കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചിട്ടു ഒരുമാസം പിന്നിടുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസ് മേഖല സ്തംഭനാവസ്ഥയിലേക്ക്. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താത്ത ഗ്രാമീണ മേഖലയില്‍ ഒഴികെയുള്ള മുഴുവന്‍ സ്വകാര്യ ബസ് സര്‍വീസുകളും വലിയ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്. ഓരാ മേഖലകളിലും ബസുകളുടെ സര്‍വീസ് കളക്ഷനെ ഇതു വലിയ തോതില്‍ ബാധി്ച്ചിട്ടുണ്ട്. 25 ശതമാനത്തോളം ബസുകള്‍ പൂര്‍ണമായും സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബാക്കിയുള്ള ബസുകളെ ഭാഗികമായി ബാധിച്ചു. കോട്ടയം- എറണാകുളം, വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയെതുടര്ന്നു സര്‍വീസ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കോട്ടയം – കറുകച്ചാല്‍ – മല്ലപ്പള്ളി, കോട്ടയം- ചങ്ങനാശേരി, കോട്ടയം- ഏറ്റുമാനൂര്‍- പാലാ, കോട്ടയം- ചേര്‍ത്തല, കോട്ടയം കല്ലറ – ചേര്‍ത്തല, കോട്ടയം- മെഡിക്കല്‍ കോളജ് വൈക്കം, കോട്ടയം- കുമളി, പാലാ-…
Read MoreCategory: Edition News
മിഴിയടച്ച് വിളക്കുകള്‍: ഇരുട്ടിലായി കോട്ടയം
കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷന്, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, ലോഗോസ്, കളക്ട്രേറ്റ് ജില്ലയിലെ ആളുകള്‍ ധാരാളമെത്തുന്ന ഇടങ്ങളാണിത്. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ ഇതുവഴിയെല്ലാം നടക്കണമെങ്കില്‍ കയ്യിലൊരു ടോര്‍ച്ചോ അല്ലെങ്കില്‍ മൊബൈല്‍ വെട്ടമോ വേണം. ഈ പ്രദേശങ്ങളിലെ വഴിവിളക്കുകള്‍ മിഴിയടച്ചതാണ് കോട്ടയം പട്ടണത്തെയാകെ ഇരുട്ടിലാക്കിയിരിക്കുന്നത്. സന്ധ്യ മയങ്ങി വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ നഗരവും നഗര പ്രദേശങ്ങളും കൂരിരുട്ടിലാണ്. രാത്രികാലത്തും ഏറെ യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുകയും ബസില്‍ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പ്, രാത്രി കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് യാത്രക്കാരുടെ ആശ്രയം. നഗര കവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്ഥമല്ല. നാഗമ്പടത്തെ റൗണ്ടാനയില്‍ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബള്‍ബുകള്‍ മാത്രമാണ് പ്രകാശിക്കുന്നത് ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും രണ്ട് സോളാര്‍ ലൈറ്റുകളും ഉണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകാളായി. നാഗമ്പടം…
Read Moreവീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കൈയ്യോടെ പിടികൂടി
വെച്ചൂർ:വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കൈയ്യോടെ പിടികൂടി. വെച്ചൂരിൽ ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60)യാണ് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ ഓടിച്ചിട്ട് പിടികൂടിയത്. കനകമ്മ ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പോയി മരുന്ന് വാങ്ങി തിരിച്ചുവരുന്ന സമയം വീട്ടിൽ നിന്ന് ഇറങ്ങി വന്ന ആക്രി പെറുക്കുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് പരുങ്ങുന്നത് കണ്ട് സംശയം തോന്നി കനകമ്മ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ അവിടുന്ന് പെറുക്കിയ സഞ്ചിയിലെ കുപ്പികൾ കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും സമീപത്തെ വേലിയിൽ എന്തോ വയ്ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മാല വച്ചിരുന്ന ഡപ്പി കണ്ടത്. ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഇയാൾ ഓടി. കനകമ്മ പിന്നാലെ ഓടി ഇയാളെ പിടിച്ചു നിർത്തി പ്രദേശവാസികളെ വിളിച്ചുകൂട്ടി പോലീസിന് കൈമാറി. ഈ സമയം ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സംഘം…
