ബും​റ​യെ ക്യാ​പ്റ്റ​നാ​ക്ക​ണം

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ഭാ​വി ക്യാ​പ്റ്റ​നാ​യി ജ​സ്പ്രീ​ത് ബും​റ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് ഇ​ന്ത്യ​ന്‍ മു​ൻ താ​രം സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്ക​ര്‍. അ​ഞ്ച് ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ​യെ പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ന​യി​ച്ച് ബും​റ ജ​യം സ​മ്മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഞ്ജ​രേ​ക്ക​ര്‍ പി​ന്തു​ണ അ​റി​യി​ച്ച​ത്. ബും​റ​യു​ടെ അ​നു​ഭ​വ സ​മ്പ​ത്തും ത​ന്ത്ര​ങ്ങ​ളും ടീ​മി​ന് ഗു​ണ​മാ​കു​മെ​ന്ന് മ​ഞ്ജ​രേ​ക്ക​ര്‍ പ​റ​ഞ്ഞു. സ്ഥി​രം ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​നെ ന​യി​ച്ച സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ​യും അ​ഭാ​വ​ത്തി​ലാ​ണ് ബും​റ ടീ​മി​നെ ന​യി​ച്ച​ത്. മോ​ശം ഫോ​മി​ലു​ള്ള ടീ​മി​നെ സീ​സ​ണി​ലെ ആ​ദ്യ നാ​യ​ക​വേ​ഷ​ത്തി​ല്‍ ത​ന്നെ ബും​റ വി​ജ​യി​പ്പി​ച്ചു.

Read More

സ​ഞ്ജു ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ​സി​ക്ക് യോ​ഗ്യ​ന്‍

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി സ​ഞ്ജു സാം​സ​ണി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ര​വി ശാ​സ്ത്രി. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ (ഐ​പി​എ​ല്‍) രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ ന​യി​ച്ച് മി​ക​വ് തെ​ളി​യി​ച്ച സ​ഞ്ജു നി​ല​വി​ല്‍ ടോ​പ്പ് ഓ​ര്‍​ഡ​റി​ല്‍ വി​നാ​ശം വി​ത​യ്ക്കു​ന്ന സ്ഥി​ര​ത​യു​ള്ള ബാ​റ്റ​റെ​ന്ന നി​ല​യി​ലും ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞ​താ​യി ര​വി ശാ​സ്ത്രി പ​റ​ഞ്ഞു. സൂ​ര്യ​കു​മാ​റി​ന്‍റെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ചാ​ൽ, 2028ല്‍ ​ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് പു​തി​യാ​രു ക്യാ​പ്റ്റ​നെ തേ​ടേ​ണ്ടി വ​ന്നേ​ക്കും. അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​കു​ന്ന സ​ഞ്ജു​വി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണ് ഇ​ന്ന് കാ​ണു​ന്ന​തെ​ന്നും ര​വി ശാ​സ്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ക്യാ​പ്റ്റ​ന്‍ അയ്യർ..?

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍​സി ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ മി​ക​ച്ച നേ​തൃ​പാ​ട​വ​ത്തി​ലൂ​ടെ ടീ​മു​ക​ളെ മു​ന്നോ​ട്ടു​ന​യി​ച്ച ശ്രേ​യ​സ് അ​യ്യ​റി​നെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ അ​ടു​ത്ത നാ​യ​ക​നാ​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​താ​യി സൂ​ച​ന. ഇ​ന്ത്യ​ന്‍ പു​രു​ഷ വൈ​റ്റ്‌​ബോ​ള്‍ ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍​ക്ക് ഒ​രു ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ര്‍​ദേ​ശ​വും ബി​സി​സി​ഐ​ക്കു​ള്ളി​ല്‍ ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് ശ്രേ​യ​സ് അ​യ്യ​ര്‍ എ​ത്തു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ വൈ​റ്റ്‌​ബോ​ള്‍ ക്രി​ക്ക​റ്റി​ന് ഒ​രു ക്യാ​പ്റ്റ​ന്‍ എ​ന്ന നീ​ക്കം ശു​ഭ്മാ​ന്‍ ഗി​ല്ലി​ലൂ​ടെ ബി​സി​സി​ഐ ന​ട​ത്തി​യെ​ങ്കി​ലും അ​തു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഗി​ല്ലി​ന്‍റെ ഫോ​മി​ല്ലാ​യ്മ അ​ദ്ദേ​ഹ​ത്തെ ടീ​മി​ല്‍​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ബി​സി​സി​ഐ​യെ നി​ര്‍​ബ​ന്ധി​ത​മാ​ക്കി. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ടീ​മി​നെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ഏ​ക​ദി​ന ടീ​മി​നെ ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് ന​യി​ക്കു​ന്ന​ത്. ടെ​സ്റ്റ് ടീം ​ക്യാ​പ്റ്റ​നും ഗി​ല്ലാ​ണ്. സൂ​ര്യ​യു​ടെ മോ​ശം ഫോം ​ട്വ​ന്‍റി-20 ബാ​റ്റ​ര്‍​മാ​രി​ല്‍ ഒ​രി​ക്ക​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന സൂ​ര്യ​കു​മാ​ര്‍…

