തിരുവനന്തപുരം: അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും ജയകുമാർ. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി…
Read MoreCategory: TVM
തുരങ്ക പാത നിർമ്മാണം വെല്ലുവിളി; പരിസ്ഥിതി ചൂഷണത്തിനെതിരേ നിയമം വേണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ അതിവീവ്ര മഴയുണ്ടായാൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാദ്ധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിലെ പ്രകൃതി ചൂഷണത്തിനെതിരേ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ തയാറാവണമെന്നു ചെറിയാൻ ഫിലിപ്പ്. ചൂരൽമലയിലെ പോലെയുള്ള ദാരുണ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. വേണ്ടത്ര ഭൗമശാസ്ത്ര പഠനം കൂടാതെയുള്ള വയനാട്ടിലെ തുരങ്ക പാത തന്നെ പരിസ്ഥിതി വിരുദ്ധമാണ്. കനത്ത പാറക്കെട്ടുകളും മൃദുവായ മണ്ണും ഇടകലർന്ന ഈ പ്രദേശത്ത് തുരങ്ക പാത നിർമ്മാണം വെല്ലുവിളികൾ നിറഞ്ഞതാണ്. ഏറ്റവും ആധുനിക യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ മികച്ച സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ തുരങ്ക പാത നിർമിക്കാവൂ. കള്ളാടിയിൽ ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ വരാനിരിക്കുന്ന ആപത്തിന്റെ സൂചന മാത്രമാണ്. ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടിലെ പ്രായോഗിക നിർദേശങ്ങൾ നടപ്പാക്കണം. പരിസ്ഥിതിലോല മേഖലകളിൽ ഖനനം, മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം.…
Read Moreപിഎസ് സി ക്രമക്കേട്; പ്രാഥമിക അന്വേഷണത്തിനുശേഷം കേസ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: പിഎസ് സി ക്രമക്കേട് പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കും. വിവാദമായ പിഎസ് സി പരീക്ഷകളുടെ വിവരങ്ങളടങ്ങിയ ഫയലുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫയലുകള്‍ ലഭ്യമാക്കാന്‍ പിഎസ്സിക്ക് നോട്ടീസ് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിഎസ് സിയിലെ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിനാണ് മേല്‍നോട്ടചുമതല നല്‍കിയിരിക്കുന്നത്. പിഎസ് സി ക്രമക്കേടില്‍ ഉന്നതതല അന്വേഷണം വേണമെന്ന് നേരത്തെ മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പിഎസ് സി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംതിരുവനന്തപുരം: പിഎസ് സി പരീക്ഷകളിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പിഎസ് സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിഎസ് സി ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9.45 -ഓടെയായിരുന്നു പ്രതിഷേധം. എസ് സി ചെയര്‍മാന്റെ വാഹനം ഗേറ്റ് കടന്ന് ഓഫീസിലേക്ക് കടക്കവെയാണ്…
Read Moreവയനാട് തുരങ്കപാത ദുരന്തം: ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും. വിഴിഞ്ഞത്ത് അദാനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണ്. ജൂണ്‍ അഞ്ചിനാണ് ദേശാഭിമാനിയില്‍ അദാനിയുടെ ഓഹരികള്‍ എംഎസ്സി കമ്പനി വാങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്ക്…
Read Moreപിഎസ്സി ക്രമക്കേട്; ജുഡീഷൽ അന്വേഷണം വേണംമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, ഉത്തര കടലാസിലെ മൂല്യനിർണയ തിരിമറി, വാചാ പരീക്ഷകളിലെ കള്ളക്കളി , നിയമനങ്ങളിലെ അഴിമതി എന്നിവയെ ആസ്പദമാക്കി പല ഘട്ടങ്ങളിലായി ഉയർന്ന ആരോപണങ്ങൾ പൂർണമായും അന്വേഷണ വിധേയമാക്കണം. ആസൂത്രണ ബോർഡ് ചീഫ് നിയമനങ്ങളിലെ റാങ്ക് ലിസ്റ്റ് പിഎസ്സി തന്നെ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയുടെ…
Read Moreഅജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു: അജയ് ജ്യൂവല്‍ കുര്യാക്കോസ്
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസ്. ആരാണോ കുറ്റക്കാരന്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാന പോലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ച എസ്ഐടി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന് കരുതുന്നില്ലെന്നും അജയ് വ്യക്തമാക്കി.
Read Moreപാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡിഐജി. ടി. നാരായണനോടാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. വാളയാറില്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ടുവര്ഷക്കാലത്തിനിടെ 28 കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടുവെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി ഈ നിവേദനത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreസ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണ തിരിമറി: ആത്മഹത്യയ്ക്കു ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണ തിരിമറിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായിരുന്ന അഞ്ജു കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ 30-ാം തീയതിയാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് അഞ്ജുവും ഐശ്വര്യയും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികളായിരുന്ന ഇരുവരും തങ്ങളുടെ സുഹൃത്തായ സിന്ധുവെന്ന യുവതിക്ക് 70 പവനോളം സ്വര്‍ണം പണയം വയ്ക്കാന്‍ കൊടുത്തു. ധനകാര്യസ്ഥാപനത്തില്‍ നിരവധി പേര് പണയം വച്ചിരുന്ന സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് സിന്ധുവിന് മറുപണയം വയ്ക്കാന്‍ നല്‍കിയത്. എന്നാല്‍ സിന്ധു ഈ സ്വര്‍ണം വിറ്റു. തിരികെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ ഇടപാടുകാര്‍ ധനകാര്യസ്ഥാപനത്തിലെത്തിയപ്പോഴാണ് സ്വര്ണതിരിമറി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇരുവരും വിഷം കഴിച്ചത്. സിന്ധുവിനെതിരെ നിരവധി…
Read Moreതിരുവനന്തപുരത്ത് എടിഎം തകര്‍ത്ത് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആര്യങ്കോട്ട് പോലീസ്
തിരുവനന്തപുരം: ആര്യങ്കോട്ട് എടിഎം മെഷീന് തകര്‍ത്ത് മോഷണം. ആര്യങ്കോട് ശിവക്ഷേത്രത്തിനു സമീപത്തെ എസ്ബിഐ ബാങ്കിന്റെ പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനമുള്‍പ്പെടെയുള്ള എടിഎം മെഷീനിലാണ് മോഷണം നടന്നത്. പണം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കുകയാണ്. ഇന്നു രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്യങ്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെയായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreവിഴിഞ്ഞം തുറമുഖ വികസനത്തിന് വിദേശ നിക്ഷേപം; സര്‍ക്കാരിന്റെ അനുമതിതേടി അദാനി ഗ്രൂപ്പ് അപേക്ഷ നല്കി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടി അപേക്ഷ നല്കി. അദാനിയുടെ 49 ശതമാനം ഓഹരികള്‍ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ് സിക്ക് വില്‍പ്പന നടത്താന്‍ ധാരണയിലെത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിയില്‍ 13000 കോടിയുടെ ഇടപാടില്‍ പങ്കാളിയാകാമെന്ന് എംഎസ് സി ഗ്രൂപ്പ് അദാനിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ അദാനിയുടെ ഓഹരികള്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഓഹരി വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. അദാനിയുടെ അപേക്ഷ വിഴിഞ്ഞം തുറമുഖ മേല്‍നോട്ട സമിതിക്ക് മുഖ്യമന്ത്രി കൈമാറി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദേശ…
Read More