ആരംഭിച്ചത്. വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreരാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തി; വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കൺട്രാൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂർ കരുവാറ്റ മേരീഭവനിൽ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വീട്ടിൽ താനും രണ്ട് പെൺമക്കളും മാത്രം ഉള്ളപ്പോൾ എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയിൽ പറയുന്നു. കഴിഞ്ഞ മേയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമുണ്ടാക്കി എന്നതിന് ജോമോനെതിരേ അടൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.
Read Moreഎംഎല്‍എയുടെ മകനുള്‍പ്പെടെയുള്ള ഏഴുപേരെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി; പോലീസ് സമർപിച്ച കുറ്റപത്രത്തിൽ രണ്ടു പ്രതികൾ മാത്രം
ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ കേസില്‍ രണ്ടു പ്രതികള്‍ മാത്രമായി. എംഎല്‍എയുടെ മകന് കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആര്‍ ഇട്ട കേസിലാണ് മാറ്റം. തെളിവുകളുടെ അഭാവത്തില്‍ ഏഴുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി നേരത്തെ എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.മൂന്നു ഗ്രാം കഞ്ചാവുമായി കനിവുള്പ്പെടെ ഒൻപതു പേരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഒമ്പതാം പ്രതിയായിരുന്നു കനിവ്. ഒന്നാം പ്രതിയില്‍നിന്ന് കഞ്ചാവും രണ്ടാം പ്രതിയില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുള്ളവര്‍ കഞ്ചാവ് ഉപയോഗിച്ചെന്നായിരുന്നു മഹസറിലുണ്ടായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടു. കുട്ടനാട് എക്സൈസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് മകനെതിരേ കേസെടുത്തില്ലെന്ന് പറഞ്ഞ് യു.പ്രതിഭ എംഎല്‍എ രംഗത്തെത്തിയത്. സംഭവം…
Read Moreവീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരുപത്തിയഞ്ചാം വയസിൽ ഐറിൻ കട്ടപ്പന സ്വദേശിയിൽനിന്നും തട്ടിയെടുത്തത് 10 ലക്ഷം രൂപ
കട്ടപ്പന: വിദേശ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 25കാരി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യനാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് പിടികൂടിയത്.യുകെയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തതായാണ് പരാതി. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വീസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി . തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്.
Read Moreആറളത്ത് കാട്ടാനയിറങ്ങി 3 കുടിലുകൾ തകർത്തു; ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്ക്
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് കുടിലുകൾ തകർത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്കേറ്റു. ഗർഭിണിയായ അശ്വതി, ലീന എന്നിവർ അത്ഭുതകരമായാണ് ആനയുടെ തുമ്പികൈക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ പൂക്കുണ്ട് മേഖലയിലായിരുന്നു ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്. തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനുനേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് ലീനയ്ക്കും ഗർഭിണിയായ ബന്ധുവിനും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന…
Read Moreഗോദയിലിറങ്ങാന്‍ മടിക്കുമ്പോഴും 75,000 വോട്ടിന്റെ അവകാശവാദവുമായി അന്‍വര്‍
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഗോദയിലേക്ക് ഇറങ്ങാന്‍ മടിക്കുമ്പോഴും അവകാശവാദവുമായി പി.വി. അന്‍വര്‍. താന്‍ എത്ര വോട്ടുകള്‍ നേടുമെന്നും അത് ആര്‍ക്കൊക്കെ തിരിച്ചടിയാവുമെന്നും വിശദീകരിക്കുകയാണ് അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് താന്‍ നേടുമെന്നാണ് അന്‍വറിന്റെ അവകാശ വാദം. പ്രിയങ്കാഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരില്‍ നിന്ന് ലഭിച്ചത്. അതില്‍ നിന്ന് ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സിപിഎമ്മിന് 29,000 വോട്ടാണ് നിലമ്പൂരിലുള്ളത്. ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ 45,000 വും-അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ ആവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്നതിനിടെ ആര്യാടന് ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല. എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താല്പര്യമില്ല. പക്ഷെ, അദേഹം…
Read More