തിരുവനന്തപുരം: മാത്യു ടി. തോമസിനെതിരേയും കെ. കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാട് സ്വീകരിക്കാൻ സി.കെ. നാണു വിഭാഗം. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടും തങ്ങൾക്കൊപ്പം ചേരാത്ത മാത്യു.ടി. തോമസിനെതിരേയും കെ.കൃഷ്ണൻകുട്ടിക്കെതിരേയും സി.കെ. നാണു വിഭാഗം കടുത്ത നിലപാട് തന്നെ എടുത്തേക്കും. അടുത്ത മാസം 9ന് നടക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കിൽ മന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.കെ. നാണു വിഭാഗം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഡിസംബർ ഒൻപതിന് ബംഗളൂരുവിൽ നടക്കുന്ന ദേശീയ കൗണ്‍സിലിൽ പങ്കെടുക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസ് എംഎൽഎയ്ക്കും നോട്ടീസ് നൽകും. ഇതിൽ പങ്കെടുത്തില്ലെങ്കിൽ ഇരുവർക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കും. അതേസമയം സി.കെ നാണു വിഭാഗത്തിന്റെ നീക്കത്തെ അവഗണിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. യോഗത്തില്‍ പങ്കെടുക്കുകയോ അതിന് മുന്‍പ് ദേശീയ നേതൃത്വത്തിന്റെ എൻഡിഎ പ്രവേശനത്തെ പിന്തുണയ്ക്കില്ലെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയോ വേണമെന്നാണ് സി.കെ.…
Read MoreCategory: TVM
പോലീസിന്റെ സൈബർ പട്രോളിംഗ്; 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കംചെയ്തു
തിരുവനന്തപുരം: പോലീസിന്റെ സൈബർ പട്രോളിംഗിൽ കണ്ടെത്തിയ അനധികൃത ലോൺ ആപ്പുകളിൽ 99 എണ്ണം നീക്കം ചെയ്തു. സംസ്ഥാനത്ത് ലോൺ ആപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. സൈബർ ഓപ്പറേഷൻ വിംഗ് ഐടി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. അനധികൃത ലോൺ ആപ്പുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിനായി 620 പോലീസുകാർക്ക് പരിശീലനം നൽകിയിരുന്നു. 271 അനധികൃത ആപ്പുകളാണ് കണ്ടെത്തിയത്. ബാക്കി ആപ്പുകൾ നീക്കം ചെയ്യാനായി സംസ്ഥാനം കേന്ദ്രത്തിന് കത്തു നൽകിയിട്ടുണ്ട്. 172 ആപ്പുകളാണ് ഇനി നീക്കം ചെയ്യാനുള്ളത്. നിരവധി പേർ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് കർശന നടപടിയിലേക്ക് കടന്നത്. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റുകളിലാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
Read Moreപതിമൂന്നുകാരനെയും പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പേരൂർക്കട: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കല്ലടിമുഖം വയൽ നികത്തിയ വീട്ടിൽ രഞ്ജിത്ത് (38) ആണ് അറസ്റ്റിലായത്. ഫോർട്ട് സ്റ്റേഷൻ പരിധിയിൽ പഴഞ്ചിറ ദേവീക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന രാജീവ് (44), മകൻ നിരഞ്ജൻ (13) എന്നിവർക്കാണ് പരിക്കേറ്റത്. വ്യക്തിവിരോധമായിരുന്നു ആക്രമണത്തിന് കാരണം. പഴഞ്ചിറ ക്ഷേത്രത്തിനു സമീപത്ത് വച്ച് സ്കൂട്ടറിൽ എത്തിയ രഞ്ജിത്ത് ഉൾപ്പെടുന്ന രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്ത് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഇനി പിടിയിലാകാനുണ്ട്. