കൊരട്ടി എൽഎഫ് കോൺവന്റ് ഹെെസ്കൂളിൽ കേശദാനം – സ്നേഹദാനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ നിർവഹിക്കുന്നു. കൊരട്ടി: അമല ഫെല്ലോഷിപ്പ് കൊരട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും കൊരട്ടി എൽഎഫ് കോൺവന്റ് ഹൈസ്കൂളിന്റെയും സഹകരണത്തോടെ കേശദാനം – സ്നേഹദാനം പദ്ധതി നടപ്പിലാക്കി. കൊരട്ടി എൽഎഫ് കോൺവന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മുടിമുറിച്ചുനൽകി മാതൃകയായത് അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 15 വിദ്യാർഥികൾ. അമല കാൻസർ സെന്റർ വഴി കാൻസർ രോഗികൾക്ക് സൗജന്യമായിവിഗ് തയാറാക്കി നൽകുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞതിലുള്ള നിർവൃതിയിലാണ് കുട്ടികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ് അധ്യക്ഷത വഹിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ മുഖ്യപ്രഭാഷണംനടത്തി. സോണി സി. പുലിക്കോട്ടിൽ, പി.കെ. സെബാസ്റ്റ്യൻ,…
Read MoreCategory: Thrissur
സാമൂഹ്യദ്രോഹികൾ അമ്പതോളം വാഴകൾ വെട്ടിനശിപ്പിച്ചു; കുലയ്ക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് കർഷകനോട് ഈ ക്രൂരത
പട്ടിക്കാട്: തെക്കുംപാടത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലെ അമ്പതോളം വാഴകൾ സാമൂഹ്യദ്രോഹികൾ വെട്ടിനശിപ്പിച്ചു. മഞ്ഞക്കുന്ന് സ്വദേശി മറ്റമന ബേബിയുടെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി വെട്ടിനശിപ്പിച്ചത്. വാഴ കുലയ്ക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം ഉണ്ടായതെന്ന് ബേബി പറഞ്ഞു. പറമ്പിന്റെ വിവിധ ഭാഗങ്ങളിലായാണ് വാഴ നശിപ്പിച്ചിട്ടുള്ളത്. വർഷങ്ങളായി ഇതേസ്ഥലത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ബേബി. വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷൻ, കെഎച്ച്ഡിപി, കൃഷിഭവൻ എന്നിവിടങ്ങളിൽ ബേബി പരാതി നൽകി.
Read Moreബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ല: ഒന്നും നൽകാത്തവരെ ജനം ഓർത്തിരിക്കുമെന്നും ജോസഫ് ടാജറ്റ്
തൃശൂർ: കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ലെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കൊട്ടിഘോഷിച്ച നിരവധി വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പിനുമുൻപ് സുരേഷ് ഗോപി തൃശൂർ ജനതയ്ക്കു നൽകിയത്. പക്ഷേ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്നും നേടിയെടുക്കാൻ സുരേഷ് ഗോപിക്കു കഴിയില്ലെന്നു കേന്ദ്ര ബജറ്റിലൂടെ തെളിഞ്ഞു. ഒരുപാടു സാധ്യതകളുള്ള തൃശൂരിൽ ഒട്ടനവധി പദ്ധതികൾ കൊണ്ടുവരാൻ കഴിയുമായിരുന്നു. സുരേഷ് ഗോപിയും ബിജെപി നേതാക്കളും പ്രസംഗിച്ചുനടന്ന എയിംസ് മുതൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബായ തൃശൂരിൽ വിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയോ ജില്ല കൂടിഭാഗമായ കോയന്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്കുവേണ്ടിയോ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സമാനമായാണ് സംസ്ഥാന ബജറ്റിലും സംഭവിച്ചത്. ഒരുതരത്തിലും തൃശൂരിനു ഗുണകരമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ല. സിപിഎമ്മും ബിജെപിയും ഇരു ബജറ്റുകളിലും തൃശൂരിനെ അടയാളപ്പെടുത്താൻ തയാറാകാതിരുന്നത് ജനങ്ങൾ എന്നും ഓർത്തിരിക്കുമെന്നും ആ തിരിച്ചറിവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോസഫ്…
Read Moreകൊലപാതക ശ്രമത്തിന് ശേഷം നാടുവിട്ടു; പത്തൊമ്പതാം വയസിൽ തിരികെ നാട്ടിലേക്ക് വരുന്നതിനിടെ എയർപോർട്ടിൽ പിടിയിൽ
കൊടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതിയെ എയർപോർട്ടിൽനിന്നു അറസ്റ്റ് ചെയ്തു. ഒളിവിൽകഴിഞ്ഞിരുന്ന അഴീക്കോട് മുനക്കൽ ബീച്ച് സ്വദേശി ചാലിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ(19)യെയാണ് മുംബൈ എയർപോർട്ടിൽനിന്നു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2019 മാർച്ച് ഒമ്പതിനു അഴിക്കോട് ബീച്ചിൽവച്ച് അഴീക്കോട് സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസിനെ(25) ബൈക്ക് ചെയിൻകൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതി വിദേശത്തേയ്ക്കു കടന്നതിനെത്തുടർന്ന് പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതി സൗദി അറേബ്യയിൽനിന്നു രഹസ്യമായി നാട്ടിലേക്ക് വരുന്നതിനായി ബോംബെ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ മുംബെെയിലേക്കയച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. കൊടുങ്ങല്ലൂർ സിഐ ബി.കെ. അരുൺ, എസ്ഐമാരായ മനു പി.ചെറിയാൻ, കെ.കെ. ബിജു, ജിഎസ് സിപിഒ…
Read Moreകേന്ദ്ര ബജറ്റ്: കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകളെത്തുന്ന ചാവക്കാട്ടെ കടലാമ സംരക്ഷകർക്കു പ്രതീക്ഷ
ചാവക്കാട്: കടലാമ സംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ചാവക്കാട് തീരമേഖയിലെ കടലാമസംരക്ഷണപ്രവർത്തകർക്കു പ്രതീക്ഷ. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകളെത്തുന്ന തീരമാണു ചാവക്കാട്. ചേറ്റുവ മുതൽ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള തീരത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ മേഖലയിൽ ഒട്ടേറെ കടലാമസംരക്ഷണസമിതികൾ പ്രവർത്തിക്കുന്നുണ്ട്. കടൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായാണു മന്ത്രി ബജറ്റിൽ കടലാമ സംരക്ഷണകേന്ദ്ര പ്രഖ്യാപനം നടത്തിയത്. ചാവക്കാട് തീരത്തെ എല്ലാ സംരക്ഷണസമിതികൾക്കുംകൂടി ഏതാണ്ട് 200 കടലാമക്കൂടുകളാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്. ഒരു മാസംമുന്‍പാണ് ഈ സീസണിൽ ആദ്യ കടലാമ ചാവക്കാട് തീരത്തു മുട്ടയിടാനെത്തിയത്. ഏപ്രിൽ വരെ കടലാമകൾ മുട്ടയിടാനെത്തും. കടലാമസംരക്ഷണത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത് ശാസ്ത്രീയരീതിയിൽ മുട്ടകൾ സംരക്ഷിക്കാൻ കഴിയുന്ന ഹാച്ചറികളുടെ അഭാവമാണെന്ന് പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണസമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ് പറഞ്ഞു. മുട്ടകൾ വിരിഞ്ഞിറങ്ങാൻ 40 ദിവസത്തിലേറെ വേണം. അതുവരെ ഈ…
Read Moreതൃശൂർ ഒല്ലൂക്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച; ഒഴിവായത് വൻ ദുരന്തം
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം. ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണു ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽനിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി വെള്ളമടിച്ച് നിർവീര്യമാക്കി.25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായെന്നു ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും അഭിപ്രായപ്പെട്ടു.ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു. അമോണിയം ഉപയോഗിക്കുന്നത് ഐസ് ഫാക്ടറികളിൽ ജലം മരവിപ്പിക്കാനാണ് ദ്രാവകരൂപത്തിലുള്ള അമോണിയ ഉപയോഗിക്കുന്നത്. ഹൈഡ്രജനും നൈട്രജനും ചേർന്ന സംയുക്തമാണിത് (എൻഎച്ച്3). രൂക്ഷ ഗന്ധവുമുണ്ടാകും. ചോർച്ചയുണ്ടായാൽ അമോണിയ നിർവീര്യമാക്കാൻ…
Read Moreഎന്നെ ലോകം കാണിച്ചവൻ; ഇരുകാലുകളും തളർന്ന സുഹൈലിനെ തനിച്ചാക്കി വിഘ്നേഷ് യാത്രയായി
