തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണിയും സമരവും. പെട്രോൾ കുപ്പികളുമായി കോർപറേഷൻ കവാടത്തിനു മുകളിൽ കയറി നാലു തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പിന്നീട് ഫയർഫോഴ്സ് ഉദോഗസ്ഥർ അനുനയിപ്പിച്ചു താഴെ എത്തിച്ചു. വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതി നെതിരെ കോർപറേഷന്റെ നടപടികളും വിലക്കും അവസാനിപ്പിക്കുക, നേരത്തെ പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതി അധിഷേപം നടത്തിയെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഗായത്രി ബാബു പ്രതികരിച്ചു. കോർപറേഷനിലെ ഹരിത കർമ സേന ആയി പ്രവർത്തിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ട് അംഗീകരിക്കുന്നില്ലെന്ന് ഗായത്രി ബാബു പറഞ്ഞു. തങ്ങൾ ഇടതു…
Read MoreCategory: TVM
സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി; ഇപിയെ സിപിഎം ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി. ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്. 1980-ൽ ഡിവൈഎഫ്ഐ യുടെ പ്രഥമ പ്രസിഡന്റ് ആയ ജയരാജനെ ഒരിക്കൽ പോലും സിപിഎം പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. പിണറായി വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസവും മൂലം ജയരാജന്…
Read Moreപാലക്കാട് നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം : പാലക്കാട് വോട്ടർ പട്ടിക പുതുക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനഹിതത്തിനെതിരും ജനാധിപത്യ വിരുദ്ധവുമാണെന്നും എ.കെ. ബാലൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. വടകരയിൽ ഷാഫി പറമ്പിൽ 20,000 വോട്ട് ഇത്തരത്തിൽ ചേർത്തുവെന്നും തൃശൂരിൽ ബിജെപി യും മണ്ഡലത്തിൽ ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും എ.കെ. ബാലൻ ആരോപിച്ചു. പാലക്കാട് അനർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി എടുക്കണം. ഇല്ലെങ്കിൽ പതിനെട്ടിന് പ്രക്ഷോഭം നടത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു.
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി.കെ രാജന്. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകം ആണ്. കേവലമായ സാങ്കേതികത്വം പറഞ്ഞ് ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വയനാട് ഉരുൾപൊട്ടൽ ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന് തീരുമാനമായില്ല. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ് ഡി ആര് എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ലെവൽ 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്. ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും…
Read Moreഇ.പി. ജയരാജൻ മുറിവേറ്റ സിംഹം; പുസ്തകത്തിലൂടെ പുറത്തുവന്നത് പാർട്ടിക്കുള്ളിലെ അമർഷമെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്നും ഇപി അല്ല ആര് വന്നാലും യുഡിഎഫ് ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇപി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം.എം.ഹസൻ പറയുന്നു. ഇപിയെ യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും ഹസൻ പറഞ്ഞു. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ.പി.ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ പറഞ്ഞു.
Read Moreശക്തമായ മഴ; കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു; ചികിത്സ തേടി വിദ്യാർഥിനി
വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. ഉടന്‍തന്നെ അധ്യാപകരും സംഘാടകരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയിരുന്നു സംഭവം. സ്ഥലത്തും വേദിയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെ സ്റ്റേജിലേക്ക് കൊണ്ടുവന്നിരുന്ന വയറില്‍നിന്നും പന്തലില്‍ നാട്ടിയിരുന്ന തൂണിലേക്കു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംസ്കൃതോത്സവത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ഓഫീസില്‍നിന്നും കൃഷ്ണേന്ദു നമ്പരും വാങ്ങി മത്സര വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിദ്യാർഥിനിക്കു പരിക്കുകളില്ല. ഷോക്കേറ്റതിനെ തുടർന്നുണ്ടായ ഭീതി മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളും എത്തിയതോടെ കുട്ടി വീണ്ടും പൂര്‍വസ്ഥിതിയിലായി. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കുറച്ചുസമയം ജനറല്‍ ആശുപത്രിയില്‍ വിശ്രമിപ്പിച്ചശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. വിദ്യാര്‍ഥിനിക്കു ഷോക്കേറ്റത്തോടെ ആ വേദിയില്‍ നടന്നുകൊണ്ടിരുന്ന പരിപാടികള്‍ മറ്റൊരു വേദിയിലേക്കു മാറ്റി കലോത്സവ പരിപാടികള്‍ പുനരാരംഭിച്ചു. പരാതികള്‍ ഇല്ലാത്തതിനാല്‍…
