മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില് റയല് മാഡ്രിഡ് വിജയ വഴിയില് തിരിച്ചെത്തി. തുടര്ച്ചയായ മൂന്നു സമനിലയ്ക്കുശേഷമാണ് റയല് ജയം സ്വന്തമാക്കിയത്. കിലിയന് എംബപ്പെ ഇരട്ട ഗോള് നേടിയ മത്സരത്തില് റയല് മാഡ്രിഡ് 3-0ന് അത്ലറ്റിക്കോ ബില്ബാവോയെ കീഴടക്കി. 7, 59 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്. ലീഗില് 15 മത്സരങ്ങള് പൂര്ത്തിയായപ്പോള് റയല് മാഡ്രിഡ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. 37 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്
Read MoreCategory: Sports
സൂപ്പര് ഷിന്റോ: ഖേലോ ഇന്ത്യ അന്തര്സര്വകലാശാല അത്ലറ്റിക്സില് എംജിയുടെ സി.ബി. ഷിന്റോമോന് റിക്കാര്ഡ് സ്വര്ണം
ജയ്പുര്: ഖേലോ ഇന്ത്യ അന്തര്സര്വകലാശാല അത്ലറ്റിക്സില് എംജിയുടെ സി.ബി. ഷിന്റോമോന് റിക്കാര്ഡ് സ്വര്ണം. പുരുഷ വിഭാഗം 110 മീറ്റര് ഹര്ഡില്സിലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളജിലെ ഷിന്റോമോന് റിക്കാര്ഡോടെ സ്വര്ണമണിഞ്ഞത്.ഒന്നാം വര്ഷ എംകോം വിദ്യാര്ഥിയായ ഷിന്റോമോന്, ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം. ഇടുക്കി ശാന്തിഗ്രാം ചെമ്പന്മാവില് ബിജു രാജന്റെയും റീജയുടെയും രണ്ടാമത്തെ മകനാണ്. 14.31 സെക്കന്ഡിലാണ് ഷിന്റോമോന് ഹര്ഡിലുകള് കടന്നെത്തി ഫിനിഷിംഗ് ലൈന് തൊട്ടത്. 2022ല് വി. ഖോഡ്കെ കുറിച്ച 14.40 സെക്കന്ഡ് എന്ന സമയം ഇതോടെ തിരുത്തപ്പെട്ടു.
Read More3-ാം വയസില് ഫിഡെ റേറ്റിംഗ്!
ഭോപാല്: മൂന്നാം വയസില് ഫിഡെ റേറ്റിംഗ് സ്വന്തമാക്കി മധ്യപ്രദേശുകാരന് സര്വാഗ്യ സിംഗ് കുശ്വാഹ ചരിത്രം സൃഷ്ടിച്ചു. ചെസ് ചരിത്രത്തില് ഫിഡെ റേറ്റിംഗ് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡാണ് മൂന്ന് വര്ഷവും ഏഴ് മാസവും 20 ദിനവും മാത്രം പ്രായമുള്ള സര്വാഗ്യ സ്വന്തമാക്കിയത്. കഴിഞ്ഞ വര്ഷം നവംബറില് കോല്ക്കത്തയില്നിന്നുള്ള അനീഷ് സര്ക്കാര് മൂന്നു വര്ഷവും എട്ട് മാസവും 19 ദിനവും പ്രായമുള്ളപ്പോള് കുറിച്ച റിക്കാര്ഡ് ഇതോടെ പഴങ്കഥയായി. 1572 ആണ് നഴ്സറി വിദ്യാര്ഥിയായ സര്വാഗ്യയുടെ ഫിഡെ റേറ്റിംഗ്.
