തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തന്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്നു വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: TVM
അനഭിമതരായ ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടിനിരത്തുന്നെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: അനഭിമതരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടി നിരത്തുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു. അമിത വിധേയത്വം പുലർത്തുന്ന അടിമകൾക്കു മാത്രമാണ് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത്. തുടർച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊൽപ്പടിക്കു നിൽക്കുന്നവർക്കു മാത്രമേ നല്ല സ്ഥാനങ്ങൾ ലഭിക്കൂ. ഇവർ എന്ത് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചാലും സർക്കാർ രക്ഷിക്കുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്യും. ഭരണകാര്യത്തെ പറ്റി ഒരു പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളിൽ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്.ഐഎഎസ്, ഐപിഎസ് പദവികൾ ലഭിച്ചാൽ സർവ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥർ ദുർബലരായ മന്ത്രിമാരുടെ മേൽ കുതിര കയറുന്നു. ചില കോർപ്പറേഷനുകളുടെയും…
Read Moreചീഫ് സെക്രട്ടറിക്ക് മറുപടി നൽകിയില്ല; എൻ. പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: ഐഎഎസ് പോരിനെ ചൊല്ലി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയത്. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകാത്തതാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോട് മറു ചോദ്യങ്ങളും വിശദീകരണവും ചോദിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യു കമ്മിറ്റിയുടെ വിലയിരുത്തൽ. റിവ്യു കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനായി അനുവദിച്ച സമയം കഴിഞ്ഞത്. അതേ സമയം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദിച്ച കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകി. കുറ്റാരോപണ മെമ്മോയ്ക്ക് ആദ്യം മറുപടി നൽകേണ്ടതായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. തന്റെ ഓഫീസിലെ രേഖകൾ പ്രശാന്തിന് നേരിട്ട് പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ…
Read Moreമൂർഖൻ കഴുത്തിൽ ചുറ്റി; പാമ്പിനെ വലിച്ചെറിഞ്ഞ തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന സംഭവം നെടുമങ്ങാട്
നെടുമങ്ങാട് : തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമത്തിനിടയിൽ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി.കഴുത്തിൽ ചുറ്റിയ മൂർഖനെ വലിച്ചെറിഞ്ഞായിരുന്നു തൊഴിലാളി രക്ഷപ്പെട്ടത്. വെള്ളനാടിനു സമീപം കടിയൂർകോണം സിഎൻ ഭവനിൽ സി. ഷാജി (51) യാണ് പാമ്പിന്റെ കടിയേൽക്കാതെ അപകടത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെ കാരിക്കോണത്തെ തൊഴിലുറപ്പ് ജോലി സ്ഥലത്താണ് സംഭവം.ഭക്ഷണം കഴിച്ച ശേഷം ജോലിസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി ഉടൻതന്നെ കഴുത്തിൽ ചുറ്റിയ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നു.ഭാഗ്യത്തിന് ഷാജിക്ക് കടിയേറ്റില്ല. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ലെന്ന് ഷാജി പറഞ്ഞു.
