വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ഇതരസംസ്ഥാനക്കാരനെ വടക്കാഞ്ചേരി പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ബംഗാൾ സ്വദേശി ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് തല പൊട്ടിയെങ്കിലും മറ്റു പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഇയാൾ റെയിൽവേ സ്റ്റേഷനിൽ പരാക്രമം തുടങ്ങി. ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തിയതോടെ റെയിൽവേ സ്റ്റേഷനു സമീപം കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിലേക്ക് ഓടിക്കയറി കല്ലുകൾ പെറുക്കി പോലീസിനും യാത്രക്കാർക്കും ട്രെയിനിനും നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. വെള്ളംനൽകിയും വീട്ടുകാരെ വിളിച്ചും മറ്റും ഇയാളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ഇയാൾ കല്ലേറു തുടർന്നു.പിന്നീട് കൂടുതൽ…
Read MoreCategory: Thrissur
തേക്കിൻ കാട് ഇന്ന് പുലികളിറങ്ങും; താളത്തിൽ ചുവടുവച്ചെത്തുന്ന പുലിപ്പടകളെ കാണാൻ നാടും നാട്ടുകാരും ഒരുങ്ങി
തൃശൂർ: ഏതു കാട്ടിലാണ് ഏറ്റവും കൂടുതൽ പുലികൾ ഉള്ളത് എന്ന് ചോദ്യത്തിന് ഇന്നത്തെ ഉത്തരം തൃശൂർ തേക്കിൻകാട് എന്നായിരിക്കും… കാരണം തേക്കിൻ കാടിന് ചുറ്റും ഇന്ന് 350 ഓളം പുലികളാണ് മട വിട്ടിറങ്ങുക. നാടും നാട്ടാരും കാത്തിരിക്കുന്നു ആ പുലിപ്പടയെ കാണാൻ… അവരുടെ പുലിച്ചുവടുകളിൽ സ്വയം മറന്നാടാൻ .. അവർക്കൊപ്പം നഗരവീഥികളിൽ തുള്ളിക്കളിച്ച് സ്വരാജ് റൗണ്ട് ചുറ്റാൻ.. പുലിക്കൊട്ടിന്റെ രൗദ്ര താളത്തിൽ കൈകൾ ഉയർത്തി പുലിക്കൂട്ടങ്ങളിൽ ഒരാളാകാൻ… ഇന്നു വൈകിച്ച് അഞ്ചിനാണ് തൃശൂരിലെ പുലകളിക്ക ു തുടക്കമാകുക. ഇന്നലെ മുതൽ ഉറക്കമില്ലായിരുന്നു ഏഴ് പുലി മടകൾക്കും. ഇന്ന് പുലർച്ചയോടെ പുലിവര തുടങ്ങി. മനുഷ്യനെ മൃഗമാക്കുന്ന വരയുടെ മാജിക്. ശരീരം ഷേവ് ചെയ്ത് ടെമ്പറ പൗഡറും വാർണിഷും ചേർത്ത് തയാറാക്കിയ നിറങ്ങൾ പുള്ളികളായും വരകളായും ശരീരത്തിൽ പതിഞ്ഞപ്പോൾ പുതിയ പതിയെ നരൻ നരിയായ് മാറി. പുള്ളിപ്പുലികളും കരിമ്പുലികളും വരയൻ…
Read Moreപൂരം കലക്കിയ വിവാദത്തിനിടെ ‘പുലിമട’കളിൽ പോലീസ് മീറ്റിംഗ്; പുലികളിയും കലക്കുമോ എന്നു നാട്ടുകാർ
തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരി കൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്. നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് പോലീസ് പുലികളി ടീമുകളെ അവരുടെ മടകളിൽ ചെന്നു കണ്ട് യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. പുലികളിക്കെത്തുന്ന ഓരോ സംഘത്തെയും പ്രത്യേകം പ്രത്യേകം ചെന്ന് കണ്ടാണ് യോഗം. എസിപി, സിഐ, എസ്ഐ എന്നിവരടങ്ങുന്ന പോലീസ് സംഘമായിരിക്കും യോഗത്തിൽ പങ്കെടുക്കുക. പുലിക്കളി ടീമുകൾക്ക് പോകേണ്ട വഴി സംബന്ധിച്ചും റൗണ്ടിൽ കയറേണ്ട സമയക്രമത്തെക്കുറിച്ചും മറ്റുമായിരിക്കും പോലീസ് ചർച്ച ചെയ്യുകയെന്നാണ് സൂചന. ഏഴു ടീമുകളാണ് ഇത്തവണയുള്ളത്. പുലികളിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലീസ് ഇതാദ്യമായി വിശദമായ യോഗം നടത്താനൊരുങ്ങുന്പോൾ പുലിക്കളി പ്രേമികൾ ആശങ്കയിലാണ്. തൃശൂർ പൂരം നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ട് അക്ഷരാർഥത്തിൽ “കലക്കിയ’’ പോലീസ് പുലികളിയുടെ നിയന്ത്രണം ഏറ്റെടുത്ത് പുലികളി കൂടി കലക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്
Read Moreമുരളീധരന്റെ തെരഞ്ഞെടുപ്പ് തോൽവി; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ കോണ്ഗ്രസ്
