പോ​ലീ​സി​ന്‍റെ സൈ​ബ​ർ പ​ട്രോ​ളിം​ഗ്; 99 അ​ന​ധി​കൃ​ത ലോ​ണ്‍ ആ​പ്പു​ക​ള്‍ നീ​ക്കംചെ​യ്തു


തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ സൈ​ബ​ർ പ​ട്രോ​ളിം​ഗി​ൽ ക​ണ്ടെ​ത്തി​യ അ​ന​ധി​കൃ​ത ലോ​ൺ ആ​പ്പു​ക​ളി​ൽ 99 എ​ണ്ണം നീ​ക്കം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ലോ​ൺ ആ​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ വിം​ഗ് ഐ​ടി സെ​ക്ര​ട്ട​റി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അനധികൃത ലോ​ൺ ആ​പ്പു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി 620 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

271 അ​ന​ധി​കൃ​ത ആ​പ്പു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി ആ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​നാ​യി സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. 172 ആ​പ്പു​ക​ളാ​ണ് ഇ​നി നീ​ക്കം ചെ​യ്യാ​നു​ള്ള​ത്.

നി​ര​വ​ധി പേ​ർ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​നു ഇ​ര​യാ​വു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.

ഭൂ​രി​ഭാ​ഗം അ​ന​ധി​കൃ​ത ആ​പ്പു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഇ​ന്തോ​നേ​ഷ്യ​യും സിം​ഗ​പ്പൂ​രും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment