തൃശൂർ: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാജന്റെ മകൻ രാഗേഷാണ് (29) ഇന്ന് രാവിലെ ഒൻപതോടെ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു. പുലികളി കലാകരൻ കൂടിയായിരുന്നു. വെടിക്കെട്ട് അപകടത്തിൽ 90 ശതമാനവും പൊള്ളലേറ്റ് അതീവഗുരുതരയിൽ കഴിഞ്ഞിരുന്ന രാഗേഷ് വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പൊള്ളലേറ്റത്തിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ നിലച്ച യുവാവിന്റെ കിഡ്നി ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വരെ നിലക്കുകയും ഡയാലിസിസ് ചെയ്തത് വരികയുമായിരുന്നു. ഇതിനിടെ മരുന്നുകളോടുംപ്രതികരിക്കാതെ ആകുകയായിരുന്നു. ഇന്നലെ വൈകിട്ട് എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഒരാളുടെ സ്ഥിതി കൂടി ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹം ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടസ്ഥലത്തെ തിരച്ചിലിൽ കണ്ടെടുത്ത 140 ശരീരഭാഗങ്ങളുടെ ഡിഎൻഎ…
Read MoreCategory: Thrissur
പെയ്തു തീരാത്ത നൊമ്പരങ്ങൾക്ക് മധ്യേ ഭഗവതിമാർ ഉപചാരംചൊല്ലി പിരിഞ്ഞു; ഇനി ഒരുവർഷത്തെ കാത്തിരിപ്പ്
തൃശൂർ: ആചാര അനുഷ്ഠാനങ്ങൾക്ക് ഇടനൽകി ആഘോഷ പൊലിമ കുറച്ച് നടത്തി ചരിത്രത്തിലേക്ക് ഇടംപിടിച്ച ഈ വർഷത്തെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പകൽ പൂരത്തോടെ ഉപചാരം ചൊല്ലി സമാപനം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ വെടിക്കെട്ടും ആഘോഷങ്ങളും ആചാര അനുഷ്ഠാനപൂർണിമയും ഉള്ള അടുത്ത തൃശൂർ പൂരത്തിനായി പൂരക്കമ്പക്കാർ കൗണ്ട് ഡൗൺ തുടങ്ങി. ഇന്നലെ പൂരം കാണാൻ കഴിയാതിരുന്ന വീട്ടമ്മമാർക്ക് വേണ്ടിയുള്ള പൂരം എന്ന് വിശേഷണമുള്ള പകൽ പൂരത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി വൈകിയും പൂരപ്പറമ്പിൽ അലഞ്ഞ പൂര പ്രേമികൾ ഇന്ന് രാവിലെ തന്നെ പകൽ പൂരത്തിന് സത്യം വഹിക്കാൻ എത്തി. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും ശ്രീമൂല സ്ഥാനത്തേക്ക്…
Read Moreതൃശൂർ വെടിക്കെട്ടുപുര ദുരന്തം ഒരു കിലോമീറ്റർ അകലെ ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ. അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്.11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇൗ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം. 12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ…
Read Moreമുണ്ടത്തിക്കോട് ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് രാധിക സുരേഷ് ഗോപി
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബം. തന്റെ മകളുടെ പേരിൽ ആരംഭിച്ച ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് വഴി, അപകടത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു. തകർന്നുപോയ കുടുംബങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് ഈ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. “ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് രാധിക സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
Read Moreവെടിക്കെട്ട് ലൈസൻസിക്കെതിരേ കേസ്; പൂരം തകർക്കാനുള്ള നീക്കമെന്നു സംശയം-പാറമേക്കാവ് ദേവസ്വം
തൃശൂർ: പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരേ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയമുണ്ട്. ചർച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസൻസിക്കെതിരേ കേസെടുത്തത് വേട്ടയാടലാണ്. പാറമേക്കാവിനു വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇവിടെ ഇന്നലെ പരിശോധന നടത്തിയിരുന്നു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് ഇവിടെ അതിലുമേറെ വെടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട് ജില്ല കളക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകിയത്.
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; നാലുപേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധനാ ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തുവരാൻ തുടങ്ങും.
Read Moreതൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന: വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ തീരുമാനം കാത്ത് തിരുവമ്പാടി ദേവസ്വം
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിനെത്തുടർന്ന് തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിനു വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്നു നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണന എന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreപെട്ടെന്നു ശബ്ദം കേട്ടു, വെടിമരുന്നു നിറച്ചിരുന്നവര്ക്ക് ആർക്കും ഓടാൻ സാധിച്ചില്ല: ശബ്ദം കേട്ടയുടനെ ഓടിയതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നത്: നടുക്കംമാറാതെ സ്ഫോടനത്തില്നിന്ന്രക്ഷപ്പെട്ട സഹോദരിമാർ
തൃശൂര്‍: എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍നിന്നു രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്നു ശബ്ദം കേട്ടെന്നും വെടിമരുന്നു നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍ പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30 ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു. “തിരി നിറയ്ക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണു സംഭവിക്കുന്നതെന്നു വ്യക്തമായിരുന്നില്ല.തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപ്പെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു. പൊള്ളലേറ്റ ഒരുതൊഴിലാളിയെ കണ്ടു…’- വത്സല പറഞ്ഞു. രണ്ടു വര്‍ഷമായി വെടിക്കെട്ട് മേഖലയില്‍ ജോലി ചെയ്യുന്നുവെന്നും ശബ്ദം കേട്ടയുടനെ ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു. പ്രായമായ ഒരു അമ്മ ജോലിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഉച്ചയ്ക്ക് തിരികെ പോയതുകൊണ്ട് രക്ഷപ്പെട്ടെന്നും സഹോദരിമാര്‍ പറഞ്ഞു. ഓടുന്നതിനിടെ സുഭദ്രയുടെ തലയില്‍ എന്തോ…
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണു സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കുമെന്നും ദേവസ്വങ്ങളും അതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക കാര്യങ്ങൾ…
Read Moreതൃശൂർ വെടിക്കെട്ടുപുര സ്ഫോടനത്തിൽ 13 മരണം; ഒന്‍പതു പേരെ തിരിച്ചറിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ഒന്‍പതു പേരെ തിരിച്ചറിഞ്ഞു. 11 പേർ ചികിത്സയിൽ. രണ്ടുപേർ വെന്റിലേറ്ററിൽ. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങൾ കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ: സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു…
Read More