വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞു കവിഞ്ഞിട്ടും നീക്കാതെ അധികൃതർ. ഫാം ടൂറിസത്തിന്റെ ഭാഗമായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന കണ്ണോത്ത് പല്ലഴി റോഡിലെ പാടശേഖരങ്ങളോടുചേർന്നാണ് ബോട്ടിൽ ബൂത്ത് നിറഞ്ഞ് ലോക്കുചെയ്ത നിലയിലുള്ളത്. ജനങ്ങൾ കൂടുന്ന ഇടങ്ങളിലും റോഡരികിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് ബോട്ടിൽ ബൂത്തകൾ നിറഞ്ഞുകവിയുന്ന കാഴ്ച പതിവായരിക്കന്നത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ ബന്ധപ്പെട്ട അധികൃതരോ, ഹരിതകർമസേനയോ വൃത്തിയാക്കാത്തതാണ് വിനയായി മാറിയിട്ടുള്ളത്. നിറഞ്ഞ ബോട്ടിൽ ബൂത്തുകളിലെ കപ്പികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സദാശിവൻ മതുക്കര ആവശ്യപ്പെട്ടു.
Read MoreCategory: Thrissur
ക്വാറിയിൽനിന്നു വരുന്ന വാഹനം നിയമം പാലിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി
ചേലക്കര: ക്വാറിയിൽനിന്നു ലോഡുമായിവരുന്ന വാഹനങ്ങൾ കർശനമായി നിയമം പാലിക്കണമെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി. ക്വാറിയിൽനിന്നുവരുന്ന ടോറസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അനുവദിച്ചതിലും അധികഭാരംകയറ്റി നിരത്തിലൂടെ പായുന്നത് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി വീണ്ടും രംഗത്തുവന്നത്. നിയമംലംഘിച്ച് ക്വാറിയിൽ കരിങ്കൽ ഖനനം നടത്തുന്നതിനും അപകടഭീഷണി ഉയർത്തി ടോറസ് ഉളപ്പടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി പോകുന്നതിനുമെതിരേ പലതവണ വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയെങ്കിലും ഇതേ പ്രവൃത്തി തുടരുകയാണെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു. വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ഗോപി ചക്കുന്നത്ത്, രണ്ടാംവാർഡ് മെമ്പർ വിനോദ് പന്തലാടി, നാലാംവാർഡ് മെമ്പർ ഗീത ഉണ്ണികൃഷ്ണൻ, സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ശ്രീകാന്ത് മുണ്ടക്കൽ, കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ സന്നിഹിതരായി.
Read Moreഅടുക്കള ബജറ്റ് കത്തുന്നു; കുതിച്ച് പച്ചക്കറിവില
തൃശൂർ: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം പച്ചക്കറിവിപണിയിൽ വീണ്ടും പൊള്ളുന്ന വിലക്കയറ്റം. തമിഴ്നാട്ടിലും കർണാടകയിലും മഴകുറഞ്ഞതും കടുത്ത ചൂടിനെത്തുടർന്ന് ഉത്പാദനം ഇടിഞ്ഞതുമാണ് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയാൻ കാരണമായത്. വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് പത്തു മുതൽ നൂറു രൂപയ്ക്കുമുകളിൽവരെ വില വർധിച്ചു. ബീൻസും ഇഞ്ചിയും കുതിപ്പിൽ കഴിഞ്ഞ മാസം ചില്ലറവിപണിയിൽ 75 രൂപയുണ്ടായിരുന്ന ബീൻസിന് ഇന്നലത്തെ നിരക്ക് 135 രൂപയാണ്. ഒറ്റമാസംകൊണ്ട് ഉണ്ടായ ഈ വർധനവ് സാധാരണക്കാരെ ശരിക്കും ഞെട്ടിച്ചു. ഇഞ്ചിയുടെ വില 75 – 77ൽ നിന്ന് 135-140ലേക്ക് കുതിച്ചു. വെളുത്തുള്ളിവില പത്തുരൂപയോളം ഉയർന്ന് 170 -180 രൂപയിലെത്തിനിൽക്കുന്നു. അമര 55-60 രൂപയിൽനിന്ന് 85 രൂപയിലേക്കുയർന്നു. ചുവന്നപയർ 55-60 (പഴയവില 40-45), നാടൻ തക്കാളി 44-50 (35-40), കാബേജ് 30-35 (20-25), മുരിങ്ങ 40-45 (25-30), കാരറ്റ് 40-45 (30-35), പടവലം 55-60…
Read Moreജനവാസമേഖലയിലെ അനധികൃത കള്ളുഷാപ്പിനെതിരേ കവിയരങ്ങ്
പൊറത്തിശേരി: പൊറത്തിശേരി ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. വടശേരി പ്രഭാകരന് അധ്യക്ഷതവഹിച്ചു. കവികളായ പി.എന്‍. സുനില്‍, രാധിക സനോജ്, സലിം ചേനം, കൃഷ്ണകുമാര്‍ മാപ്രാണം, ജോയ് വടക്കുമ്പാടന്, എ.വി. കൃഷ്ണകുമാര്‍ എന്നിവര്‍ കവിത ചൊല്ലി. എം.ജി. സുഗുണന് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ബാബു പാലക്കല്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ജോജി, പുരുഷോത്തമന്, ദാവൂദ് എന്നിവര്‍ സംസാരിച്ചു.