Read Moreപരാതിരഹിത കലോത്സവം കൂട്ടായ്മയുടെ വിജയം;. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പരാതിരഹിത കലോത്സവമായി ഈ കലോത്സവം മാറിയെന്നും മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും കൂട്ടിച്ചേർത്തു. മുപ്പതിനായിരം പേരാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്.ഒരു പ്രതിഷേധം പോലും അവിടെ ഉണ്ടായില്ല. അച്ചടക്കം പാലിക്കാൻ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നു. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു കൗമാര മേള ഇല്ല. കലോത്സവത്തെ അടുത്തവർഷം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സ്കൂൾതല മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കണം. അടുത്ത സ്കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ഒരു ജില്ലയിൽ വച്ച് നടത്തണമെന്ന്…
Read Moreഅഴിമതി ആരോപണം: കെഎഫ്സിയുടെ വിശദീകരണം തെറ്റുകൾ നിറഞ്ഞതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ(കെഎഫ്സി)തിരേയുള്ള അഴിമതി ആരോപണത്തിൽ അവർ നൽകിയ വിശദീകരണം തെറ്റുകൾ നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. സെബിയുടെയും ആർബിഐയുടെയും അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനത്തിലാണ് കെഎഫ്സി നിക്ഷേപം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിൽ ഗാരന്റി ഉണ്ടായിരുന്നു. അനിൽ അംബാനിയുടെ കന്പനിയിലെ നിക്ഷേപത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യക്കിടയാക്കിയ സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കും. വിജയൻ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും പോലീസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreസുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം വഞ്ചിച്ചെന്ന് ചെറിയാൻ ഫിലിപ്പ്
‘തിരുവനന്തപുരം: എസ്എഫ്ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്ന് ഇപ്പോൾ സ്വയം ഒഴിവായത്. 1984 ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 19-ഉം യുഡിഎഫ് നേടിയപ്പോൾ കോട്ടയത്ത് എസ്എഫ്ഐ പ്രസിഡന്റായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താരപ്പൊലിമ കൊണ്ടാണ്. യുഡിഎഫ് കോട്ടയായ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടുമാത്രമാണ്. 2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും , സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു.…
Read Moreസൈബര് ആക്രമണങ്ങൾ വലിയ വേദനയുണ്ടാക്കി; വ്യക്തിപരമായ ആക്ഷേപങ്ങൾ നടത്തിയാൽ നിയമ പോരാട്ടം നടത്തണമെന്ന് ചിന്ത ജെറോം
തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബര് ആക്രമണങ്ങൾ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. വിമര്ശനങ്ങള് വ്യക്തിജീവിതത്തെ പോലും ബാധിച്ച അനുഭവങ്ങള് ഉണ്ടായിട്ടുണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചിന്താ ജെറോം പറഞ്ഞു. സൈബർ ആക്രമണത്തിൽ തകര്ന്നു പോയ പല പെണ്കുട്ടികളെയും കണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറയുന്നു. സൈബര് അറ്റാക്കിംഗിനെ തുടര്ന്ന് ജീവിതത്തില് കരഞ്ഞിട്ടുണ്ട്. അഭിമന്യു കൊലചെയ്യപ്പെട്ട വേളയില് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനെ ബോധപൂര്വം വേറൊരു തലത്തിലേക്ക് മാറ്റി. മറ്റൊരു സൈബര് അറ്റാക്കിലും താന് ഇത്ര തകര്ന്നു പോയിട്ടില്ലെന്നും ചിന്ത പറയുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള് നടത്തിയാല് എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേര്ത്തു.
Read Moreപി.വി. അന്വറിന്റെ അറസ്റ്റ് പ്രതികാര നടപടി; അറസ്റ്റിനു പിന്നില് ഉന്നതങ്ങളിലെ ഗൂഢാലോചനയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പി.വി. അന്വര് എംഎല്എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അറസ്റ്റിനു പിന്നില് ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്ക്കുന്ന ആര്ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്വറിന്റെ അറസ്റ്റിലൂടെ സര്ക്കാര് നല്കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള് തടയുന്നതില് വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്ക്ക് അമിതാധികാരം നല്കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്ത്താണ് അന്വറിന്റെ നേതൃത്വത്തില് സമരം നടന്നത്. സമരത്തില് ഉന്നയിക്കപ്പെട്ട വിഷയങ്ങള് പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പോലീസ് നോട്ടീസ് നല്കിയാല് ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി. അന്വര്. അതിനുപകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്ത്തവര് മന്ത്രിയും എംഎൽഎയുമായി തുടരുമ്പോഴാണ് അന്വറിനെ വീട് വളഞ്ഞ് അറസ്റ്റ്…
Read More“മുഖ്യമന്ത്രി സ്ഥാനമല്ല ലക്ഷ്യം’; തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും തന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. അതേസമയം സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയെന്നും ഒരു ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിനെപ്പറ്റിയും രമേശ് ചെന്നിത്തല പ്രതികരിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ല.…
Read More