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreനവകേരള സദസ്: കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂർത്തെന്ന് എൻ.കെ. പ്രേമചന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂർത്താണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നവകേരള സദസിന് ആഡംബര ബസിനായി ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളീയത്തിന്റെ തുടർച്ചയായാണ് നവകേരളസദസ് എന്നാണ് സർക്കാർ പറയുന്നത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന പാർട്ടിപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ജനങ്ങളിൽ നിന്നും പരാതി കേൾക്കാനായി ആഡംബര ബസിന്റെ ആവശ്യം മന്ത്രിമാർക്കില്ല. സംസ്ഥാന ഖജനാവ് മുഖ്യമന്ത്രിയും മന്ത്രിമാരും കൊള്ളയടിക്കുകയാണ്. അഴിമതിയും ധൂർത്തും പാഴ്ചെലവുകളും ആഡംബരവും സുഖലോലുപതയുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. നവകേരള സദസ്സിന്റെ സംഘാടകസമിതി പോലും ബൂത്ത് തലത്തിലാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രവർത്തനം പൊതുപണം ഉപയോഗിച്ച് നടത്തുകയാണ്. നവകേരള സദസിനുള്ള പണപ്പിരിവിന് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകി നിർബന്ധപൂർവം പിരിവെടുപ്പിക്കുകയാണെന്നും അദ്ദേഹം…
Read Moreമുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ശൈലിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കുഞ്ചൻ നന്പ്യാർ പാടിയ പോലെ ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ശൈലിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രാഷ് ട്രദീപികയോട് പറഞ്ഞു. അഴിമതിയും ധൂർത്തും കൊണ്ടും ഈ സർക്കാർ കേരളത്തിന്റെ മേൽക്കൂരയും അസ്ഥിവാരവും തോണ്ടി കഴിഞ്ഞു.മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ മാസവാടകക്ക് ഹെലികോപ്ടറിന് ചെലവ് 90 ലക്ഷം, മന്ത്രിമാർക്ക് പോകാനുള്ള ആഡംബര ബസിന് ഒരു കോടി രൂപ. സാധാരണക്കാരുടെ ദുരിതങ്ങളിൽ നിന്നും സർക്കാരിന്റെ അഴിമതിയും ജനങ്ങളിൽ നിന്നും മറച്ച് പിടിയ്ക്കാനാണ് കേരളീയവും നവകേരള സദസുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. മറിയക്കുട്ടിമാരും ജനകീയ ഹോട്ടൽ നടത്തിയവരും സർക്കാരിൽ നിന്നും നീതിക്കായി യാചിക്കുകയാണ്. രാജ്ഭവനിലെ ചെലവുകൾക്ക് പണമില്ലാതെ ഗവർണർ പട്ടിണിയിൽ, മന്ത്രിമാർ ഖജനാവിൽ നിന്നും പണം ധൂർത്തടിയ്ക്കുകയാണ്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്പോൾ മുഖ്യമന്ത്രിയ്ക്ക് യാതൊരു കൂസലുമില്ല.…
Read Moreയുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
നേമം : മേലാംകോട് തകിടി സ്വദേശി മാലി സജീവ് എന്ന് വിളിക്കുന്ന ലിജീഷ് (32) നെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ നേമം പോലീസ് അറസ്റ്റുചെയ്തു. ആറ്റുകാല്‍ ഐരാണിമുട്ടം എംഎസ്കെ നഗറില്‍ ജിത്ത് എന്ന് വിളിക്കുന്ന നന്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. മേലാംകോട് ഇടത്തുരുത്തിയില്‍ വച്ച് ശനിയാഴ്ചയായിരുന്നു ആക്രമണം. സ്കൂട്ടറില്‍ വരികയായിരുന്ന ലിജീഷിനെ ഓട്ടോയിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ പൂച്ച പ്രവീണിന്റെ നേതൃത്വത്തിലാണ് ആക്രമണം എന്ന് പോലീസ് പറയുന്നു.
