സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്മൃ​തി

മൊ​ഹാ​ലി: ഇ​ന്ത്യ​ന്‍ വ​നി​താ സൂ​പ്പ​ര്‍ താ​രം സ്മൃ​തി മ​ന്ദാ​ന​യു​ടെ മി​ന്നും സെ​ഞ്ചു​റി. ഓ​സ്‌​ട്രേ​ലി​യ വ​നി​ത​ക​ള്‍​ക്ക് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 77 പ​ന്തി​ല്‍ സ്മൃ​തി സെ​ഞ്ചു​റി തി​ക​ച്ചു. ഒ​രു ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​ത്തി​ന്‍റെ അ​തി​വേ​ഗ സെ​ഞ്ചു​റി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഈ ​ഇ​ന്നിം​ഗ്‌​സ്.

ഈ ​വ​ര്‍​ഷം അ​യ​ര്‍​ല​ന്‍​ഡി​ന് എ​തി​രേ 70 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി​യു​ടെ പേ​രി​ലാ​ണ് റി​ക്കാ​ര്‍​ഡ്. മ​ത്സ​ര​ത്തി​ല്‍ 91 പ​ന്തി​ല്‍ സ്മൃ​തി 117 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സ് 49.5 ഓ​വ​റി​ല്‍ 292ല്‍ ​അ​വ​സാ​നി​ച്ചു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ 40.5 ഓ​വ​റി​ല്‍ 190ന് ​പു​റ​ത്ത്. ഇ​ന്ത്യ​ക്ക് 102 റ​ണ്‍​സ് ജ​യം. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ല്‍ എ​ത്തി. സ്മൃ​തി മ​ന്ദാ​ന​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

റി​ക്കാ​ര്‍​ഡ് പ​ല​ത്
സ്മൃ​തി​യു​ടെ 12-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്. ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി എ​ന്ന സ്വ​ന്തം റി​ക്കാ​ര്‍​ഡും ഇ​തോ​ടെ സ്മൃ​തി പു​തു​ക്കി. മാ​ത്ര​മ​ല്ല, വ​നി​താ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ഓ​പ്പ​ണ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ സൂ​സി ബേ​റ്റ്‌​സി​ന് ഒ​പ്പ​വും സ്മൃ​തി എ​ത്തി.

വ​നി​താ രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ട്ട​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ന്‍ താ​രം ഇ​ടം​പി​ടി​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ ടാ​മി ബ്യൂ​മോ​ണ്ടി​ന് (12 സെ​ഞ്ചു​റി) ഒ​പ്പ​മാ​ണ് സ്മൃ​തി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗ് (15), ന്യൂ​സി​ല​ന്‍​ഡി​ന്‍റെ സൂ​സി ബേ​റ്റ്‌​സ് (13) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ സ്മൃ​തി​ക്കു മു​ന്നി​ലു​ള്ള​ത്.

Related posts

Leave a Comment