കൊച്ചി: ഇരുപതു ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട്…
Read MoreCategory: Movies
‘പ്രതി’എന്ന സിനിമയുടെ പൂജ നടന്നു
ആക്ഷൻ കിംഗ് ബാബു ആന്റണി, ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി, സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന പ്രതി എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ നടന്നു. മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര, സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഒരുപാട് സസ്പെൻസുകളിലൂടെ ദൃശ്യവത്കരിക്കുന്ന പ്രതി എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം വടകരയിൽ ജനുവരിയിൽ ആരംഭിക്കും. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും സഹകരിക്കുന്നു. കോ-പ്രൊഡ്യൂസർ-ഷാജൻ കുന്നംകുളം, പിആർഒ-എ.എസ്. ദിനേശ്, മനു ശിവൻ.
Read Moreമഹാനടിയുടെ റിലീസിന് ശേഷം ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് കീര്ത്തി സുരേഷ്
മഹാനടിയുടെ റിലീസിന് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് കീര്ത്തി സുരേഷ്. പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാന് തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല് എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു. ആളുകള് എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന് സമയമെടുക്കുന്നു എന്ന് കരുതി ഞാന് അതിനെ പോസിറ്റീവായി എടുത്തു. ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു എന്ന് കീര്ത്തി സുരേഷ് പറഞ്ഞു.
Read Moreഉപദേശം ആവശ്യമെങ്കില് ചോദിക്കാം: സാമന്ത
ജിം വര്ക്കൗട്ടിന്റെ ചിത്രത്തിനടിയില് കമന്റിട്ടയാള്ക്ക് ചുട്ട മറുപടി കൊടുത്ത് സാമന്ത. ജിമ്മിൽ നിന്ന് മസിൽ ഫ്ലോണ്ട് ചെയ്തുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ട്രോള് കമന്റ് വന്നത്. ഇത്രയധികം വ്യായാമം ചെയ്താൽ ശരീരം മെലിഞ്ഞുപോവില്ലേ? എന്നായിരുന്നു കമന്റ്. ട്രോളിന് എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ ഈ പ്രതികരണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അച്ചടക്കവും അര്പ്പണബോധവുമാണ് തന്റെ ഫിറ്റ്നസിന്റെ രഹസ്യമെന്ന് സാമന്ത പോസ്റ്റിൽ പറയുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും ഞാൻ എന്റെ വർക്കൗട്ട് തുടർന്നു. ഇത്ര മനോഹരമായ ശരീരം തനിക്കുണ്ടാകുമെന്നു പ്രതീക്ഷിച്ചരുന്നില്ല. ഇപ്പോള് ഞാന് ഈ മസിലുകള് പദര്ശിപ്പിക്കാന് പോകുകയാണ്, കാരണം ഇവിടെയെത്താന് എടുത്ത പ്രയത്നം കഠിനമായിരുന്നു, എന്ന് -താരം കുറിച്ചു. മയോസൈറ്റിസ് എന്ന രോഗം ബാധിച്ചിട്ടും തളരാതെ താരം കായികക്ഷമത നിലനിർത്താൻ സാമന്ത ശ്രമിക്കുന്നത് ആരാധകര്ക്ക് വലിയ പ്രചോദനമായിരുന്നു. മസിൽ ഉണ്ടാക്കേണ്ടത്…
Read Moreഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്നുമുതല്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര് 12 മുതല് 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്നു രാവിലെ പത്തിന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം. പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്പ്പെടെ 1180 രൂപയും വിദ്യാര്ഥികള്ക്ക് ജിഎസ്ടി ഉള്പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്ഥികള്, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രഫഷണല്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്ലൈനായി രജിസ്ട്രേഷന് നടത്താം. നേരിട്ടു രജിസ്റ്റര് ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര് തിയറ്ററില് ഡെലിഗേറ്റ് സെല് സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യന്, ആഫ്രിക്കന്, ലാറ്റിനമേരിക്കന് രാജ്യങ്ങളില്നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, മുന്നിര ചലച്ചിത്രമേളകളില് അംഗീകാരങ്ങള് നേടിയ സിനിമകള് ഉള്പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന് സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കു സ്മരണാഞ്ജലിയര്പ്പിക്കുന്ന…
Read More‘ആരാധകരുടെ സ്നേഹം ഇനി വേണ്ട, എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന് ആഗ്രഹിക്കുന്നില്ല’: മുംതാസ്
നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട എന്ന് മുംതാസ്. ആരും ആരാധനയോടെ തന്നെ നോക്കരുതെന്നും മറ്റൊരാളെ കണ്ടെത്തൂ എന്നും താരം പറഞ്ഞു. ഈ രംഗത്ത് ഒരുപാട് പേരുണ്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആഗ്രഹിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ലോകം ഞാൻ വിട്ടു. എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന ആഗ്രഹമെനിക്കില്ല. അവയുടെ റൈറ്റ്സ് കിട്ടിയിരുന്നെങ്കിൽ ഞാൻ കത്തിച്ചുകളയും. അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽനിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായുള്ള കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വച്ചത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേമെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രംഗത്തുനിന്ന് നേടിയിട്ടില്ല എന്ന് മുംതാസ് പറഞ്ഞു.