Read Moreഎറണാകുളത്തേക്ക് ദുരിതയാത്ര: കൂടുതൽ ട്രെയിൻ വേണമെന്ന് യാത്രക്കാർ
ഏറ്റുമാനൂർ: തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്. മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം. വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം…
Read Moreഏരുവേശി പൂപ്പറമ്പിൽ: ഇതരസംസ്ഥാനത്തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ടു; സഹോദരീ ഭർത്താവ് കസ്റ്റഡിയിൽ
ചെന്പേരി: കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരി ഭർത്താവ് രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനവും കുടുംബപ്രശ്നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. കെട്ടിടനിർമാണ ജോലികൾക്ക് എത്തിയ ഇവർ വർഷങ്ങളായി പൂപ്പറമ്പിലെ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. കൂടെ താമസിച്ചിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുടിയാന്മല പ്രിൻസിപ്പൽ എസ്ഐ ജോസ്, എസ്ഐമാരായ പ്രകാശൻ പടിക്കൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
Read Moreകോട്ടയത്ത് വന്‍ കഞ്ചാവു വേട്ട; മൂന്നു ബംഗാളികള്‍ പിടിയില്‍; ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാൾ
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 65 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ റെയില്‍വേ പോലീസ് പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നാണ് മൂന്ന് ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത തൊഴിലാളിയാണ്. മുര്‍ഷിദാബാദ് സ്വദേശികളായ റൂബെല്‍ ഹുസൈന്, എസ്.കെ. ഹസിബിള്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. ബാഗുകളിലാക്കി ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയത്. കന്യാകുമാരി എക്സ്പ്രസില്‍ എത്തിച്ചതെന്ന് സംശയിക്കുന്നു. റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. തിരുപ്പതിയില്‍നിന്നാണ് സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്. ട്രാവല്‍ ബാഗില്‍ ചെറിയ കിറ്റുകളാക്കിയായിരുന്നു കഞ്ചാവ് കടത്ത്. പൂനെയില്‍നിന്ന് തിരുപ്പതിവഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു…
Read Moreഉസ്ബെക്കിസ്ഥാനിലെ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (22) മർദനമേറ്റു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുക. ഹരിപ്പാട് പിലാപ്പുഴയിലുള്ള സാവരിയയുടെ വസതി സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ട കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനും കുടുംബത്തിന് നീതി ലഭ്യമാക്കാനും സാധ്യമായ എല്ലാ നയതന്ത്ര-നിയമ ഇടപെടലുകളും ആഭ്യന്തര വകുപ്പ് നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയയെ, സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ ആനം നിരന്തരം മതം മാറ്റാൻ നിർബന്ധിച്ചിരുന്നതായി അവിടെയുള്ള മറ്റു വിദ്യാർഥികൾക്ക് അറിയാമായിരുന്നു എന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് പെൺകുട്ടിയെ മർദിച്ചതെന്നും, മുൻപും സാവരിയ ഇയാളുടെ…
Read Moreലഹരി വേട്ട: ഹരിപ്പാട്ട് കൊലക്കേസ് പ്രതിയും യുവതിയുമടക്കം 6 പേർ പിടിയിൽ