Read Moreപെണ്പടയോട്ടം: ദേശീയ സബ് ജൂണിയര് സ്കൂള് അത്ലറ്റിക്സില് ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഓവറോൾ കിരീടം
ഇന്ഡോര്: 69-ാമത് ദേശീയ സബ് ജൂണിയര് സ്കൂള് അത്ലറ്റിക്സില് കേരളത്തിനു ചരിത്രത്തില് ആദ്യമായി ഓവറോള് കിരീടം. നാല് സ്വര്ണം, മൂന്നു വെങ്കലം എന്നിങ്ങനെ ഏഴ് മെഡല് നേടിയാണ് കേരളം ചാമ്പ്യന്പട്ടം സ്വന്തമാക്കിയത്. 28 പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലെത്തി. കഴിഞ്ഞ വര്ഷം രണ്ട് വെങ്കലം മാത്രമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. ഇത്തവണ ഉജ്വല തിരിച്ചുവരവ് നടത്തി കേരളം ട്രോഫിയുമായി ഇന്ഡോറില്നിന്നു മടങ്ങി. പെണ്കുട്ടികളുടെ വിഭാഗത്തിലും കേരളത്തിനാണ് ചാമ്പ്യന്ഷിപ്പ്. ഓവറോളിലേക്ക് കേരളത്തിന്റെ മുഴുവന് പോയിന്റും പെണ്കുട്ടികളാണ് സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സീനിയര് അത്ലറ്റിക്സിലും കേരളമായിരുന്നു ഓവറോള് ചാമ്പ്യന്മാര്. 10 വര്ഷം മുമ്പ് ദേശീയ സ്കൂള് മീറ്റ് വിവിധ കാറ്റഗറികളിലായി വേര്തിരിച്ചു നടത്താന് തുടങ്ങിയശേഷം ഇക്കാലമത്രയും സബ് ജൂണിയര് വിഭാഗത്തില് കേരളത്തിന് ഓവറോള് ലഭിച്ചിരുന്നില്ല. ഹാട്രിക് ഗോള്ഡ് അന്വികേരളത്തെ ഓവറോളിലെത്തിച്ച നാല് സ്വര്ണത്തില് മുന്നിനും അന്വി സുരേഷ് പങ്കാളിയായി.…
Read Moreഐപിഎല്: മാക്സ്വെല്, ഡുപ്ലെസി ഇല്ല
മുംബൈ: 2026 സീസണ് ഐപിഎല് (ഇന്ത്യന് പ്രീമിയര് ലീഗ്) ട്വന്റി-20 ക്രിക്കറ്റില് ഓസ്ട്രേലിയന് ഓള് റൗണ്ടര് ഗ്ലെന് മാക്സ്വെൽ, ദക്ഷിണാഫ്രിക്കന് താരം ഫാഫ് ഡുപ്ലെസി, ഇംഗ്ലീഷ് ഓള് റൗണ്ടര് മൊയീന് അലി എന്നിവരില്ല. ഡുപ്ലെസിയും മൊയീന് അലിയും പാക് സൂപ്പര് ലീഗില് കളിക്കാനായാണ് ഐപിഎല് ഒഴിവാക്കിയത്. ഗ്രീന് 2 കോടി2026 ഐപിഎല് താരലേലത്തില് 45 താരങ്ങള് ഏറ്റവും ഉയര്ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബ്ബില്. കാമറൂണ് ഗ്രീന്, ലിയാം ലിവിംഗ്സ്റ്റണ്, രവി ബിഷ്ണോയ്, വെങ്കിടേഷ് അയ്യര്, മതീശ പരിതാന, വനിന്ധു ഹസരെങ്ക തുടങ്ങിയവര് രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില് ഉള്പ്പെടും.16ന് അബുദാബിയിലാണ് ഐപിഎല് താര ലേലം. 10 ടീമുകളിലായി 77 കളിക്കാരുടെ ഒഴിവാണുള്ളത്.