ചാവക്കാട്: ഇരുകാലുകളും തളർന്ന സുഹൈലിനെ പുറം ലോകത്ത് എത്തിച്ചിരുന്ന വിനേഷ് ഇനി ഓർമ. മണത്തല വോൾഗ നഗറിലുണ്ടായ ബൈക്കപകടത്തിൽ ഒരുമനയൂർ ചെറുപുഷ്പം പള്ളിക്ക് സമീപം നടുമുടിയിൽ വിശ്വനാഥൻ – മീന ദമ്പതികളുടെ മകൻ വിനേഷ് (35) കഴിഞ്ഞദിവസം മരിച്ചു. അയൽവാസിയും തന്റെ ആത്മ സുഹൃത്തുമായ വിനേഷിന്റെ വേർപ്പാട് അമ്പലത്ത്വീട്ടിൽ സലാം മകൻ സുഹൈലിന് താങ്ങാവുന്നതിനപ്പുറമാണ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയിലെ ജോലിക്കാരനായ വിനേഷ് കുറേകാലമായി വർക്ക് ഫ്രം ഹോമിലാണ്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ, കാലുകൾ തളർന്ന സുഹൈലുമായാണ് പുറത്ത് പോകുക. റോഡിൽ എത്തിച്ച് ചെറിയ കുപ്പികളിലെ അത്തറ് കച്ചവടത്തിന് സഹായിച്ച് നാട്ടു വിശേഷങ്ങൾ പറഞ്ഞു രാത്രി വരെ കഴിച്ചുകൂട്ടും. വർഷങ്ങളായി തുടരുന്ന ഈ കാഴ്ച നാട്ടുകാർക്ക് ഇനി നൊമ്പരപ്പെടുത്തുന്ന ഓർമയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെബർ കെ.ജെ. ചാക്കോ വേദനയോടെ സ്മരിച്ചു, സുഹൈലിന് പ്രാണൻ പോയ വേദനയും. എല്ലാ ദിവസവും…
Read Moreകാൽ സുഖപ്പെട്ടാൽ അവനെ സുഹൃത്തുക്കൾക്കൊപ്പം വിടും; കാറിടിച്ച് പരിക്കേറ്റ നായ്ക്ക് രക്ഷകനായി അഡ്വ. ഷാജി കോടങ്കണ്ടത്ത്
തൃശൂർ: കാറിടിച്ച് കാലിനു ഗുരുതരമായി പരിക്കേറ്റ കോബി എന്ന നായക്കുട്ടിക്കു രക്ഷകനായി അഡ്വ. ഷാജി കോടങ്കണ്ടത്ത്. തൃശൂർ ബാരിസ്റ്റേഴ്സ് ക്ലബ്ബിലെ നിത്യസന്ദർശകയായ കോബിയെ കഴിഞ്ഞദിവസമാണ് പുഴയ്ക്കൽ ബണ്ട് റോഡിൽവച്ച് കാറിടിച്ചത്. അവശനിലയിലായ നായക്കുട്ടിയെകണ്ട് രക്ഷിക്കാനായി ഉടൻ തന്നെ ഷാജി വക്കീൽ ഇറങ്ങിത്തിരിച്ചു. സഹായത്തിനു സുഹൃത്തുക്കളായ അഭിഭാഷകരുമെത്തി. കോബിയെ കൊക്കാലെ മൃഗാശുപത്രിയിൽ എത്തിച്ചു. എക്സ്റേ എടുത്തപ്പോൾ കാലിനു ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഓപ്പറേഷൻ വേണമെന്ന് ഡോ. റെജി ചാക്കോ നിർദേശിച്ചു. തുടർന്ന് നായക്കുട്ടിയുടെ കാലിന് ഓപ്പറേഷൻ നടത്തി. തുടർന്നുള്ള പരിചരണം നൽകാൻ ഷാജി വക്കീൽ നായക്കുട്ടിയെ വീട്ടിലെത്തിച്ചു. സന്തോഷത്തോടെ തന്നെ ഭാര്യ റോസ് ഷാജി കോബിയുടെ ശുശ്രൂഷ ഏറ്റെടുത്തു. പത്തു ദിവസത്തിനു ശേഷമാണ് നായക്കുട്ടി ആരോഗ്യം വീണ്ടെടുത്തത്. കോബിയെ പുഴയ്ക്കൽ പാടശേഖരത്തിലെ പഴയ കൂട്ടുകാരുടെ അടുത്തേക്കു തിരിച്ചെത്തിക്കാനാണു തീരുമാനം. ഓപ്പറേഷൻ ചെയ്ത വെറ്ററിനറി സർജൻ ഡോ. റെജി ചാക്കോ,…
Read Moreപലിശ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; നിധി ലിമിറ്റഡ് സ്ഥാപന ഉടമ ജോസ് പോലീസ് പിടിയിൽ
കോട്ടയം: വിവിധയിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പാലാ പോലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പളളി തേക്കിലക്കാടന്‍ ടി.ടി. ജോസ് (57)നെയാണ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആസ്ഥാനമായി സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളായി പ്രവര്‍ത്തിച്ചിരുന്ന എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോസ്. നിരവധി ആളുകളില്‍ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിനുശേഷം പണം തിരികെ നല്‍കാതെ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. എം സി കെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുളള കേസുകളുണ്ട്. സമാന കേസില്‍ നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍…
Read Moreഎല്ലാം കേട്ടു, പരിഹരിക്കാം… ആനപ്പാന്തം ആദിവാസി ഉന്നതി സന്ദര്‍ശിച്ച് മറ്റത്തൂർ ജനപ്രതിനിധികള്‍
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ ആനപ്പാന്തം ആദിവാസി ഉന്നതി സന്ദര്‍ശിച്ചു. ഉന്നതിയിലെ പ്രശ്നങ്ങൾക്കും, ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നല്കി. തൊഴിലുറപ്പ് പദ്ധതിയിലെ ആദിവാസി പങ്കാളിത്തം, അഭ്യസ്തവിദ്യര്‍ക്ക് ജോലി, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ അടക്കമുള്ള വാഹന സൗകര്യം, കുടിവെള്ള വിതരണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ആദിവാസികള്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ ഉന്നയിച്ചു. ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ ചെറിയ കുട്ടികൾക്കുള്ള പരിപാലനത്തിനും അവര്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തംഗങ്ങളായ നൂര്ജഹാന് നവാസ്, മിനിമോള്‍ ടീച്ചര്‍, സുമ ആന്റണി എന്നിവരാണ് പ്രസിഡന്റിനൊപ്പം ഉന്നതിയിലെത്തിയത്.
Read More