ചാവക്കാട്: സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടയിൽ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരകുണ്ട് വട്ടംപറമ്പിൽ പരേതനായ കാദറിന്റെ മകൻ ഷാഫിയാണ് (27) മരിച്ചത്. ഇന്നലെ അർധരാത്രിക്കുശേഷം ഒരുമനയൂർ കണ്ടുകടവ് പാലത്തിന് സമീപമാണ് അപകടം. കനത്ത ചൂടിനെത്തുടർന്ന് യുവാക്കൾ രാത്രി കാറ്റ് കൊള്ളാനായി പാലത്തിന് സമീപം ഒത്തുചേരാറുണ്ട്. ഇതിനിടയിൽ സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിച്ച് നോക്കിയതാണ്. അപകടം നടന്ന ഉടനെ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreCategory: Thrissur
രക്ഷാപ്രവർത്തനങ്ങൾ വിഫലം; പുത്തൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
പുത്തൂർ (തൃശൂർ): വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. പുത്തൂർ മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴിയിൽ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാനയാണ് ചരിഞ്ഞത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പ്ലാവിലെ ചക്ക തിന്നാൻ എത്തിയ കാട്ടാന കുരിക്കാശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ വീണത്. ആനയുടെ ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ലൈറ്റ് തെളിയിച്ച ഉടൻ ആന പിന്നിലേക്ക് നടന്ന് കിണറ്റിൽ വീഴുകയായിരുന്നു. ഒന്പതുകോൽ ആഴമുള്ള കിണറിന് വട്ടം കുറവായതിനാൽ ആനയ്ക്ക് എഴുന്നേൽക്കാനായില്ല . ആനയുടെ കൊമ്പ് മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന നിലയിലായിരുന്നു. ആന വീണതറിഞ്ഞ ഉടൻ നാട്ടുകാർ സമീപത്തെ മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി. മണ്ണുമാന്തി യാന്ത്രം എത്തിച്ച് ആനയെ പുറത്ത് എത്തിക്കുന്നതിനായി കിണറിന് സമീപത്തെ മണ്ണ് നീക്കി വഴിവെട്ടിയെങ്കിലും ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആന…
Read Moreസിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും
തൃശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുന്‍പ് മരവിപ്പിച്ചത്. ഈ നടപടിയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽനിന്നാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം.എം. വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽനിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് അഞ്ചു കോടി പത്ത് ലക്ഷം രൂപയാണ്.
Read Moreയുഡിഎഫ് രാജ്യത്തിന് വേണ്ടി മത്സരിക്കുമ്പോൾ സിപിഎം നോക്കുന്നത് ചിഹ്നം പോകാതിരിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പുതുക്കാട് : മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫുമെങ്കിൽ സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. അതു കൊണ്ടു തന്നെ ജനാധിപത്യത്തിന്റെ ശക്തിക്ക് യുഡിഎഫ് ജയിക്കേണ്ടത് ആവശ്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതുക്കാട് വല്ലച്ചിറയിൽ കെ.മുരളിധരന്റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയ ഭീതിയിലാണ്. അതുകൊണ്ടാണ് കേജരിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധിപ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ.മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മോദിയും പിണറായിയും തൃശൂർ വന്നപ്പോൾ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ്…
Read Moreതൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി; പ്രചരണരംഗത്ത് പോലും ബിജെപിയെ കാണാനില്ലെന്ന് ചെന്നിത്തല
തൃശൂർ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ വെറും എം പിആയിരിക്കില്ല, കേന്ദ്രമന്ത്രി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു. തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി. പ്രചരണരംഗത്ത് പോലും ബിജെപിയെ ഇപ്പോൾ കാണാനില്ല. അവരിപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. മോദി എത്ര തവണ കേരളത്തിൽ വരുന്നോ അത്രയും വോട്ടുകൾ യുഡിഎഫിന് വർധിക്കും. മോദി കേരളത്തിൽ വരുന്നത് യുഡിഎഫിന് ആണ് ഗുണം ചെയ്യുക.മോദിയും, അമിത്ഷായും കേരളത്തിൽ വരുന്നതിനനുസരിച്ച് യുഡിഎഫിന്റെ വോട്ടുകളും കൂടും – ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളം ഭരിച്ചു മുടിച്ച ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങളൊറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreസുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനെന്ന് ചാണ്ടി ഉമ്മൻ
തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ ആളുകൾക്കും ആഗ്രഹങ്ങൾ കാണും. എന്നാൽ, അതെല്ലാം നടപ്പാകണമെന്നില്ലെന്നു ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അനിൽ കെ. ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ പോകുമെന്ന പ്രചാരണത്തോടും അദ്ദേ ഹം പ്രതികരിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നുംഅദ്ദേഹം വ്യക്തമാക്കി. വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Read Moreഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; നിര്‍ണായക തെളിവായി കത്തികള്‍ കണ്ടെടുത്തു