തൃശൂർ: തൃശൂർ പൂരം അട്ടിമറിച്ച് സുരേഷ് ഗോപിക്കു വിജയമൊരുക്കിയതിനു പിന്നിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും രസഹ്യബന്ധമാണെന്ന ആരോപണം കടുപ്പിക്കുന്പോഴും കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച കെപിസിസി സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാതെ കോണ്ഗ്രസ്. കെ.സി. ജോസഫ്, ടി. സിദ്ദിഖ് എംഎൽഎ, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പു നടത്തിയത്. മുരളീധരൻ മൂന്നാം സ്ഥാനത്തേക്കെത്തി ദയനീയമായി തോറ്റതാണ് സമിതിയുടെ രൂപീകരണത്തിന് ഇടയാക്കിയത്. ടി.എൻ. പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ, എൻ.പി. വിൻസെന്റ് എന്നിവരടക്കമുള്ള നേതാക്കൾക്കെതിരേ സീനിയർ നേതാക്കളടക്കം മൊഴി നൽകിയെന്നാണു വിവരം. മുരളീധരന്റെ തോൽവി ഡിസിസിയിലും വൻ കലാപത്തിനു വഴിമരുന്നിട്ടു. പരസ്യമായ ഏറ്റുമുട്ടലിനും ജില്ലാ കോണ്ഗ്രസ് ഓഫീസ് സാക്ഷിയായി. പിന്നാലെ ജോസ് വള്ളൂർ ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ആരോപണ വിധേയരായ നേതാക്കൾ ഏതാനുംനാൾ വിട്ടുനിന്നെങ്കിലും സമരണങ്ങളിലും മറ്റും വീണ്ടും സജീവമായി. ഇതിനെതിരേ ഏതാനും ബ്ലോക്ക് കോണ്ഗ്രസ് നേതാക്കൾ…
Read Moreതൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരനായ കൊല്ലം ചിന്നക്കട സ്വദേശി ആസിഫ് ഇക്ബാലിനെയാണ് (26) അറസ്റ്റു ചെയ്ത്. ഇയാളുടെ ബാഗിൽ എട്ടുപൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നു പുലർച്ചെ 5.30 ന് റെയിൽവേ പാലക്കാട് സബ് ഡിവിഷൻ ഡിവൈഎസ്പി സന്തോഷ് കുമാർ, ഷൊർണൂർ സർക്കിൾ റെയിൽവേ ഇൻസ്പെക്ടർ പി.വി.രമേഷ് എന്നിവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ അർഷദ, ജിഎസ് സിപിഒ അനിൽ, സിപിഒ നൗഷാദ്ഖാൻ എന്നിവർ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നടത്തിയ പരിശോധനയിലാണ് തൃശൂർ റെയിൽവേ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒരാളെ സംശയാസ്പദമായി ട്രാവലർ ബാഗുമായി നിൽക്കുന്നത് കണ്ടത്. ഇയാളെ സ്ക്വാഡ് അംഗങ്ങൾ തടഞ്ഞുനിർത്തുകുകയും വിവരം തൃശൂർ റെയിൽവേ പോലീസ് എസ്എച്ച് തോമസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് എസ്ഐ മാരായ…
Read Moreഇടയ്ക്ക് ഇടയ്ക്ക് എത്തുന്ന മഴ; പാരമ്പര്യ പപ്പടനിർമാതാക്കൾ ദുരിതത്തിൽ
വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണം സജീവമായി. നല്ല വെയിലിനിടക്ക് കടന്നുവരുന്ന മഴയാണ് പപ്പട നിർമാതാക്കളെ വലയ്ക്കുന്നത്. വെയിൽ കാണുന്ന സമയം നോക്കി പപ്പടം ഉണക്കിയെടുക്കണം. ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറവുണ്ടെങ്കിലും പപ്പടമില്ലാത്ത ഓണസദ്യ മലയാളിക്ക് ചിന്തിക്കാനാവില്ല. ചെറിയ പപ്പടം, വലിയ പപ്പടം അങ്ങനെ പല വലുപ്പത്തിലും പേരുകളിലുമുണ്ട്. കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പടം വിപണിയിലെത്തുന്നത് കുലത്തൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു. ആവിപാറുന്ന വെളിച്ചെണ്ണയിലിട്ടാലും പപ്പടം യാതൊരു വികാരവുമില്ലാതെ കിടക്കും. കൃത്രിമ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാണത്. ഇത്തരം പപ്പടം രോഗങ്ങൾക്കും വഴിവെക്കും. ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന…
Read Moreപൂരം കലക്കാൻ നേരത്തെതന്നെ ശ്രമം നടന്നു; തിരുവനന്തപുരം പൂരം ഉണ്ടായിരുന്നെങ്കിൽ അവിടെയും ബിജെപി ജയിക്കുമായിരുന്നെന്ന് കെ. മുരളീധരൻ
