പരവൂർ: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.വരുന്ന ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് 90 തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. പുതിയ നിയമപ്രകാരം, സാധുവായ ബിഐഎസ് ലൈസൻസും ഐഎസ്ഐ മാർക്കും ഇല്ലാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനോ, ഇറക്കുമതി ചെയ്യാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ല. നിത്യജീവിതത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, വാക്വം ക്ലീനറുകൾ, കോഫി മേക്കറുകൾ, ഫുഡ് പ്രോസസറുകൾ, ഓവനുകൾ, വാട്ടർ ഹീറ്ററുകൾ, സൗന്ദര്യവർധക ഉപകരണങ്ങൾ തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾക്ക് ഈ പുതിയ സുരക്ഷാ നിയമം ബാധകമാകും. ഉത്പ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രാജ്യത്തെ ദേശീയ നിലവാര നിർണയ ഏജൻസിയാണ് ബിഐഎസ്. ഉൽപ്പന്ന പരിശോധന, ഫാക്ടറി പരിശോധന, കർശനമായ റെഗുലേറ്ററി…
Read MoreCategory: Edition News
കോറോ ഹെൽത്ത് തൊഴിലാളികളെ പിരിച്ചുവിട്ട നടപടി; സർക്കാർ അടിയന്തരമായി ഇടപെടണം: കെറ്റിയുസിഎം
കോട്ടയം: കോറോ ഹെൽത്ത് തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കെറ്റിയുസിഎം ജില്ലാ പ്രസിഡണ്ട് പി.കെ. ആനന്ദക്കുട്ടൻ. നരേന്ദ്രമോഡി സർക്കാർ പാസാക്കിയ ലേബർ കോഡുകൾ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വമില്ലന്ന് ഈ കൂട്ടപ്പിരിച്ചുവിടീലിലൂടെ തെളിയിച്ചു. വിദേശത്തും സ്വദേശത്തും ആസ്ഥാനമായ സ്ഥാപനങ്ങളിൽ രാപകലില്ലാതെ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ തൊഴിലാളികളുടെ ജീവിതമാണ് പ്രതീക്ഷ ഇല്ലാതാകുന്നത്. തൊഴിൽ സംരക്ഷണം, സാമൂഹിക സുരക്ഷ ഉൾപ്പെടെയുള്ള തൊഴിൽ അവകാശ നിയമങ്ങളാണ് മോഡി സർക്കാർ നാല് കോഡുകളിലൂടെ മുതലാളിമാർക്ക് ഒരു മുന്നറിപ്പുമില്ലാതെ പിരിച്ചുവിടാൻ ധൈര്യം കിട്ടിയത്. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നാല് കോഡുകൾക്ക് ഭേദഗതി കൊണ്ടുവരുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാരുകൾക്ക് കഴിയും. ഇതിനായി അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് പി.കെ. ആനന്ദക്കുട്ടൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചു തൊഴിൽ സ്ഥിരതയും ഉറപ്പാക്കി കൃത്യമായ വേതനം ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിലാളി…
Read Moreപതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്. കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു…
Read Moreമദ്യപിച്ചു ലക്കുകെട്ടു ലഹരിവേട്ട; പത്തനംതിട്ടയിലെ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: മദ്യവേട്ടക്കിടെ മദ്യപിച്ചു ലക്കു കെട്ട പോലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ടീമിലെ രാഹുൽ, പ്രിയേഷ്, സുമൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിഎന്നാണ് പരാതി. ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ചൊവ്വഴ്ച വൈകുന്നേരമാണ് സംഭവം. . ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ ശോഭ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടകരമായ രീതിയിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിയത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ്…
Read Moreസംസ്ഥാനപാതയിൽ കന്നുകാലിശല്യം രൂക്ഷം; മുന്നിൽ ഏതു നിമിഷവും അപകടം; അടിയന്തിര നടപടി വേണമെന്ന് യാത്രക്കാർ
മുണ്ടക്കയം: പൂഞ്ഞാർ – എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം കന്നുകാലിശല്യം രൂക്ഷം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് മുണ്ടക്കയം -എരുമേലി റോഡ്. ഇതിൽ കരിനിലം മുതൽ അമരാവതി വരെയുള്ള റോഡിലാണ് കന്നുകാലിശല്യം രൂക്ഷമാകുന്നത്. ഹാരിസൺ മലയാളം എസ്റ്റേറ്റിൽ മേയാനായി തുറന്നു വിടുന്ന കന്നുകാലികളാണ് കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങി മാർഗതടസം സൃഷ്ടിക്കുന്നത്. അമരാവതിക്കും പുലിക്കുന്നിനുമിടയിൽ റോഡിന്റെ പല ഭാഗത്തും കൊടും വളവും കുത്തിറക്കവുമാണ്.വളവു തിരിഞ്ഞുവരുമ്പോൾ മാത്രമാണ് റോഡിൽ കൂട്ടമായി നിൽക്കുന്ന കന്നുകാലികൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവയിൽ വാഹനമിടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. വളവുകൾ കൂടുതലുള്ള മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണം തെറ്റിയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവ സംഭവമാണ്. ഇതോടൊപ്പം കന്നുകാലികൾ റോഡിലേക്ക് നിൽക്കുന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിക്കും.മണ്ഡല മകരവിളക്ക് തീർഥാടനകാലത്തും എല്ലാ മലയാളം മാസം ഒന്നാം തീയതികളിലും ശബരിമലയിലേക്ക്…
