സാബു ജോണ്‍ തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ. കഴിഞ്ഞ തവണ 15,470 വോട്ടിനു മാത്രം കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബിജെപി. വർധിതവീര്യത്തോടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ്. കഴിഞ്ഞ തവണത്തെ നാണക്കേട് ആവർത്തിക്കാതിരിക്കാൻ കരുതലോടെ എൽഡിഎഫ്. മൂന്നു കൂട്ടരും വാശിയോടെ രംഗത്തിറങ്ങുന്പോൾ മത്സരം കടുക്കുമെന്നുറപ്പ്. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി ഡോ. ശശി തരൂർ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. കരുത്തനായ സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു ബിജെപി. മോഹൻലാലിൽ തുടങ്ങി കുമ്മനം രാജശേഖരനിലും സുരേഷ് ഗോപിയിലുമൊക്കെ എത്തിനിൽക്കുകയാണ് ആലോചനകൾ. ഇടതുമുന്നണിയിൽ സിപിഐ തന്നെ മത്സരിക്കാനാണു സാധ്യത. നീലലോഹിതദാസൻ നാടാരെ മത്സരിപ്പിക്കുന്നതിനായി ജനതാദൾ- എസ് സീറ്റ് ചോദിച്ചിട്ടുണ്ട്. എന്നാൽ സിപിഐ വഴങ്ങാൻ സാധ്യത കുറവാണ്. കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാർഥിയാക്കി കൈപൊള്ളിയ സിപിഐ ഇത്തവണ സൂക്ഷിച്ചാണു…
Read MoreCategory: INDIA 360
തുളുനാടൻ കോട്ട പിടിക്കാൻ അടവുകളും ചുവടുകളും മിനുക്കി മുന്നണികൾ; ഒമ്പതാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്; പരാജയപരമ്പര കൾക്ക് അന്ത്യംകുറിക്കാൻ യുഡിഎഫും, വെല്ലുവിളിയായി ബിജെപിയും
ഷൈബിൻ ജോസഫ് കാസർഗോഡ്: തുടർച്ചയായ ഒന്‍പതാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്. മൂന്നരപതിറ്റാണ്ടുകാലത്തെ പരാജയപരന്പരകൾക്ക് അന്ത്യംകുറിക്കാൻ യുഡിഎഫ്. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ ബിജെപി. അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികൾ തുളുനാടൻ കോട്ട പിടിക്കാൻ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലെത്തുന്പോൾ അന്തിമഫലം പ്രവചിക്കുക അസാധ്യം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങൾ ചേർന്നതാണു കാസർഗോഡ് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ കാസർഗോഡ് ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂർ മണ്ഡലം ഇല്ലാതിരുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യത്തെ സമുന്നതനേതാക്കളിലൊരാളായ എ.കെ. ഗോപാലന് കാസർഗോട്ടേക്കു മാറേണ്ടിവന്നു. തുളുനാടൻ മണ്ണിലെ പോരാട്ടം എകെജിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നതല്ല. കാസർഗോഡ് താലൂക്കിൽ പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടിക്കു സ്വാധീനമില്ലായിരുന്നു. കോൺഗ്രസിനു പുറമേ പിഎസ്പി, ആർഎസ്പി, കർണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിർസ്ഥാനാർഥി ബി.അച്യുതഷേണായിക്കായിരുന്നു. എന്നാൽ…
Read Moreസുജാതയും വോട്ടിംഗ് മെഷീന്റെ ജനനവും; രചനകളോളം എനിക്ക് അഭിമാനം തരുന്ന ആ കണ്ടുപിടിത്തത്തിന്റെ കഥയിങ്ങനെ…