തൃശൂർ: തൃശൂർ പൂരം കലക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നുവെന്ന് തൃശൂർ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ.എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുരളി സർക്കാരിനെതിരേ ആഞ്ഞടിക്കുകയാണ്. ബിജെപി എംപിയെ ലോക്സഭയിലേക്ക് അയയ്ക്കാനുള്ള സന്ദേശം കൈമാറിയ കൂടിക്കാഴ്ചയെന്നാണ് മുൻ എംപി കൂടിയായ മുരളി അഭിപ്രായപ്പെട്ടത്. സിപിഎം ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ ഗ്രൗണ്ടിന്റെ തറ വാടക രണ്ടു കോടിയായി ഉയർത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്ന് കെ. മുരളീധരൻ ആരോപിച്ചു. 35 ലക്ഷം രൂപയായിരുന്ന തറവാടക രണ്ടു കോടിയാക്കി ഉയർത്തി. അതിൽ പ്രതിഷേധിച്ച് തൃശൂർ എംപിയായിരുന്ന ടി.എൻ. പ്രതാപൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും മുരളി ഓർമിപ്പിച്ചു. ഒരു കാരണവശാലും പൂരം മുടക്കാൻ കഴിയില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. രണ്ട് കോടി തറവാടക കൊടുത്ത് പൂരം നടത്തില്ലെന്ന് തിരുവന്പാടി, പാറമേക്കാവ്…
Read Moreകവച് എറണാകുളം-ഷൊർണൂർ റൂട്ടിൽ നടപ്പാക്കുന്നു; രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിൽ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാകും
തൃശൂർ: രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിലൂടെ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ കവച് എന്ന സുരക്ഷ സംവിധാനം കേരളത്തിലും ഒരുക്കാൻ റെയിൽവേ. കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം -ഷൊർണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗിന് ഒപ്പം കവച് എന്ന സുരക്ഷാസംവിധാനവും ഒരുക്കാൻ റെയിൽവേ നടപടി തുടങ്ങി. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിംഗിന് പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കിലോ മീറ്റർ ദൂരമുള്ള എറണാകുളം-ഷൊർണൂർ. 67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആന്റ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.
Read Moreതൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം: ഭണ്ഡാരം തകർത്ത് പണം കവർന്നു
തൃശൂര്: പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. സമീപത്തെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreതൃശൂർ ഫർണിച്ചർ ഷോപ്പിൽ വൻ അഗ്നിബാധ: കോടികളുടെ നഷ്ടം; ശക്തമായ മഴയുണ്ടായതിനാൽ സമീപ പ്രദേശത്തേക്ക് തീ പടർന്നില്ല
ഒല്ലൂർ: മരത്താക്കര കുഞ്ഞനംപാറയിൽ ഫർണിച്ചർ സ്ഥാപനത്തിൽ വൻ അഗ്നിബാധ; കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഡി റ്റൈയിൽ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടരുന്നതുകണ്ട് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഷോറൂം പൂർണമായും കത്തിനശിച്ചു. ഷോറുമിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫർണീച്ചർ നിർമാണ ശാലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ഷോറുമും നിർമാണ ശാലയും പൂർണമായും കത്തിനശിച്ചു. ടിന്നർ സൂക്ഷിച്ചിരിന്ന ഭാഗത്തേക്ക് തീപടരും മുൻപ് തീ നിയന്ത്രണ വിധേയമാക്കി. മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തൃശൂർ, പുതുക്കാട്, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്ന് ആറ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണു തീയണച്ചത്. സംഭവ സമയത്തു ശക്തമായ മഴയുണ്ടായതിനാൽ തീ മറ്റിടങ്ങളിലേക്കു വ്യാപിച്ചില്ല.
Read More