സുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നെന്ന് ചാ​ണ്ടി ഉ​മ്മ​ൻ

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. തൃ​ശൂ​ർ എ​ടു​ക്കു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കാ​ത്ത ആ​ഗ്ര​ഹ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഓ​രോ ആ​ളു​ക​ൾ​ക്കും ആ​ഗ്ര​ഹങ്ങൾ കാ​ണും.

എന്നാൽ, അ​തെല്ലാം ന​ട​പ്പാ​ക​ണ​മെ​ന്നി​ല്ലെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ പ​രി​ഹ​സി​ച്ചു. തൃ​ശൂ​രി​ൽ മ​ത്സ​രം ആ​രൊ​ക്കെ ത​മ്മി​ലാ​യാ​ലും കെ.​ മു​ര​ളീ​ധ​ര​ൻ ജ​യി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

അ​നി​ൽ കെ.​ ആ​ന്‍റ​ണി​ക്കും, പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നും പി​ന്നാ​ലെ ചാ​ണ്ടി ഉ​മ്മ​നും ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തോ​ടും അദ്ദേ ഹം പ്ര​തി​ക​രി​ച്ചു.

താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. പി​താ​വ് കാ​ണി​ച്ചു​ത​ന്ന പാ​ത​യി​ലൂ​ടെ ആ​യി​രി​ക്കും താ​ൻ സ​ഞ്ച​രി​ക്കു​ക എ​ന്നുംഅദ്ദേഹം വ്യക്തമാക്കി.

വി​വാ​ദ സി​നി​മ​യാ​യ കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഇ​ടു​ക്കി രൂ​പ​തയ്ക്കുണ്ടെന്നും ഏ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ചാ​ണ്ടി ഉ​മ്മൻ പ്ര​തി​കരിച്ചു.

Related posts

Leave a Comment