തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ അതിവീവ്ര മഴയുണ്ടായാൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാദ്ധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിലെ പ്രകൃതി ചൂഷണത്തിനെതിരേ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ തയാറാവണമെന്നു ചെറിയാൻ ഫിലിപ്പ്. ചൂരൽമലയിലെ പോലെയുള്ള ദാരുണ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. വേണ്ടത്ര ഭൗമശാസ്ത്ര പഠനം കൂടാതെയുള്ള വയനാട്ടിലെ തുരങ്ക പാത തന്നെ പരിസ്ഥിതി വിരുദ്ധമാണ്. കനത്ത പാറക്കെട്ടുകളും മൃദുവായ മണ്ണും ഇടകലർന്ന ഈ പ്രദേശത്ത് തുരങ്ക പാത നിർമ്മാണം വെല്ലുവിളികൾ നിറഞ്ഞതാണ്. ഏറ്റവും ആധുനിക യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ മികച്ച സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ തുരങ്ക പാത നിർമിക്കാവൂ. കള്ളാടിയിൽ ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ വരാനിരിക്കുന്ന ആപത്തിന്റെ സൂചന മാത്രമാണ്. ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടിലെ പ്രായോഗിക നിർദേശങ്ങൾ നടപ്പാക്കണം. പരിസ്ഥിതിലോല മേഖലകളിൽ ഖനനം, മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം.…
Read MoreCategory: Edition News
പിഎസ് സി ക്രമക്കേട്; പ്രാഥമിക അന്വേഷണത്തിനുശേഷം കേസ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: പിഎസ് സി ക്രമക്കേട് പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കും. വിവാദമായ പിഎസ് സി പരീക്ഷകളുടെ വിവരങ്ങളടങ്ങിയ ഫയലുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫയലുകള്‍ ലഭ്യമാക്കാന്‍ പിഎസ്സിക്ക് നോട്ടീസ് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിഎസ് സിയിലെ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിനാണ് മേല്‍നോട്ടചുമതല നല്‍കിയിരിക്കുന്നത്. പിഎസ് സി ക്രമക്കേടില്‍ ഉന്നതതല അന്വേഷണം വേണമെന്ന് നേരത്തെ മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പിഎസ് സി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംതിരുവനന്തപുരം: പിഎസ് സി പരീക്ഷകളിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പിഎസ് സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിഎസ് സി ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9.45 -ഓടെയായിരുന്നു പ്രതിഷേധം. എസ് സി ചെയര്‍മാന്റെ വാഹനം ഗേറ്റ് കടന്ന് ഓഫീസിലേക്ക് കടക്കവെയാണ്…
Read Moreലഹരിവേട്ടയില്‍ മുന്നില്‍ കഞ്ചാവ്; ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളത്തുനിന്ന്
കൊച്ചി: സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് തൂഫാന് : ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് കഞ്ചാവ്.പ ദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ ആറു വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളില്‍ നിന്നായി 439.685 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളം റൂറലില്‍ നിന്നാണ്- 102.772 കിലോ ഗ്രാം. കഞ്ചാവ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍ റൂറലാണ്. ഇവിടെ നിന്ന് 40.128 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം സ്ഥാനത്ത് നില്ക്കുന്ന തൃശൂര്‍ സിറ്റിയില്‍ നിന്ന് 37.561 കിലോ കഞ്ചാവ് പിടികൂടുകയുണ്ടായി. ഇക്കാലയളവില്‍ വിവിധ പോലീസ് ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തത് 3.877 കിലോ എംഡിഎംഎയാണ്. എംഡിഎംഎ വേട്ടയില്‍ മലപ്പുറമാണ് മുന്നില്‍. ഇവിടെ നിന്ന് 1.121 കിലോ എംഡിഎംഎ പിടിച്ചെടുത്തു. 574…
Read Moreനടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ അപ്പീല്‍ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് വാദം കേള്‍ക്കുക. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. നടിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് ഹാജരാകുക. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുത്തേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടന് ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.
