പു​തി​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ആര് ? തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് സൂ​സ​ൻ കോ​ടി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഫോ​ൺ ഇ​ൻ പ്രോ​ഗ്രാ​മി​നി​ടെ പ​രാ​തി​ക്കാ​രി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് എം.​സി ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രാ​കും പു​തി​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എ​ന്ന​ത് ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

സി.​എം സു​ജാ​ത, ടി.​എ​ൻ.​സീ​മ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​യി കേ​ൾ​ക്കു​ന്നു​ണ്ട് എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കു പു​റ​മേ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റുമാ​യ സൂ​സ​ൻ കോ​ടി​യു​ടെ പേ​രാ​ണ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് സൂ​സ​ൻ കോ​ടി. തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​വ​ർ പ്ര​തി​ക​രി​ച്ച​ത്.

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ത​ന്നെ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഇ​ങ്ങ​നെ തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Related posts

Leave a Comment