തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും. ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.
Read MoreCategory: Edition News
കുട്ടികള്‍ക്കുനേരേ നഗ്നതാ പ്രദര്‍ശനം; യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. വൈകിട്ട് ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കുട്ടികള്‍ പോകുന്നിടത്തുനിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Read Moreഅന്‍വര്‍ അയയുന്നു, മത്സരിച്ചേക്കില്ല; ആര്യാടന് ഷൗക്കത്തിനെ അംഗീകരിച്ച് പരസ്യ പ്രസ്താവന ഇറക്കും
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം ഉണ്ടാകില്ലെന്നാണ് അൻ വറിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്റെ നേതൃത ്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ഉച്ചയ്ക്കുശേഷം ചേരും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃയോഗം ഓണ്‍ ലൈനായും ചേരുന്നുണ്ട്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്‍വര്‍. സമവായ സാധ്യതയെന്ന സൂചന ഇന്ന് രാവിലെ അന്‍വര്‍ നല്‍കുകയും ചെയ്തു. ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ച അൻവർ, ചില പ്രധാന കാര്യങ്ങൾ പറയാനാണു വിളിച്ചതെന്നും എന്നാൽ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ് വാർത്താസമ്മേളനം് അവസാ നിപ്പിച്ചു. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.…
Read Moreഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചെരിഞ്ഞു; ആനയോട്ടത്തിലെ താരമായിരുന്ന കൊമ്പന്റെ വിടവാങ്ങൽ അമ്പത്തിയൊന്നാം വയസിൽ
ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ ഗോപികണ്ണൻ ചെരിഞ്ഞു. ദേവസ്വം രേഖകൾ പ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്ന് പുലർച്ചെ 4.10ന് കെട്ടും തറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട്മാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ ആനയ്ക്ക് ഗ്യാസ് കയറിയത് പോലെ വയറിന് ചെറിയ വീർപ്പം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ വൈകുന്നേരത്തോടെ ആന പിണ്ടം ഇട്ടതായി ജീവനക്കാർ പറഞ്ഞു. 2001 സെപ്റ്റംബറിൽ ഗോപു നന്തിലത്ത് ആണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് മിക്ക ദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നത് ഗോപീകണ്ണനായിരുന്നു. ആനയോട്ടത്തിലെ താരമായിരുന്ന ഗോപികണ്ണൻ ഒന്‍പതു പ്രാവശ്യമാണ് ആനയോട്ടത്തിൽ ജേതാവായിട്ടുള്ളത്. പിടിയാന നന്ദിനിക്ക് പാദരോഗം പിടിപെട്ട സമയത്ത് ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണനാണ് തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും…
Read Moreഎരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിക്ക് വീണ്ടും കുരുക്ക് ; ചെറുവള്ളി എസ്റ്റേറ്റ് സർവേയ്ക്ക് സ്റ്റേ
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് വീണ്ടും നിയമക്കുരുക്ക്. സ്ഥലം ഏറ്റെടുക്കുന്നിനു മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. വിമാനത്താവളം നിര്‍മാണത്തിന് ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ ഒമ്പതിന് അന്തിമവിധി പറയുന്നതു വരെ എസ്റ്റേറ്റിലെ സര്‍വേ നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്. സര്‍ക്കാരിന് പറയാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റില്‍നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറത്തുനിന്നു വേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലങ്ങളുടെ സര്‍വേ നടത്തുന്നതില്‍ തടസമില്ല. സുപ്രീംകോടതിയിലെ അഭിഭാഷകന് അമിത് സിബലാണ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിനുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത്…
Read Moreമഴ ദുരിതത്തിനൊപ്പം ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങൾ
