സിഡ്നി: ഈ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഓസീസ് മുന്‍താരം ഗ്ലെന്‍ മഗ്രാത്ത്. ആഷസ് പരമ്പര 5-0ന് ഓസ്ട്രേലിയ തൂത്തുവാരുമെന്നാണ് മഗ്രാത്തിന്റെ പ്രവചനം. ഇന്ത്യക്കെതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടില്‍ ഇന്ത്യയോടു പരമ്പര സമനില വഴങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ നിലംതൊടില്ലെന്നാണ് മഗ്രാത്തിന്റെ അഭിപ്രായം. “ഞാന്‍ സാധാരണയായി മത്സര ഫലങ്ങള്‍ പ്രവചിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ (ആഷസ്) ഓസ്ട്രേലിയ 5-0നു ജയിക്കുമെന്നു പറയാനാകും. കാരണം, ഓസീസ് ടീമില്‍ എനിക്ക് അത്രവിശ്വാസമുണ്ട്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെല്ലാം ഹോം കണ്ടീഷന്‍ നന്നായി ഉപയോഗിക്കാനറിയാവുന്ന കളിക്കാരാണ്’’ – മഗ്രാത്ത് പറഞ്ഞു. 2015നുശേഷം ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല. 2010-11നുശേഷം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റില്‍…
Read MoreCategory: Sports
വിരാട് കോഹ്ലി ഏകദിനത്തില്‍നിന്നും വൈകാതെ വിരമിക്കുമെന്ന് അഭ്യൂഹം
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞോ…? സൂപ്പര്‍ താരത്തിന്റെ ഒരു ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ഉയര്‍ന്ന ചോദ്യമായിരുന്നു ഇത്. നരച്ച താടിയോടെ നില്ക്കുന്ന കോഹ്ലിയുടെ ചിത്രമാണ് ഈ ചോദ്യത്തിലേക്ക് ആരാധകരെ എത്തിച്ചതെന്നതാണ് വാസ്തവം. മാത്രമല്ല, നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഉള്ളത്. 2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2025 ഐപിഎല്‍ പോരാട്ടത്തിനിടെ, മേയ് 12ന് ടെസ്റ്റില്‍നിന്നും വിരാട് കോഹ്ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്ല. ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരേയും നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഏകദിന പരമ്പരകളുണ്ട്. ഇംഗ്ലണ്ടില്‍ പരിശീലനം 2025 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്കു പറന്നതാണ്. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മ, മക്കളായ വമിക, അകായ്…
Read Moreമെസിയുടെ കേരള സന്ദർശനം; സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ
കൊച്ചി: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാർ പാലിച്ചില്ലെന്ന് അസോസിയേഷൻ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൻ പറഞ്ഞു. അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി കൂടിക്കാഴ്ച നടത്തിയത് എഎഫ്എയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഓഫീസർ കൂടിയായ പീറ്റേഴ്സനുമായിട്ടാണ്. അദ്ദേഹമാണ് സർക്കാരിനെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. മെസിയും സംഘവും ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തി അന്താരാഷ്ട്ര പോരാട്ടം കളിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. ഒക്ടോബറിൽ കേരളം സന്ദർശിക്കാൻ അസോസിയേഷൻ അനുമതി നൽകിയെന്ന തരത്തിലുള്ള വിവരങ്ങൾ പീറ്റേഴ്സൻ തള്ളി. ഇതുമായി ബന്ധപ്പെട്ട കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സൻ പറയുന്നത്. കരാർ ലംഘനം ഏതു തരത്തിലുള്ളതാണെന്നു വിശദമാക്കാൻ പീറ്റേഴ്സൻ തയാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read Moreഒസാക്ക സെമിയില്‍
മോണ്ട്രിയല്: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്ക സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ തോല്‍പ്പിച്ചാണ് ഒസാക്കയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 6-2. കസാക്കിസ്ഥാന്റെ എലെന റെബാകിന, കാനഡയുടെ വിക്ടോറിയ എംബോകൊ എന്നിവരും സെമിയിലെത്തി. പുരുഷ സിംഗിള്‍സില്‍ ആന്ദ്രെ റുബ്ലെവിനെ തോല്‍പ്പിച്ച് ടെയ്ലര് ഫ്രിറ്റ്സും അലക്സ് ഡിമിനൗറിനെ കീഴടക്കി ബെന്‍ ഷെല്‍ട്ടണും സെമിയിലെത്തി.
