ദേ​വ​ലോ​കം അ​ര​മ​ന​യു​ടെ  കു​രി​ശി​ൻതൊ​ട്ടി​ക്കും  ചാപ്പലിനും നേരേ ആക്രമണം; സമീപത്തെ സിസിടിവി  ദൃശ്യങ്ങൾ  പോലീസ് പരിശോധിക്കുന്നു


കോ​ട്ട​യം: ദേ​വ​ലോ​കം അ​ര​മ​ന​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള കു​രി​ശി​ൻ തൊ​ട്ടി​ക്കു​നേ​രേ​യും തൂ​ത്തു​ട്ടി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ചാ​പ്പ​ലി​നു​നേ​രെ​യും അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. ഇ​രു​സ്ഥ​ല​ങ്ങ​ളി​ലും ക​ല്ല് ഉ​പ​യോ​ഗി​ച്ച് ചി​ല്ല് ഇ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ബൈ​ക്കി​ൽ എ​ത്തി​യ​വ​രാ​ണു ദേ​വ​ലോ​കം കു​രി​ശി​ൻ തൊ​ട്ടി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു കേ​ടു​പാ​ടു​ക​ളി​ല്ല.

കു​രി​ശി​ൻ തൊ​ട്ടി​യു​ടെ മു​ന്നി​ലെ ചി​ല്ല് ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ക​ല്ല് സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 11.30നാ​ണ് സം​ഭ​വം. കു​രി​ശി​ൻതൊ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ചി​ല്ല് പൊ​ട്ടി​യ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. ഇ​തേ​സ​മ​യം അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെട്ടു.

ഈ​സ്റ്റ് പോ​ലീ​സ്, ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ര​ണ്ടു പേ​രാ​ണു ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​ർ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​രി​ശി​ൻ തൊ​ട്ടി​യു​ടെ സ​മീ​പ​ത്തു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. അ​മ​യ​ന്നൂ​ർ കാ​രാ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തൂ​ത്തു​ട്ടി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ചാ​പ്പ​ൽ. ചാ​പ്പ​ലി​ന്‍റെ ഗ്ലാ​സ് ഡോ​ർ, ഫോ​ട്ടോ എ​ന്നി​വ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts