എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന് തോന്നിയിട്ടുള്ള നായിക നയന്താരയാണ്. മനസിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള് ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന് വലിയ പാടാണ്. – ഷീല
Read MoreCategory: Movies
ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല, അതാണ് സത്യം! സാമന്ത പറയുന്നു…
ഒരുപക്ഷേ ഇൻഡിപെൻഡന്റായ സ്ത്രീ എന്ന നിലയിൽ ഞാൻ ശക്തയായിരിക്കാം. കോംപ്രമൈസാണ് ഒരു ദാമ്പത്യത്തിലെ നമ്പർ വൺ ക്വാളിറ്റി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോലും ജീവിതം വളരെ പെർഫക്ടാണ് എന്ന് കാണിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കൊടുക്കുന്നത്. ഈ സ്ട്രെസ്ഫുള്ളായ ലോകത്ത് എല്ലാവരും ഫോക്കസ് ചെയ്യുന്നത് ഇക്കാര്യത്തിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുറവുകളെ കുറിച്ചോ നമ്മൾ അനുഭവിക്കുന്ന വേദനകളെ കുറിച്ചോ നമ്മുടെ ഉത്കണ്ഠകളെ കുറിച്ചോ ഒക്കെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എനിക്കും അത്തരത്തിൽ പെർഫെക്ട് ലൈഫ് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ വലിയ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാനിപ്പോൾ ഒരു കാര്യം പറയട്ടെ. ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല. അതാണ് സത്യം. -സാമന്ത
Read Moreഅന്നുമുതല് മഞ്ജുവിന്റെ കടുത്ത ആരാധകനായിരുന്നു ഞാന്..! ജയസൂര്യ പറയുന്നു…
വര്ഷങ്ങള്ക്കുമുമ്പ് പത്രം എന്ന സിനിമയില് ഒരു ജൂനിയര് ആര്ട്ടിസ്റ്റിന്റെ വേഷം ചെയ്യാന് ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാന് സിനിമയുടെ സെറ്റില് എത്തിയിട്ടുണ്ട്. അവിടെ വച്ചാണ് ഞാന് ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്. അന്നുമുതല് അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്. വര്ഷങ്ങള്ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന് കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന് മഞ്ജുവിനെ കണ്ടിട്ടുള്ളത്. മേരി ആവാസ് സുനോയുടെ സെറ്റില് വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്. ഒരു സീനിയര് ആക്ടര് എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിര്ദേശത്തെയും ഉള്ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന് കണ്ടത്. ഓരോ സീനിലും അവര് അഭിനയിക്കുന്നത് കാണാന്തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. -ജയസൂര്യ
Read Moreനന്ദി മമ്മൂക്ക..! എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി; മീര ജാസ്മിൻ
ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില് കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിന്റെ ഒരേ കടല് എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്. മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്കിയ സിനിമയാണത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ് സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ചില പ്രതിഭകള്ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്ഥവത്തായ കാര്യങ്ങള്ക്കും ആശംസകള്. – -മീര ജാസ്മിൻ
Read Moreആ അവസ്ഥ എനിക്കില്ല, പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നത് ? ഇന്ദ്രൻസ് ചോദിക്കുന്നു…
അന്യഭാഷാ ചിത്രങ്ങളില് നിന്ന് ലഭിക്കുന്ന ഓഫറുകള് സ്വീകരിക്കാറില്ല. കാരണം മലയാളത്തില് നല്ല അവസരങ്ങള് ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷാ ചിത്രങ്ങളുടെ ഓഫറുകള് സ്വീകരിക്കാത്തത്. കൂടാതെ ചെറിയ ഭാഷാ ബുദ്ധിമുട്ടുമുണ്ട്. സീരിയസ് കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. കോമഡി സിനിമകള് അധികം വരുന്നില്ല. കോമഡി സിനിമകള് മിസ് ചെയ്യുമ്പോള് എന്റെ സിനിമകള് ഇട്ട് കണ്ടു സമാധാനിക്കും. ഞാൻ ഉള്ളതും ഇല്ലാത്തതുമായ സിനിമകള് കാണുമ്പോള് ആ പഴയ കാലത്തേക്ക് പോകും. കോമഡി വേഷങ്ങള് ഇനിയും ചെയ്യും. -ഇന്ദ്രൻസ്
Read Moreസോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാത്ത മായ മൗഷ്മി
കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസിംഗ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നുമില്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിംഗ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽനിന്നും മാറിനിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു.എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. -മായ മൗഷ്മി
