തൃശൂർ: കള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും സംബന്ധിച്ച് പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കാൻ തൃശൂരിലെ രാഷ്ട്രീയപാർട്ടികൾ ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ഇതേ പാതയിലൂടെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ തെളിവുകളും രേഖകളും കരസ്ഥമാക്കി നിയമനടപടികളിലേക്ക് കടക്കാനാണ് എല്ലാ പാർട്ടികളുടേയും നീക്കം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം തെളിവും രേഖയും സഹിതം തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയേയും സമീപിച്ചാൽ അത് ഫലമുണ്ടാക്കുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കരുതുന്നത്. പ്രാദേശികതലത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും രേഖകളും പരിശോധിക്കാൻ പാർട്ടികൾ പ്രാദേശികഘടകങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പരിശോധിച്ച് എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ എത്രയും വേഗം അത് കണ്ടെത്താനും താഴേത്തട്ടിലുള്ള ഘടകങ്ങളോടു…
Read MoreCategory: Thrissur
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
മാള (തൃശൂർ): ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്. കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു ഡോർ കംപ്ലയന്റ് ആയി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.
Read Moreപവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു: സംഭവം തിരൂരില്‍
തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. അപകടസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായത്. തിരൂർ തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ ദിവസം രാത്രി പത്തരയോടെയാണ് അപകടം നടന്നത്.വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു.വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, അലമാരയിൽ സുക്ഷിച്ച രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായി കത്തിനശിച്ചു. സിദ്ദീഖ്, ഭാര്യ അഫ്സിത, മക്കളായ ഫാത്തിമ റബീഹ, ഫാത്വിമ എന്നിവർ ആറു വർഷം മുമ്പാണ് ഈ വിട്ടിലേക്ക് താമസം മാറിയത്. ഓല മേഞ്ഞ വീടിന്റെ മേൽക്കൂരയിൽ ചോർച്ചയുള്ളതിനാൽ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു.
Read Moreഅതിരപ്പിള്ളി പ്ലാന്റേഷൻ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേർന്നുള്ള തോട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം കാട്ടാനയുടെ ജഡം ആദ്യം കണ്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല പോസ്റ്റ്മോർട്ടത്തിന് ശേഷമാണു കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുക.
Read Moreപെട്രോൾ പമ്പിൽ ബസ് കത്തിനശിച്ചു; ബൈക്ക് യാത്രികന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
മാള(തൃശൂർ): പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കത്തി നശിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. മങ്കിടിയിലെ പിസികെ പെട്രോളിയം എന്ന പേരിലുള്ള പമ്പിനോട് ചേർന്നാണ് ആറ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ചാലക്കുടി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സുഹൈൽ എന്ന സ്വകാര്യ ബസിലാണ് തീപടർന്നതും പൂർണമായി കത്തിനശിക്കുകയും ചെയ്തത്. സമീപത്തുണ്ടായിരുന്ന രണ്ടുബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു. ഓഫീസിനോട് ചേർന്നുള്ള മുറിക്കും തീപിടിച്ച് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.സംഭവസമയത്ത് ഇതുവഴി കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് സംഭവം കണ്ടത്. ഇയാൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മാളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാള പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreഅവൻ ഒരു ഒറ്റക്കയ്യനല്ലേ, “ആരുടെയും സഹായമില്ലാതെ അവൻ ജയിൽ ചാടില്ല”; സൗമ്യയുടെ അമ്മ
തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read Moreദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read Moreകുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.
Read Moreകൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം
കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…
Read More