ദുബായ്: ഇടംകൈ സ്പിന്‍ ഓള് റൗണ്ടറായ അക്സര്‍ പട്ടേല്‍ ഇന്നു കളിച്ചില്ലെങ്കില്‍ പ്ലേയിംഗ് ഇലവനിലേക്ക് ആദ്യം നറുക്കു വീഴുക പേസര്‍ അര്‍ഷദീപ് സിംഗിന് ആയിരിക്കും. ഏഷ്യ കപ്പ് ഗ്രൂപ്പ് എയില്‍ ഒമാന്‍ എതിരേ മാത്രമാണ് അര്‍ഷദീപ് സിംഗ് കളിച്ചത്. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്കിയ ഒഴിവിലേക്കായിരുന്നു അര്‍ഷദീപ് എത്തിയതെന്നതാണ് ശ്രദ്ധേയം. ഒമാന്‍ എതിരേ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ അര്‍ഷദീപ് സിംഗ്, ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 64-ാം മത്സരത്തിലാണ് അര്‍ഷദീപിന്റെ 100-ാം ട്വന്റി-20 വിക്കറ്റ് നേട്ടം.
Read MoreCategory: Sports
അഥീന മറിയം ജോണ്സണ് കേരളത്തിന് അഭിമാനം
കോട്ടയം: 2025 ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ കേരളത്തിനും അത് അഭിമാന മുഹൂര്‍ത്തം. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അണ്ടര്‍ 16 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസിലെ അഥീന മറിയം ജോണ്സണ്, കോട്ടയം നെടുംകുന്നത്തെ ബാസ്കറ്റ്ബോള്‍ കുടുംബത്തില്‍നിന്നുള്ള മിടുക്കി. ബാസ്കറ്റ്ബോൾ കുടുംബം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലനകനായ ജോണ്സണ് തോമസിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി അനു ഡി. ആലപ്പാട്ടിന്റെയും മകളാണ് അഥീന. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ കീരിടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന പരേതനായ എ.വി. ദേവസിക്കുട്ടിയുടെ മകളാണ് അനു. “രാജ്യാന്തരതലത്തിലെ ആദ്യ ചാമ്പ്യന്ഷിപ്പില്തന്നെ കിരീടം…
Read Moreമൂണിക്ക് സെഞ്ചുറി; ഇന്ത്യക്ക് മുന്നില്‍ റണ്‍മല തീർത്ത് ഓസീസ്
ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 413 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.5 ഓവറില്‍ 412 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ മൂണി കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 57 പന്തില്‍ സെഞ്ചുറിയിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. ഒരറ്റത്ത് പങ്കാളികളെ നഷ്ടമായപ്പോഴും മൂണി ആക്രമണം തുടര്‍ന്നു. ടീം ടോട്ടല്‍ 377 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യക്കെതിരെ ഒരു ടീം ഉയര്‍ത്തുന്ന വലിയ ടീം ടോട്ടലെന്ന റിക്കാർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. പിന്നാലെ 45-ാം ഓവറില്‍ മൂണി റണ്ണൗട്ടായി. മൂണിക്കുപുറമെ ജോര്‍ജിയ വോള്‍ (81) എല്‍സി പെറി (68) ആഷ്ലി ഗാര്‍ഡ്നര്‍ (39) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി അരുന്ധതി…
Read Moreചരിത്രം കുറിച്ച് ആന്റിം പങ്കല്‍
സാഗ്രെബ്: ഇന്ത്യയുടെ വനിതാ ഗുസ്തി താരം ആന്റിം പങ്കല്‍ ചരിത്ര നേട്ടത്തില്‍. 2025 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണിത്. വിനേഷ് ഫോഗട്ടിനുശേഷം ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാണ് പങ്കല്‍.