Read Moreപടിക്കല് സെഞ്ചുറി; 102*
അഹമ്മദാബാദ്: മലയാളക്കരയില് വേരുള്ള ദേവ്ദത്ത് പടിക്കല് കര്ണാടകയ്ക്കായി മൂന്നാം ട്വന്റി-20 സെഞ്ചുറി നേടിയ മത്സരത്തില്, 145 റണ്സിന് തമിഴ്നാടിനെ അവര് കീഴടക്കി. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില് 46 പന്തില് 102 റണ്സുമായി ദേവ്ദത്ത് പടിക്കല് പുറത്താകാതെ നിന്നു. കര്ണാടകയ്ക്കായി ഏറ്റവും കൂടുതല് ട്വന്റി-20 സെഞ്ചുറി നേടുന്ന റിക്കാര്ഡും ദേവ്ദത്ത് പടിക്കല് ഇതോടെ സ്വന്തമാക്കി. ട്വന്റി-20 കരിയറില് പടിക്കലിന്റെ നാലാം സെഞ്ചുറിയാണ്. 2025 സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില് കര്ണാടക നാലു മത്സരങ്ങളില് മൂന്നു ജയം സ്വന്തമാക്കി. സ്കോര്: കര്ണാടക 20 ഓവറില് 245/3. തമിഴ്നാട് 14.2 ഓവറില് 100. ദേവ്ദത്ത് പടിക്കലാണ് പ്ലെയര് ഓഫ് ദ മാച്ച്.
Read Moreകോഹ്ലി, രോഹിത്, ഗംഭീര്
റായ്പുര്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്നു നടക്കുന്ന രണ്ടാം ഏകദിന ക്രിക്കറ്റിനു മുന്നോടിയായി രോഹിത് ശര്മ, ഗൗതം ഗംഭീര്, വിരാട് കോഹ്ലി എന്നിവരുടെ നീക്കങ്ങള് ശ്രദ്ധാകേന്ദ്രങ്ങളായി. സൂപ്പര് സീനിയേഴ്സായ കോഹ്ലി, രോഹിത് എന്നിവരുമായി ഗംഭീറിനുള്ള അനൈക്യം മാറ്റാന് ബിസിസിഐ നേരിട്ട് ഇടപെടുമെന്ന വാര്ത്തയ്ക്കിടെയാണിത്. കോഹ്ലിയും ബിസിസിഐ സെലക്ടര് പ്രഗ്യാന് ഓജയും തമ്മില് ദീര്ഘ സംഭാഷണം നടന്നു. ഇവര്ക്കൊപ്പം രോഹിത് ശര്മയും പങ്കുചേര്ന്നതിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയില് പ്രചരിച്ചു. ഗംഭീറും രോഹിത്തും തമ്മിലും ചര്ച്ചകള് നടക്കുന്നതിന്റെ ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെട്ടു.
Read Moreഗിരിദീപം ടീമുകൾ സെമിഫൈനലില്
കോട്ടയം: കോട്ടയം ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഗിരിദീപം ബഥനി ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ആണ്കുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു. സീനിയർ ഡിവിഷൻ പെണ്കുട്ടികളിൽ കോട്ടയം മൗണ്ട് കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്വെന്റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, ചെന്നൈയിലെ വിദ്യോദയ സ്കൂളും സെമിഫൈനലിൽ പ്രവേശിച്ചു. പെണ്കുട്ടികളുടെ സെമിഫൈനലിൽ വിദ്യോദയ സ്കൂൾ ചെന്നൈ കോട്ടയം മൗണ്ട് കാർമലിനെ നേരിടുന്പോൾ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്വെന്റ് സ്കൂളിനെ നേരിടും.ജൂനിയർ ഡിവിഷൻ ആണ്കുട്ടികളുടെ സെമിയിൽ ഗിരിദീപം സെന്റ് ആൻസ് കുര്യനാടിനെയും കെഇ സ്കൂൾ മാന്നാനം എകഐം പബ്ലിക് സ്കൂളിനെയും നേരിടും. സബ് ജൂണിയർ ആണ്കുട്ടികളുടെ സെമിയിൽ ഗിരിദീപം മാന്നാനം- സെന്റ് എഫ്രേംസുമായും, ചങ്ങനാശേരി എകഐം- തിരുവനന്തപുരം…
