ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച റിക്കാർഡ് വിവാഹങ്ങൾ നടക്കുന്നതോടനുബന്ധിച്ച് ദേവസ്വം, നഗരസഭ, പോലീസ് എന്നിവർ ചേർന്നു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.സുരക്ഷാക്രമീകരണങ്ങൾക്കായി നൂറോളം അധികപോലീസിനെ നിയോഗിക്കും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. ഇതിനായി പോലീസ് ബൈക്ക്- ജീപ്പ് പട്രോളിംഗ് ഉണ്ടാകും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ തുറന്നുകൊടുക്കും. സിസിടിവി നിരീക്ഷണവുമുണ്ടാകും. ദർശനക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനട പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പിലാക്കും. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലായി താലികെട്ട് നടത്തും. വിവാഹ രജിസ്ട്രേഷന് നടപ്പന്തലിനു സമീപമുള്ള നഗരസഭയുടെ രജിസ്ട്രേഷൻ കേന്ദ്രം രാവിലെ ആറുമുതൽ പ്രവർത്തിക്കും. ഇവിടേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഓണ്‍ലൈൻ സേവനകേന്ദ്രങ്ങൾകൂടി…
Read MoreCategory: Thrissur
മകളുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവൻ കവർന്നു; സംഭവം തൃശൂർ തോളൂരിൽ
തോളൂർ (തൃശൂർ): തോളൂരിൽ വീടു കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. നാലകത്ത് അബൂബക്കറുടെ മകൻ ഷക്കീറിന്റെ വീട്ടിൽനിന്ന് 50 പവൻ സ്വർണം കൊള്ളയടിച്ചു. മകളുടെ വിവാഹ ആവശ്യത്തിനായി സ്വരുക്കൂട്ടിയ സ്വർണമാണ് നഷ്ടപ്പെട്ടത്. പറപ്പൂരിൽ ഒലാല എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഷക്കീറും കുടുംബവും ഓണത്തിന്റെ തിരക്കിൽ കടയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനു വീടുപൂട്ടിപ്പോയ ഇവർ പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന്റെ പിന്നിലെ വാതിൽ കന്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനു പിന്നിലൂടെ റെയിൽവേ ട്രാക്ക് കടന്നുപോകുന്നത് മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ സഹായകരമായെന്നാണ് പ്രാഥമിക നിഗമനം. പേരമംഗലം പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. മോഷ്ടാക്കൾക്കായി അന്വേഷണം ഉൗർജിതമാക്കി.
Read Moreമദ്യപാനത്തിനിടെ പണത്തെ ചൊല്ലിതര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു;
തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്. ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന് കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പൊലിസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്റെ കാര്യം പറഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് സ്റ്റാച്ചുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
Read Moreസ്കൂൾ പാചകത്തൊഴിലാളികൾക്ക് ശന്പളം കിട്ടാക്കനി; ചുവപ്പുനാടയിൽ കുരുങ്ങി 44 കോടി
തൃശൂർ: സർക്കാർ അടിയന്തരമായി അനുവദിച്ച 44 കോടി രൂപ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാക്കനിയായി. തൊഴിലാളികളുടെ ജൂണ്‍, ജൂലൈ മാസങ്ങളിലെ ശന്പളക്കുടിശിക രണ്ടുദിവസത്തിനകം കൊടുത്തുതീർക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ മാസം തുടക്കത്തിൽ 44 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അക്കൗണ്ടുകളിലേക്കും പണമെത്തി. ഇതനുസരിച്ച് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർമാർ (എഇഒ) എസ്ബിഐ ബാങ്കിലേക്കു പാചകത്തൊഴിലാളികളുടെ ശന്പളം സംബന്ധിച്ച രേഖകൾ കൈമാറി. എന്നാൽ പത്തുലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകൾ തുറക്കാൻ പ്രത്യേക പാസ്വേഡ് വേണ്ടതുണ്ട്. ഇതിനായി ഒരോ ജില്ലയ്ക്കും അനുവദിച്ചുകിട്ടിയ പാസ്വേഡ് നിർജീവമായിരുന്നു. ഇതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാത്ത അവസ്ഥയായി. നിലവിലെ സാങ്കേതികപ്രശ്നം തീർക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനെ (ഡിപിഐ) സമീപിച്ചിരിക്കുകയാണ്. എന്നാൽ ജില്ലകളിൽ എന്താണു സംഭവിച്ചതെന്നു രേഖാമൂലം ആരും മേലുദ്യോഗസ്ഥരോടു പരാതിപ്പെട്ടില്ലെന്നാണു വിവരം.സ്കൂൾ…
Read Moreഅതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് വനപാലകർക്ക് പരിക്ക്
അതിരപ്പിള്ളി: കാട്ടാന ആക്രമത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഫോറസ്റ്റ് ജീവനക്കാർക്ക് വീണ് പരിക്കേറ്റു.ചായ്പ്പൻ കുഴിമലയൻ നടരാജൻ (47), വൈശ്ശേരി വാദിയാടൻ മണി കണ്ഠൻ(31), ചാലക്കുടി ഉരുണ്ടോളിൽ സച്ചിൻ (31) എന്നിവരെ പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഭാഗത്ത് പെട്രോളിംഗ് നടത്തുമ്പോൾ ആന ആക്രമിക്കാൻ ഓടിച്ചതായിരുന്നു. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പരിശോധിക്കുവാൻ പെട്രോളിംഗ് നടത്തുന്നതിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇവരെ കണ്ടതോടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു.