Read Moreദേശീയപാതയില്‍ വിള്ളല്‍: വിദഗ്ധസംഘം പരിശോധന നടത്തി; ഗതാഗത നിയന്ത്രണം തുടരുമെന്ന് കളക്ടർ
മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപം ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. ദേശീയപാതയോരം ചേര്‍ന്ന് സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവില്‍ 100 മീറ്റര്‍ അധികം ദൂരത്താണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ജിയോളജി സംഘം നടത്തിയ പഠനത്തിനുശേഷമാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണം വേണമന്ന് നിര്‍ദേശിച്ചത്. വരുന്ന 72 മണിക്കൂറുകള്‍ക്കുള്ളില്‍ അപകടാവസ്ഥയിലുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ദേശീയപാത അഥോറിട്ടി നീക്കം ചെയ്യും. മണ്ണ് എടുത്തുമാറ്റി ചരിവ് കൂടുതല്‍ സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഇതിനായി മേഖലയില്‍ മണ്ണെടുക്കല്‍…
Read Moreമാമച്ചൻകുന്നിൽ പുലർച്ചെ കാട്ടാനക്കൂട്ടം വീട് തകർത്തു; കടുത്ത ആശങ്കയിൽ നാട്ടുകാർ; വനംവകുപ്പിനെതിരെ പ്രതിഷേധം
ചെറുതോണി: കഞ്ഞിക്കുഴിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് വീട് ഭാഗികമായി തകർന്നത്. പുത്തൻപുരയ്ക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. പന്നാരകുന്നേൽ എൽസമ്മ, പുത്തൻപുരയ്ക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല-മാമച്ചൻകുന്ന് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.കാട്ടാനശല്യം പതിവാകുന്നതിൽ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു. കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി നാശം വിതച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത്…
Read Moreനല്ല കള്ള് കൊടുത്തില്ലെങ്കിൽ പണി കിട്ടും; അടുക്കളയും പരിശോധിക്കും; ഓപ്പറേഷൻ ശുദ്ധിയുമായി എക്സൈസ്
കോട്ടയം: കൃത്രിമകള്ള് ഉത്പാദനവും വില്പനയും തടയാന്‍ എക്സൈസ് രൂപീകരിച്ച ഓപ്പറേഷന് ശുദ്ധിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഷാപ്പിലെ അടുക്കളയിലേക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വകുപ്പും. പോരായ്മകള്‍ കണ്ടാല്‍ പൂട്ടിക്കും. നല്ല കള്ള് കൊടുത്തില്ലെങ്കിലും പണി കിട്ടും. ഷാപ്പുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്സൈസിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പുതിയ നീക്കം. കഴിഞ്ഞ മാസം കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഷാപ്പുകളില്‍ കര്‍ശന പരിശോധനയ്ക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വിഭാഗവും തയാറെടുക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3,913 കള്ളുഷാപ്പുകളില്‍ 2,310 എണ്ണത്തില്‍ ഭക്ഷണവിതരണവും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ കണക്ക്. എന്നാല്‍, മിക്കവയിലും അടുക്കള വൃത്തിഹീനമാണ്. അടുക്കളകള്‍ നവീകരിക്കാന്‍ നടത്തിപ്പുകാര്‍ക്കും ലൈസന്‍സിക്കും നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. ഗുരുതര പോരായ്മകള്‍ കണ്ടെത്തുന്ന പാചകപ്പുരകള്‍ പൂട്ടാനും നടപടിയുണ്ടാവും.…
Read Moreപിഎസ്സി ക്രമക്കേട്; ജുഡീഷൽ അന്വേഷണം വേണംമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, ഉത്തര കടലാസിലെ മൂല്യനിർണയ തിരിമറി, വാചാ പരീക്ഷകളിലെ കള്ളക്കളി , നിയമനങ്ങളിലെ അഴിമതി എന്നിവയെ ആസ്പദമാക്കി പല ഘട്ടങ്ങളിലായി ഉയർന്ന ആരോപണങ്ങൾ പൂർണമായും അന്വേഷണ വിധേയമാക്കണം. ആസൂത്രണ ബോർഡ് ചീഫ് നിയമനങ്ങളിലെ റാങ്ക് ലിസ്റ്റ് പിഎസ്സി തന്നെ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയുടെ…
Read Moreഅപകടം ഉണ്ടാവാൻ കാത്തിരിക്കരുതേ… കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ പാരലല്‍ പാര്‍ക്കിംഗ്; അപകടം ഒഴിവാകുന്നതു തലനാരിഴയ്ക്ക്
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതായി ആക്ഷേപം. പഴയ പാര്‍ക്കിംഗ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിനു അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു നിലവിലെ ക്രമീകരണം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പുതിയ ക്രമീകരണം നടപ്പാക്കിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമാണ്. ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തു നിന്നുമായിരുന്നു ആദ്യം ആക്ഷേപം.വിവിധ സ്ഥലങ്ങളില്‍നിന്നും ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തു നിന്നും ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങും. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാന്‍ സാധിക്കില്ല.രാവിലെയും വൈകുന്നേരവുമൊക്കെ നാമമാത്രമായ ട്രിപ്പുകൾ മാത്രമുള്ള…
Read More