സിനിമാ മേഖലയില്‍ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ് നടിമാരുടെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍. തങ്ങള്‍ ആയിരിക്കുന്ന സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക ചൂഷണങ്ങളും മറ്റ് പല വിധത്തിലുള്ള പീഡനങ്ങളും വെളിപ്പെടുത്തിക്കൊണ്ട് നടിമാര്‍ രംഗത്തെത്തുന്ന പ്രവണത. നടികള്‍ ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി തുടങ്ങിയതോടെ സിനിമാ മേഖലയിലെ പല അണിയറക്കഥകളും പുറത്താകുകയുണ്ടായി. നടി കസ്തൂരിയാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ആ സംഭവം നടന്നത്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെയാണ് ആ സംഭവത്തെ താന്‍ നേരിട്ടതും. ചിത്രത്തിന്റെ സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ…
Read MoreCategory: Editor’s Pick
ഈ വര്‍ഷം കേരളത്തില്‍ പെയ്തത് റിക്കാര്‍ഡ് മഴ! ആലപ്പുഴയിലൊഴികെ മറ്റെല്ലായിടത്തും വേനല്‍മഴ കാത്തു, കൃഷിക്കാര്‍ക്ക് ഒരേസമയം സന്തോഷവും സങ്കടവും, മഴക്കണക്ക് ഇങ്ങനെ
തിമിര്‍ത്തു പെയ്ത് കേരളത്തെ കിടുകിടാ വിറപ്പിച്ച വേനല്‍മഴ സമീപവര്‍ഷങ്ങളിലെ മഴക്കണക്കുകളെ പിന്നിലാക്കി മുന്നേറിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 30 വരെ നീളുന്ന വേനല്‍മഴക്കാലത്ത് ഇക്കുറി കേരളത്തിനു കിട്ടിയത് റിക്കാര്‍ഡ് മഴയാണ്. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മഴക്കുറവുമായി വലഞ്ഞ കേരളത്തിന് ഈ വര്‍ഷം കിട്ടിയത് 40 ശതമാനം അധിക വേനല്‍ മഴയാണ്. കാലവര്‍ഷം കൂടി കനിഞ്ഞാല്‍ കൃഷിക്കു മികച്ച കാലമാണിതെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരനെല്‍കൃഷി വ്യാപനത്തിന് അനുകൂലമായ സമയമാണിത്. സര്‍ക്കാരും കര നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, റബര്‍ കര്‍ഷകര്‍ക്ക് ഇതു വെല്ലുവിളി നിറഞ്ഞ കാലമാണ്. മരങ്ങള്‍ക്കു രോഗബാധയുണ്ടാകാന്‍ ഇക്കാലയളവില്‍ സാധ്യതയേറെയാണെന്നും അതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികളുണ്ടാകേണ്ടതുണ്ടെന്നും കൃഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തി. 370.2 മില്ലിമീറ്റര്‍ പെയ്യേണ്ട…
Read Moreമാന്നാനത്ത് കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവും തലേദിവസം നടന്ന വഴികളിലൂടെ, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വക്കീലിനെ കാണാനെത്തിയത് നീനുവും കെവിനും ഒരുമിച്ച്, ആ ദിവസം ഇങ്ങനെ
