തിരുവനന്തപുരം: പശ്ചിമബംഗാളില്‍ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാല കരിമടം കോളനിയില്‍ താമസിക്കുന്ന ആഷിക്ക് (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശി രത്തന്‍ രാംദാസ് എന്നയാള്‍ മുഖേനയാണ് ഇയാള്‍ കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഏഴര കിലോ കഞ്ചാവുമായി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും പോലീസ് പിടികുടിയിരുന്നു. രത്തന്‍ രാംദാസിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പ്പനയുടെ സൂത്രധാരന്‍ ആഷിക്കാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കിള്ളിപ്പാലത്തെ ഒരു ജ്യൂസ് കടയിലെ ജീവനക്കാരനാണ് ആഷിക്ക്. ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രത്തന്‍ രാംദാസ് റിമാൻഡിലാണ്. മുങ്ങിനടന്ന ആഷിക്കിനെ ചാല കരിമടം കോളനിക്കു സമീപത്ത് നിന്നാണ് തമ്പാനൂര്‍ പോലീസ് പിടികുടിയത്. തമ്പാനൂര്‍…
Read MoreCategory: Edition News
മഴ ശമിച്ചു; കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുന്നു
കാവാലം: പൊതുജലാശയങ്ങളിൽ ജലനിരപ്പു താഴ്ന്നു തുടങ്ങിയെങ്കിലും കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുകയാണ്.നീലംപേരൂർകൃഷി ഭവൻപരിധിയിലുള്ള കോഴിച്ചാൽ വടക്കുപാടശേഖരത്തിന്റെ പുറംബണ്ടുകളുടെ സംരക്ഷണവലയത്തിനുള്ളിലുള്ള കിഴക്കേചേന്നംകരിയിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. കരക്കൃഷി വെള്ളംകയറി നശിച്ചു. റോഡുഗതാഗതവും നിലച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇപ്പോഴത്തേതിലും കൂടുതൽ ജലനിരപ്പുയർന്നിരുന്നെങ്കിലും പാടശേഖരത്തിൽ പന്പിംഗ് നടന്നിരുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഇവിടെയുള്ളവരെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല. ഇത്തവണ വിളവുമോശമായതിനാൽ കർഷകർ കൊയ്യാതെ കൃഷി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പന്പിംഗ് നിലച്ചതാണ് ദുരിതങ്ങൾക്കിടയാക്കിയത്. മഴക്കാലത്ത് കൃഷിയേക്കാൾ പ്രാധാന്യം ദുരിതനിവാരണത്തിനു നൽകണമെന്നും, പാടശേഖരത്തിൽ നെൽക്കൃഷിയുണ്ടോയെന്നതു പരിഗണിക്കാതെ ആവശ്യാനുസരണം പന്പിംഗ് നടത്തുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍; സംഘാംഗങ്ങള്‍ക്കായി അന്വേഷണം
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസത്തിനുശേഷം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട കേസില്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടു പേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് ഇന്നലെ രാത്രി കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കല്‍പ്പറ്റയില്‍നിന്ന് പോലീസ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാം ദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്സിയില്‍ കൊണ്ടുവന്നു. രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു. കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും…
Read Moreമുസ്ലിം ലീഗിനും മതിയായി; പറയുന്നത് കോണ്‍ഗ്രസ് കേള്‍ക്കുന്നില്ല; വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല
കോഴിക്കോട്: പഴയ സമവായരീതികളില് നിന്നു കോണ്‍ഗ്രസ് നേതൃത്വം മാറിയെന്നും മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ക്കു പഴയപോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിലുണ്ടായ രീതികളല്ല ഇപ്പോഴുണ്ടാകുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോകുന്നതായും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനമുയർന്നു. വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ, അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വി.ഡി. സതീശൻ മുന്നണിമര്യാദ…
Read Moreആറളം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന, അടുക്കള ഷെഡ് തകർത്തു
