ഐ​എ​സ്എ​ൽ: ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് മി​ന്നും ജ​യം

ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ജം​ഷ​ഡ്പു​രി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് സ​നാ​ൻ ര​ണ്ട് ഗോ​ളു​ക​ളും മെ​സി ബോ​ളി​യും നി​ക്കോ​ളോ സ്റ്റൊ​ജാ​നോ​വി​ച്ചും ഓ​രോ ഗോ​ൾ വീ​തം നേ​ടി. എ​സ്. പ്ര​ക​ടേ​ശ്വ​ര​ൻ ആ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​രി​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ജം​ഷ​ഡ്പു​ർ.

Read More

ബേ​​റ്റ്സ് വി​​ര​​മി​​ക്കു​​ന്നു

ഡ്യൂ​ൻ​ഡി​ൻ: 20 വ​ർ​ഷ​ത്തെ ക​രി​യ​റി​ന് വി​രാ​മ​മി​ട്ട് ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ സൂ​സി ബേ​റ്റ്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി20 ക്രി​ക്ക​റ്റ് വ​നി​താ ലോ​ക​ക​പ്പി​ന് ശേ​ഷം വി​ര​മി​ക്കു​മെ​ന്നാ​ണ് 38കാ​രി​യാ​യ താ​രം അ​റി​യി​ച്ച​ത്. 2003ൽ ​പ​തി​ന​ഞ്ചാം വ​യ​സി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും 2006ൽ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലും ബേ​റ്റ്സ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വ​നി​താ ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​രം (4717), വ​നി​താ ഏ​ക​ദി​ന​ത്തി​ൽ നാ​ലാം സ്ഥാ​ന​ക്കാ​രി​യു​മാ​ണ് (5964). 2011 ജൂ​ലൈ​യി​ൽ ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​നാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത ബേ​റ്റ്സ് ഏ​ഴ് വ​ർ​ഷ​ത്തോ​ളം ടീ​മി​നെ ന​യി​ച്ചു.

Read More

ശാം​ഭ​വി- ദി​വ്യാ​ൻ​ഷു സ​ഖ്യ​ത്തി​ന് സ്വ​ർ​ണ​മെ​ഡ​ൽ

കെ​യ്റോ (ഈ​ജി​പ്ത്): ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷൂ​ട്ടിം​ഗ് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​സ്എ​സ്എ​ഫ്) ജൂ​ണി​യ​ർ വേ​ൾ​ഡ് ക​പ്പ് റൈ​ഫി​ൾ/​പി​സ്റ്റ​ൾ/​ഷോ​ട്ട്ഗ​ണി​ൽ ഇ​ന്ത്യ​യു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ മി​ക്സ​ഡ് ടീം ​ജോ​ഡി​ക​ളാ​യ ശാം​ഭ​വി ക്ഷീ​ർ​സാ​ഗ​ർ, ദി​വ്യാ​ൻ​ഷു ദേ​വാം​ഗ​ൻ എ​ന്നി​വ​ർ 499.9 റി​ക്കാ​ർ​ഡ് സ്കോ​ർ നേ​ടി സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ലാ​യി​രു​ന്നു മ​ത്സ​രം. ചൈ​നീ​സ് താ​യ്പേ​യി​യു​ടെ സാ​യ് ചീ-​യിം​ഗ്, ചെ​ൻ യു-​ആ​ൻ സ​ഖ്യം 498.3 പോ​യി​ന്‍റു​മാ​യി വെ​ള്ളി​യും ഫ്ര​ഞ്ച് ജോ​ഡി​യാ​യ ടി​ഫെ​ൻ പോം​സ്, ഗാ​സ്പാ​ർ​ഡ് ലെ​സി​യ​ർ സ​ഖ്യം 434.4 പോ​യി​ന്‍റു​മാ​യി വെ​ങ്ക​ല​വും നേ​ടി. കെ​യ്റോ ജൂ​ണി​യ​ർ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ 12 മെ​ഡ​ലു​ക​ളു​മാ​യി (നാ​ല് സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ലം) പ​ട്ടി​ക​യി​ൽ മു​ന്നി​ലാ​ണ്.