മാന്നാനത്ത് കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവും തലേദിവസം നടന്ന വഴികളിലൂടെ-ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് കെവിനും നീനുവും എത്തിയത്. പ്രണയത്തിലായ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനു സഹായിക്കണമെന്നും അറിയിച്ചപ്പോള്‍, ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ അഭിഭാഷകര്‍ വ്യക്തമാക്കി. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ജെസിമോള്‍ കൗണ്‍സലിംഗില്‍ നീനുവിനെ ബോധ്യപ്പെടുത്തിയപ്പോഴും നീനു നിലപാടില്‍ ഉറച്ചുനിന്നു. തെന്‍മലയിലെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ബന്ധുക്കളുടെ നിലപാടുകളും നീനു അഭിഭാഷകയെ ധരിപ്പിക്കുകയും ചെയ്തു. സഹോദരിയുടെ വിവാഹത്തിനുശേഷം മതി നീനുവുമായുള്ള വിവാഹമെന്നായിരുന്നു തന്റെ തീരുമാനമെന്ന് കെവിന്‍ അഭിഭാഷകരോടു പറഞ്ഞു. എന്നാല്‍, ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ നീനുവിന്റെ വിവാഹം പെട്ടന്നു നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നതാണെന്നും ഇതിനു സഹായിക്കണമെന്നും കെവിന്‍ പറഞ്ഞു. തുടര്‍ന്നു കെവിനും നീനുവും ഓണ്‍ലൈന്‍ വിവാഹ അപേക്ഷ…
Read Moreആ രാത്രിയിലാണ് ഷാനു എന്റെ കാറില്‍ കയറിയത്, യാത്രയ്ക്കിടയില്‍ ഒരാള്‍ വന്ന് ഹാന്‍ഡ് ബാഗ് നല്കി, കെവിനെ കൊന്ന ഷാനുവിനെ കൊണ്ടുപോയ ടാക്‌സി ഡ്രൈവര്‍ സണ്ണിക്ക് പറയാനുള്ളത്
സുനറ്റ് പത്തനാപുരം ഡ്രൈവര്‍ സണ്ണി ഇപ്പോഴും ഞെട്ടലിലാണ്. കോട്ടയത്തെ കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് കടന്നത് തന്റെ കാറിലാണെന്ന് വിശ്വസിക്കാന്‍ സണ്ണിക്ക് ഇപ്പോഴും കഴിയുന്നില്ല. പത്തനാപുരത്തെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കല്‍ സ്വദേശി സണ്ണിയുടെ കെ. എല്‍ 23 ബി 504 നമ്പര്‍ ഡിസയര്‍ കാറിലാണ് ക്രൂര കൃത്യത്തിനുശേഷം ഷാനു തിരുവനന്തപുരത്തേക്ക് പോയത്. കഴിഞ്ഞ ദിവസം തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇന്നോവയിലാണ് ഷാനു പത്തനാപുരത്ത് എത്തിയത്. ഷര്‍ട്ടും കൈലിയുമായിരുന്നു വേഷം. തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു. പുനലൂര്‍ അഞ്ചല്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. പോകുന്നതിനിടെ നെല്ലിപ്പള്ളിയില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഈ സമയം ഒരാള്‍ ഹാന്‍ഡ് ബാഗ് ഷാനുവിന് നല്‍കി. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് അയാളോട് ഷാനു പറഞ്ഞുവത്രേ. പുനലൂര്‍ കഴിഞ്ഞപ്പോള്‍ വീട് എവിടാണെന്ന് ഷാനുവിനോട് ചോദിച്ചപ്പോള്‍ ഉറകുന്നിലാണെന്ന് മറുപടി…
Read Moreകെവിനെ വണ്ടിയില്‍ വച്ച് മര്‍ദിക്കുന്നതിനിടെ നീനുവിന്റെ അമ്മയുടെ ഫോണ്‍വിളിയെത്തി, അവനെ അങ്ങ് കൊന്നുകളഞ്ഞേക്കാന്‍ രഹ്നയുടെ ഉത്തരവ്, ക്വട്ടേഷന്‍ ഒന്നരലക്ഷം രൂപയുടേത്! ആ രാത്രിയില്‍ നടന്നത്