Read More

ബ്ര​സീ​ല്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് ആ​ന്‍​സി​ലോ​ട്ടി 2030വ​രെ തു​ട​രും

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി 2030വ​രെ തു​ട​രും. ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (സി​ബി​എ​ഫ്) അ​റി​യി​ച്ച​താ​ണി​ത്. ഇ​റ്റ​ലി​ക്കാ​ര​നാ​യ ആ​ന്‍​സി​ലോ​ട്ടി ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബ്ര​സീ​ല്‍ ദേ​ശീ​യ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക വേ​ഷ​ത്തി​ല്‍ എ​ത്തി​യ​ത്. നെ​യ്മ​ര്‍ ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​മോ എ​ന്ന​താ​ണ് കാ​ല്‍​പ്പ​ന്ത് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. 18ന് ​റി​യോ​യി​ല്‍ ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ ടീ​മി​നെ ആ​ന്‍​സി​ലോ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ബു​ണ്ട​സ്‌​ലീ​ഗ: ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന് ആ​വേ​ശ ജ​യം

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ബു​ണ്ട​സ്‌​ലീ​ഗ ഫു​ട്ബോ​ളി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന് ആ​വേ​ശ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൻ​ട്രാ​ക് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ബോ​റൂ​സി​യ​യ്ക്ക് വേ​ണ്ടി സെ​ർ​ഹൗ ഗു​യ്‌​ര​സി​യും നി​ക്കോ സ്ക്ലോ​ട്ടെ​ർ​ബെ​ക്കും സാ​മു​യേ​ലെ ഇ​നാ​സി​യോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ൻ ഉ​സു​നും ജോ​നാ​ഥ​ൻ ബു​ർ​കാ​ർ​ഡും ആ​ണ് എ​ൻ​ട്രാ​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബൊ​റൂ​സി​യ​യ്ക്ക് 70 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബോ​റൂ​സി​യ.