Read Moreകൊതിയോടെ അത്തരം വേഷങ്ങൾക്കായി കാത്തിരിക്കുന്നു
എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ല. കഥ കേട്ടപ്പോള് എനിക്ക് കിട്ടിയ അതേ ഫീല് തന്നെയാണ് സിനിമ കണ്ടപ്പോള് പ്രേക്ഷകര്ക്കും കിട്ടിയതെന്നും പ്രതികരണങ്ങളില് നിന്ന് ബോധ്യപ്പെട്ടു. അത്രയും മികച്ച രീതിയിലാണ് സംവിധായകന് ആ ചിത്രം എടുത്തിരിക്കുന്നത്. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങള് ചെയ്യാനും ഇഷ്ടമാണ്. പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള് ചെയ്യാന് ഇപ്പോള് കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങള് ചെയ്യാന് തന്നെയാണ്. വരാനിരിക്കുന്ന രണ്ട് സിനിമകളില് കോമഡി ചെയ്തിട്ടുണ്ട്. പഴയത് പോലെയുള്ള കഥാപാത്രങ്ങള് ഇനിയും വരുമായിരിക്കുമെന്നാണ് പ്രതീക്ഷ. -ഇന്ദ്രൻസ്
Read Moreഒരിക്കല് ഗ്ലാമര് കഥപാത്രം ചെയ്താല് പിന്നെ എന്നും അങ്ങനെതന്നെ ചെയ്യേണ്ട അവസ്ഥ; അമ്മയാകാനൊരുങ്ങി നമിത
തെന്നിന്ത്യയിൽ ഒരുകാലത്തു നിളങ്ങിനിന്ന തമിഴകത്തിന്റെ സ്വന്തം താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്. വിവാഹശേഷം അഭിനയത്തില് നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല് മീഡിയയിൽ സജീവമാണ് നടി.ഏറെക്കാലത്തെ പ്രണയത്തിനൊടവിൽ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017-ലായിരുന്നു വിവാഹം. ഇപ്പോഴിതാ താന് ഗര്ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യല് മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം തന്റെ പിറന്നാള് ദിനത്തില് ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു. നിറവയറില് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് ആരാധകര്ക്കു മുന്നില് നമിത എത്തിയത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന് ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില് പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്ഥിച്ചു. എനിക്ക് ഇപ്പോള് നിന്നെ അറിയാം. ചിത്രങ്ങള് പങ്കുവച്ചുകൊണ്ട് നമിത തന്റെ സോഷ്യല്…
Read Moreപ്രസവം വേദനാജനകമായ ഒരു പ്രക്രിയ; സ്വാഭാവികമായും മാതൃത്വം നമ്മില് വളരുമെന്ന് കാജൽ അഗർവാൾ
നമുക്കെല്ലാവര്ക്കും അറിയാവുന്നതു പോലെ, ശാരീരികമായി, പ്രസവം വേദനാജനകമായ ഒരു പ്രക്രിയയാണ്. അതില്നിന്നും മാറിവരാന് സമയമെടുക്കും. പക്ഷേ പിന്നീട് സ്ത്രീകള് പ്രതിരോധശേഷി വീണ്ടെടുക്കും. ആ സമയത്താണ് നമ്മുടെ ശരീരത്തിന് എന്തൊക്കെ കഴിവുകളാണ് ഉള്ളതെന്ന് മനസിലാവുക. അപ്പോഴത്തെ ബുദ്ധിമുട്ടുകളൊക്കെ കണക്കിലെടുക്കാതെ സ്വഭാവിക പ്രകിയയിലൂടെ അതങ്ങനെ ഒഴുകിപ്പോവും. ശരിക്കും പ്രകൃതി ഏറ്റെടുക്കുന്ന നിമിഷമാണത്. ഇപ്പോള് സ്വന്തം അമ്മയുടെ കൂടെ വീട്ടിലാണുള്ളത്. മസാജ്, ആവി പിടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കല് എന്നിവയുള്പ്പെടെ എല്ലാ പരമ്പരാഗത ചികിത്സകളിലും ഞാന് മുഴുകിയിരിക്കുകയാണ്. മാനസികമായും കൂടുതല് ശക്തിയുള്ളവളാക്കാന് എനിക്ക് സാധിക്കുന്നു. കുഞ്ഞ് ജനിച്ചതോടെ നമ്മള് കൂടുതല് ഉത്തരവാദിത്വമുള്ളവരാകും. സ്വാഭാവികമായും മാതൃത്വം നമ്മില് വളരും. ഇതൊരു സാധാരണ പ്രക്രിയയാണ്. -കാജൽ അഗർവാൾ
Read Moreകോമഡി ചെയ്യാൻ വലിയപാടാ; സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് താൽപര്യമെന്ന് ധ്യാൻ ശ്രീനിവാസൻ
ബേസില് ജോസഫ് സംവിധാനം ചെയ്ത മിന്നല് മുരളിയേക്കാളും ബേസില് അഭിനയിച്ച ജാന് എ മന് എന്ന സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അവനെ അറിയുന്ന ആള്ക്കാര്ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന് പറ്റുന്ന സിനിമയായിരിക്കും ജാന് എ മന്. സിനിമ എന്നുള്ള രീതിയേക്കാളും എനിക്ക് സിനിമയില് അവനെ ഇഷ്ടമായി. ബേസിലിനോടുള്ള ഇഷ്ട്ടം കൊണ്ടും ബേസിലിന്റെ തമാശകൾ കൊണ്ടും ചിത്രം ഒരുപാട് ആസ്വദിച്ചു. എനിക്ക് സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് കൂടുതൽ താൽപര്യം. സീരിയസ് ചെയ്യാനാണ് എളുപ്പം. കോമഡി ചെയ്യാൻ വലിയപാടാ. ടൈമിംഗ് കിട്ടണം അവരുമായിട്ടുള്ളൊരു വർക്ക് ഔട്ട് കിട്ടണം അത് വലിയ പാടാ… സീരിയസ് ചെയ്യാൻ അത്രക്ക് വലിയ പാടില്ല. -ധ്യാൻ ശ്രീനിവാസൻ
Read More