Read Moreപിതാവ് മരിച്ചതറിയാതെ ദുനിത് കളത്തിൽ
അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ തകർത്ത് സൂപ്പർ ഫൈനലിൽ കടന്നെങ്കിലും ശ്രീലങ്കയുടെ യുവ ഓൾറൗണ്ടർ ദുനിത് വെല്ലേഗയ്ക്കു മത്സരത്തിലും ജീവിതത്തിലും മറക്കാനാവാത്ത ദിനമായിരുന്നു കഴിഞ്ഞുപോയത്. ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ 170 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്ക 19-ാം ഓവറിൽ കുശാൽ മെൻഡിസിന്റെ (52 പന്തിൽ 74 റണ്‍സ്) മികവിൽ ആറ് വിക്കറ്റ് ജയം നേടി സൂപ്പർ ഫോറിൽ കടന്നു. എന്നാൽ, കരിയറിലെ അഞ്ചാം ട്വന്റി-20 മത്സരം കളിക്കുന്ന ദുനിത് വെല്ലേഗ എറിഞ്ഞ 20-ാം ഓവറിൽ അഫ്ഗാന്റെ മുഹമ്മദ് നബി അഞ്ച് സിക്സ് പറത്തി. മോശം ഓവറിനുശേഷം മൈതാനം വിട്ട ദുനിത്തിനെ കാത്ത് ദുഃഖ വാർത്തയുമായി ടീം മാനേജ്മെന്റ് കളത്തിനു പുറത്തുനിന്നു. ദുനിത്തിന്റെ പിതാവ് സുരങ്ക വെല്ലേഗയുടെ മരണവാർത്തയായിരുന്നു അത്. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു സുരങ്കയുടെ നിര്യാണം. ഈ സമയം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തന്റെ ടീമിനായി…
Read Moreമെസി കൊച്ചിയില്‍? അർജന്റീനയുടെ സൗഹൃദമത്സരങ്ങള്‍ കലൂരില്‍ നടത്താന്‍ ആലോചന
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റൈൻ ടീമും കൊച്ചിയില്‍ കളിച്ചേക്കും. നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റൈൻ ടീമിന്റെ രണ്ടു സൗഹൃദമത്സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്റ്റേഡിയത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് വരും ആഴ്ചകളില്‍ വിദഗ്ധസംഘം എത്തിയേക്കും. അര്‍ജന്റീനയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യതയും ചര്‍ച്ച ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണു പരിഗണിച്ചിരുന്നത്. എന്നാല്‍, ക്രിക്കറ്റ് സ്റ്റേഡിയമായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ ഫുട്ബോള്‍ മത്സരത്തിനു സജ്ജമാക്കുക പ്രായോഗികമല്ല. പിച്ച് മാറ്റേണ്ടി വരുമെന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷനും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു കൊച്ചിയെ പരിഗണിക്കുന്നത്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളം സന്ദര്‍ശിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ലോകചാമ്പ്യന്മാരായ ടീം നവംബര്‍ 10നും 18നും ഇടയില്‍ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്ന് അര്‍ജന്റീന…
Read Moreഎഐഎഫ്എഫ് കരട് ഭരണഘടനയ്ക്കു സുപ്രീംകോടതി അംഗീകാരം
ന്യൂഡൽഹി: സ്തംഭനാവസ്ഥയിലായ ഇന്ത്യൻ സൂപ്പർ ലീഗിനും (ഐഎസ്എൽ) സൂപ്പർ കപ്പിനും മുന്നോട്ടു പോകാനുള്ള പാത തുറന്ന് പരമോന്നത കോടതി. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ കരട് ഭരണഘടനയ്ക്ക് സുപ്രീംകോടതി അംഗീകാരം നൽകിയതോടെയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാവിയെപ്പറ്റി നിലനിന്ന ആശങ്ക അകന്നത്. എഐഎഫ്എഫിനോടു ജനറൽബോഡി യോഗം വിളിച്ചുകൂട്ടി നാലാഴ്ചയ്ക്കകം പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകാനാണു കോടതി നിർദേശം. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ നയിക്കുന്ന നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കാലാവധി അവസാനിക്കുന്നതുവരെ നേതൃനിരയിൽ തുടരാനും സുപ്രീംകോടതി അംഗീകാരം നൽകി. സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വര റാവു 2023ൽ തയാറാക്കിയ കരട് ഭരണഘടന എഐഎഫ്എഫിന്റെ ഭരണനിർവഹണത്തിലും വാണിജ്യകരാറിലുമടക്കം സുപ്രധാന പരിഷ്കാരങ്ങൾ നിർദേശിച്ചതോടെ ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആശങ്കയ്ക്കു നടുവിലായിരുന്നു. ഭരണഘടനയെ സംബന്ധിച്ചും എഐഎഫ്എഫ് ഭാരവാഹികളുടെ ഭരണകാലാവധിയെ സംബന്ധിച്ചും പല കോണുകളിൽനിന്ന് എതിർപ്പുയർന്നതോടെ കരട് ഭരണഘടനയ്ക്ക് അംഗീകാരം…