Read More

ആതിഥേയ ആരവം…

ഫിഫ 2026 ലോ​ക​ക​പ്പ് ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഇ​നി​ 34 ദിനങ്ങളുടെ ദൂ​രം. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത ആ​വേ​ശ​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. 48 ടീ​മു​ക​ൾ, 12 ഗ്രൂ​പ്പു​ക​ൾ, 104 മ​ത്സ​ര​ങ്ങ​ൾ. ക​ണ്ണും മ​ന​സും നി​റ​യെ കാ​ൽ​പ്പ​ന്താ​വേ​ശം. 12 ഗ്രൂ​പ്പു​ക​ളി​ലും കാ​ത്തി​രി​ക്കു​ന്ന​ത് തീ​പാ​റും പോ​രാ​ട്ടം. കു​ഞ്ഞ​ന്മാ​രെ​ന്ന് ക​രു​തി ആ​രെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്ന​ർ​ഥം. ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ബോ​ക്സ് ടു ​ബോ​ക്സ് ഓ​ടി ഓ​രോ ടീ​മു​ക​ളെ തൊ​ട്ടു​വ​രാം. എ ​ഗ്രൂ​പ്പ്: മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ചെ​ക്ക് റി​പ്പ​ബ്ലി​ക് മെക്സിക്കോ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ത​ന്നെ​യാ​ണ് ഈ ​ഗ്രൂ​പ്പി​ലെ ശ​ക്ത​ർ. ഫി​ഫ റാ​ങ്കിം​ഗി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് മെ​ക്സി​ക്കോ. സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​ന്‍റെ മേ​ൽ​ക്കൈ ‘എ​ൽ ട്രി’ ​സം​ഘ​ത്തി​നു​ണ്ടാ​വും. ഗോ​ൾ​പോ​സ്റ്റി​നു കീ​ഴി​ൽ കൈ​ക​ൾ വി​രി​ച്ചു​നി​ൽ​ക്കു​ന്ന ഗി​ല്ലെ​ർ​മോ “മെ​മ്മോ’ ഒ​ച്ചോ​വയെ​ന്ന കു​റി​യ മ​നു​ഷ്യ​ൻ ത​ന്നെ​യാ​വും ഇ​ത്ത​വ​ണ​ത്തെ​യും മെ​ക്സി​ക്കോ​യു​ടെ പോ​സ്റ്റ​ർ ബോ​യ്. മെ​ക്സി​ക്ക​ൻ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ആ​റ് ലോ​ക​ക​പ്പ് എ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഗോ​ൾ​കീ​പ്പ​ർ…

Read More

സൂ​ര്യ​യു​ഗം അ​വ​സാ​നി​ക്കു​ന്നു; ട്വ​ന്‍റി 20 ടീ​മി​ൽ അ​ഴി​ച്ചു പ​ണി​ക്ക് സാ​ധ്യ​ത

മും​ബൈ: ഐ​പി​എ​ല്ലി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ബി​സി​സി​ഐ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ലെ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള ശ്രേ​യ​സ് അ​യ്യ​ർ​ക്ക് നാ​യ​ക​സ്ഥാ​നം ന​ൽ​കി യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്താ​നാ​ണ് ആ​ലോ​ച​ന. വ​രാ​നി​രി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​ക​ളി​ൽ ശ്രേ​യ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു പു​തി​യ പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ബി​സി​സി​ഐ നീ​ക്കം ന​ട​ത്തു​ന്ന​ത്. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി പൂ​ർ​ണ​മാ​യും യു​വ​നി​ര​യെ അ​ണി​നി​ര​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​പി​എ​ല്ലി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന യു​വ​താ​ര​ങ്ങ​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന വി​ദേ​ശ പ​ര​മ്പ​ര​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. രോ​ഹി​ത് ശ​ർ​മ ടി20 ​ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പു​തി​യ നാ​യ​ക​നാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ത്തി​യ​ത്. സൂ​ര്യ ന​യി​ച്ച ഒ​രു പ​ര​മ്പ​ര​യി​ലും ടീം ​തോ​റ്റി​ട്ടി​ല്ല. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ നി​ല​വി​ലെ ഫോ​മി​ൽ ബി​സി​സി​ഐ​യ്ക്ക് ആ​ശ​ങ്ക​യു​ണ്ട്. ട്വ​ന്‍റി20…

Read More

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ വേദി മാറ്റി

അ​ഹ​മ്മ​ദാ​ബാ​ദ്: 2026 സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ പ്ലേ ​ഓ​ഫ് വേ​ദി​ക​ള്‍ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 26 മു​ത​ല്‍ 31വ​രെ​യാ​ണ് പ്ലേ ​ഓ​ഫ്, ഫൈ​ന​ല്‍ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ള്‍. മു​മ്പ് പ്ര​ഖ്യാ​പി​ച്ച​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഫൈ​ന​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പ്ലേ ​ഓ​ഫ് ഫി​ക്‌​സ്ച​ര്‍ ക്വാ​ളി​ഫ​യ​ര്‍ 1:മേ​യ് 26- ധ​ര്‍​മ​ശാ​ല എ​ലി​മി​നേ​റ്റ​ര്‍:മേ​യ് 27- ച​ണ്ഡി​ഗ​ഡ് ക്വാ​ളി​ഫ​യ​ര്‍ 2:മേ​യ് 29- ച​ണ്ഡി​ഗ​ഡ് ഫൈ​ന​ല്‍:മേ​യ് 31- അ​ഹ​മ്മ​ദാ​ബാ​ദ്