Read More

സ​​ബ​​ലെ​​ങ്ക​​യും ഇ​​ഗ​​ ഷ്യാ​​ങ്ടെ​​കും മൂ​​ന്നാം റൗ​​ണ്ടി​​ൽ

മാ​​ഡ്രി​​ഡ് (സ്പെ​​യ്ൻ): മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ വ​​നി​​താ ടെ​​ന്നീ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ഇ​​ഗ ഷ്യാ​​ങ്ടെ​​ക്കും മൂ​​ന്നാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​ൻ താ​​രം പെ​​യ്റ്റ​​ണ്‍ സ്റ്റേ​​ണ്‍​സി​​നെ 5-7, 3-6 സ്കോ​​റി​​നാ​​ണ് സ​​ബ​​ലെ​​ങ്ക പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഡാ​​രി​​യ സ്നി​​ഗു​​റി​​നെ 1-6, 2-6 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ഗ ഷ്യാ​​ങ്ടെ​​ക് അ​​തി​​വേ​​ഗം മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. എ​​ലീ​​ന റെയ്‌ബാ​​ക്കി​​ന 4-6, 6-3, 7-5 സ്കോ​​റി​​ന് എ​​ലീ​​ന ഗ​​ബ്രീ​​ല റൂ​​സ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Read More

മ​നോ​ഹ​ര ദി​വ​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി സ​ച്ചി​ൻ… 53-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ

മും​ബൈ: ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കാ​തെ​യും കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​ർ​ന്നും 53-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. അ​മ്മ​ക്കും ഭാ​ര്യ​ക്കും വ​ള​ർ​ത്തു​നാ​യ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് മ​നോ​ഹ​ര ദി​വ​സ​ത്തെ സ​ച്ചി​ൻ അ​ട​യാ​ള​പ്പെ​ടു​ത്തി. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ മു​ത​ൽ വീ​ടി​ന്് മു​ന്നി​ൽ കാ​ത്തി​രു​ന്ന ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്താ​തെ​യാ​ണ് സ​ച്ചി​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ആ​രാ​ധ​ക​ർ​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കി​യും സെ​ൽ​ഫി​യെ​ടു​ത്തും ആ​രാ​ധ​ക​ർ കൊ​ണ്ടു​വ​ന്ന കേ​ക്ക് മു​റി​ച്ചും സ​ച്ചി​ൻ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. സ​ച്ചി​ന്‍റെ ആ​രാ​ധ​ക​രി​ൽ ഏ​റെ പേ​രു​കേ​ട്ട സു​ധീ​ർ ചൗ​ധ​രി​യും സ​ച്ചി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വീ​ശി, ശം​ഖ് മു​ഴ​ക്കി​ക്കൊ​ണ്ടാ​ണ് സു​ധീ​ർ താ​ര​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. സ​ച്ചി​നും ഭാ​ര്യ​യും കേ​ക്ക് മു​റി​ക്കു​ന്പോ​ൾ സു​ധീ​ർ ശം​ഖ് മു​ഴ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ആ​രാ​ധ​ക​രു​ടെ ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​നി​മി​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കി. സ​ച്ചി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്രി​ക്ക​റ്റ് പ്രേ​മി​ക​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ച്ചി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ൻ സ​ഹ​താ​ര​ങ്ങ​ളും ആ​ശം​സ…

Read More

ടോ​​പ് സി​​റ്റി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ഒ​ന്നാം സ്ഥാ​ന​ത്ത്. എ​വേ ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി​യ 33-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി 1-0ന് ​ബേ​ണ്‍​ലി​യെ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണി​ത്. അ​ഞ്ചാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ വ​ക​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ ജ​യം കു​റി​ച്ച ഗോ​ള്‍. ജെ​റെ​മി ഡോ​ക്കു​വി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ള്‍ പി​റ​ന്ന​ത്. തോ​ല്‍​വി​യോ​ടെ ബേ​ണ്‍​ലി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍​നി​ന്ന് ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. അ​ടു​ത്ത സീ​സ​ണി​ല്‍ ബേ​ണ്‍​ലി ഇ​എ​ഫ്എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ളി​ക്കും. പ്രീ​മി​യ​ര്‍ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ 200 ദി​നം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി പി​ന്ത​ള്ളി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ലി​നെ കീ​ഴ​ട​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി കി​രീ​ട പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക് എ​ത്തി​ച്ച​ത്. നേ​ടി​യ ഗോ​ളി​ല്‍ ഒ​ന്നാ​മ​ത്ലീ​ഗി​ല്‍ 33 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​ക്കും ആ​ഴ്‌​സ​ണ​ല്‍…