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ടാള് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകളായി കത്തികള്‍ കിട്ടി. രണ്ടു കത്തികള്‍ സംഭവസ്ഥലത്തുനിന്നുമാണ് പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മറ്റു നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും. മുഖ്യ പ്രതികളും സഹോദരങ്ങളുമായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നത്. ഇവരോടൊപ്പം മുമ്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂര്‍ക്കനാട് കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നാട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് ഇരുവരും ഒളിവില്‍ പോയിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യ ചെയ്യുന്നുണ്ട്. മാത്രവുമല്ല, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വെള്ളാങ്ങല്ലൂര്‍ വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി…
Read Moreതൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ സിപിഎം-ബിജെപി ഡീലെന്ന് കെ. മുരളീധരൻ
തൃശൂർ: കരുവന്നൂരിലെ ഇഡി അന്വേഷണത്തിൽ സിപിഎം പുറത്തുകാട്ടുന്ന ഭയം അവർക്ക് ഉള്ളിൽ ഇല്ലെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഇഡി അന്വേഷണത്തിൽ സിപിഎമ്മും ബിജെപിയുമായി ഡീൽ നടന്നു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ സിപിഎമ്മിന് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിൽ പേടിയില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്ന് പിണറായി വിജയൻ തൃശൂർ സിപിഎം ഓഫീസിലെത്തി പറഞ്ഞത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും മുരളി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകും മുന്‍പ് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിപണ്ഡപത്തിൽ പ്രാർത്ഥിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളി. കരുവന്നൂർ കേസിൽ ഇതുവരെയും പ്രധാനപ്പെട്ട നടപടികളിലേക്ക് ഒന്നുംതന്നെ കടക്കാതിരുന്ന ഇഡി ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത് ഡീലിന്റെ ഭാഗമാണെന്ന് മുരളി ആവർത്തിച്ചു. കരുവന്നൂരിൽ ഒരിക്കലും ഇഡി വലിയ നടപടികളിലേക്ക് കടക്കില്ലെന്ന് മുരളി തറപ്പിച്ചു പറഞ്ഞു. കേരളത്തിൽനിന്ന് രണ്ടു സീറ്റ് എന്ന ലക്ഷ്യമിട്ടാണ് ഈ ഡീലെന്നും…
Read Moreഡോ. ആർ. എൽ. വി രാമകൃഷ്ണൻ കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പോലീസിൽ പരാതി നല്കി
ചാലക്കുടി: കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പ്രശസ്ത നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നല്കി. യു ട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനത്തിൽ തന്നെ വംശിയമായും വ്യക്തിപരമായും ആക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സംഭവം നടന്നത് വഞ്ചിയൂർ ആയതിനാൽ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി. കഴിഞ്ഞ 21 നാണ് കലാമണ്ഡലം സത്യഭാമ പ്രശസ്ത നർത്തകനായ ഡോ. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് യു ട്യൂബ് ചാനലിൽ അധിക്ഷേപകമായ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
Read Moreഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കല്ലറയിൽ പൂക്കളർപ്പിച്ച് ചാലക്കുടിയിലെ സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട: നടൻ ഇന്നസെൻറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു വലതു പക്ഷ സ്ഥാനാർഥികളായ സി. രവീന്ദ്രനാഥുംബെന്നി ബഹന്നാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്റിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി. ഇന്നുരാവിലെയാണ് ഇരുവരും ഇന്നസെന്റിന്റെ കല്ലറയിൽ സ്മരണാഞ്ജലിയർപിക്കാൻ എത്തിയത്. നിങ്ങള്‍ വല്യ പ്രഫസറല്ലേ…നമുക്ക് വിദ്യാഭ്യാസൊന്നും ഇല്ലല്ലോ… ഇന്നസെന്റിന്റെ ഓർമകളിൽ സി.രവീന്ദ്രനാഥ് പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്റിന്റെ സവിശേഷത. ഇന്നസെന്റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നത് വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു.വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെൻറ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്‍പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഉൗടും പാവും നെയ്ത കലാകാരനായിരുന്നു അദ്ദേഹം.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി…
Read More