കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം വൈകുന്നത് ആശങ്കാജനകമാണെന്ന് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് 50 അടിക്ക് ഒരു പുതിയ ടണല്‍ നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണമെന്ന നിര്‍ദേശം നടപ്പാക്കeന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തയാറാകണം. 2014 മേയ് ഏഴിന് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പറയുന്നത്.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന് തമിഴ്നാട് വാദവും പുതിയ ഡാമെന്ന കേരളത്തിന്റെ വാദവും നിലനില്‍ക്കുന്നതല്ല. മുല്ലപ്പെരിയാറില്‍ ഡാം നിറയുന്ന സമയങ്ങളിലൊക്കെ ഡാമിന്റെ താഴെ വള്ളക്കടവില്‍ താമസിക്കുന്നവര്‍ വീട് വിട്ട് മറ്റുസ്ഥലങ്ങളിലേക്ക് മാറിതാമസിക്കുന്ന സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വെല്ലുവിളി ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കും. മുല്ലപ്പെരിയാര്‍ കൂടാതെ മറ്റ് എട്ട് ഡാമുകളില്കൂടി തമിഴ്നാടിന്…
Read MoreCategory: Edition News
പണയസ്വർണം എടുക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം തട്ടിയെടുത്ത കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
മണിമല: സ്വർണം പണയത്തിൽനിന്ന് തിരിച്ചെടുത്ത് മറിച്ചു വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കറിക്കാട്ടൂർ കുന്നേൽ വിനീത് കെ.എസ്. എന്ന കുഞ്ഞയിയെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എഎം ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ സ്വർണം പണയം വച്ച മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി. പണയ സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. എസ്.ഐ. ശശി, എഎസ്ഐ സാജു, ജോഷി, എസ്സിപിഒമാരായ സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read Moreരമേശ് ചെന്നിത്തലയുമായി കടകംപള്ളിയുടെ കൂടിക്കാഴ്ച; ചില നിസാര ശിപാര്‍ശകള്‍ക്കു വന്നതാണെന്ന്ക ടകംപള്ളി
തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എട്ടുമണിയോടെ ആഭ്യന്തരമന്ത്രിയുടെ വഴുതക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. ടൂ വീലറിലായിരുന്നു അദ്ദേഹമെത്തിയത്. ചില നിസാര ശിപാര്‍ശകള്‍ക്ക് വന്നതാണെന്നാണ് കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ കടകംപള്ളിയുടെ കൂടിക്കാഴ്ച ഏറെ കൗതുകത്തോടെയാണ് ഏവരും ഉറ്റ് നോക്കുന്നത്.
Read Moreചിറയിന്‍കീഴിൽ ആള്‍താമസമില്ലാത്ത വീട്ടില്‍ അഴുകിയ മൃതദേഹം; കൊലപാതകമെന്നു സംശയം; മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴി മുട്ടപ്പലത്തിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ചിറയിന്‍കീഴ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിന്നൽ ഫൈസലിന്റേതാണു മൃതദേഹമെന്നു പോലീസ് സ്ഥീരികരിച്ചു. ഈ യുവാവിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. അഴുകിയ നിലയിലായതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകമെന്നു പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Moreഅദാനിയുടെ ഷെയറുകള്‍ എംഎസ് സി ഗ്രൂപ്പിന് കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ അദാനിയുടെ ഷെയറുകള്‍ എംഎസ് സി ഗ്രൂപ്പിന് കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് അനുമതി ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ ഷെയറുകള്‍ കൈമാറാനാകില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. മാധ്യമങ്ങളിലുടെ മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞത്ത് സ്ഥലം ഏറ്റെടുക്കല്‍ മന്ദഗതിയിലാണ് നടക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അതിന് മുന്‍കൈ എടുക്കും. വിഴിഞ്ഞം മുന്നില്‍ കണ്ട് തമിഴ്നാട് നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ സര്‍ക്കാര്‍ വലിയ വികസനം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപരിമിതിയിലും പരാധീനതയിലും കഴിയുന്ന ഇടമലക്കുടിക്ക് കരുതല്‍ സ്പര്‍ശമായി ഡോ. സഖില്‍
തൊടുപുഴ: പരിമിതിയിലും പരാധീനതയിലും കഴിയുന്ന സംസ്ഥാനത്തെ ഏക ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ സ്നേഹിച്ച് നാലു വര്‍ഷമായി ആതുരശുശ്രൂഷ ചെയ്യുന്ന ഡോ. സഖില്‍ രവീന്ദ്രന് മാതൃകയാകുന്നു. ജില്ലയില്‍ പിന്നാക്ക മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറിപ്പോകുമ്പോഴാണ് ഇടമലക്കുടിയില്‍ രാപകല്‍ ഭേദമെന്യേ ഡോ. സഖിലിന്റെ സേവനം. 2018ല്‍ ഇവിടെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍ ഇവിടെയുള്ളവരുടെ അസൗകര്യങ്ങളും ഇല്ലായ്മകളും നന്നേ തിരിച്ചറിഞ്ഞിരുന്നു. 2020ല്‍ ഇവിടെ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ 2022ല്‍ ഡോ. സഖില്‍ രവീന്ദ്രന് ഇവിടെ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റതോടെ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടിയെടുത്തു. ഡോക്ടർക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ താമസിച്ചാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കിലോമീറ്ററുകള്‍ അകലെയുള്ള ഉന്നതികളിലെത്തി അവര്‍ക്ക് ചികിത്സയും സാന്ത്വനവും പകര്‍ന്നു നല്‍കുന്നതിനും ഇവര്‍ കാണിക്കുന്ന ശുഷ്കാന്തി…
