ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിംഗ് സിപിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. സ്പോർട്ടിംഗ് സിപിക്ക് വേണ്ടി റാഫെൽ നെൽ രണ്ട് ഗോളുകളും ഇസ ഡൗന്പിയയും ഗോൺസാലോ ഇനോസിയോയും ഓരോ ഗോൾ വീതവും നേടി. ഇഗോർ ജെസൂസ് ആണ് നോട്ടിംഗാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Read MoreCategory: Sports
ആ തീരുമാനം തെറ്റെന്ന് ഐഎഫ്എബി; അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി. മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ ‘ഡൈവിംഗ്’ നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു. എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ…
Read Moreശ്രീലങ്കൻ ടെസ്റ്റ് പരമ്പര: ബുംറ ടീമിലേക്ക് മടങ്ങിയെത്തി; പുതുമുഖമായി സാരാൻഷ് ജെയിൻ
മുംബൈ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഉപാധികളോടെ ടീമില്‍ തിരിച്ചെത്തി. ബുംറയും സായ് സുദര്‍ശനും ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ടീമിന്റെ ഭാഗമാകു. പരിക്കിന്റെ പിടിയിലായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. ഫിറ്റ്നെസ് തെലിയിച്ചാല് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തും. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. ശ്രീലങ്കൻ ‘എ’ ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ഓഫ് സ്പിന്നർ സാരാന്‍ഷ് ജെയിൻ പുതുമുഖമായി ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ്…
Read Moreശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആണ് ടീമിനെ പ്രഖ്യാപിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനാൽ…
Read Moreകോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; റിഷികാന്ത സിംഗിന് വെള്ളി
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് 2026ൽ രണ്ടാം മെഡൽ നേടി ഇന്ത്യ. വെയ്റ്റ്ലിഫ്റ്റിംഗിൽ റിഷികാന്ത സിംഗ് ചനംബാമിന് വെള്ളി ലഭിച്ചതോടെയാണ് മെഡൽ നേട്ടം രണ്ടായത്. പുരുഷൻമാരുടെ 60 കിലോ വിഭാഗത്തിലാണ് റിഷികാന്ത സിംഗ് വെള്ളി കരസ്ഥമാക്കിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 264 കിലോ ഉയർത്തിയാണ് റിഷികാന്ത രണ്ടാമതെത്തിയത്. 273 കിലോ ഉയർത്തിയ മലേഷ്യൻ താരം ബിൻ കസാഡെൻ മുഹമ്മദ് അനിക്കാണ് സ്വർണം നേടിയത്. 260 കിലോ ഉയർത്തിയ കെനിയയുടെ ജോഷ്വ അമുംഗ എംബോയയ്ക്കാണ് വെങ്കല മെഡൽ.
Read Moreസൗഹൃദ മത്സരം: ആസ്റ്റൺ വില്ലയെ വീഴ്ത്തി എഫ്സി പോർട്ടോ
ലണ്ടൻ: സൗഹൃദ മത്സരത്തിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി എഫ്സി പോർട്ടോ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി പോർട്ടോ വിജയിച്ചത്. വില്ല്യം ഗോമസും പെപെയും ആണ് പോർട്ടോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗോമസ് അഞ്ചാം മിനിറ്റിലും പെപെ 41 -ാം മിനിറ്റിലും ആണ് ഗോൾ നേടിയത്. ലൂക്ക ലിഞ്ച് ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 12-ാം മിനിറ്റിലാണ് ലൂക്ക ഗോൾ സ്കോർ ചെയ്തത്.
Read Moreലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി അനാഹത് സിംഗ്
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി അനഹത് സിംഗ്. കാനഡയിലെ നയാഗ്രയിൽ നടന്ന സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) പരാജയപ്പെടുത്തിയാണ് ഈ ഡൽഹിക്കാരി സ്വർണ മെഡൽ സ്വന്തമാക്കിയത്. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അനഹത് സ്വന്തം പേരിൽ കുറിച്ചു. 2010നു ശേഷം വനിതാ ലോക ജൂണിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റിക്കാർഡും അനഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കിരീട കുതിപ്പിനാണ് ഇന്ത്യൻ താരം വിരാമമിട്ടത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ലോക ജൂണിയർ സ്ക്വാഷിൽ ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ തോൽപ്പിച്ചാണ് അനഹത് ജൈത്രയാത്ര ആരംഭിച്ചത്. ഹോങ്കോങ്ങിന്റെ പുയി യിൻ ക്ലോയി ലോ, മലേഷ്യയുടെ ഡോയ്സ് യേ…
Read Moreസീചെം ട്രോഫി; ഹിമാചൽപ്രദേശിനെ വീഴ്ത്തി കേരളത്തിന് ജയം
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. സ്കോർ: കേരളം – 137/7, ഹിമാചൽപ്രദേശ് – 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി. മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി…
Read Moreഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം: വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ. മത്സരത്തിൽ അർജന്റീന 1–0ന് പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ഈ ഓൺലൈൻ ക്യാമ്പെയ്നിൽ ഇതിനകം ഒരു ലക്ഷത്തോളം ആളുകൾ ഒപ്പുവച്ചു കഴിഞ്ഞു. ഗിസെല സാഞ്ചസ് എന്ന ആരാധികയാണ് ‘ചെയ്ഞ്ച്’ എന്ന വെബ്സൈറ്റിലൂടെ ഈ ക്യാമ്പെയ്ന് തുടക്കമിട്ടത്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറിയുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് തിരിച്ചടിയായെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആരാധകരുടെ ആരോപണം. റഫറിയുടെ എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്രമക്കേട് നടന്നു എന്നതിന് ഇവർ തെളിവുകളൊന്നും നൽകിയിട്ടില്ല. സമാനമായ രീതിയിൽ സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ ഫ്രഞ്ച് ആരാധകരും മുമ്പ് ഓൺലൈൻ ക്യാമ്പെയ്ൻ നടത്തിയിരുന്നു. അതേസമയം, ആരാധകരുടെ പ്രതിഷേധത്തിന്റെ പേരിൽ പൂർത്തിയായ മത്സരം വീണ്ടും നടത്തുന്ന പതിവ് ഫിഫയ്ക്കില്ല. ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലൂടെയാണ് സ്പെയിൻ…
Read More483 കോടി രൂപ സ്പാനിഷ് ടീമിനു സ്വന്തം
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത് 50 മില്യണ്‍ ഡോളര്‍, ഏകദേശം 483 കോടി രൂപ. രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 29 മില്യണ്‍ ഡോളറും (280 കോടി രൂപ) നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 27 മില്യണ്‍ ഡോളര്‍ (261 കോടി രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് 19 മില്യണ്‍ ഡോളര്‍ (184 കോടി രൂപ), പ്രീക്വാര്‍ട്ടറില്‍ 15 മില്യണ്‍ ഡോളര്‍ (145 കോടി രൂപ), റൗണ്ട് ഓഫ് 32ല്‍ 11 മില്യണ്‍ ഡോളര്‍ (107 കോടി രൂപ), ഗ്രൂപ്പ് ഘട്ടത്തില്‍ 10 മില്യണ്‍ ഡോളര്‍ (97 കോടി രൂപ) എന്നിങ്ങനെയും ലഭിക്കും.
Read More