Read Moreലോസ് ബ്ലാങ്കോസ് @ 200
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ലോസ് ബ്ലാങ്കോസ് (ദ വൈറ്റ്സ്) എന്നറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ 2-1ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോല്‍പ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി. ഒരു ഗോളിനു പിന്നിലാകുകയും അവസാന 18 മിനിറ്റ് 10 പേരായി ചുരുങ്ങുകയും ചെയ്തെങ്കിലും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ മുട്ടുമടക്കിയില്ല. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ (28’, 81’) ഇരട്ട പെനാല്‍റ്റി ഗോളാണ് റയല്‍ മാഡ്രിഡിനു ജയം സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ തിമോത്തി വേഗിന്റെ ഗോളിലൂടെ മാഴ്സെ ലീഡ് നേടി. 1990ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ പോരാട്ടം പരിഷ്കരിച്ചശേഷം 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ്…
Read Moreസൂപ്പര്‍ ഫാസ്റ്റ് സ്മൃതി
മൊഹാലി: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ മിന്നും സെഞ്ചുറി. ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ 77 പന്തില്‍ സ്മൃതി സെഞ്ചുറി തികച്ചു. ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ അതിവേഗ സെഞ്ചുറിയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്നിംഗ്സ്. ഈ വര്‍ഷം അയര്‍ലന്‍ഡിന് എതിരേ 70 പന്തില്‍ സെഞ്ചുറി നേടിയ സ്മൃതിയുടെ പേരിലാണ് റിക്കാര്‍ഡ്. മത്സരത്തില്‍ 91 പന്തില്‍ സ്മൃതി 117 റണ്‍സ് നേടി. ഇന്ത്യന്‍ ഇന്നിംഗ്സ് 49.5 ഓവറില്‍ 292ല്‍ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 40.5 ഓവറില്‍ 190ന് പുറത്ത്. ഇന്ത്യക്ക് 102 റണ്‍സ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര 1-1 സമനിലയില്‍ എത്തി. സ്മൃതി മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. റിക്കാര്‍ഡ് പലത് സ്മൃതിയുടെ 12-ാം ഏകദിന സെഞ്ചുറിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സ്വന്തം റിക്കാര്‍ഡും…
Read Moreസമ്മര്‍ദതന്ത്രം..! യുഎഇ x പാക് മത്സരം ഒരു മണിക്കൂറിലധികം വൈകി
ദുബായ്: ഇന്ത്യ x പാക്കിസ്ഥാന് വൈരത്തിന്റെ അലയൊലി 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഷെഡ്യൂളിനെത്തന്നെ ബാധിച്ചു. ഇന്ത്യക്തെതിരേ 14നു നടന്ന മത്സരത്തില്‍ ടോസിന്റെ സമയത്തും മത്സരം കഴിഞ്ഞും ടീം ക്യാപ്റ്റന്മാരും കളിക്കാരും ഹസ്തദാനം നല്‍കാത്തതിന്റെ ബാക്കിപത്രമായി ഇന്നലെ യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം. ഇന്ത്യ x പാക് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യം ഐസിസി നിരാകരിച്ചതിനു പിന്നാലെയാണ് ഇന്നലെ മത്സരത്തിനായി ഇറങ്ങാതെ പാക് ടീം ഹോട്ടലില്‍ തങ്ങിയത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടിന് ആരംഭിക്കേണ്ടിയിരുന്ന യുഎഇക്ക് എതിരായ മത്സരത്തിനായി 8.30നാണ് പാക് ടീം എത്തിയത്. അതീവ സമ്മര്‍ദമുണ്ടായെങ്കിലും പാക്കിസ്ഥാന് x യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരും. ആന്‍ഡി പൈക്രോഫ്റ്റാണ് പാക് ക്യാപ്റ്റന്‍ സല്മാന്…
Read More