തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചു. എസ്ഡിപിഐ യുടെ ആംബുലൻസിന്റെ ഗ്ലാസുകള് സിപിഎം പ്രവർത്തകർ അടിച്ചുതകര്ത്തു. സംഘര്ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്പ്പെടുത്തി. ഇന്നലെ രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില് രാത്രി പത്ത് മണിയോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്ത്തകര് ദീപുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്ത്തകര് എസ്ഡിപിഐ പ്രവര്ത്തകരുടെ വീടുകള്ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്സിന്റെ ഗ്ലാസുകള് സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.…
Read MoreCategory: TVM
തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂരില് ബൈക്ക് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റോബിന് ജോണി(32) നെയാണ് തമ്പാനൂര് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോബിന് ഓടിച്ചിരുന്ന കാര് ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനും റോബിനും തമ്മില് വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്ന്നാണ് റോബിന് തന്റെ കാറിനകത്ത് സൂക്ഷിച്ചിരുന്ന റിവോള്വര് പുറത്തെടുത്ത്്്് ബൈക്ക് യാത്രക്കാരനു നേരെ ചൂണ്ടിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്മാര് വിവരം ചോദിച്ചപ്പോള് അവര്ക്കുനേരെയും ഇയാള് ഭീഷണി മുഴക്കിയെന്ന് പോലീസ് പറഞ്ഞു.നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് പോലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന റിവോള്വര് പോലീസ് പിടിച്ചെടുത്തു. റിവോള്വര് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലൈസന്സ് സംബന്ധിച്ച് കാര്യങ്ങള് പരിശോധിക്കുകയാണ്. പ്രതിയെ വൈദ്യ…
Read Moreകായിക വിദ്യാർഥികള്ക്കുകുടി പ്രയോജനകരമായി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നു വി.ശിവന്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില് പാഠ്യപദ്ധതി കായിക വിദ്യാര്ഥികള്ക്കുകുടി പ്രയോജനകരമാകുന്ന രീതിയില് പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി. പാഠപുസ്തകങ്ങള് പരിഷ്കരിക്കും. കായിക താരങ്ങളുടെ പരിശീലനസമയ ക്രമം അനുസരിച്ചായിരിക്കും പുതിയ പരിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.സ്കുളുകളിലും കോളജുകളിലും കായിക സൗകര്യങ്ങള് വര്ധിപ്പിക്കാന് സര്ക്കാര് നിരവധി പദ്ധതികള് നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികളുടെ കായിക സ്വപ്നങ്ങള് സഫലമാക്കാന് അധ്യാപകരും മാതാപിതാക്കളും നല്ല പിന്തുണയും പ്രോത്സാഹനവും നല്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉത്ഘാടനം നിര്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreതിരുവനന്തപുരത്ത് അമ്മാവനെ യുവാവ് അടിച്ചുകൊന്നു; സമീപവാസികൾക്കെല്ലാം യുവാവ് പേടിസ്വപ്നം
തിരുവനന്തപുരം: കുടപ്പനക്കുന്നില് അമ്മാവനെ മരുമകനായ യുവാവ് അടിച്ചുകൊന്നു. കുടപ്പനക്കുന്ന് അമ്പഴംകോട് പുതിച്ചിയില് താമസിക്കുന്ന സുധാകരന് (80) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന് രാജേഷാണ് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധാകരനോടൊപ്പം ഒരു വീട്ടിലാണ് രാജേഷും താമസിച്ചു വന്നിരുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചു സ്ഥിരമായി രാജേഷ് സുധാകരനെ മര്ദിക്കുക പതിവായിരുന്നുവെന്നും ഇന്നലെ രാത്രിയിലും സുധാകരനെ ക്രൂരമായി ഇയാള് മര്ദിച്ചിരുന്നുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇന്നു രാവിലെ അബോധാവസ്ഥയിലുള്ള സുധാകരനെ രാജേഷ് കുളിപ്പിക്കാന് ശ്രമിക്കുന്നത് നാട്ടുകാര് കണ്ടതിനെത്തുടര്ന്ന് വിവരം പോലീസില് അറിയിക്കുകയായിരുന്നു.പോലീസെത്തുമെന്നറിഞ്ഞ ഇയാള് വീട്ടില് നിന്നു രക്ഷപ്പെട്ടു.സമീപപ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിനൊടുവില് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വീട്ടില് പോലീസെത്തിയപ്പോള് സുധാകരനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മര്ദനത്തെ തുടര്ന്ന് ഇന്നലെ രാത്രിയിലാണോ ഇന്ന് രാവിലെയാണൊ മരിച്ചതെന്ന് പോസ്റ്റ്മോര്ട്ടത്തിനുശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി…