കെവിനെ കൊന്നുകളയാന്‍ നിര്‍ദേശിച്ചത് നീനുവിന്റെ അമ്മയാണെന്ന് അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരുന്നു. നീനുവിന്റെ അമ്മയും അച്ഛനുമാണ് വിളിക്കുന്നത്. നീനുവിന്‍െ അമ്മ രഹ്ന പറഞ്ഞത് അവനെ കൊന്നുകളയാനായിരുന്നുവെന്ന് അനീഷ് പറയുന്നു. ഇടിക്കട്ടയ്ക്കുള്ള ഇടിയായിരുന്നുവെന്ന് അനീഷ് പറയുന്നു. മൂക്കും കണ്ണുമെല്ലാം തകര്‍ന്നു പോകുന്ന ഇടിയാണ് കിട്ടിയത്. കെവിനെ പിടിച്ചുകൊടുക്കുന്നതിന് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നുവെന്നാണ് പ്രതികളുടെ സംഭാഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് അനീഷ് പറയുന്നു. ‘ഞങ്ങള്‍ നിരപരാധികളാണ്. ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷനാണിത്. ഇതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഗോവയ്ക്കു പോകും. നിങ്ങളോട് ഞങ്ങള്‍ക്ക് പിണക്കമൊന്നുമില്ല’. പ്രായം കുറഞ്ഞ ഒരു ഗുണ്ട അനീഷിനോട് പറഞ്ഞതിങ്ങനെ. പിടിച്ചുകൊടുക്കുന്നതിനാണ് ഒന്നര ലക്ഷം രൂപയെന്നാണ് ഗുണ്ടകള്‍ പറഞ്ഞത്. കെവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയ ശേഷം പ്രതികള്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിഞ്ഞാണ്…
Read Moreഉടുതുണിക്ക് മറുതുണിയില്ലാത്ത ചാക്കോയും രഹ്നയും ഗള്‍ഫിലെത്തി മാസങ്ങള്‍ക്കുള്ളില്‍ കോടീശ്വരായി? കടയില്‍ സാധനം വാങ്ങാന്‍ വന്നവരോടു പോലും മിണ്ടാറില്ല, ഷാനുവിന്റെ ഭാര്യ പിണങ്ങിപ്പോയി, നാട്ടുകാര്‍ പറയുന്നതിങ്ങനെ
കൊല്ലം തെന്മല ഒറ്റക്കല്ലിലാണ് മാന്നാനത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച മിശ്രവിവാഹിതരാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ് കേരളം അറിഞ്ഞ കഥ. എന്നാല്‍ നാട്ടില്‍ കൂലിപ്പണി പോലും കിട്ടാതിരുന്ന ചാക്കോ ഭാര്യയ്‌ക്കൊപ്പം ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ കോടീശ്വരരായി. കടംവാങ്ങിയ പണവുമായി ഗള്‍ഫിലേക്ക് പോയ ഇരുവരും മാസങ്ങള്‍ക്കുള്ളില്‍ തെന്മലയില്‍ തിരിച്ചെത്തി ഏക്കറുകണക്കിന് സ്ഥലം വാങ്ങുകയും വലിയ വീടു വയ്ക്കുകയും ചെയ്തു. നാട്ടുകാര്‍ക്കു മുന്നില്‍ ‘കടയില്‍ സ്‌റ്റേഴ്‌സ് എന്ന പലചരക്കു കടയും അതിനോടു ചേര്‍ന്ന വലിയ വീടും നിഗൂഡതയുടെ കോട്ടയാണ്. കടയുണ്ടായിരുന്നുവെങ്കിലും രഹ്നയും ചാക്കോയും നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു. കടയില്‍ സാധനം വാങ്ങാനെത്തുന്നവരോട് കാര്യമായ വര്‍ത്തമാനമൊന്നുമില്ല. പലപ്പോഴും ഇരുവരും വിലകൂടിയ കാറില്‍ യാത്രകളിലായിരുന്നു. തെന്മലയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ക്ക് സ്ഥലവും മറ്റു സമ്പാദ്യങ്ങളും ഉണ്ടായിരുന്നു. ദാരിദ്രത്തില്‍ നിന്നാണ് വളര്‍ന്നതെങ്കിലും വലിയ നിലയിലെത്തിയതോടെ ചെറുപ്പത്തില്‍ തങ്ങളെ…
Read Moreനിങ്ങള്‍ അങ്ങോട്ടു പോയ്‌ക്കോളുക ഞാന്‍ വിളിച്ചു പറഞ്ഞേക്കാമെന്ന് പ്രാദേശിക നേതാവ്, കെവിന്‍ താമസിക്കുന്ന വീട് കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തത് ബാങ്കില്‍ ജോലിയുള്ള മാന്നാനത്തെ ആ പാര്‍ട്ടിക്കാരന്‍!