കോട്ടയം: വീട്ടിലും മുറ്റത്തും കൃഷിയിടങ്ങളിലും അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് ജനം തോറ്റു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒച്ച് പെറ്റുപെരുകുകയാണ്. പച്ചപ്പ് അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ കീടം വീടുകളിലേക്ക് ഇഴഞ്ഞുവരുന്നതും ദുരിതമായി.വിളകളടക്കം സസ്യങ്ങള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകളിലും അടുക്കളയിലും എത്തി വിസര്‍ജ്യവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ആറു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിക്കുന്ന ഒച്ചുകള്‍ മുട്ടയിടുന്ന സമയമാണിത്. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങും.വൈകുന്നേരം മുതല്‍ പുറത്തിറങ്ങി പുലര്‍ച്ചെ വരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, പച്ചക്കറികള്‍ എന്നിവയൊക്കെ കൂട്ടമായി തിന്നുതീര്‍ക്കും. റബര്‍ തോട്ടങ്ങളില്‍നിന്ന് ലാറ്റക്സ് വരെ അകത്താക്കും. തെങ്ങിന്റെ കൂമ്പ് തിന്നുതീര്‍ക്കും. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരായതിനാല്‍ ജാഗ്രത വേണം.ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍…
Read Moreഎംപ്ലോയ്മെന്റ് ഓഫീസർ ബസിടിച്ചുമരിച്ചു: മരണം നാളെ വിരമിക്കാനിരിക്കേ
മണ്ണാർക്കാട്: നാളെ ജോലിയിൽനിന്നു വിരമിക്കാനിരിക്കേ മണ്ണാർക്കാട് താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. പ്രസന്നകുമാരി (56) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽവച്ചായിരുന്നു അപകടം. ബസിടിച്ചുവീണ പ്രസന്നകുമാരിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി. പത്തിരിപ്പാല മണ്ണൂർ വെസ്റ്റ് പനവച്ചപറന്പിൽ പരേതനായ കേശവൻ-അംബുജാക്ഷി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചെന്താമര, പ്രേമകുമാരി, രത്നകുമാരി, ലളിതകുമാരി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിലേക്കു കൊണ്ടുപോയി.
Read Moreബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക അവാർഡ് സുജാതനു സമ്മാനിച്ചു
കോട്ടയം: ബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് ആർട്ടിസ്റ്റ് സുജാതന്‍ കേരളസംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക സമ്മാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ജി.എസ്. മോഹനന്റെ അധ്യക്ഷതയിൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമാ യിലെ ഡോ: ശ്രീജിത്ത് രമണൻ ഉദ്ഘാനംനിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ആർ.പ്രസന്നൻ, പത്രപ്രവർത്തകൻ കെ.ആർ സുശീലൻ, ട്രസ്റ്റ് സെക്രട്ടറി എ.പി. ജയൻ എന്നിവർ പ്രസംഗിച്ചു. ഡോ: പി.ആർ. ശ്രീരേഖ, ഇഷാൻ മേച്ചേരി എന്നിവരെ ആദരിച്ചു.
Read Moreനെട്ടൂരില്‍ 10 വയസുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ…
Read Moreകൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; കണ്ടെയ്നർ അവശിഷ്ടങ്ങൾ തമിഴ്നാട്ടിലും എത്തി
കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ -പ്ലാസ്റ്റിക് ഉരുളകൾ (നർഡിൽസ്) തമിഴ്നാട്ടിലും എത്തി. 25 കിലോഗ്രാം ഭാരമുള്ള ബാഗുകൾ നിറയെ പ്ലാസ്റ്റിക് ഉരുളകൾ കന്യാകുമാരിയിലെ തീരപ്രദേശത്താണ് അടിഞ്ഞ് കൂടിയത്. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ഉരുളകൾ സമുദ്ര പ്രവാഹം കാരണം തെക്കോട്ട് സഞ്ചരിച്ച് തമിഴ്നാടിന്റെ പടിഞ്ഞാറൻ തീരത്തേക്ക് എത്തുകയായിരുന്നു. ഇത് തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള പരിസ്ഥിതി ലോലമായ മാന്നാർ ഉൾക്കടലിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.വിശാലമായ പവിഴപ്പുറ്റുകൾ, സുപ്രധാനമായ കടൽ പുൽമേടുകൾ അടക്കമുള്ള മേഖലയാണിത്. കടലാമകൾ അടക്കം വംശനാശ ഭീഷണി നേരിടുന്ന നിരവധി അപൂർവം ജീവികളും ഇവിടെയുണ്ട്. പ്ലാസ്റ്റിക് ഉരുളകൾ പൊതുവേ വിഷാംശം ഉള്ളവയല്ലെങ്കിലും സമുദ്രജീവികൾക്കും തീരദേശ ആവാസ വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ ചെറിയ വലിപ്പവും മത്സ്യ മുട്ടകളോടുള്ള സാമ്യവും സമുദ്ര ജീവികൾക്ക് എളുപ്പത്തിൽ വിഴുങ്ങാൻ സഹായിച്ചേക്കാം. അങ്ങനെ കഴിച്ചാൽ…
Read More