Read Moreപുതിയ സര്‍ക്കാരില്‍ ലൈഫ് മിഷന് പുനര്ജീവനുണ്ടാകുമോ? കാറളത്തെ ഫ്ളാറ്റ് കാടുകയറിയ നിലയിൽ
കാറളം: ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഭൂ, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ലൈഫ് മിഷന് കാറളത്ത് നിര്‍മാണമാരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥലത്തിപ്പോൾ വലിയൊരു കാട്. ആറുമാസമല്ല, ഒരുവര്‍ഷമല്ല, അഞ്ചുവര്‍ഷമായിട്ടും നിര്‍മാണം എങ്ങുമെത്തിയില്ല. സാധനങ്ങളുടെ വിലക്കയറ്റവും കൂലിവര്ധനയുംമൂലം പഴയ തുകയ്ക്ക് പണി പൂര്ത്തിയാക്കാനാകില്ലെന്നറിയിച്ച് കരാറുകാര്‍ പിന്മാറിയതാണ് കെട്ടിടം ഈ അവസ്ഥയിലെത്താന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 2020 സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ 2026 മെയ് ആയിട്ടും നിര്‍മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ കാടുകയറി നശിക്കുകയാണ്. പറമ്പിലും ചുമരുകളിലും നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന അലുമിനിയം ഫ്രെയിമുകളുമെല്ലാം കാടുകയറി. വലിയ കോണ്‍ക്രീറ്റ് മിക്സറുമടക്കം തുരുമ്പെടുത്തു നശിക്കുകയാണ്. രണ്ടു ഘട്ടങ്ങളായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യഘട്ടംതന്നെ പൂര്‍ത്തിയാക്കാനായിട്ടില്ല. നേരത്തേ ജോലിക്കാരുടെ പ്രശ്നംമൂലം പണി നിര്‍ത്തിവച്ചിരുന്നു. പിന്നീട് നിര്‍മാണസാധന സാമഗ്രികളുടെ അപര്യാപ്തതമൂലംനിര്ത്തി. ഇതിനിടയില്‍ മഴയും പണി തടസപ്പെടാന്‍ കാരണമായി. അതോടെ ഫ്ലാറ്റിന്റെ…
Read Moreകിടക്ക നിർമാണ യൂണിറ്റിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
അന്നമനട: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തീപിടിത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ…
Read Moreചാലഞ്ചിലൂടെ പണം കണ്ടെത്തി സഹപാഠിയുടെ ഭൂമി രജിസ്ട്രേഷൻ നടത്തി നൽകി വിദ്യാർഥികൾ
തൃപ്രയാർ: സഹപാഠിക്ക് കരുതലായി വിദ്യാർഥികൾ. നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളാണ് ഒന്‍പതുവർഷമായി മുടങ്ങിയിരുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പണം കണ്ടെത്തി നൽകി മാതൃകയായത്. വർഷങ്ങൾക്കുമുമ്പ് സ്ഥലം വാങ്ങുന്നതിനായി അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും ശേഷിച്ച തുക നൽകാൻ കഴിയാതെ രജിസ്ട്രേഷൻ നടപടികൾ നിലച്ചിരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും വീട്ടിലേക്ക് അധ്യാപകർ നടത്തുന്ന സന്ദർശനത്തിനിടയിലാണ് വിദ്യാർഥിയുടെ ദുരവസ്ഥ മനസിലാക്കിയത്. തുടർന്ന് എൻഎസ്എസ് വിദ്യാർഥികളുമായി ചർച്ച നടത്തി. ആവശ്യമായ തുക സമാഹരിക്കാൻ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്നുള്ള ഈ ശ്രമം വിജയകരമായി പൂർത്തിയാകുകയും റജിസ്ട്രേഷന് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.എസ്.പി. നസീർ, പ്രിൻസിപ്പൽ ജയബിനി എന്നിവരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, എൻഎസ്എസ് ലീഡർമാരായ കെ.എസ്.ദേവദർശൻ, ഇ. എച്ച്.ശിവനന്ദ എന്നിവർചേർന്ന് ബാക്കിയുള്ള തുക കൈമാറി. എൻഎസ്എസ് വളണ്ടിയേഴ്സ് ആയ…