കെവിനെ തട്ടിക്കെണ്ടു പോകാനെത്തിയ നീനുവിന്റെ സഹോദരനും സംഘത്തിനും കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട് കാണിച്ചു കൊടുത്തത് ഭരണകക്ഷിയുടെ യുവജനസംഘടന പ്രവര്‍ത്തകര്‍ തന്നെയെന്ന് പോലിസിന് വിവരം ലഭിച്ചതായി സൂചന. പ്രതികള്‍ കുമാരനല്ലൂരിലുള്ള പ്രദേശിക നേതാക്കളെയാണ് ആദ്യം ബന്ധപ്പെട്ടത്. അവരാണ് മാന്നാനത്തെ ബാങ്കില്‍ ജോലി ചെയ്യുന്ന യുവജനസംഘടനാ പ്രവര്‍ത്തകനെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തെപ്പോയി കണ്ടാല്‍ മതിയെന്നും കുമാരനല്ലരിലെ പ്രാദേശിക നേതാവ് അറിയിച്ചു. എന്നാല്‍ ജീവനക്കാരന്റെ ഫോണ്‍ നമ്പര്‍ പ്രതികള്‍ ചോദിച്ചെങ്കിലും ഈ നേതാവ് കൊടുത്തില്ല. നിങ്ങള്‍ അങ്ങോട്ടു പോയ്‌ക്കോളുക ഞാന്‍ വിളിച്ചു പറഞ്ഞേക്കാം എന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രതികള്‍ ബാങ്കില്‍ വന്ന് ഈ പ്രവര്‍ത്തകന്റെ പേരു പറഞ്ഞ് അന്വേഷിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകന്‍ പുറത്തേക്കിറങ്ങി വന്ന് പ്രതികളുമായി സംസാരിച്ചു. ഇയാളാണ് കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട് കാണിച്ചു കൊടുത്തുവെന്നാണു പുതിയ അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം എന്നാണ്…
Read Moreവീട്ടുകാര്‍ക്ക് ദുരഭിമാനക്കൊല, പോലീസിനോ? കണ്ണീരിലും അലിഞ്ഞില്ല ആ ശിലാഹൃദയങ്ങള്‍; ദുരന്തം മുഖ്യമന്ത്രി കോട്ടയത്ത് ഉള്ള ദിവസം
കോട്ടയം: നട്ടാശേരി പ്ലാത്തറ വീട്ടിൽ കെവിൻ ജോസഫിനെ (23) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ദുരഭിമാന കൊലയെന്ന് സംശയം. കെവിന്റെ ഭാര്യ നീനയുടെ ബന്ധുക്കളാണ് ഇപ്പോൾ പ്രതി സ്ഥാനത്തുള്ളത്. കെവിനും നിനയും പ്രണയത്തിലായി രജിസ്റ്റർ വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്ത നിനയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയത്ത് ബികോം വിദ്യാർഥിയാണ് തെന്മല സ്വദേശി നീന. ഇലക്ട്രീഷ്യനായ കെവിനുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപേ ഇവർ ഓണ്‍ ലൈൻ വഴി രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ 24നാണ് പെണ്‍കുട്ടി തെന്‍മലയിലെ വീട്ടിൽ നിന്ന് കെവിനൊപ്പം പോന്നത്. 25ന് നീനയുടെ വീട്ടുകാർ ഗന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് ഇരുകുട്ടരെയും വിളിപ്പിച്ചു. സ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയോട് അച്ഛനൊപ്പം പോകാൻ എസ്ഐ നിർബന്ധിച്ചു. നീന കൂട്ടാക്കിയില്ല. തുടർന്ന് കാറിൽ വലിച്ചുകയറ്റാൻ നീനയുടെ അച്ഛൻ ശ്രമിച്ചെങ്കിലും നടന്നില്ല.…
Read Moreഞാൻ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്! ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്; ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയിൽ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകൾ മാധ്യമങ്ങൾക്ക് കൈമാറിയത്. 2016ൽ അവസാനമായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുന്പോൾ എന്‍റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണതെന്നും ജയലളിത പറയുന്നു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകൾ പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രിയിൽ ജയലളിതയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാറാണു കമ്മിഷനു ശബ്ദരേഖകൾ കൈമാറിയത്. ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം ആർകെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി. ദിനകരന്‍ വിഭാഗം പുറത്തുവിട്ടിരുന്നു.
Read Moreയോഗിത ഭര്‍ത്താവിന്റെ അഞ്ചുലക്ഷവും സ്വര്‍ണവുമായി മുങ്ങിയത് ട്രാന്‍സ്‌ജെന്‍ഡര്‍ കാമുകനൊപ്പമോ? 28കാരന്‍ കാമുകന്‍ ജംഷീദിനെയും കാണാനില്ല, മൈസൂരിലേക്ക് മുങ്ങിയെന്ന സംശയത്തില്‍ പോലീസ്
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവുമെടുത്ത് കാമുകനോടൊപ്പം മുങ്ങിയ യുവതിയെ തേടി പോലീസ്. കഴിഞ്ഞദിവസമാണ് സ്വകാര്യ ധനകാര്യസ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യെ കാണാതായത്. യോഗിത കാമുകന്‍ ഇരുപത്തെട്ടുകാരനായ ജംഷീദിനൊപ്പമാണ് പോയതെന്ന് തെളിഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്‍സ്‌ജെന്‍ഡറാണ്. നഗരത്തിലെ തമ്പുരാട്ടി ഫിനാന്‍സിന്റെ ഉടമ എന്‍.കെ. ക്വാട്ടേഴ്‌സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീലം. കഴിഞ്ഞ ദിവസം ഉച്ചവരെ മാത്രമേ യോഗിത ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് കാഞ്ഞങ്ങാട്ട് ടൗണില്‍ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭര്‍ത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. മകള്‍…
Read More