Read Moreതിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് ചുമതലയേറ്റു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ. എ. അജിത്ത് കുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്ന് മണിക്ക് നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ദേവസ്വം ബോർഡ് യോഗവും ചേർന്നു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന അനന്തഗോപന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി.എസ്. പ്രശാന്തിനെ പുതിയ പ്രസിഡന്റായി നിയമിക്കാൻ തീരുമാനിച്ചത്. പ്രശാന്ത് സിപിഎമ്മിന്റെ പ്രതിനിധിയും അജിത്ത് കുമാർ സിപിഐയുടെ പ്രതിനിധിയുമാണ്. പി.എസ്. പ്രശാന്ത് ചുമതലയേറ്റു
Read Moreവല നെയ്യുന്നതിൽ തര്‍ക്കം; യുവാവിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയില്‍
വലിയതുറ: ആയുധം ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ. കൊച്ചുവേളി തൈവിളാകം സ്വദേശി ഷിബു (37) ആണ് അറസ്റ്റിലായത്. ഈ മാസം 8ന് ഉച്ചയകഴിഞ്ഞ് മൂന്നിന് വലിയതുറ സ്റ്റേഷന് പരിധിയിലെ കൊച്ചുവേളി കടപ്പുറത്തായിരുന്നു സംഭവം. കൊച്ചുവേളി സ്വദേശികളായ മോഹന്‍ദാസ്, ജോസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വല നെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലിയതുറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമോഷണക്കേസ് പ്രതികളുടെ വാർത്ത ഫേസ് ബുക്കിൽ പങ്കുവച്ചു; വീട് കയറി ആക്രമിച്ച് പ്രതി
കാട്ടാക്കട: മോഷണക്കേസ് പ്രതികളുടെ വാർത്ത സാമൂഹ്യ മാധ്യമത്തിൽ പങ്ക് വച്ച അയൽവാസിയെ നിരവധി കേസിലെ പ്രതി വീട് കയറി ആക്രമിച്ചു. മലയിൻകീഴ് അണപ്പാട് കുഴുമത്ത് അരുൺ നിവാസിൽ അരുൺ കുമാറി (38) നെയാണ് അയൽവാസിയും നിരവധി കേസിലെ പ്രതിയുമായ മലയിൻകീഴ് മണപ്പുറം വൃന്ദാവനത്തിൽ തക്കുടു എന്ന അഭിഷേക് ആക്രമിച്ചത്. തലയിലും മുതുകിലും കൈയ്ക്കും വെട്ടേറ്റ അരുൺ കുമാറിനെ മലയിൻകീഴ് പോലീസ് എത്തിയാണ് ആശുപത്രിയിൽ ആക്കിയത്. അരുൺ കുമാറിന്റെ വീട്ടിൽ ബഹളം കേട്ട് ഓടിയെത്തിയ പിടിച്ചു മാറ്റാൻ ശ്രമിച്ച അരുണിന്റെ സുഹൃത്ത് ശ്രീനാഥ് (42) നും തോളിൽ പരിക്കേറ്റു. നിരവധി കേസുകളിൽ ഉൾപ്പെട്ട അഭിഷേകിനെ മാലപിടിച്ചുപറി കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്ത വാർത്ത പത്രങ്ങളിൽ വരുകയും ചെയ്തു. ഇത് അരുൺകുമാർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ജയിൽ നിന്ന് ഇറങ്ങിയ പ്രതി…
Read Moreമാനവീയം വീഥിയിൽ പോലീസിനുനേരേ കല്ലേറ്; സ്ത്രീക്ക് പരിക്കേറ്റു ; നാലു പേർ പിടിയിൽ
തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനിടെ വീണ്ടും സംഘർഷം. പോലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശിയായ സ്ത്രീക്കാണ് കല്ലേറിൽ പരിക്കേറ്റത്.രണ്ട് സംഘങ്ങളാണ് ചേരി തിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടത്. ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പോലീസ് നിർത്തിവച്ചിരുന്നു. മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലിത്തകർത്തു. തുടർന്നാണ് പോലീസിന് നേരേ കല്ലേറുണ്ടായത്. കല്ല് തലയിൽ വീണാണ് സ്ത്രീക്ക് പരിക്കേറ്റത്. മ്യൂസിയം പോലീസാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഈ ആക്രണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മാനവീയം വീഥിയിൽ നൈറ്റ് ലൈഫിനിടെ സംഘർഷം പതിവായതോടെ നൈറ്റ് ലൈഫിന്…
Read More