Read Moreസഞ്ജുവിനു മുന്നില്‍: ഇരട്ടലക്ഷ്യം…
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു വി. സാംസന് ഇരട്ട ലക്ഷ്യം; 2025 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുകയും കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20യില്‍ മിന്നുംപ്രകടനം കാഴ്ചവയ്ക്കുകയും വേണം. രണ്ടാമത് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ചാമ്പ്യന്‍ഷിപ്പും ഏഷ്യ കപ്പ് ട്വന്റി-20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനവും ഏകദേശം ഒരേസമയത്ത്. കെസിഎല്ലില്‍ സഞ്ജുവിന്റെ അരങ്ങേറ്റ സീസണ് ആണ് ഇത്തവണത്തേത്. കെസിഎല്ലിന്റെ ഉദ്ഘാടനദിനത്തിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. നിലവിലെ സൂചനകള്‍ അനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരമായിരിക്കും ബിസിസിഐ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. 14-ാം രാവില്‍ ഇന്നേക്കു 14-ാം രാവില്‍ കെസിഎല്ലില്‍ സഞ്ജു സാംസണ് അരങ്ങേറ്റം കുറിക്കുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2024ല്‍ ആരംഭിച്ച കെസിഎല്ലിന്റെ പ്രഥമ സീസണില്‍ കേരളത്തിന്റെ സൂപ്പര്‍ താരമായ സഞ്ജു സാംസണ്…
Read Moreസിറാജിന് അർഹിച്ച പരിഗണന കിട്ടുന്നില്ല: സച്ചിന്
മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അണ്ടര്‍റേറ്റഡ് കളിക്കാരനാണെന്നു തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. “അസാധ്യതാരമാണ് (സിറാജ്). അസാമാന്യ സമീപനം. അയാളുടെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടമാണ്. കാലില്‍ സ്പ്രിംഗ് വച്ചതുപോലാണ് അയാളുടെ പ്രകടനം. ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ അയാളുടെ മുഖത്തും ബൗളിംഗിലുമുള്ള സ്ഥായിയും സ്ഥിരതയാര്‍ന്നതുമായ പ്രകടനം ഒരു ബാറ്ററും ഇഷ്ടപ്പെടില്ല. മത്സരം തീരുന്നതുവരെ ഒരേ ആറ്റിറ്റ്യൂഡിലാണ് അയാളുള്ളത്. അര്‍ഹിച്ച പരിഗണന അയാള്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം’’ – സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ജയിച്ചിപ്പത് മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടയിലും സിറാജായിരുന്നു ഒന്നാമത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍…
Read Moreകെസിഎൽ: കാര്യവട്ടത്ത് കാര്യമായി റണ്ണൊഴുകും
തിരുവനന്തപുരം: ബാറ്റർമാർക്ക് ആഘോഷിക്കാൻ വകനല്കുന്ന പിച്ചൊരുങ്ങുന്നു. തല്ലേറ്റ് ബൗളർമാരും ഓടിയോടി ഫീൽഡർമാരും തളരുമോ എന്നതാണ് ചോദ്യം. കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരുടെ പറുദീസയാകുമെന്നു സൂചന. കാര്യവട്ടത്ത് കുട്ടിക്രിക്കറ്റിന് ആരവമുണരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ പിച്ചുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒന്നാം സീസണിൽ ആദ്യ മത്സരങ്ങളിൽ ബൗളർമാരെ സഹായിച്ച പിച്ചായിരുന്നു. ടൂർണമെന്റ് പാതി പിന്നിട്ടപ്പോഴാണ് ബാറ്റർമാർക്ക് വെടിക്കെട്ട് പ്രകടനം നടത്താൻ കഴിഞ്ഞത്. എന്നാൽ, ഇക്കുറി പൂർണമായും ബാറ്റർമാർക്ക് അനുകൂലമായ പിച്ചാവും ഒരുങ്ങുകയെന്നു ക്യുറേറ്റർ തന്നെ സൂചന നല്കുന്നു. ട്വന്റി-20യിൽ മികച്ച റണ്‍സ് ഉണ്ടെങ്കിലേ മത്സരം കൂടുതൽ കളറാവുകയുള്ളെന്നാണ് ക്യൂറേറ്റർ എ.