Read Moreഗുരുവായൂരിൽ റിക്കാർഡ് ബുക്കിംഗ്; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 392 വിവാഹങ്ങൾ
തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റിക്കാർഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്നുവരെ ബുക്ക് ചെയ്തത്. 23 ഞായറാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ 400 കടന്നേക്കും. 2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റിക്കാർഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ നാല് മണ്ഡലങ്ങളാണ് ഗുരുവായൂരിലുള്ളത്.
Read Moreവടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
തൃശൂർ: വടക്കാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ എക്സൈസ് സംഘം പിടികൂടി. വോൾവോ ബസിൽ കടത്തുകയായിരുന്ന നിരോധിത ലഹരിമരുന്ന് വടക്കാഞ്ചേരിയിൽവച്ചാണ് പിടികൂടിയത്. ലഹരിമരുന്ന് എത്തിച്ച നൽക്കാൻ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും സംഘത്തിൽ മറ്റു ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് സംഘം അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മറ്റൊരു സംഭവത്തിൽ, വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും ആർപിഎഫും സംയുക്തമായി റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. പരിശോധന ശക്തമാക്കിയതോടെ, ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreയുഡിഎഫ് ഭരണകാലത്ത് അഴിമതി നടത്തുന്നവർക്ക് സുഖവാസം ജയിലിലെന്ന് ജോസഫ് ടാജറ്റ്
വടക്കാഞ്ചരി: യുഡിഎഫ് ഭരണകാലത്ത് അഴിമതിനടത്തി രക്ഷപ്പെടാമെന്ന് ആരും കരുതണ്ടന്നും അത്തരക്കാർക്ക് ശിഷ്ടകാലം ജയിലിൽ സുഖമായി കഴിയുന്നതിനുള്ള സൗകര്യമുണ്ടാക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് വിജിലൻസിന്റെയും ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെയും അന്വേഷണംനേരിടുന്ന വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുമായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വത്തിന് ഏറ്റവും താത്പര്യം അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കലാണ്. അതുകൊണ്ടാണ് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കസേരയിൽ ഇരുത്തിയിരിക്കുന്നത്. വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും യുഡിഎഫാണ് ഭരണം നടത്തുന്നതെന്നും അഴിമതിക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷതവഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, എസ്എസ്എ ആസാദ്, എൻ.ആർ. സതീശൻ, ഷാഹിതാ റഹ്മാൻ, ജിജോ കുരിയൻ, പി.ജെ. രാജു, എൻ.എ. സാബു,…
Read Moreവെട്ടിക്കുഴിയിലെ നാട്ടുകാരെ വിറപ്പിച്ച പുലി വനപാലകരുടെ കൂട്ടിൽ കുടുങ്ങി
ചാലക്കുടി : വെട്ടിക്കുഴിയിൽ വീട്ടുപറമ്പിൽ വനപാലകർ സ്ഥാപിച്ച കെണി കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴി ചക്കാലക്കൽ റോയിയുടെ വീടിനു സമീപം പറമ്പിൽ സ്ഥാപിച്ച കെണി കൂട്ടിലാണ് പുലർച്ചെ പുലി കുടുങ്ങിയത്. കഴിഞ്ഞ മാസം റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്ത് അകത്തുകടന്ന പുലി കോഴികളെ കൊന്നു തിന്നിരുന്നു. ഈ പ്രദേശത്ത് പുലി ശല്യം പതിവായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കെണി കൂട് സ്ഥാപി ച്ചത്. ഇതിനിടയിൽ പുലി പട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. വനപാലകർ സ്ഥലത്തെത്തി പുലിയെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Read Moreപണം തരാതെ കള്ള് നൽകില്ലെന്ന് പറഞ്ഞതിലെ വിരോധം; ഷാപ്പിൽ അതിക്രമം നടത്തി, മാനേജരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കൊരട്ടി: മേലൂർ പൂലാനിയിലെ കള്ളുഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയുംചെയ്ത കേസിൽ രണ്ട് സ്റ്റേഷൻ റൗഡികളടക്കം മൂന്നുപേരെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള മേലൂർ പൂലാനി സ്വദേശി തെക്കൂടൻ വീട്ടിൽ അൻവിൻ(35), കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം സ്വദേശി സുധീഷ്(36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ്(40) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ പ്രതികൾ കള്ള് ആവശ്യപ്പെട്ടെങ്കിലും കൈയിൽ പണമില്ലെന്ന് മനസിലാക്കിയ ഷാപ്പ് മാനേജർ പണംനൽകിയശേഷം കള്ള് നൽകാമെന്ന് അറിയിക്കുകയായിരുന്നു.ഇതിലുള്ള വിരോധത്തെ തുടർന്ന് പ്രതികൾ ഷാപ്പിൽ സൂക്ഷിച്ചിരുന്ന കള്ള് മറിച്ചുകളയുകയും കുപ്പികൾ പൊട്ടിക്കുകയും വാതിൽ ചവിട്ടിപ്പൊളിക്കുകയുംചെയ്തു. ഏകദേശം 5,000 രൂപയുടെ നഷ്ടംവരുത്തിയതായി പോലീസ് പറഞ്ഞു. സംഭവം തടയാൻ ശ്രമിച്ച ഷാപ്പ് മാനേജർ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി മനോഹരനെ(65) പ്രതികൾ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read More