Read Moreപേടി ഇല്ലാത്തവർ മാത്രം കാണുക : ഭയം നിറയ്ക്കുന്ന സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഖാഫ്-എ വെഡിംഗ് സ്റ്റോറി
ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്യാസവുമായി ഖാഫ് – എ വെഡിംഗ് സ്റ്റോറി എന്ന സിനിമ കേരളത്തിൽ റിലീസിന് എത്തുന്നു. സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ ചിത്രം 28ന് തിയറ്ററുകളിൽ എത്തും. ബൗണ്ട്ലസ് ബ്ലാക്ക്ബക്ക് ഫിലിംസിന്റെ ബാനറിൽ ശുഭോ ശേഖർ ഭട്ടാചാര്യ രചനയും നിർമാണവും വഹിച്ച് അഭിനവ് പരീഖ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റിൽ ഹിന്ദിയിൽ റിലീസ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ വൃദ്ധൻ അസാധാരണമായി മരണപ്പെടുന്നതും, തുടർന്ന് അത് കുടുംബത്തിൽ നടക്കുന്ന കല്യാണത്തിന് ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചർച്ചചെയ്യുന്നത്. സിനിമയുടെ വ്യത്യസ്തമായ പോസ്റ്ററുകൾ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ബോളിവുഡ് താരങ്ങളായ വൈഭവ് തത്വവാടി, മുക്തി മോഹൻ, അക്ഷയ് ആനന്ദ്, മോണിക്ക ചൗധരി, ലക്ഷ്വീർ സിംഗ് ശരൺ, പിലൂ വിദ്യാർഥി, കൃഷ്ണകാന്ത് സിംഗ്, ബുണ്ടേല എന്നിവർ ഇതിൽ അഭിനയിക്കുന്നു. സ്റ്റുഡിയോ…
Read Moreഭാവിവരൻ സിനിമയിൽ നിന്നുള്ള ആളല്ലെന്ന് കൃതി
ബോളിലുഡ് താരം കൃതി സനോണും വ്യവസായിയായ കബീർ ബാഹിയയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ചു കാലങ്ങളായി. ഇപ്പോഴിതാ കബീറിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് കൃതി. ഇൻസ്റ്റഗ്രാമിൽ കബീറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് കൃതി പിറന്നാൾ ആശംസിച്ചത്. 2024ലും കബീറിന് പിറന്നാൾ ആശംസയുമായി കൃതി ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തയിടെ ടൂ മച്ച് എന്ന ടെലിവിഷൻ ടോക് ഷോയിൽ കൃതി അതിഥിയായി എത്തിയിരുന്നു. അരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നു കജോളും ട്വിങ്കിൾ ഖന്നയും ചോദിച്ചപ്പോൾ സിനിമയിൽനിന്നല്ല അയാൾ എന്നു മാത്രം പറയാം എന്നായിരുന്നു കൃതിയുടെ മറുപടി. അടുത്തയിടെ അബുദാബിയിൽ നടന്ന യുഎഫ്സി 321 കാണാനും കബീർ ബാഹിയക്കൊപ്പം കൃതി എത്തിയിരുന്നു. സ്റ്റേഡിയത്തിൽവച്ചെടുത്ത ഇരുവരുടെയും ചിത്രങ്ങൾ അന്നും വൈറലായിരുന്നു. ലണ്ടൻ…
Read Moreബോളിവുഡിന്റെ ‘ഹീ-മാൻ’ വിടവാങ്ങി: ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു
ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
Read More‘ഒട്ടും കൃത്രിമമില്ലാത്ത, സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാൾ’; സായ് പല്ലവിയുമൊത്തുള്ള ചിത്രം പങ്കുവച്ച് അനുപം ഖേർ
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സായ് പല്ലവിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് അനുപം ഖേർ. സായ് പല്ലവി സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നിയെന്നും, അവര് അസാമാന്യ കഴിവുള്ള നടിയാണെന്ന് അറിയാമെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപം ഖേർ കുറിച്ചു. സായ് പല്ലവി നായികയായി എത്തിയ ശിവ കാർത്തികേയൻ ചിത്രം ‘അമരൻ’ ഈ വർഷത്തെ ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ്. അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
Read More