Read Moreവിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണമെന്ന് നിമിഷി ത്രിപാഠി
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിമിഷി ത്രിപാഠി ഐപിഎസ്. ഇരിങ്ങാലക്കുട രൂപതയുടെ സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഏഴാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടത്തിയ ത്രിദിന സിവില്‍ സര്‍വീസ് ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. യുപിഎസ്സി പോലുള്ള രംഗങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുവരണമെന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള വലിയ അവസരമാണിതെന്നും നിമിഷി ത്രിപാഠി വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 125 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ഡിംപിള്‍ റീഷന്‍, സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ എന്‍.എ. സച്ചിന്, സിവില്‍ സര്‍വീസ് 248 ാം റാങ്കുകാരനായ അരവിന്ദ് ഈശ്വരന്‍കുട്ടി, കരിയര്‍ വിദഗ്ധനായ റവ.ഡോ.…
Read Moreഇടഞ്ഞ കൊമ്പനെ കെട്ടിയിട്ടു, വിശപ്പും ദാഹവും കാണുമെന്ന് കരുതി വെള്ളം കൊടുക്കാനെത്തി; പാപ്പാനെ ചവിട്ടി വീഴ്ത്തി ആന; യുവാവിന് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ആനയുടെ ചവിട്ടേറ്റ രണ്ടാം പാപ്പാന് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വലിയകുന്ന് മാമം കിഴുവിലം ചരുവിള പുത്തന്‍വീട്ടില്‍ കുട്ടപ്പന് മകന് ശ്രീക്കുട്ടന് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നുകൊണ്ടുവന്ന വാഴ്വാടി കാശിനാഥന് എന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ആന പരിഭ്രാന്തി കാണിക്കുകയും തുമ്പിക്കൈകൊണ്ട് മൂന്നാം പാപ്പാനടക്കം രണ്ടുപേരെ തട്ടിവീഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആനയെ ദേവസ്വത്തിന്റെ കൊട്ടിലാക്കല്‍ പറമ്പിലെ പ്രത്യേക ഷെഡില്‍ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആനയ്ക്ക് വെള്ളവും പട്ടയും നല്കാന് പാപ്പാന്മാര് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്മാരായ അമല്‍ (28), ശ്രീക്കുട്ടന് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ ശ്രീക്കുട്ടന് മരിക്കുകയായിരുന്നു. ആന നിന്നിരുന്ന ഷെഡിന്റെ ഷീറ്റ്…
Read More36 മണിക്കൂർ നീണ്ടുനിന്ന പൂരാഘോഷം; പൂരം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളിൽ നഗരം ക്ലീൻ
തൃശൂർ: 36 മണിക്കൂർ നീണ്ടുനി ന്ന പൂരാഘോഷത്തിനുശേഷം മൂന്നുമണിക്കൂർകൊണ്ടു നഗരം വൃത്തിയാക്കി കോർപറേഷൻ ആരോഗ്യവിഭാഗം ശുചീകരണജീവനക്കാരും ഹരിതകർമസേനയും. തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, അതിനോടുചേർന്നുള്ള റിംഗ് റോഡുകൾ എന്നിവിടങ്ങളിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. പകൽപൂരം കഴിഞ്ഞശേഷമായിരുന്നു മാസ് ക്ലീനിംഗ്. മേയർ ഡോ. നിജി ജസ്റ്റിൻ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണജീവനക്കാർ, ഹരിതകർമസേനയടക്കമുള്ള മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Read More