സി​പി​എം അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത് തു​ട​രും

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് മ​ര​വി​പ്പി​ച്ച​ത് തു​ട​രും. ഇ​ൻ​കം ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ​ത്തു ദി​വ​സം മു​ന്പ് മരവിപ്പിച്ചത്.

ഈ നടപടിയിൽ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി കേ​ന്ദ്ര ഓ​ഫീ​സി​ൽനി​ന്നാ​ണ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ വി​ട്ടു​പോ​യെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും എം.എം. വ​ർ​ഗീ​സ് മ​റു​പ​ടി ന​ൽ​കി. അ​ക്കൗ​ണ്ടി​ൽനി​ന്ന് സി​പി​എം പി​ൻ​വ​ലി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഈ ​പ​ണം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ക്കും. നി​ല​വി​ൽ അ​ക്കൗ​ണ്ടി​ലു​ള​ള​ത് അഞ്ചു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ്.

Related posts

Leave a Comment