Read Moreകൊമ്പുകുത്തിയിൽ വന്യമൃഗശല്യത്തിന് അറുതിയില്ല; കോടികൾ മുടക്കി നിർമിച്ച കിടങ്ങുകൾ നോക്കുകുത്തി
കോരുത്തോട്: കൊമ്പുകുത്തി മേഖലയിൽ വർഷങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിന് അറുതിയില്ല. കോടികൾ മുടക്കി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഇവയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് വന്യമൃഗങ്ങൾ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊമ്പുകുത്തി കണ്ണാട്ട് കവല ഭാഗത്ത് മുളങ്കുന്ന് പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കപ്പ, വാഴ, തെങ്ങ് അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലമായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാനാണ് ഏഴുകോടി രൂപയോളം മുടക്കി കിടങ്ങുകളും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയത്. നിർമാണത്തിലെ അപാകത മൂലം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത്. കൊമ്പുകുത്തി മേഖലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മേഖലയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങുകൾ നിർമിച്ചത്. ആദ്യഘട്ടത്തിൽ നല്ല വീതിയിലും ആഴത്തിലും കിടങ്ങുകൾ നിർമിച്ചെങ്കിലും പിന്നീട് ഉന്നത…
Read Moreതാമസ മുറിയെ സംബന്ധിച്ച തർക്കവും ഏറ്റുമുട്ടലും: യുവാവിന്റെ കുത്തേറ്റ് സഹോദരന് ദാരുണമായ അന്ത്യം
കോട്ടയം: പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കമ്പനിയിൽ സഹോദരന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയും പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കന്പനി ജീവനക്കാരനുമായ മഹൻ ബറുവ (47) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയുടെ സഹോദരനും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന നയൻ ബറുവ (32) ആണ് അറസ്റ്റിലായത്. ഇവരുടെ അച്ഛനും ഇതേ കമ്പനിയിൽ തന്നെ ജോലി നോക്കുകയാണ്. കമ്പനിയിലെ താമസമുറിയെ സംബന്ധിച്ച തർക്കവും മഹൻ ബറുവ മദ്യലഹരിയിൽ പ്രതിയെ ചീത്തവിളിച്ചതിലുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഹൻ ബറുവയെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി- കോൺഗ്രസ് കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: കോര്‍പറേഷനില്‍ ഇന്നലെ നടന്ന ബിജെപി- കോണ്‍ഗ്രസ് കൈയാങ്കളിയില്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസ്. ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിതാ അലക്സ് എന്നിവരുടെ പരാതിയിലാണ് കേസ്. ബിജെപി കൗണ്‍സിലര്‍മാരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിച്ചെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പോലീസില്‍ പരാതി നല്‍കും. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോര്പറേഷന് കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്നാരോപിച്ച് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഗതാഗതം തടസപ്പെടുത്തി മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസ് കെ.എസ്. ശബരീനാഥന്, മേരി പുഷ്പം എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നു.
Read Moreചിറ്റാറിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൂന്നംഗ സംഘം പിടിയിൽ; നാടൻ തോക്കും ആയുധങ്ങളും പിടിച്ചെടുത്തു
പത്തനംതിട്ട: ചിറ്റാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്; പ്രതികളെന്നു കരുതുന്ന മൂന്നുപേരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാർ കൊടുമുടി പതാലിൽ സദാനന്ദന്റെ മകൻ സന്ദീപ് (35) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒന്‍പതോടെ സന്ദീപിനെ വീടിനു സമീപം കൊടുമുടി ഭാഗത്തെ റബർത്തോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സന്ദീപിനെ രാത്രിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളെന്നു സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറയിൽ കണ്ടെത്തുകയും ഇവരെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സംഘത്തിൽ ഒരാളുടെ കൈയിൽനിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തു. മൂന്നു പേരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴ…
Read More