Read Moreതന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ; എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴി പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഇതിനായി പ്രശാന്ത് നിയമോപദേശം തേടിയെന്നും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നുമാണ് വിവരം. തന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ നടപടിയെന്ന് എൻ. പ്രശാന്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പ്രശാന്ത് പ്രതികരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമർശങ്ങൾ അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തിയെന്നും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നുമാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നത്. ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്നെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ…
Read Moreപ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നു: നടപടിയിൽ സന്തോഷമെന്ന് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം; എൻ.പ്രശാന്തിനെതിരായ നടപടിയിൽ സന്തോഷമെന്നും പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ.വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണ്. വിശദീകരണം ചോദിക്കാനാണ് സസ്പെൻഷൻ. സർക്കാർ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്. മുനമ്പം വിഷയം വിഭജനത്തിനുള്ള ആർഎസ്എസ് അജണ്ടയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ ആരെയും ഇറക്കിവിടില്ലെന്ന് ഉറപ്പുനൽകിയതാണ്. തെരഞ്ഞെടുപ്പിനെ ബന്ധിപ്പിച്ച് ഇത് പറയുന്നത് ഏതറ്റം വരെ എത്തി എന്നതിന് തെളിവാണ്. വകുപ്പുമന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Read Moreവിളവൂർക്കലിൽ വീടുകളിൽ പതിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ എണ്ണം നാലായി; വെടിയുണ്ടകളെ പേടിച്ച് ഒരു ഗ്രാമം
കാട്ടാക്കട : കഴിഞ്ഞ ദിവസവും രണ്ടു വെടിയുണ്ടകൾ കൂടി കണ്ടെത്തിയതോടെ ആശങ്കയിലായിലായിരിക്കുകയാണ് വിളവൂർക്കൽ മലയം പൊറ്റയിൽ ഗ്രാമം. മുക്കൂന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പോലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിന് പിന്നാലെ വിളവൂർക്കലിൽ വീടുകളിൽ പതിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ എണ്ണം നാലായി. ഇന്നലെയും രണ്ട് വീടുകളിൽ വെടിയുണ്ട കണ്ടെത്തി. നേരത്തെ വെടിയുണ്ട മേൽക്കൂരയുടെ ഷീറ്റ് തുളച്ച് കയറിയ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയ വീടുകൾ. വിളവൂർക്കൽ കൊച്ചു പൊറ്റയിൽ എസ്.ഷിബുവിന്റെ വീടിന്റെ വരാന്തയിലെ പടിയിൽ നിന്നാണ് ഒരു വെടിയുണ്ട കിട്ടിയത്. സമീപത്തെ മണികണ്ഠന്റെ വീട്ടുപരിസരത്തു നിന്നാണ് മറ്റൊന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ഭാഗത്തു നിന്നു ലഭിച്ചതിനു സമാനമായി എകെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വലുപ്പമുള്ള വെടിയുണ്ടകളാണു ഇവയെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ രണ്ടാം…
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്; ഹാക്കിംഗ് നടന്നിട്ടില്ലെന്നുള്ള റിപ്പോർട്ട് കുരുക്കാകും; ഗോപാലകൃഷ്ണനെതിരെ നടപടി യുണ്ടാകും
തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ ഇന്ന് നടപടി ഉണ്ടാകും. ഗോപാലകൃഷ്ണൻ നടത്തിയത് അച്ചടക്ക ലംഘനമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തന്റെ മൊബൈൽ ഫോൺ ആരോ ഹാക്ക് ചെയ്തു വെന്ന ഗോപാലകൃഷ്ണന്റെ വാദം തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് മൊബൈൽ ഫോണുകളും ഫോർമാറ്റ് ചെയ്ത ശേഷമാണ് പോലീസിനെ എല്പിച്ചത്. വാട്ട്സ് ആപ് കമ്പനി നൽകിയ റിപ്പോർട്ടിൽ ഹാക്കിങ് നടന്നിട്ടില്ല എന്നുള്ളത് ഗോപാല കൃഷ്ണന് കുരുക്കായി. ഗോപാലകൃഷ്ണനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വരുമെന്നാണ് ലഭിക്കുന്ന വിവരം. കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
Read More