എം. ബിജുവിന്റെ പക്ഷം. മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ് കർണാടകയിലെ മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകൾ തയാറാക്കുന്നത്. ബാറ്റിംഗിന് അനുയോജ്യമെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞാൽ ബൗണ്‍സ് ബൗളർമാരെയും തുണയ്ക്കുമെന്നാണ് ബിജുവിന്റെ അവകാശവാദം.…
Read Moreഅനുരാഗ് സ്ഥാനാര്‍ഥി
മുംബൈ: ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ബിഎഫ്ഐ) പ്രസിഡന്റാകാന്‍ അനുരാഗ് ഠാക്കൂര്‍ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു.ഹിമാചര്‍പ്രദേശ് ബോക്സിംഗ് അസോസിയേഷനാണ് (എച്ച്പിബിഎ) അനുരാഗ് ഠാക്കൂറിനെ നാമനിര്‍ദേശം ചെയ്തത്. എച്ച്പിബിഎ പ്രസിഡന്റായ രാജേഷ് ഭണ്ഡാരിയെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 21നാണ് തെരഞ്ഞെടുപ്പ്. നേരത്തേ അനുരാഗ് ഠാക്കൂറിന്റെ പേര് ഒഴിവാക്കിയത് വിവാദമാകുകയും കോടതില്‍ കേസ് നിലനില്ക്കുകയും ചെയ്യുന്നുണ്ട്.
Read Moreഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ
കൊച്ചി: 2025-26 സീസണ് ഐഎസ്എല്‍ നടക്കുമെന്നു കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാര്‍ക്കസ് മെര്‍ഗുലാവോ. ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സ്പോര്‍ട്സ് ജേണലിസ്റ്റ്സ് അസോസിയേഷന് കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ കായിക മാധ്യമ പ്രവര്‍ത്തക ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിധി വരും. ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും’ – മാര്‍ക്കസ് മെര്‍ഗുലാവോ പറഞ്ഞു.
Read Moreഛേത്രിയുടെ സാലറി തടഞ്ഞു..! ഐഎസ്എല്‍ പ്രതിസന്ധി രൂക്ഷം
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അനിശ്ചിതത്വം മൂര്ധന്യാവസ്ഥയിലേക്കെത്തിച്ച്, രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായ സുനില്‍ ഛേത്രിയുടെ സാലറി അദ്ദേഹത്തിന്റെ ക്ലബ്ബായ ബംഗളൂരു എഫ്സി തടഞ്ഞുവച്ചു. ഐഎസ്എല്‍ 2025-26 സീസണ് നടക്കുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാലാണ് സുനില്‍ ഛേത്രി അടക്കമുള്ള ഫസ്റ്റ് ടീം കളിക്കാരുടെയും സ്റ്റാഫുകളുടെയും സാലറി ബംഗളൂരു എഫ്സി സസ്പെന്‍ഡ് ചെയ്തത്. ഭഗീരഥപ്രയത്നം “ഇന്ത്യയില്‍ ഒരു ഫുട്ബോള്‍ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഭഗീരഥപ്രയത്നമാണ്. എങ്കിലും എല്ലാം ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ഓരോ സീസണിലും നടത്തുന്നത്. എന്നാല്‍, ലീഗിന്റെ (ഐഎസ്എല്‍) ഭാവി സംബന്ധിച്ച അനിശ്ചതത്വം നിലനില്‍ക്കുന്നതിനാല്‍ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടിവന്നു. കളിക്കാരെയും സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്നറിയാം. അവര്‍ക്കൊപ്പം നില്ക്കാന് ബാധ്യസ്ഥരാണെങ്കിലും സാലറി തത്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണ്. യൂത്ത് സിസ്റ്റത്തിലെ ആണ്-പെണ് ടീമിനും ബിഎഫ്സി സോക്കര്‍ സ്കൂളിനും ഈ തീരുമാനം…
Read More