Read More

ബ​യേ​ണി​നെ വീ​ഴ്ത്തി പി​എ​സ്ജി ഫൈ​ന​ലി​ൽ; ക​ലാ​ശ​പ്പോ​രി​ൽ എ​തി​രാ​ളി​ക​ൾ ആ​ഴ്‌​സ​ണ​ൽ

മ്യൂ​ണി​ക്ക്: യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ന്‍റെ രാ​ജാ​ക്ക​ന്മാ​രെ നി​ശ്ച​യി​ക്കു​ന്ന യു​ഫേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ങ്ങി. ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ലി​ൽ ജ​ർ​മ്മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ മ​റി​ക​ട​ന്ന് ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക​ലാ​ശ​പ്പോ​രി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്‌​സ​ണ​ലാ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി​ക​ൾ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്ജി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ബ​യേ​ണി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ അ​ലി​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ൽ 1 -1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ പാ​ദ​ത്തി​ലെ മി​ന്നും പ്ര​ക​ട​നം പി​എ​സ്ജി​ക്ക് തു​ണ​യാ​യി. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 6-5 എ​ന്ന അ​ഗ്ര​ഗേ​റ്റ് സ്‌​കോ​റി​നാ​ണ് പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റം. മ​ത്സ​രം തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ബ​യേ​ണി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് പി​എ​സ്ജി ലീ​ഡെ​ടു​ത്തു. സൂ​പ്പ​ർ താ​രം ഖ്വി​ച്ച വാ​രാ​ത്സ‌​ലേ​ഹി​യ ന​ൽ​കി​യ പാ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഉ​സ്മാ​ൻ ഡെം​ബെ​ലെ പി​എ​സ്ജി​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം ന​ൽ​കി. പി​ന്നീ​ട് ഒ​രു…

Read More

വൈ​ഭ​വ് സൂ​ര്യ​വം​ശി അ​ൺ​പ്രൊ​ഫ​ഷ​ണ​ൽ ത​ന്നെ; വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ന്ന് ജി​തേ​ഷ് ശ​ർ​മ

മും​ബൈ: യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കെ​തി​രെ​യു​ള്ള ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗ​ളൂ​രു താ​രം ജി​തേ​ഷ് ശ​ർ​മ. വൈ​ഭ​വ് പ്രൊ​ഫ​ഷ​ണ​ലി​സം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ജി​തേ​ഷി​ന്‍റെ മു​ൻ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വ​സ്തു​ത​പ​ര​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.  വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ പെ​രു​മാ​റ്റം ഒ​രു പ്രൊ​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റ് താ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നാ​ണ് ജി​തേ​ഷ് ശ​ർ​മ്മ ആ​രോ​പി​ച്ച​ത്. ക​ളി​ക്ക​ള​ത്തി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യോ ടീം ​മാ​നേ​ജ്‌​മെ​ന്‍റു​മാ​യു​ള്ള സ​ഹ​ക​ര​ണ​മി​ല്ലാ​യ്മ​യോ ആ​ണ് ഇ​ത്ത​രം ഒ​രു പ​രാ​മ​ർ​ശ​ത്തി​ലേ​ക്ക് ത​ന്നെ ന​യി​ച്ച​തെ​ന്ന് ജി​തേ​ഷ് സൂ​ചി​പ്പി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​യെ​ങ്കി​ലും, ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ത​ല്ലെ​ന്നും വൈ​ഭ​വ് ത​ന്‍റെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് ജി​തേ​ഷ് വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ​ക്കു​റി​ച്ച് ഒ​രു സീ​നി​യ​ർ താ​രം ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന​ടി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ക്രി​ക്ക​റ്റ് ലോ​ക​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.…

Read More