Read More

ബ​​യേ​​ണ്‍ ഫൈ​​ന​​ലി​​ല്‍

ലെ​​വ​​ര്‍​കു​​സെ​​ന്‍: ജ​​ര്‍​മ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍. സെ​​മി​​യി​​ല്‍ ബ​​യെ​​ര്‍ ലെ​​വ​​ര്‍​കുസെ​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ഹാ​​രി കെ​​യ്ന്‍ (22), ലൂ​​യി​​സ് ഡി​​യ​​സ് (90+3) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഗോ​​ളു​​ക​​ള്‍. 2025-26 സീ​​സ​​ണി​​ല്‍ വി​​വി​​ധ ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ലാ​​യി ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ള്‍ സ​​മ്പാ​​ദ്യം 52 ആ​​യി. 2020നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബ​​യേ​​ണ്‍ ജ​​ര്‍​മ​​ന്‍ ക​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

Read More

ഇ​റാ​ന്‍ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കും

ടെ​ഹ്‌​റാ​ന്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​റാ​ന്‍ ക​ളി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍. അ​മേ​രി​ക്ക, മെ​ക്‌​സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. അ​മേ​രി​ക്ക-​ഇ​സ്ര​യേ​ല്‍ സ​ഖ്യം ഇ​റാ​ന് എ​തി​രേ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് സാ​ന്നി​ധ്യം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​റേ​നി​യ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ഇ​ന്ന​ലെ അ​റി​യി​ച്ചു. ലോ​ക​ക​പ്പി​ന്‍റെ കി​ക്കോ​ഫി​ലേ​ക്ക് ഇ​നി 48 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​റ്റ​ലി​ക്കാ​യി ട്രം​പ്അ​തേ​സ​മ​യം, ഇ​റാ​നു പ​ക​രം ഇ​റ്റ​ലി​യെ 2026 ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ദൂ​ത​ന്‍ ഫി​ഫ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫി​നാ​ന്‍​ഷ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യു​മാ​യു​ള്ള ഇ​ഴ​ട​യു​പ്പം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ട്രം​പി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​റാ​ന്‍ യു​ദ്ധ​ത്തി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ ട്രം​പ് ന​ട​ത്തി​യ വി​വാ​ദ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യി. 2014നു​ശേ​ഷം…

Read More

എ​സ്റ്റേ​വോ ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​കി​ല്ല

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ചെ​ല്‍​സി​യു​ടെ ബ്ര​സീ​ലി​യ​ന്‍ ഫോ​ര്‍​വേ​ഡ് എ​സ്റ്റേ​വോ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നു സൂ​ച​ന. ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എ​സ്റ്റേ​വോ പ​രി​ക്കേ​റ്റു പു​റ​ത്താ​യി​രു​ന്നു. 17 മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു എ​സ്റ്റേ​വൊ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 18കാ​ര​നാ​യ എ​സ്റ്റേ​വൊ ചെ​ല്‍​സി​ക്കാ​യി 36 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. എ​ട്ട് ഗോ​ള്‍ നേ​ടി, മൂ​ന്ന് അ​സി​സ്റ്റ് ന​ട​ത്തി. ബ്ര​സീ​ലി​നാ​യി 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ച് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ സം​ഘ​ത്തെ മേ​യ് 18ന് ​കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

വെ​സ്റ്റ്‌​വു​ഡ് സ്റ്റൈ​ല്‍ ബ്ലാ​സ്റ്റ്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ക​ള​ത്തി​ല്‍

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ 2025-26 സീ​സ​ണി​ല്‍, തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി മൂ​ന്നാം ജ​യ​മോ​ഹ​വു​മാ​യി ഇ​ന്നു ക​ള​ത്തി​ല്‍. സീ​സ​ണി​ലെ ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്രം നേ​ടി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി, പി​ന്നീ​ട് എ​ത്തി​യ ഇം​ഗ്ലീ​ഷ് കോ​ച്ച് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന്‍റെ കീ​ഴി​ല്‍ ഇ​റ​ങ്ങി​യ നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു തോ​ല്‍​വി മാ​ത്ര​മേ വ​ഴ​ങ്ങി​യു​ള്ളൂ. ര​ണ്ട് ജ​യ​വും ഒ​രു സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. ഹോം ​ഗ്രൗ​ണ്ടാ​യ ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ഡീ​ഷ എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ എ​തി​രാ​ളി​ക​ള്‍. 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് എ​ട്ട് പോ​യി​ന്‍റു​മാ​യി ലീ​ഗ് ടേ​ബി​ളി​ല്‍ 11-ാം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ല​സ്റ്റേ​ഴ്‌​സ്. ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി 13-ാം സ്ഥാ​ന​ത്താ​ണ് ഒ​ഡീ​ഷ. പ​രി​ക്ക് പ്ര​ശ്‌​നംക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍…

Read More