സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ചാ​വ​ക്കാ​ട്: സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രു​മ​ന​യൂ​ർ ക​രു​വാ​ര​കു​ണ്ട് വ​ട്ടം​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കാ​ദ​റി​ന്‍റെ മ​ക​ൻ ഷാ​ഫി​യാ​ണ് (27) മ​രി​ച്ച​ത്.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ഒ​രു​മ​ന​യൂ​ർ ക​ണ്ടു​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ രാ​ത്രി കാ​റ്റ് കൊ​ള്ളാ​നാ​യി പാ​ല​ത്തി​ന് സ​മീ​പം ഒ​ത്തു​ചേ​രാ​റു​ണ്ട്.

ഇ​തി​നി​ട​യി​ൽ സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ച്ച് നോ​ക്കി​യ​താ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ യു​വാ​വി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ‌

 

Related posts

Leave a Comment