Read Moreപരസ്യം കണ്ട് വിളിച്ചു, യുവതിയിൽനിന്ന് 10 ലക്ഷം തട്ടിയ വ്യാജ ഐടി സംഘം പിടിയിൽ
ചെങ്ങന്നൂർ: ഐടി കമ്പനി പ്രതിനിധികളെന്ന വ്യാജേന ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി സ്വദേശിനിയായ യുവതിയിൽനിന്ന് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പാണിയങ്കര മണ്ണാത്തിക്കൽപറമ്പിൽ കബീറിന്റെ മകൻ തെജ്ബത്ത് (33), വളയനാട് മിർഫാ മൻസിലിൽ അലിക്കോയയുടെ മകൻ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ എം.ജി. നഗറിൽ ഷിഫാസിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഫാദിൽ (22) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികളെന്ന വ്യാജേന പ്രതികൾ നൽകിയ പരസ്യം കണ്ടാണ് യുവതി ഇവരുമായി ബന്ധപ്പെടുന്നത്.പരസ്യത്തിലെ വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ പ്രതികൾ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുകയായിരുന്നു. തുടക്കത്തിൽ ചില ഓൺലൈൻ ടാസ്കുകൾ നൽകി വിശ്വാസം നേടിയെടുത്തു. തുടർന്ന് ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിലാണ്…
Read Moreപോക്സോ കേസ് പ്രതിക്ക് ആറു വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും
അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാത്ത് വില്ലേജില്‍ നെടുമണ്‍ ശ്യാം രാജ് ഭവനില്‍ ശ്യാം രാജ് (32)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 9,12 തീയതികളില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. മനോജ് കുമാറാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Read Moreദളിത് വിദ്യാര്‍ഥികളോട് അവഗണന ; സ്വര്‍ണമെഡല്‍, പ്രോത്സാഹന സമ്മാന വിതരണവും നിലച്ചിട്ട് ആറു വര്‍ഷം
കൊച്ചി: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്വര്‍ണമെഡല്‍, പ്രോത്സാഹന സമ്മാനത്തുക വിതരണം നിലച്ചിട്ട് ആറു വര്‍ഷം. എസ്എസ്എല്ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പട്ടികജാതി വികസന വകുപ്പാണ് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും ഏര്‍പ്പെടുത്തിയിരുന്നത്. തുടക്കത്തില്‍ നാലു ഗ്രാം തൂക്കമുള്ള മെഡലുകളാണ് നല്‍കിയിരുന്നത്. പിന്നീടത് മൂന്നു ഗ്രാം ആക്കി ചുരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി ഈ പദ്ധതി തന്നെ നിലച്ചിരിക്കുകയാണ്. പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികളോടുള്ള അവഗണനയാണ് ഇതിനു പിന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതിയും മുടങ്ങിയിട്ട് ആറു വര്‍ഷമായി. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.…
Read Moreഅമ്മ അഡ്ഹോക് കമ്മിറ്റിയിലുള്ള കോടതി വിധി: കക്ഷി ചേരാന്‍ അന്‍സിബ അപേക്ഷ നല്കി
കൊച്ചി: താരസംഘടനയായ “അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ കാരണമായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസന് അപേക്ഷ നല്കി. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ചൊവ്വാഴ്ച അപേക്ഷ നല്‍കിയത്. കോടതിയുടെ മുന്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ ശ്വേതയുടെ ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരാനും അനുമതി നല്‍കിയിരുന്നു. ഇതിനിടെ മുന്‍സിഫ് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ രാജിവെച്ച എക്സിക്യുട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാന്‍ ഒരു വിഭാഗം നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ശ്വേതാ മേനോന് പ്രസിഡന്റായ ഭരണസമിതി ഉടന്‍ യോഗം ചേരുമെന്നാണ് സൂചന. രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നില്ല. രാജിക്കത്ത് ഔദ്യോഗികമായി നല്കിയ നാലുപേര്‍ ഒഴികെയുള്ളവരെ വിളിച്ചുചേര്‍ത്ത്…
Read Moreവയനാട് തുരങ്കപാത ദുരന്തം: ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും. വിഴിഞ്ഞത്ത് അദാനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണ്. ജൂണ്‍ അഞ്ചിനാണ് ദേശാഭിമാനിയില്‍ അദാനിയുടെ ഓഹരികള്‍ എംഎസ്സി കമ്പനി വാങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്ക്…
Read Moreഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 4,000 കോടിയിലധികം രൂപ
പരവൂർ: രാജ്യത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ വ്യാപകമാകുന്നു.2022 മുതൽ 2026 മെയ് വരെയുള്ള നാല് വർഷത്തെ കാലയളവിൽ മാത്രം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് 4,057.7 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2,97,727 പരാതികളാണ് ഇക്കാലയളവിൽ സൈബർ സെല്ലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ ആൾമാറാട്ടം നടത്തി ഭയം ജനിപ്പിച്ചാണ് നിരപരാധികളായ ആളുകളിൽ നിന്ന് വലിയ തുകകൾ തട്ടിയെടുക്കുന്നത്. സിബിഐയും ഇഡിയും ചമഞ്ഞ് തട്ടിപ്പ്; 2024-ൽ പരാതികളിൽ വൻ വർധനസിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആർബിഐ അല്ലെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പ്രമുഖ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾ, അല്ലെങ്കിൽ നിയമവിരുദ്ധമായ പാർസലുകൾ അയയ്ക്കൽ തുടങ്ങിയ വലിയ അഴിമതികളിൽ…
Read More