അറിവും ചിന്തയും നര്‍മവും സമര്‍ഥമായി കൂട്ടിക്കലര്‍ത്തിയ രചനകളാല്‍ തമിഴിലെ മൂന്നു തലമുറകള്‍ക്ക് പ്രിയങ്കരനായി മാറിയ എഴുത്തുകാരനായിരുന്നു സുജാത. അതെ എഴുത്തുകാരന് തന്നെ. ഭാര്യയുടെ പേരായ സുജാത എന്നത് തൂലികാനാമമാക്കി എഴുതിയിരുന്നത് എസ്. രംഗരാജനാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു- എന്റെ രചനകളോളം എനിക്ക് അഭിമാനം തരുന്നതാണ് ആ കണ്ടുപിടിത്തം. ഏതു കണ്ടുപിടിത്തം എന്നു സംശയിക്കേണ്ട. അത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആണ്! ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനിയറായിരുന്ന രംഗരാജനാണ് വോട്ടിംഗ് യന്ത്രത്തിന്റെ ഡിസൈനിംഗില്‍ മുഖ്യപങ്കു വഹിച്ചത്. യന്ത്രത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ തുടക്കത്തില്‍ സാധാരണക്കാര്‍ക്കുപോലും മനസിലാവുന്ന വിധത്തില്‍ വിശദമായ ലേഖനമെഴുതിയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു കൗതുകംകൂടിയുണ്ട്- സുജാതയുടെ എന്‍ ഈനിയ ഇയന്തിര, മീണ്ടും ജീനോ എന്നീ നോവലുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകൻ ഷങ്കര്‍ രജനീകാന്ത് ചിത്രമായ യന്തിരന് ഒരുക്കിയത്. മൊറാർജി ദേശായിഫെബ്രുവരി 29നു ജനിച്ച പ്രധാനമന്ത്രി ഇന്ത്യയിലെ…
Read Moreലോക്സഭ കാലാവധി അഞ്ചുവർഷം മാത്രമല്ല, പിന്നെ എത്ര? ഭരണഘടന 83-ാം വകുപ്പിൽ പറയുന്ന ആ കാരണം ഇതാണ്
ലോക്സഭയുടെ കാലാവധി എത്ര? ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന ഉത്തരം അഞ്ചുവർഷം. ഉത്തരം ശരി. പക്ഷേ പൂർണമല്ല. അടിയന്തരാവസ്ഥയിൽ കാലാവധി നീട്ടാൻ വകുപ്പുണ്ട്.രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്പോൾ കാലാവധി ഒരു വർഷം വീതം നീട്ടാമെന്ന് ഭരണഘടന 83-ാം വകുപ്പ് പറയുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം പിൻവലിച്ചിട്ട് ആറുമാസം വരെയേ ആ കാലാവധി നീട്ടാൻ പാടുള്ളൂ. അടിയന്തരാവസ്ഥയിൽ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ലോക്സഭയുടെ കാലാവധി ആറുവർഷമായി നീട്ടിയിരുന്നു. 1971 മാർച്ചിൽ രൂപം കൊണ്ട ലോക്സഭ അതനുസരിച്ച് 1977 മാർച്ച് വരെ നിലനിന്നു. പിന്നീടു 44-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ കാലാവധി അഞ്ചുവർഷമായി കുറച്ചു. 1970ൽ രൂപം കൊണ്ട നാലാം കേരള നിയമസഭയ്ക്ക് 42-ാം ഭേദഗതി നിയമപ്രകാരം കാലാവധി ഒന്നരവർഷം നീട്ടിക്കിട്ടി. 1970 ഒക്ടോബർ നാലിനു രൂപം കൊണ്ട നിയമസഭ 1977 മാർച്ച് 22 വരെ നിലനിന്നു. ആറുവർഷം അഞ്ചുമാസം 18…
Read Moreതെരഞ്ഞെടുപ്പ് എപ്പോൾ? പതിനാറാം ലോക്സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും
ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെയാകും ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പ്. അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പൂർത്തിയാക്കി വരികയാണ്. യുദ്ധം പോലെ അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പു നീട്ടാനിടയുള്ളൂ. ഏഴോ, എട്ടോ ഘട്ടങ്ങളിലായി ഇപ്രാവശ്യം തെരഞ്ഞെടുപ്പു നടത്താനാണു ചർച്ചകൾ നടക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ മേയ് ആദ്യം വരെ ഒരു മാസത്തോളമെങ്കിലും നീളാനും സാധ്യതയുണ്ട്. പ്രഖ്യാപന തീയതി മുതൽ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വരും. അതിനാൽ കേന്ദ്രസർക്കാരിന്റെ കൂടി താത്പര്യം നോക്കിയാകും തീയതി പ്രഖ്യാപിക്കുക. പതിനാറാം ലോക്സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. അതിനു മുന്‍പായി പതിനേഴാം ലോക്സഭ രൂപീകരിക്കും. പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ മേയ് അവസാന വാരത്തിലോ, അതിനു തൊട്ടു മുന്‍പോ ആയി നടക്കുമെന്നു പ്രതീക്ഷിക്കാം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ…
Read Moreയുദ്ധം വരുമോ? നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ പോര് തുടങ്ങി; കച്ചമുറുക്കി പ്രാദേശിക പാർട്ടികളും
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ പോര് തുടങ്ങി. എൻഡിഎ- യുപിഎ മുന്നണികൾക്ക് ഒരുപോലെ ഭീഷണിയും വെല്ലുവിളിയും താങ്ങും തണലുമായി പ്രാദേശിക പാർട്ടികളും കുറുമുന്നണികളും പ്രബല നേതാക്കളും കച്ചമുറുക്കിയിട്ടുണ്ട്. റഫാലും നോട്ട് നിരോധനവും ജിഎസ്ടിയും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും വാഗ്ദാന ലംഘനങ്ങളും മറ്റും പതിവുപോലെ കളം ചൂടാക്കുന്നതിനിടയിലാണ് ജമ്മു കാഷ്മീരിലെ പുൽവാമയിൽ പാക് ഭീകരാക്രമണം. പാക്കിസ്ഥാനും ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾക്കുമെതിരേ എപ്പോൾ, എങ്ങനെ, ഏതുതരം മറുപടിയാകും കേന്ദ്രസർക്കാരും സൈന്യവും നൽകുക എന്നതിനു രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ കടന്ന പ്രതികരണത്തിനു സർക്കാർ മുതിരുമോയെന്നതിനു വൈകാതെ ഉത്തരം ലഭിച്ചേക്കും. പ്രവചനങ്ങളിൽ കാര്യമെത്ര? എങ്കിലും കൃത്യമായി പ്രവചിക്കാനാകില്ല എന്നതാകും ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. പ്രവചനാതീതം എന്നതാകും പ്രവചിക്കാവുന്ന ഒരു കാര്യം. ഏറ്റവുമൊടുവിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ്…
Read Moreകേരള കോൺഗ്രസ്-എമ്മിലെ അധിക സീറ്റ് വിഷയത്തിൽ മഞ്ഞുരുക്കാൻ കുഞ്ഞാലിക്കുട്ടി: നിലപാടിലുറച്ച് മാണിയും ജോസഫും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അധിക സീറ്റ് വിഷയത്തിൽ കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ. പാർട്ടി ചെയർമാൻ കെ.എം.മാണിയുമായും വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫുമായും കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി.അധികമായി സീറ്റ് ലഭിച്ചാൽ അത് വേണമെന്ന നിലപാടിൽ ഇരുനേതാക്കളും ഉറച്ച് നിന്നുവെന്നാണ് വിവരം. ജോസ് കെ.മാണിയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലും ജോസഫ് അതൃപ്തി അറിയിച്ചെന്നാണ് സൂചന.
Read Moreഎംഎൽഎമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. സ്ഥാനാർഥികൾക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല. സിപിഎം ശബരിമലയിൽ പാർട്ടി അജൻഡ നടപ്പാക്കുകയായിരുന്നു. അത് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ തെറ്റുതിരുത്താൻ തുടങ്ങിയിട്ടുണ്ട്. നട തുറന്നിട്ട് ഇപ്പോൾ ആരെയും കൊണ്ടുപോയില്ല. ശബരിമല രാഷ്ട്രീയ വിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് പടിവാതിക്കൽ; ബിജെപിയിൽ ഗ്രൂപ്പു തിരിഞ്ഞു പടയൊരുക്കം; കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ മാറി നിന്നതിനെക്കുറിച്ച് ഗ്രൂപ്പുകാർ പറയുന്ന കാരണം ഇതൊക്കെ…
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയപ്പോൾ ബിജെപിയിൽ ഗ്രൂപ്പു തിരിഞ്ഞു പടയൊരുക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ നിലപാടിനോടു വിയോജിക്കുന്ന മുൻ അധ്യക്ഷൻ വി. മുരളീധരന്റെ ഗ്രൂപ്പാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ ഒരു വിഭാഗം മാറി നിന്നതു പാർട്ടിയിലെ അഭ്യന്തരകലഹത്തിന്റെ സൂചനയാണ്. സ്ഥാനാർഥിപ്പട്ടിക തയാറാക്കിയതു പോലും പ്രസിഡന്റും അദേഹത്തോടുചേർന്നു നിൽക്കുന്ന ഏതാനും വ്യക്തികളും ചേർന്നാണെന്ന ആക്ഷേപമാണ് ഇവർ ഉയർത്തുന്നത്. ഇതിനെ തുടർന്നു മുൻ അധ്യക്ഷൻ മുരളീധരനും കെ. സുരേന്ദ്രനും സി.കെ. പത്മനാഭനും കോർ കമ്മിറ്റിയിൽനിന്നും വിട്ടുനിന്നു. ആർഎസ്എസിനെ കൂട്ടുപിടിച്ചു വി. മുരളീധരനെയും സുരേന്ദ്രനെയും ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഈ ഗ്രൂപ്പ് ഉയർത്തുന്നത്. പി.കെ.കൃഷ്ണദാസ് പക്ഷത്തുനിന്നും കാര്യങ്ങൾ നീക്കിയിരുന്ന ശ്രീധരൻപിള്ള ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. ആർഎസ്എസ് പക്ഷത്തുനിന്നും സംഘടനാ സെക്രട്ടറിയായ വന്ന എം. ഗണേശനോട്…
Read More‘അങ്ങനെയങ്ങ് മാറി നിൽക്കേണ്ട’; ഈഴവ വോട്ടുകൾ നിർണായകമാണ്, തുഷാർ മത്സരിക്കണം; തോറ്റാൽ രാജ്യസഭാ എംപി സ്ഥാനം?
നിയാസ് മുസ്തഫ കോട്ടയം: തുഷാർ വെള്ളാപ്പള്ളിക്കുമേൽ സമ്മർദം ചെലുത്താനുറച്ച് ബിജെപി കേന്ദ്ര നേതൃത്വം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലായെന്ന നിലപാട് എൻഡിഎ കൺവീനർ കൂടിയായ തുഷാർ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തുഷാറിനെ എങ്ങനെയും മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സമ്മർദം ചെലുത്താൻ ഒരുങ്ങുന്നത്. ബിഡിജെഎസിന് അഞ്ചു സീറ്റുകൾ ബിജെപി വിട്ടുകൊടുത്തിട്ടുണ്ട്. തൃശൂരിലോ ആറ്റിങ്ങലിലോ തുഷാർ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരസ്യ നിലപാട് തുഷാറിനെ മാറി ചിന്തിപ്പിച്ചു.എസ്എൻഡിപി ഭാരവാഹികൾ തെരഞ്ഞെടു പ്പിൽ മത്സരിക്കരുതെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എൻഡിഎ കൺവീനർ എന്ന നിലയിൽ സംസ്ഥാനമൊട്ടുക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുണ്ടെന്നും മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലായെന്നുമുള്ള വാദവുമായി തുഷാർ രംഗത്തുവന്നത്. എന്നാൽ തുഷാർ മാറി നിന്നാൽ ഈഴവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയില്ലായെന്ന്…
Read More