Read Moreതിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില് ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ഗൃഹനാഥൻ ജീവനൊടുക്കി.കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല് പട്ടത്തെ സ്വകാര്യാശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു.ഭര്ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര് മെഡിക്കല് കോളജ് പോലീസില് വിവരം അറിയിച്ചതിനെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മെഡിക്കല് കോളജാശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്ത്താവ് ഭാസുരാംഗന് ആത്മഹത്യ ചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Read Moreകാര്യക്ഷമതയ്ക്കുള്ള ആറ് പുരസ്കാരങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷന്; 15 വ്യക്തിഗത പുരസ്കാരങ്ങളും
കൊല്ലം: ദക്ഷിണ റെയിൽവേയിൽ മികച്ച കാര്യക്ഷമതയ്ക്കുള്ള ആറ് പുരസ്കാരങ്ങൾ തിരുവനന്തപുരം ഡിവിഷന്. ഇത് കൂടാതെ 15 വ്യക്തിഗത അവാർഡുകൾക്കും ഡിവിഷനിലെ ഉദ്യോഗസ്ഥർ അർഹരായി. ദക്ഷിണ റെയിൽവേയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി യിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗാണ് പുരസ്കാരങ്ങളും വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തത്.കൊമേഴ്സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻ്റ് ടെലികമ്യൂണിക്കേഷൻസ് എന്നിവയിലാണ് തിരുവനന്തപുരം ഡിവിഷൻ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം നേടിയത്. ഇത് കൂടാതെ ഇന്റർ ഡിവിഷണൽ ഓവറാൾ എഫിഷ്യൻസിക്കുള്ള റണ്ണേഴ്സ് അപ്പ് ഷീൽഡ് ചെന്നൈ ഡിവിഷനുമായി സംയുക്തമായി പങ്കിടുകയും ചെയ്തു.തിരുവനന്തപുരം ഡിഷനു വേണ്ടി പുരസ്കാരങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഏറ്റുവാങ്ങി. ഡോ. ശോഭ ജാസ്മിൻ, വൈ.സെൽവിൻ, മീര വിജയരാജ്, കെ.പി.രഞ്ജിത്ത്, ഡോ.…
Read Moreഇനി മുതല് സ്പോണ്സര്മാരാകുന്നവരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില് സ്പോണ്സര്മാരാകുന്നവരുടെ പശ്ചാത്തലം ഇനി മുതല് പരിശോധിക്കുമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഇപ്പോഴത്തെ അനുഭവങ്ങള് ഒരു പാഠമായി കാണുന്നു. ഇനി സ്പോണ്സര്മാരാകുന്നവരെക്കുറിച്ച് വിജിലന്സ് അന്വേഷണം നടത്തി ക്ലിയറന്ല് വരുത്തും. ശബരിമലയില് സ്പോണ്സര്മാരില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സ്വര്ണപ്പാളി വിഷയത്തിലെ സത്യം പുറത്ത് കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു. കോടതി നിര്ദേശം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreമാസപ്പടി കേസ്; നിയമപോരാട്ടവുമായി മുന്നോട്ടുപോകും; ഭയന്നു പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി കേസില് രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്എ. കരിമണല് കമ്പനിയില് നിന്നു മുഖ്യമന്ത്രിയുടെ മകള് വീണ പണം വാങ്ങി. കരിമണല് കമ്പനി വീണയ്ക്കു പണം നല്കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreകേരള ലോട്ടറിക്ക് ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രം; ഓൺലൈൻ വിൽപനയില്ലെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓൺലൈൻ, മൊബൈൽ ആപ്പ് തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. കേരള ഭാഗ്യക്കുറിക്ക് കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന കേരളത്തിൽ മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ. ഓൺലൈൻ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഓൺലൈൻ വില്പനയോ ഇല്ല. വ്യാജ ഓൺലൈൻ വില്പനയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്ണർ എന്ന പേരിൽ ചിലർ ഓൺലൈൻ, മൊബൈൽ ആപ്പ് എന്നിവവഴി വ്യാജപ്രചാരണം നടത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ഏവരും ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.
Read Moreആരാകും ആ ഭാഗ്യവാൻ? തിരുവോണം ബംപര് നറുക്കെടുപ്പും പൂജാ ബംപര് ടിക്കറ്റ് പ്രകാശനവും ഇന്ന്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബംപര് ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബംപര് ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും.തിരുവനന്തപുരം ഗോര്ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില് ധനമന്ത്രി കെ.എന്. ബാലഗോപാല് പൂജാ ബംപര് ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബംപര് നറുക്കെടുപ്പും നിര്വഹിക്കും. ആന്റണി രാജു എംഎല്എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര് ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതരായിരിക്കും.കഴിഞ്ഞ 27ന് നടത്താന് നിശ്ചയിച്ചിരുന്ന തിരുവോണം ബംപര് നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. തിരുവോണം ബംപര് ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല് വില്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ…
Read More