ഹരിപ്പാട്: ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും എക്സൈസും പോലീസും നടത്തിയ വ്യാപക ലഹരിവിരുദ്ധ റെയ്ഡുകളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയും യുവതിയുമടക്കം ആറുപേർ പിടിയിലായി. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ, പോലീസീന്റെ ഓപ്പറേഷൻ തൂഫാൻ എന്നീ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായായിരുന്നു പരിശോധനകൾ. 3.9 ഗ്രാം എംഡിഎംഎയുമായി കുപ്രസിദ്ധ കുറ്റവാളിഎക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കരുവാറ്റ എസ്എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷ് (35) പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. ടോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുധീഷ് കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റൊരു റെയ്ഡിൽ, ഹരിപ്പാട് എക്സൈസ് സർക്കിൾ…
Read Moreട്രെയിനുകളിലെ പാന്‍ട്രികളില്‍ ശുചിത്വമില്ലായ്മ; ക്ലീനിംഗ് പ്രോട്ടോക്കോൾ കർശനമാക്കി റെയിൽവേ മന്ത്രാലയം
പരവൂർ: ട്രെയിനുകളിലെ പാചകപ്പുരകളായ പാൻട്രികളിൽ ശുചിത്വമില്ലായ്മയും എലിശല്യവും വർധാക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി റെയിൽവേ മന്ത്രാലയം.2010 മുതൽ വിവിധ കാലയളവുകളിലായി പുറപ്പെടുവിച്ചിട്ടുള്ള ക്ലീനിംഗ് പ്രോട്ടോക്കോളുകൾ രാജ്യത്തെ എല്ലാ റെയിൽവേ സോണുകളും വിട്ടുവീഴ്ചയില്ലാതെ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഒടുവിൽ മുന്നറിയിപ്പ് നൽകി. പ്രാഥമിക ഡിപ്പോകളിൽ പാചകം ചെയ്യുന്ന സ്ഥലങ്ങളിലെ വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, കീട നിയന്ത്രണം എന്നിവ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നിലവിലുണ്ടായിട്ടും ഇവ പാലിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് എല്ലാ സോണൽ റെയിൽവേകൾക്കും മന്ത്രാലയം അടിയന്തര നിർദേശങ്ങളടങ്ങിയ കത്തയച്ചത്. പാന്‍ട്രികളിലെയും കോച്ചുകളിലെയും ഇത്തരം മോശം അവസ്ഥകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2024-ലും സമാനമായ ലംഘനങ്ങൾ കണ്ടെത്തി മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഡിപ്പോകളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കിയതായും റിപ്പോർട്ടുകളുണ്ട്.…
Read Moreഎംജി റോഡിലെ ചെരിഞ്ഞ കെട്ടിടം: കോർപറേഷൻ പൊളിച്ചു നീക്കം, ചെലവ് കെട്ടിട ഉടമയില്‍ നിന്നും ഈടാക്കും
കൊച്ചി: എംജി റോഡില്‍ അടിത്തറ ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പൊളിച്ചു നീക്കാനുള്ള ചെലവ് കെട്ടിട ഉടമയില്‍ നിന്നും ഈടാക്കാനാണ് കോർപറേഷൻ തീരുമാനം. ചെലവ് വഹിക്കാന്‍ തയാറായില്ലെങ്കില്‍ കെട്ടിടം കെട്ടിടം നില്ക്കുന്ന ഭൂമിയില്‍ പുതിയ കെട്ടിടം പണിയാനോ നിര്‍മാണത്തിനോ ഉള്ള അനുമതി നല്‍കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാല്‍ അടിത്തറ ഉറപ്പിച്ച് കെട്ടിടം നിവര്‍ത്തിയ ശേഷമാണ് പൊളിച്ചു തുടങ്ങുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംജി റോഡില്‍ വുഡ്ലാന്‍ഡ്സ് ജംഗ്ഷന് സമീപം ഇരുനിലക്കെട്ടിടം അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ചരിഞ്ഞത്. ഇതോടെ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് അടുത്തദിവസം കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ചരിഞ്ഞ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കിയശേഷം മാത്രമേ സമീപത്തെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. പത്തു ദിവസത്തോളം എടുത്ത് ഘട്ടം ഘട്ടമായി ആയിരിക്കും കെട്ടിടം പൊളിച്ചു നീക്കുകയെന്ന് അധികൃതർ അറിയിച്ചു.
Read More