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനയാക്രമണം. ബ്ലോക്ക് ഒന്‍പതിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു.ഇന്നു പുലർച്ചെ 12.30 ഓടെയായിരുന്നു കൊന്പനാനയുടെ ആക്രമണം. വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് തകർത്തത്. വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നു ചക്ക വീഴുന്ന ശബ്ദം കേട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ രാജനും മകനും പുറത്തിറങ്ങി നോക്കിയപ്പോൾ കൊന്പൻ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. രണ്ടു പേരും അടുക്കള ഷെഡ് വഴി ഓടി വീടിനകത്തേക്ക് കടന്നു. പിന്തുടർന്നെത്തിയ കാട്ടാന ഷെഡ് തകർത്ത് കലിതീർക്കുകയായിരുന്നു. വീട്ടിൽ രാജന്റെ പേരക്കുട്ടികളക്കം മൂന്നു കുട്ടികൾ ഉൾപ്പടെ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഷെഡ് തകർത്തിട്ടും പിൻമാറാതെ നിന്ന കാട്ടാനയെ രാജനും മകനുമടക്കം പടക്കം പൊട്ടിച്ചെറിഞ്ഞാണ് തുരത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് ആർആർടി സംഘവും സ്ഥലത്തെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പടെ കാട്ടാന…
Read Moreതാമരശേരിയില്‍ കാറിലിടിച്ച് സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; സ്കൂട്ടര്‍ യാത്രികൻ മരിച്ചു
താമരശേരി: കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.
Read Moreതൊഴിലാളികളുടെ ക്ഷാമം; നെന്മാറയിലെ പാടശേഖരങ്ങളിൽ വീണ്ടും ബംഗാളി ഈണം
നെന്മാറ (പാലക്കാട്): മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളംകെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയ ബംഗാളിലെ പശ്ചിമ കല്കത്തയില് നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിലെ മൊബൈലിൽ ബംഗാളിപാട്ട് ഉച്ചത്തിൽവച്ച് അതിനു ചുവടുവച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ചുനടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ ഏഴിനുതന്നെ ഇവർ ജോലിക്കിറങ്ങും. ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ…
Read Moreകൊച്ചി കായലില്‍ കാണാതായ നാവികസേനാ ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയെത്തിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥന് ടന്‍സാനിയന്‍ സ്വദേശിയായ അബ്ദുള്‍ ഇബ്രാഹിം സാലിഹാണ് (22) വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിരക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുകയാണ്.നാവിക ആസ്ഥാനത്തിനു സമീപം വെണ്ടുരുത്തി പാലത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന അബ്ദുള്‍ ഇബ്രാഹിം സാലിഹ് ഒരു തവണ വെള്ളത്തില്‍ ചാടി നീന്തിക്കയറിയിരുന്നു. വീണ്ടും പാലത്തിനു മുകളിലെത്തി താഴേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏഴിമലയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ഇദ്ദേഹം കൊച്ചി വിമാനത്താവളം വഴി ഇന്നു നാട്ടിലേക്ക് മടങ്ങാനായി നാവിക ആസ്ഥാനത്ത് എത്തിയതായാണ് വിവരം. സംഭവത്തില്‍ ഹാര്‍ബര്‍…
Read Moreവന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (20631) വ്യാഴം രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് ട്രെയിനിൽ നൽകിയത്. പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read Moreവിവാഹ പരസ്യത്തിലൂടെ പണം തട്ടിയ യുവതിക്കും അമ്മയ്ക്കുമെതിരേ കേസ്
പന്തളം: വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിക്കും മാതാവിനും എതിരേ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂര്‍ മൂര്‍ത്തിയത്ത് ദേവിക ആര്. നായര്‍ (26), മാതാവ് എം. എസ്. ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകന് മാട്രിമോണിയല്‍ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈല്‍ ഇയാള്‍ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന്, യുവതി അമ്മയുടെ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു 1,76,500 രൂപ ഇവരില്‍ നിന്നു പലതവണയായി കൈപ്പറ്റി. പിന്നീട്, 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്കി. യുവാവിനെ ദേവിക കബളിപ്പിച്ചതായും ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും വ്യക്തമായി. തുടര്‍ന്ന് പരാതിയുമായി യുവാവിന്റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്,…
Read More