Read Moreവനിതാ പ്രീമിയർ ലീഗ്: പൂരം വരുന്നു; നാലാം എഡിഷന് ജനുവരി ഒമ്പതിന് തുടക്കം; ഫെബ്രുവരി അഞ്ചിന് കലാശപ്പോരാട്ടം
മുംബൈ: ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കപ്പുയർത്തി ഇന്ത്യൻ വനിതകൾ ആരാധകർക്ക് ആവേശമായി. ആ ചൂടാറും മുന്പ് മറ്റൊരു വനിതാ ക്രിക്കറ്റ് പൂരത്തിനു തിരികൊളുത്തുന്നു. വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് വെടിക്കെട്ട് നാലാം എഡിഷന് 2026 ജനുവരി ഒന്പതിന് തുടക്കം കുറിക്കും. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ മാറ്റുരച്ച് തുടക്കം. ഫെബ്രുവരി അഞ്ചിന് കലാശപ്പോരാട്ടം. ടൂർണമെന്റിലെ മത്സരങ്ങള് നവി മുംബൈ, വഡോദര സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. ബിസിസിഐയാണ് ഇന്നലെ ഷെഡ്യൂൾ പുറത്തുവിട്ടത്. പോരാട്ടം-വേദിടൂർണമെന്റിൽ ആകെ 22 മത്സരങ്ങളാണുള്ളത്. സീസണിലെ ആദ്യ 11 മത്സരങ്ങൾ ജനുവരി ഒന്പതു മുതൽ 17 വരെ നവി മുംബൈയിലും, പ്ലേഓഫ് ഉൾപ്പെടെയുള്ള അടുത്ത 11 മത്സരങ്ങൾ വഡോദരയിലും നടക്കും. ഫെബ്രുവരി ഒന്നിന് ലീഗ് ഘട്ടം അവസാനിക്കും. ഫെബ്രുവരി മൂന്നിന് എലിമിനേറ്റർ മത്സരം. അഞ്ചിന് ഫൈനൽ പോരാട്ടം വഡോദരയിലെ…
Read Moreസുൽത്താൻ അസ്ലന് ഷാ കപ്പ്: ഇന്ത്യ ഫൈനലിൽ
മലേഷ്യ: സുൽത്താൻ അസ്ലന്ഷാ കപ്പ് 2025 പുരുഷ ഹോക്കി അവസാന റൗണ്ട് റോബിൻ മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഫൈനൽ പ്രവേശനം നേടി ഇന്ത്യ. മലേഷ്യയിലെ ഇപ്പോയിൽ നടന്ന മത്സരത്തിൽ കാനഡയെ 14-3ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നാല് ഗോളുകൾ നേടിയ ഡിഫൻഡർ ജുഗ്രാജ് സിംഗ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പെനാൽറ്റി കോർണറുകൾ ജുഗ്രാജ് ഗോളാക്കി മാറ്റി. അഭിഷേക്, അമിത് രോഹിദാസ്, രജീന്ദർ സിംഗ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ, സെൽവം കാർത്തി, നീലകണ്ഠ ശർമ, സഞ്ജയ്, ദിൽപ്രീത് സിംഗ് എന്നിവർ ഓരോ ഗോളുകൾ നേടി. ക്രെയ്ഗ് ഫുൾട്ടണ് പരിശീലിപ്പിക്കുന്ന ടീം ഇന്നു നടക്കുന്ന ഫൈനലിൽ ബെൽജിയത്തെ നേരിടും. റൗണ്ട് റോബിൻ ഘട്ടത്തിൽ ഇന്ത്യക്ക് ഏക തോൽവി സമ്മാനിച്ച എതിരാളിയാണ് ഫൈനൽ പോരാട്ടിത്തിനുമെത്തുന്നത്. ടൂർണമെന്റിൽ തോൽവി അറിയാത്ത ബെൽജിയം ന്യൂസിലൻഡിനെ 5-1ന് തകർത്താണ്…
Read More