തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച, നാല്‍പ്പത് പവന് സ്വര്‍ണവും അയ്യായിരം രൂപയും അപഹരിച്ചു. നെല്ലനാട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടുകാര്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വകാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read MoreCategory: TVM
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ചെന്നൈയില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തുമായി അന്വേഷണ സംഘം ഇന്ന് രാത്രിയില്‍ ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങിയ ചെന്നൈയിലെ ഹോട്ടലില്‍ സുകാന്തിനെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലെ ഹോട്ടലുകളില്‍ സുകാന്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുമായി താമസിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്. ഇവര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ട് പോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച സുകാന്തിനെ കോടതിയില്‍ ഹാജരാക്കും.
Read Moreപാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക് വര്‍ഷ് കരിക്കണമന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഹയര്‍സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക് വര്‍ഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന കുടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയും പ്ലസ് വണ്‍ പ്രവേശനോത്സവപരിപാടിയായ വരവേല്‍പ്പ് 2025 മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഉദ്ഘാടനം സാരിക്കുകയാeയിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളിലെ അറിവിന് പുറമെ കുട്ടികളുടെ സാമൂഹികവും വൈകാരികവും ബുദ്ധിപരവുമായ കഴിവുകള്‍ വളര്‍ത്തികൊണ്ട് വരുന്ന ഇടങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി ചരിത്രദൗത്യമായി മാറും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പിന്തുണയും സൗകര്യങ്ങളും ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന വയോവന്ദനപദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന 70 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പിലാക്കണമെന്നു ചെറിയാൻ ഫിലിപ്പ്. പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് വയോ വന്ദന പദ്ധതി കേരളത്തില്‍ അവതാളത്തിലായിരിക്കുന്നത്. വാര്‍ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത തലയ്ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്. മരണം വരെ പെന്‍ഷനും ചികിത്സ ചെലവിനും അര്‍ഹതയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതില്‍ താല്പര്യമില്ല. വയോ വന്ദന പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവര്‍ക്കു മാത്രമായി കേരള സര്‍ക്കാരിന് പരിമിതപ്പെടുത്താമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreസാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദന്പതികൾ മരിച്ച സംഭവം; ബാങ്ക് അധികൃതരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നു പോലീസ് മൊഴിയെടുക്കും. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.കരമന തമലം കാട്ടാന്‍വിള കേശവഭവനില്‍ സതീഷ് (53) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ദേശസാത്കൃത ബാങ്കില്‍ നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഒരു കോടിയില്‍പരം രൂപ തിരിച്ചടച്ചിരുന്നു. ഈടായി തമലത്തെയും മുടവന്മുഗളിലെയും വീടും പരുരയിടവുമാണ് നല്‍കിയിരുന്നത്. വീണ്ടും ഒരു കോടി രൂപ അടച്ചില്ലെങ്കില്‍ ഈ വസ്തുവകകള്‍ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിലുള്ള മനോ വിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹങ്ങളുമായി ബന്ധുക്കളും വിഎസ്ഡിപി പ്രവര്‍ത്തകരും ജനറല്‍ ആശുപത്രിക്ക് സമീപത്തെ ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. വായ്പ എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ…
Read Moreകരമനയില്‍ മുന്‍ കരാറുകാരനെയും ഭാര്യയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ബാങ്കിനെതിരെ ബന്ധുക്കൾ
തിരുവനന്തപുരം: കരമനയില്‍ മുന്‍ കരാറുകാരനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കരമന തമലം കേശവഭവനില്‍ സതീഷ് (53), ഭാര്യ ബിന്ദു (48) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പേരില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും പണം അടയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ നിന്ന് കരമന പോലീസ് ഇന്ന് വിശദമായി മൊഴിയെടുക്കും. സതീഷ് തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ ബി ക്ലാസ് കരാറുകാരനായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കരാര്‍ പണികള്‍ നിര്‍ത്തി ഈ അടുത്ത കാലം മുതല്‍ ഓട്ടോറിക്ഷ വാങ്ങി ഓടിച്ച് വരികയായിരുന്നു. സതീഷിനെ ഇന്നലെ വീട്ടിനകത്ത് കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയിലും ഭാര്യ ബിന്ദുവിനെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.…
Read Moreകൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മ്യൂസിയം പോലീസില്‍ നിന്നു കേസ് ഫയലുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സിറ്റി പോലീസ് കമ്മീഷണര്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍ബേഷ് സാഹിബിന് നല്കിയ ശിപാര്‍ശ പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിയയുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികളായ മൂന്നു പേര് ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. മ്യൂസിയം പോലീസ് ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ 66 ലക്ഷം രൂപയോളം ഇവരുടെ അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈ തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തതായും സ്ഥിരീകരിച്ചിരുന്നു.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവം: മൂന്നു ജീവനക്കാരികള്‍ ഒളിവില്‍
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാരികള്‍ ഒളിവില്‍. മൂന്ന് പേരും വീടുകളിലില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇവരില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചിട്ടും നടന്നിട്ടില്ല. കൃഷ്ണകുമാറും മകളും തങ്ങളെ ബലമായി തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്തെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്കിയ ജീവനക്കാരികളാണ് ഒളിവില്‍ പോയിരിക്കുന്നത്. ജീവനക്കാരികളുടെ ആരോപണങ്ങള്‍ കളവാണെന്നുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയാണ് മൂവരും ഒളിവില്‍ പോകാന്‍ കാരണമായത്. ജീവനക്കാരികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ബന്ധുക്കള്‍ പോലീസിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും യുവതികള്‍ സ്വന്തം ക്യൂആര്‍ കോഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് മുഖേന 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുള്ള സ്റ്റേറ്റ്മെന്റുകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചു. ടാക്സ് വെട്ടിക്കാനായി ദിയ പറഞ്ഞതിന് പ്രകാരമാണ്…
Read Moreപിണറായി വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമെന്നും എന്നാൽ, പിണറായി വിജയന് ആയിരിക്കുമോ മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതരാഷ്ട്രവാദികളായി തുടരുന്ന ജമാ അത്തെ ഇസ് ലാമി, ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണ്. എന്നാൽ പിഡിപി പഴയ പിഡിപി അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും മറ്റ് മന്ത്രിമാരും സിപിഐയെ പിന്തുണച്ചിട്ടുണ്ട്. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഐ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ് മാറി. എറണാകുളത്തെ സിപിഐ നേതാക്കളാണ് ബിനോയ് വിശ്വം പുണ്യാളനാകാന്‍ നോക്കുന്നുവെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഉള്‍പ്പെടെയുള്ള നിശിത വിമര്‍ശനം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
Read Moreമുൻവൈരാഗ്യം; യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട റംസീന മൻസിലിൽ റിയാസ് (29), നെടുങ്കണ്ട മാറാങ്കുഴി വീട്ടിൽ അമൽരാജ് (23), വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ശരത് (24) എന്നിവരാണ് അറസ്റ്റിലായത്. അരിവാളം കാക്കക്കുഴി പറയൻവിളാകം വീട്ടിൽ ഫൈസലി (46) നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ബക്രീദ് ആഘോഷം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ ഫൈസലിന്റെ കാലുകളിൽ വെട്ടി. വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുന്‍പുണ്ടായ അടിപിടിയിൽ ഫൈസൽ പ്രതികളിലൊരാൾക്കെതിരേ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്രതികളൊടൊപ്പം കൃത്യത്തിൽ പങ്കാളിയായ…
Read More